Month: February 2026
-
Breaking News
തൊണ്ടിമുതൽ തിരിമറിക്കേസ്: ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി മുൻ മന്ത്രി ആൻ്റണി രാജു
കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി മുൻ മന്ത്രി ആൻ്റണി രാജു. തീരുവനന്തപുരം സെഷന്‍സ് കോടതി വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം കോടതി ആൻ്റണി രാജുവിൻ്റെ അപ്പീൽ തള്ളിയിരുന്നു. ഇതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനെന്ന കോടതി വിധി മരവിപ്പിച്ചാൽ എംഎൽഎ സ്ഥാനം തിരിച്ചുകിട്ടുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത മാറികിട്ടുകയും ചെയ്യും. ഇത് ലക്ഷ്യംവെച്ചാണ് ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ആൻ്റണി രാജുവിനെതിരായ കുറ്റം. കേസിൽ ഇക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു ആൻ്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആൻ്റണി രാജുവിന് ലഭിച്ച ശിക്ഷ. ‘ തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത്. പ്രതികളുടെ പ്രവൃത്തി കേവലം ഒരു…
Read More » -
Breaking News
‘മന്ത്രിയ്ക്ക് പകരം പാവം തന്ത്രി അകത്തായി; യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്;കോൺഗ്രസ് അധികാരത്തിലെത്തിയാൽ SIT അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും’- കെ സി വേണുഗോപാല്‍
ദില്ലി: തന്ത്രി കണ്ഠര് രാജിവരര്‍ക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത്.മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് .ജാമ്യവിധി പരിശോധിക്കുമ്പോൾ എന്തോ പകയോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്ന് മനസ്സിലാകും.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്.സർക്കാരും, SIT യും മറുപടി പറയണം.കോടതി നിരീക്ഷണം പരിശോധിക്കുമ്പോൾ ഒരു തെളിവു പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസ്സിലാകും.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് . കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇപ്പോഴത്തെ SIT അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും. അതിന് വേണ്ടി ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു സ്വര്‍ണക്കൊള്ളക്കേസിലെ പങ്കിന് തെളിവില്ലെന്ന് കോടതി നിരീക്ഷിക്കുന്പോഴും തന്ത്രിയെ പെരുങ്കള്ളന്മാരുടെ പട്ടികയിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പെടുത്തുന്നു. യുവതി പ്രവേശനത്തെ ഉള്‍പ്പെടെ എതിര്‍ത്തതിനാൽ കുടുക്കിയതെന്ന രാഷ്ട്രീയ ആരോപണ സ്വഭാവത്തിലുള്ള തന്ത്രിയുടെ വാദം നിൽക്കുന്പോഴാണ് തന്ത്രി വിശുദ്ധൻ അല്ലെന്ന ഗോവിന്ദന്‍റെ തീര്‍പ്പു കൽപിക്കൽ . എന്നാൽ പാര്‍ട്ടി…
Read More » -
Breaking News
