Month: February 2026
-
Breaking News
നാണംകെട്ട പരാജയം, ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കേണ്ടതില്ല…ഇനി ഇന്ത്യയ്ക്ക് പ്രാർഥിച്ച് തുടങ്ങാം!! എന്താല്ലേ, ടീമിലെ വൈസ് ക്യാപ്റ്റനെ തന്നെ പിടിച്ച് പുറത്തിരുത്തി,ഗംഭീർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല…പരാജയപ്പെട്ട ശേഷം ഗംഭീറും സൂര്യകുമാറും സംസാരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?- വിമർശനവുമായി മുൻ ചീഫ് സെലക്ടർ
ചെന്നൈ: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പർ-8 പോരാട്ടത്തിൽ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ കളിപ്പിക്കാതിരുന്നതിൽ കോച്ച് ഗൗതം ഗംഭീറിനെതിരെ രൂക്ഷമായി വിമർശനവുമായി മുൻ ചീഫ് സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. ഗൗതം ഗംഭീർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. പ്ലേയിംഗ് ഇലവനെ തീരുമാനിക്കേണ്ടതും തന്ത്രങ്ങൾ മെനയേണ്ടതും അദ്ദേഹമല്ലേ?. ഇങ്ങനെയുള്ള തന്ത്രങ്ങളുമായാണ് പോകുന്നതെങ്കിൽ ഗംഭീറിൻറെ കരിയർ തന്നെ അപകടത്തിലാകും. പരാജയം ഏറ്റുവാങ്ങിയ ശേഷം ഗംഭീറും സൂര്യകുമാറും സംസാരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?. എല്ലാം തീരുമാനിച്ചുകഴിഞ്ഞശേഷം എന്ത് സംസാരിക്കാനാണ്. അക്ഷർ പട്ടേലിനെപ്പോലൊരു താരത്തെ പുറത്തിരുത്താൻ എങ്ങനെ തോന്നിയെന്നും ശ്രീകാന്ത് ചോദിച്ചു. അതുപോലെ ടീം വൈസ് ക്യാപ്റ്റനെ തന്നെ പുറത്തിരുത്തിയതിലെ വിരോധാഭാസത്തെ ശ്രീകാന്ത് പരിഹസിച്ചു. നേരത്തെ ശുഭ്മൻ ഗില്ലിനും സമാനമായ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യൻ ടി20 ടീമിൻറെ വൈസ് ക്യാപ്റ്റനാകുന്നവർ ടീമിന് പുറത്താകുന്ന അവസ്ഥയാണിപ്പോൾ. ഇനി ആരും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവാൻ ആഗ്രഹിക്കില്ലെന്നും ശ്രീകാന്ത് പരിഹസിച്ചു. മാത്രമല്ല ലോകകപ്പിലെ…
Read More » -
Breaking News
ക്ഷേത്രോത്സവത്തിനിടെ നടുറോഡിൽ കിടന്ന് സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ സംഘം നൃത്തം, ഗതാഗത കുരുക്ക് വന്നതോടെ മാറി നിൽക്കാൻ ആവശ്യപ്പെട്ട എസ്ഐയെ എടുത്തിട്ട് തല്ലി, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്
തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനുൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം. വെളളറടയിൽ ചൂണ്ടിക്കൽ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജംഗ്ഷനിലെത്തിയപ്പോൾ സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ഗതാഗതക്കുരുക്കുണ്ടാക്കി. ഇവിടെ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ ഇവർ പ്രകോപിതരായി എസ്ഐയെ മർദിക്കുകയായിരുന്നു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർ എസ്ഐയെ മർദിക്കുകയും പിന്നീട് ചികിത്സ തേടാൻ അനുവദിക്കുകയും ചെയ്തില്ല.