‘വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് ഞാൻ പ്രധാനമന്ത്രിയ്ക്ക് വാക്ക് കൊടുത്തു; പദ്ധതിയെക്കുറിച്ച് നരേന്ദ്ര മോദി പുസ്തകമെഴുതുകയാണെങ്കിൽ അതിൽ പ്രധാനപ്പെട്ടയാൾ ഞാനായിരിക്കും’: സുരേഷ് ഗോപി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് പിന്നിൽ തന്‍റെ ഇടപെടലാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്നാണ് താൻ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം എങ്ങനെ യഥാര്‍ത്ഥ്യമായെന്ന് മോദി പുസ്തകം എഴുതിയാൽ അതിൽ പ്രധാനപ്പെട്ട ഒരാള്‍ താനായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ബജറ്റിനെ പറ്റി നുണകൾ എഴുതി മാധ്യമങ്ങൾ ചർച്ച വഴി തിരിച്ചുവിട്ടു. ഇവരോട് എനിക്ക് പറയാനുള്ളത് ഇരുപതാം നൂറ്റാണ്ട് സിനിമയിൽ മോഹൻലാൽ എന്നോട് പറഞ്ഞതാണ്. എനിക്ക് വഴങ്ങുന്ന കുറച്ച് ആളുകളുണ്ട് കേരളത്തിൽ. അവർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് 2014 ൽ പ്രധാനമന്ത്രിയെ കണ്ടത്. വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതക്കാലം മുഴുവൻ അടിമയായിരിക്കുമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. 2014ൽ ഞാൻ എന്‍റെ നേതാവിനെ ആദ്യമായി ഗുജറാത്തിൽ വെച്ച് കണ്ടപ്പോൾ മുന്നോട്ടു വെച്ച പ്രധാന ഡിമാൻഡ് വിഴിഞ്ഞമായിരുന്നു. മോദിയെ കണ്ടതിന് ചില മാധ്യമങ്ങൾ എന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ചു.…
Read More » -
Breaking News
ഡേറ്റിങ് ആപ്പുവഴി പരിചയപ്പെട്ട് ഒരുമിച്ച് താമസം, മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തിൽ 19 കാരി ലിവ് ഇൻ പങ്കാളിയിൽ നിന്ന് നേരിട്ടത് കൊടീയ പീഡനം, കാലിൽ കത്തികൊണ്ട് മുറിവുണ്ടാക്കി, സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി, തല കൊണ്ടുപോയി ഭിത്തിയിൽ ഇടിപ്പിച്ചു, നഗ്നവീഡിയോ കാട്ടി ഭീഷണി!! പെൺകുട്ടി ഗുരുതരാവസ്ഥയിൽ, യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: ഡേറ്റിങ് ആപ്പുവഴി പരിചയപ്പെട്ട ലിവ് ഇൻ പങ്കാളിയിൽ നിന്ന് ത്രിപുര സ്വദേശിനിയായ വിദ്യാർഥിനി നേരിട്ടത് കൊടീയ പീഡനം. ഗുരുഗ്രാമിൽ പഠിക്കുന്ന 19-കാരിയാണ് ക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ ലിവ് ഇൻ പങ്കാളിയായ ശിവം എന്നയാളെ പോലീസ് അറസ്റ്റ്‌ചെയ്തു. ഇയാൾ ഡൽഹി സ്വദേശിയാണ്. ഇയാളുടെ അതിക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ സർവകലാശാലയിൽ ബി.എസ്.സി ബയോടെക്‌നോളജി വിദ്യാർഥിനിയാണ് പീഡനത്തിനിരയായ 19-കാരി. ഗുരുഗ്രാമിലെ സെക്ടർ 69-ൽ പേയിങ് ഗസ്റ്റായിട്ടാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഡേറ്റിങ് ആപ്പ് വഴി പെൺകുട്ടിയും പ്രതിയും പരിചയത്തിലായത്. പിന്നാലെ ഇരുവരും നേരിട്ട് കണ്ട് അടുപ്പത്തിലാവുകയും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയതോടെ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായാണ് യുവതി നൽകിയ മൊഴി. എന്നാൽ, പിന്നീട് ശിവത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായി. വിദ്യാർഥിനി തന്നെ വഞ്ചിക്കുന്നതായി യുവാവ് സംശയിച്ചു. ഇതോടെ മാനസികമായും ശാരീരികമായും പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി. ഫെബ്രുവരി 16ന് ഇരുവരും തമ്മിൽ…