Read More » -
Breaking News
‘ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിൽ, നീതിയും സംരക്ഷണവും വേണം’; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി എംഎ ഷഹനാസ്
തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഷഹനാസ് പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് വ്യാജ പെരുമാറ്റം തുറന്നുപറഞ്ഞതിൻ്റെ പേരിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഷഹനാസിൻ്റെ പരാതി. രാഹുൽ മാക്കൂട്ടത്തിൻ്റെയും ഷാഫി പറമ്പിലിൻ്റെയും അനുയായിയായ നിബു വർഗീസ് എന്നയാളാണ് സാമൂഹികമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മോശമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് പരാതിയിൽ പറയുന്നു. താൻ ഭർത്താവും കുട്ടിയുമായി ജീവിച്ചുവരികയാണ്. സൈബർ ആക്രമണത്തെ തുടർന്ന് താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഈ ട്രോമ താങ്ങാനാകുന്നില്ല; പരാതിയിൽ പറയുന്നു. നിബു വർഗീസ് എന്നയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ലിങ്കും പോസ്റ്റുകളുടെ ലിങ്കുകളും സഹിതമാണ് ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
Read More » -
Breaking News
സുരേഷ് ഗോപിക്കു പിന്നാലെ തൃശൂരിനെ ഉള്ളംകയ്യിലെടുക്കാൻ പത്മജയും, പാലക്കാട് ഹെവി വെയ്റ്റ് സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ!! ബിജെപിയിൽ സ്ഥാനാർഥി ചിത്രം തെളിയുന്നു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞുപ്പിൽ ബിജെപി ചിത്രം തെളിയുന്നു. പത്മജ വേണുഗോപാൽ തൃശൂരിലും ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ഇരുവരോടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചനകൾ പുറത്തുവരുന്നുണ്ട്. ഇതോടെ എ ഗ്രേഡ് മണ്ഡലങ്ങളായി ബിജെപി പരിഗണിക്കുന്ന തൃശ്ശൂരിലും പാലക്കാട്ടും ഹെവി വെയ്റ്റ് സ്ഥാനാർത്ഥികളെതന്നെയാണ് ബിജെപി നിശ്ചയിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ 946 വോട്ടുകൾക്ക് പരാജയപ്പെട്ട പത്മജാ വേണുഗോപാൽ ഇത്തവണ ബിജെപി ടിക്കറ്റിലാണ് തൃശ്ശൂരിൽ അങ്കം കുറിക്കുക. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 35 ഡിവിഷനുകളിൽ സുരേഷ്ഗോപിക്ക് മേൽക്കൈ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാൻ കോർപ്പറേഷനിൽ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും പത്മജയുടെ വരവോടെ കാര്യങ്ങൾ തിരിയും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നിലവിൽ തിരുവനന്തപുരത്തുള്ള പത്മജാ വെള്ളിയാഴ്ചയോടുകൂടി തൃശ്ശൂർ എത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും. അതേസമയം 2016 ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ശോഭാ സുരേന്ദ്രന് നാൽപതിനായിരത്തിലധികം വോട്ടുകളാണ് നേടാനായത്. ബിജെപി അന്ന് തൊട്ട് മണ്ഡലത്തിൽ…
Read More » -
Breaking News
‘തോൽവി കളിയുടെ ഭാഗമാണ്, ഞങ്ങൾ അതിൽ നിന്നെല്ലാം പഠിക്കും, കൂടുതൽ ശക്തമായി തിരിച്ചുവരും… ബോളിങ് മികച്ചതായിരുന്നു, പക്ഷെ ബാറ്റിങ്ങിൽ പരാജയപ്പെട്ടു, പവർപ്ലേയിൽ ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല’- സൂര്യകുമാർ
ടി-20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെയുണ്ടായ തോൽവിയിൽ പ്രതികരണവുമായി ക്യാപ്റ്റൻ സൂര്യകുമാർ. തോൽവി കളിയുടെ ഭാഗമാണ്, അതിൽ നിന്നെല്ലാം പഠിക്കുമെന്നായിരുന്നു നായകന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയോട് 76 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയത്. തോൽവിക്കുപിന്നാലെ സൂര്യകുമാറിന്റെ പ്രതികരണം ഇങ്ങനെ മത്സരത്തിന്റെ തുടക്കത്തിൽ നാം മികച്ച ഗെയിമിൽ ഉണ്ടായിരുന്നു. തുടക്കത്തിലെ ബൗളിംഗ് മികച്ചതായിരുന്നു. അവർ 21/3 എന്ന നിലയിൽ ആയിരുന്നു. എന്നാൽ 7 മുതൽ 15 ഓവറുകൾക്കിടയിൽ അവർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. പിന്നീട് നാം വീണ്ടും ഗെയിമിലേക്ക് തിരിച്ചുവന്നു. ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ ബൗളിംഗ് നന്നായിരുന്നു, പക്ഷേ ബാറ്റിംഗ് മോശമായിരുന്നു.” “പവർപ്ലേയിൽ നന്നായി കളി ജയിക്കാൻ സാധിക്കില്ലെങ്കിൽ അവിടെ തന്നെ കളി നഷ്ടപ്പെടുത്താം. നാം പവർപ്ലേയിൽ ഏറെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി. മാത്രവുമല്ല, 180-185 റൺസ് പിന്തുടരുന്നതിനായി ഞങ്ങൾ ആഗ്രഹിച്ചതുപോലെ ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. അതാണ് മത്സരത്തിൽ നിർണായകമായത്, പക്ഷേ അത് കളിയുടെ ഭാഗമാണ്. ഞങ്ങൾ…
Read More » -
Breaking News
സർക്കാർ ഔദ്യോഗിക യന്ത്രങ്ങൾ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’- വി.ഡി. സതീശൻ
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദൃശ്യ സംവിധാനങ്ങളെ മുഴുവൻ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിൻ്റെ ഭാഗമായാണ് ഡാറ്റാ മോഷണമടക്കം നടന്നതെന്നും അദ്ദേഹം ഇടുക്കിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നൽകുന്ന സ്പാർക്കിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യൽ മീഡിയ വിഭാഗമാണ് ഡാറ്റാ മോഷണം നടത്തിയതെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ പറഞ്ഞു. നവകേരള സർവേയ്ക്ക് ഡിവൈഎഫ്ഐക്കാർ വൊളൻ്റിയർമാരാകണമെന്ന് പാർട്ടിയാണ് സർക്കുലർ ഇറക്കിയത്. ഇതിനുശേഷം ഇവർക്ക് പണംനൽകാൻ സർക്കാർ ഉത്തരവിട്ടു. നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ച് സർക്കാരിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഡിവൈഎഫ്ഐക്കാരെ കൊണ്ട് ചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു. ഇതിനുപുറമെ സർക്കാരിൻ്റെ നേട്ടങ്ങൾ ട്രൈബൽ കോളനികളിൽ പോയി വിവരിച്ചു കൊടുക്കാൻ പല ജില്ലകളിലേയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ സംവിധാനങ്ങളെ മുഴുവൻ ദുരുപയോഗം ചെയ്തുകൊണ്ട് വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് സർക്കാർ. കോടികളാണ് ഇതിനായി പിആർഡി മുടക്കുന്നത്. ഈ വിധത്തിലെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ഔദ്യോഗിക യന്ത്രങ്ങൾ…
Read More » -
Breaking News
എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസ്; കോടതിയിൽ ഹാജരായി എം.എ. ഷഹനാസ്
കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരൻ വി. ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രസാധകയും കോൺഗ്രസ് വനിതാ നേതാവുമായ എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി. തിങ്കളാഴ്ച കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷഹനാസ് ഹാജരായത്. 2022-ലായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തും വിധം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വി.ആർ. സുധീഷ് ഷഹനാസിനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യം.കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു
Read More » -
Breaking News
ഇറാനെ തകർക്കാനോ ‘ലോബ്സ്റ്റർ വിരുന്ന്? മേശപ്പുറത്ത് സ്റ്റേക്ക്, ലോബ്സ്റ്റർ, ക്രാബ് ലെഗ്സ്, പൈ തുടങ്ങിയ വിഭവങ്ങൾ…. ആമേരിക്കൻ സൈനീകർക്ക് ‘അവസാന വിരുന്ന്’ ഒരുക്കി ട്രംപ്… ചിത്രങ്ങൾ വൈറൽ
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ സൈനികർക്കു നൽകിയ ആഡംബര ഭക്ഷണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സൈനികർക്കായി സ്റ്റേക്ക്, ലോബ്സ്റ്റർ, ക്രാബ് ലെഗ്സ്, പൈ തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെട്ട പ്രത്യേക മെനുവിന്റെ ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചതോടെയാണ് ഇറാനെ ആക്രമിക്കാൻ അമേരിക്ക തയാറെടുത്തുവെന്ന തരത്തിലുള്ള ചർച്ചകൾക്ക് തുടക്കമായത്. യുദ്ധമേഖലകളിലേക്ക് വിന്യസിക്കുന്നതിന് മുമ്പ് സൈനികർക്കു നൽകുന്ന ‘അവസാന ഭക്ഷണം’ (ലാസ്റ്റ് സപ്പർ) എന്ന നിലയിലാണ് ഇത്തരം പ്രത്യേക ഭക്ഷണങ്ങൾ നൽകാറുള്ളത്. ഈ വിശ്വാസത്തെ അടിസ്ഥാനമാക്കി യുഎസ് ഇറാനെതിരെ സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും ശക്തമായി. “”സ്റ്റീക്ക്, പൈ, ഞണ്ട് കാലുകൾ, ലോബ്സ്റ്റർ എന്നിവയുൾപ്പെടെയുള്ള മെനുകൾ യുഎസ് സൈനികർക്ക് ലഭിച്ചു” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഇത് വീണ്ടും ഷെയർ ചെയ്ത യുഎസ് എയർഫോഴ്സിലെ വിരമിച്ച പൈലറ്റ് ബസ് പാറ്റേഴ്‌സൺ “ഐകൈക്. അത് ഓണാണ്.” എന്ന രഹസ്യപരമായ സന്ദേശം പങ്കുവെച്ചത് സംശയങ്ങൾക്ക് കൂടുതൽ ബലമേകുന്നു. മാത്രമല്ല സോഷ്യൽ മീഡിയയിൽ…
Read More »