Read More » -
Breaking News
മൂക്കുമുട്ടെ തിന്നിട്ട് കാശ് ചോദിച്ചപ്പോൾ കമ്പിവടിക്ക് അടി, ഭക്ഷണം കഴിച്ച കാശ് ചോദിച്ച യുവാവിനെ അക്രമികൾ കമ്പി വടിച്ച് അടിച്ചു, ഹോട്ടൽ അടിച്ചുതകർത്തു, മുങ്ങാൻ നോക്കിയ പ്രതികളിലൊരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു, രണ്ടുപേർക്കായി തെരച്ചിൽ!! ണ്ടാഴ്ച മുൻപ് തുടങ്ങിയ ഹോട്ടലിൽ ഉണ്ടായത് ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം
കോഴിക്കോട്: ഹോട്ടലിൽ കയറി മൂക്കുമുട്ടെ തിന്നതിന്റെ ചോദിച്ചതിന് യുവാക്കൾ ഹോട്ടൽ തല്ലിത്തകർത്തു. കോഴിക്കോട് മിംസ് ആശുപത്രിയ്ക്ക് മുൻവശത്തെ അളിയൻസ് എന്ന ഹോട്ടലിലാണ് യുവാക്കളുടെ വിളയാട്ടം നടന്നത്. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിപ്പോകാൻ നോക്കിയ യുവാക്കളോട് ക്യാഷ് കൗണ്ടറിലിരുന്നയാൾ പണം ചോദിച്ചപ്പോഴാണ് ഇവർ അക്രമാസക്തരായത്. 500 രൂപയിലേറെ വില വരുന്ന ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിപ്പോകാൻ ശ്രമിക്കുകയായിരുന്നു ഇവർ. ഈ സമയത്ത് കൗണ്ടറിൽ ഉണ്ടായിരുന്നയാൾ പണം നൽകാതെ ഇറങ്ങിപ്പോകാൻ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെയാണ് യുവാക്കൾ പ്രകോപിതരായി. പിന്നീട് പുറത്തേക്ക് പോയി വടി അടക്കം എടുത്തുകൊണ്ട് വന്ന് ആക്രമിക്കുകയായിരുന്നു. അതേസമയം രണ്ടാഴ്ച മുമ്പാണ് ഹോട്ടൽ ആരംഭിക്കുന്നത്. അക്രമികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ്…
Read More » -
Breaking News
രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം; അവളുടെ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം- അവയവ ദാനം നടത്തി ചരിത്രം സൃഷ്ടിച്ച ആലിനെ മൻകീ ബാത്തിൽ അനുസ്മരിച്ച് പ്രധാന മന്ത്രി
ന്യൂഡൽഹി: അവയവദാന രംഗത്ത് ചരിത്രം കുറിച്ച ആലിൻ ഷെറിൻ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുഞ്ഞിൻ്റെ അവയവദാനത്തിന് സന്നദ്ധരായ ആലിൻ്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഏതൊരു രക്ഷിതാവിനും സ്വന്തം കുഞ്ഞിനെ നഷ്ടമാകുന്നതിനേക്കാൾ വലുതായി മറ്റൊരു വേദനയില്ല. തീരെ ചെറിയ കുഞ്ഞിനെ നഷ്ടമാകുന്ന വേദന അതിനേക്കാൾ ആഴമേറിയതാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽനിന്നുള്ള നിഷ്കളങ്കയായ ഒരു കുഞ്ഞുപെൺകുട്ടിയെ-ആലിൻ ഷെറിൻ എബ്രഹാമിനെ നമുക്ക് നഷ്ടമായി. അവളുടെ മാതാപിതാക്കളുടെ വേദന വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനില്ല. എന്നാലും ആ വേദനക്കിടയിലും ആലിൻ്റെ മാതാപിതാക്കളായ അരുൺ എബ്രഹാനും ഷെറിനും ഒരു തീരുമാനമെടുത്തു. അവർ ആലിൻ്റെ അവയവദാനത്തിന് തയ്യാറായി. ഒരൊറ്റ തീരുമാനത്തിലൂടെ വ്യക്തമാകുന്നുണ്ട്, അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വവും എത്ര വിശാലമാണെന്ന് മോദി പറഞ്ഞു. ആലിൻ ഇന്ന് നമുക്കൊപ്പമില്ല. എന്നാൽ അവളുടെ പേര് രാജ്യത്തെ പ്രായംകുറഞ്ഞ അവയവദാതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർധിച്ചുവരികയാണ്. വൈദ്യശാസ്ത്ര ഗവേഷണത്തിനും…
Read More » -
Breaking News
ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്ന സംസ്ഥാനമല്ലേ കേരളം, അതിൽ ഒന്നോ, രണ്ടോ കേസുകളിൽ കത്രിക മറന്നുവച്ചിട്ടുണ്ടാകും, അതു ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാൻ പറ്റുമോ? അതിനെ ഇങ്ങനെ പർവതീകരിക്കേണ്ട കാര്യമുണ്ടോ? വീഴ്ചയൊക്കെ സ്വാഭാവികം, അതുകൊണ്ടാണ് നടപടിയെടുക്കുന്നത്, മാധ്യമങ്ങൾക്ക് സർക്കാരിനെതിരെ വാർത്ത സൃഷ്ടിക്കണം, അതിനാണ്- എംവി ഗോവിന്ദൻ
കണ്ണൂർ: ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക(ആർട്ടെറി ഫോർസെപ്‌സ്) കുടുങ്ങിയത് വളരെ വളരെ ഒറ്റപ്പെട്ട സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇങ്ങനെയൊരു സംഭവമുണ്ടാകാൻ പാടില്ലെന്നും ഒരുതരത്തിലുമുള്ള ഒറ്റപ്പെട്ട സംഭവവും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലോടെ ഓരോ വകുപ്പുകളും മുന്നോട്ടുപോകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ എത്ര ഓപ്പറേഷനുകൾ നടക്കുന്നു, അങ്ങനെയുള്ളപ്പോൾ വീഴ്ചയൊക്കെ സ്വാഭാവികമാണെന്നും അതുകൊണ്ടാണ് നടപടിയെടുക്കുന്നതെന്നും ഈ സംഭവത്തെ പർവതീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ”ഒരു ഓപ്പറേഷന് ഇങ്ങനെ ഉണ്ടായെന്ന് വെച്ച്, ലക്ഷക്കണക്കിന് ഓപ്പറേഷൻ നടന്നിട്ടുണ്ടല്ലോ, അതിലൊന്നും ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ. അതൊന്നും കാണാതെ ഈ വിഷയം ഇത്ര മാത്രം പർവതീകരിക്കേണ്ട ആവശ്യമില്ല. തുടർച്ചയായി വീഴ്ചകളൊന്നും ഇല്ല. ഒന്നോ രണ്ടോ ഉണ്ടാകും. ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്ന സംസ്ഥാനമല്ലേ കേരളം. അതിൽ രണ്ടെണ്ണം ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാൻ പറ്റുമോ. പക്ഷേ, അതാണ് മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾക്ക് സർക്കാരിനെതിരേ വാർത്ത സൃഷ്ടിക്കണം, അതാണ് കാര്യമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.…
Read More » -
Breaking News
‘നിനക്കൊക്കെ എന്നെ നിർബന്ധിച്ച് ഇന്ത്യ ഫൈനലിലെത്തുമെന്ന് പറയിക്കണോ? അവന്മാരൊക്കെ ഫൈനലിലെത്തിയാലും ഇല്ലെങ്കിലും എനിക്കെന്താണ് പ്രശ്നം? എന്റെ അഭിപ്രായം നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇനി അഥവാ വെറുക്കുന്നുണ്ടെങ്കിലും, അതു നിങ്ങളുടെ കാര്യം’- മുൻ പാക് താരം കലിപ്പിൽ
ലഹോർ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനൽ കാണാതെ പുറത്താകുമെന്ന നിലപാട് ആവർത്തിച്ച് പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ. വീണ്ടും ചോദിച്ചതോടെ താരം കലിപ്പാകുകയും ചെയ്തു. എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. ഇന്ത്യ മോശം ടീമാണെന്ന് ഞാൻ പറയുന്നില്ല. അവരുടെ ബാറ്റിങ് പ്രകടനത്തെയും മുഴുവൻ ടീമും ഇതുവരെ എങ്ങനെ കളിച്ചു എന്നതിനെയും അടിസ്ഥാനമാക്കിയുള്ള എന്റെ വിലയിരുത്തൽ മാത്രമാണിത്. എന്റെ അഭിപ്രായത്തിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും മികച്ച ടീമുകളാണ്, അതുകൊണ്ടാണ് ഞാൻ ഇന്ത്യയെ സെമി ഫൈനലിസ്റ്റായി തിരഞ്ഞെടുക്കാത്തതെന്നും പാക് താരം പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യൻ ടീം സെമിഫൈനലിൽ കയറില്ലെന്ന് ആമിർ പറഞ്ഞതിൽ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ആരാധകർ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതോടെയാണ് തന്റെ നിലപാടിന്റെ കാരണം വ്യക്തമാക്കി ആമിർ രംഗത്തെത്തിയത്. ഒരു ടോക്ക് ഷോയിലായിരുന്നു താരത്തിന്റെ വിശദീകരണം. ‘‘എന്റെ അഭിപ്രായമാണിത്. ഇന്ത്യ മോശം ടീമാണെന്ന് ഞാൻ പറയുന്നില്ല. അവരുടെ ബാറ്റിങ് പ്രകടനത്തെയും മുഴുവൻ ടീമും ഇതുവരെ എങ്ങനെ കളിച്ചു എന്നതിനെയും അടിസ്ഥാനമാക്കിയുള്ള…
Read More » -
Breaking News
ഇറാനിൽ വീണ്ടും വൻ വിദ്യാർത്ഥി പ്രക്ഷോഭം; റാലികളിലൂടെയും കുത്തിയിരുപ്പ് സമരങ്ങളിലൂടെയും ഭരണകൂടത്തിനെതിരെയുള്ള വികാരം പ്രകടമാക്കി യുവജനത
ടെഹ്റാൻ: ഇറാനിലെ നിരവധി സർവകലാശാലകളിലെ വിദ്യാർത്ഥികൾ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുമായി തെരുവിലേയ്ക്ക് .കഴിഞ്ഞ മാസം അധികാരികൾ നടത്തിയ മാരകമായ അടിച്ചമർത്തലിനുശേഷം വലിയ തോതിലുള്ള ആദ്യത്തെ പ്രക്ഷോഭമാണിത്. ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ കാമ്പസിൽ വിദ്യാർത്ഥികളുടെ പ്രക്ഷോഭ പരിപാടി വലിയ സംഘർഷത്തിലാണ് കലാശിച്ചത്. ഇവിടെ പ്രകടനക്കാർ മാർച്ച് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിൽ വിദ്യാർകളും സർക്കാർ അനുയായികളും തമ്മിൽ ഏറ്റുമുട്ടലുട്ടലുണ്ടായതായി കാണാനാകും. ടെഹ്‌റാനിലെ മറ്റൊരു സർവകലാശാലയിൽ വിദ്യാർത്ഥികൾ കുത്തിയിരിപ്പ് സമരം നടത്തി, വടക്കുകിഴക്കൻ മേഖലയിൽ ഒരു റാലിയും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരിയിൽ നടന്ന ബഹുജന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് വിദ്യാർത്ഥികൾ ആദരാഞ്ജലികൾ അർപ്പിച്ചു. അതിനിടയിൽ ഇറാന് സമീപം യുഎസ് സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയാണ്, ഏതു നേരവും ഒരാക്രമണം നടത്താനുള്ള സൈനീക നീക്കങ്ങളാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തി വരുന്നത്. ഇറാൻ ഒരു ആണവായുധം വികസിപ്പിക്കുന്നതിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കയും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളും സംശയിക്കുന്നു. എന്നാൽ ഇറാൻ അക്കാര്യം നിഷേധിച്ചു. അതിൽ അമേരിക്ക…
Read More »
