Month: January 2026
-
Breaking News
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം!! 32 വർഷങ്ങൾക്കു ശേഷം വിധി, ആന്റണി രാജു കുറ്റക്കാരൻ, നിയമസഭാ അംഗത്വം റദ്ദാകും
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലർക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമായിരുന്നു പ്രതികൾ. ഇവർ കുറ്റക്കാർ ആണെന്നാണ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നാവുന്ന കുറ്റമാണ്…
Read More » -
Breaking News
മക്കള്‍ രാഷ്ട്രീയം സിപിഎമ്മിലേക്കും; നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസിനെ ഓര്‍മിപ്പിച്ച് ജനപിന്തുണ നേടാന്‍ നീക്കം; ജീവിച്ചിരുന്നപ്പോള്‍ ഉടക്കിലായിരുന്നെങ്കിലും വി.എസിനെ സിപിഎം ഇപ്പോള്‍ പരിഗണിക്കുന്നു; നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; ആലപ്പുഴയിലോ മലമ്പുഴയിലോ നിര്‍ത്താന്‍ സാധ്യത; വി.എസ് ഇപ്പോഴും ജനമനസിലുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തല്‍
തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയം പുതുമയല്ലാത്ത കേരളത്തില്‍ സിപിഎമ്മിലും മക്കള്‍ രാഷ്ട്രീയം സജീവമാകുന്നു. അന്തരിച്ച മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താന്‍ സിപിഎം കൂലങ്കുഷമായി ആലോചിക്കുന്നത്. വി.എസ്.അച്യുതാനന്ദന് ഇപ്പോഴും കേരളത്തിന്റെ ജനമനസുകളില്‍ പ്രമുഖമായ സ്ഥാനമുണ്ടെന്നും അത് ഉപയോഗപ്പെടുത്തി അരുണ്‍കുമാറിനെ വിജയിപ്പിച്ചെടുക്കാമെന്നുമാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. വി.എസിന്റെ സ്വന്തം സ്ഥലമായ ആലപ്പുഴയിലെ കായംകുളത്തോ വി.എസ്.മത്സരിച്ചിരുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴയിലോ വി.എ.അരുണ്‍കുമാറിനെ നിര്‍ത്താനാണ് നീക്കം നടക്കുന്നത്. വി.എസ് ജീവിച്ചിരിപ്പില്ലെങ്കിലും വി.എസ്.ഫാക്്ടര്‍ കേരളത്തില്‍ ക്ലിക്കാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം. വി.എസിന്റെ കുടുംബത്തിലെ ഒരംഗത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറക്കിയാല്‍ ഗുണം കിട്ടുമെന്നാണ് എല്‍ഡിഎഫിലും അഭിപ്രായം വന്നത്. ജീവിച്ചിരുന്ന കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ചേരികളും വേര്‍തിരിവുകളുമുണ്ടാക്കിയെന്നാരോപിച്ച് സിപിഎം ഏറ്റവുമധികം ആക്രമിച്ചിരുന്ന നേതാക്കളില്‍ പ്രമുഖനായിരുന്നു വി.എസ്. വി.എസ്. – പിണറായി ഗ്രൂപ്പ് പലപ്പോഴും പരസ്യമായി വിഴുപ്പലക്കി തെരുവിലിറങ്ങിയിട്ടുണ്ട്. ആരോപണ പ്രത്യാരോപണങ്ങളുമായി എത്രയോ തവണ വിഎസും പിണറായിയും ഏറ്റുമുട്ടിയിട്ടുണ്ട്. കെ.കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍…
Read More » -
Breaking News
ഇന്ത്യന്‍ കയറ്റുമതി രംഗത്തെ താരമായി ബീഫ്; ബീഫ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്: വരുമാനം 34,177കോടി; ലോകത്തിലെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യം; മൊത്തം കയറ്റുമതിയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് യോഗിയുടെ യുപി
ലക്‌നൗ: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആരെല്ലാം വാളെടുത്താലും ഇന്ത്യന്‍ കയറ്റുമതി രംഗത്തെ താരമായിരിക്കുകയാണ് ബീഫ്. ബീഫിനെ ചൊല്ലി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലും ആഗോള ബീഫ് വിപണിയില്‍ ഇന്ത്യന്‍ ബീഫിന് ഡിമാന്റ് കുത്തനെ വര്‍ധിച്ചിരിക്കുന്നു. ബീഫ് കയറ്റുമതിയില്‍ ഇന്ത്യ വന്‍കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് കിട്ടിയ വരുമാനം എത്രയെന്നറിയാമോ 34,177 കോടി രൂപ. ആഗോള ബീഫ് വിപണിയില്‍ പരമ്പരാഗത കുത്തകരാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്. നിലവില്‍ ലോകത്തെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യമായി ഇന്ത്യ മാറി. പ്രതിവര്‍ഷം 380 കോടി ഡോളറിന്റെ അതായത് ഏകദേശം 34,177 കോടി രൂപയാണ് ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യ സ്വന്തമാക്കുന്നത്. രാജ്യത്തെ മൊത്തം ബീഫ് കയറ്റുമതിയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. കയറ്റുമതിയുടെ 60 ശതമാനവും യുപിയില്‍ നിന്നാണ്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. തെക്കുകിഴക്കന്‍ ഏഷ്യയും മിഡില്‍…
Read More » -
Movie
പാൻ ഇന്ത്യൻ ത്രില്ലറുമായി മലയാളത്തിലേക്ക് പുതിയൊരു.,കമ്പനി പ്രസാദ് യാദവ് സംവിധായകൻ. ആദ്യചിത്രം അനൗൺസ് ചെയ്തു
പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന ബാനറുമായി ഒരു ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. നിരവധി മുൻനിര സംവിധായകരുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ച പ്രസാദ് യാദവാണ് ഇവരുടെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി. മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള മുൻനിര താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പേരും പ്രധാന താരങ്ങളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും. അനൗൺസ്മെന്റ് പോസ്റ്റർ സൂചിപ്പിക്കുന്നത് കാടും മനുഷ്യനും വന്യമൃഗങ്ങളുമെല്ലാമുള്ള ഒരു സർവൈവൽ ത്രില്ലറായിരിക്കും ഈ ചിത്രം എന്നാണ്. ചുവപ്പു പടർന്ന കാടിന്റെ ഉള്ളിൽ നിന്നും നോക്കുന്ന കൊമ്പനെ നമുക്ക് .പോസ്റ്ററിൽ കാണാം. ബിജു വാസുദേവൻ, ജോസി ജോർജ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി. രഞ്ജൻ…
Read More » -
Breaking News
‘ഇതൊക്കെ ഒരു കാറാണോ’ എന്ന പരിഹാസം എവിടെ? ഇലക്ട്രിക് കാര്‍ വില്‍പനയില്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്ന് ചൈനീസ് കമ്പനിയായ ബിവൈഡി; മസ്‌കിനു തിരിച്ചടിയായത് ട്രംപിന്റെ നീക്കങ്ങള്‍; ഭാവി ചൈനീസ് കമ്പനികളുടെ കൈയിലെന്നും വിദഗ്ധര്‍
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്നു ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായി ചൈനയുടെ ബിവൈഡി. ഒരിക്കല്‍ ‘ഇതൊക്കെയൊരു കാറാണോ’ എന്ന് ഇലോണ്‍ മസ്‌ക് പരിഹസിച്ച അതേ ബിെൈവഡി! അമേരിക്കന്‍ കമ്പനി കഴിഞ്ഞ വര്‍ഷാവസാനം ഡെലിവറികളില്‍ വന്‍ ഇടിവു റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലൊണു കണക്കുകളും പുറത്തുവന്നത്. 2025ല്‍ ബിവൈഡി 22.6 ലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റഴിച്ചപ്പോള്‍ ടെസ്ലയ്ക്ക് ഇതു 16.3 ലക്ഷംസ മാത്രമാണ്. ഇലക്‌ട്രോണിക് കാറുകള്‍ക്കുള്ള സബ്‌സിഡി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചതാണ് വന്‍ തിരിച്ചടിക്കു കാരണമെന്നു വിലയിരുത്തുന്നു. ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് കാര്‍ വ്യവസായത്തിലെ വന്‍ കുതിപ്പായി ഈ മാറ്റത്തെ വിലയിരുത്തുന്നു. ലോകമെമ്പാടും ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റത്തില്‍ ചൈനീസ് കമ്പനികള്‍ ആധിപത്യം പുലര്‍ത്തുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ചൈനീസ് കാര്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടായി. ബിവൈഡി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെയ്ക്, ചെറി എന്നീ കമ്പനികളുടെ ഒമോഡ, ജെയ്കു എന്നീ മോഡലുകള്‍ തമ്മിലാണ് വന്‍ മത്സരം. കഴിഞ്ഞ…
Read More » -
Breaking News
ഇസ്രയേലിനു പിന്നാലെ ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അമേരിക്കയുടെയും പിന്തുണ; സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാല്‍ ഇടപെടും; ‘ഞങ്ങള്‍ സര്‍വ സജ്ജരും തയാറുമാണ്’; ഇടപെട്ടാല്‍ മേഖലയില്‍ അപ്പാടെ കുഴപ്പമുണ്ടാകുമെന്ന് തിരിച്ചടിച്ച് ഇറാന്‍
ടെഹ്‌റാന്‍: ഇറാനില്‍ ഭരണകൂടത്തിനെതിരേ നടക്കുന്ന സംഘര്‍ഷങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാല്‍ ഇടപെടുമെന്നു മുന്നറിയിപ്പ്. പ്രതിഷേധം അഞ്ചാം ദിവസത്തിലേക്കു കടന്നപ്പോള്‍ ആറുപേരാണു കൊല്ലപ്പെട്ടത്. ‘സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഇറാന്‍ വെടിവെച്ച് ക്രൂരമായി കൊല്ലുകയാണെങ്കില്‍, അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തും. ഞങ്ങള്‍ അതിന് സര്‍വ്വസജ്ജരും തയാറുമാണ്’ എന്നാണ് ട്രംപ് എഴുതിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. മോശം സാമ്പത്തിക സ്ഥിതിയിലും ഇറാന്‍ റിയാലിന്റെ മൂല്യതകര്‍ച്ചയിലും ടെഹ്‌റാനിലെ വ്യാപാരികള്‍ ആരംഭിച്ച പ്രതിഷേധമാണ് രാജ്യത്തുടനീളം വ്യാപിച്ചത്. അതേസമയം, ട്രംപിന്റെ മുന്നറിയിപ്പിനോട് ഇറാന്‍ തിരിച്ചടിച്ചു. ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായാല്‍ മേഖലയിലടക്കം കുഴപ്പങ്ങളുണ്ടാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഉപദേഷ്ടാവ് അലി ലാരിജാനി പറഞ്ഞു. യു.എസ് ഡോളറിനും മറ്റു വിദേശ കറന്‍സികള്‍ക്കും എതിരെ ഇറാന്‍ റിയാല്‍ നേരിടുന്ന മൂല്യ തകര്‍ച്ചയാണ് രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. ഇറക്കുമതി ചെലവ് വര്‍ധിച്ചതോടെ സാധനങ്ങള്‍ക്ക് തീവിലയായത് ചില്ലറവ്യാപാരികള്‍ക്ക്…
Read More » -
Breaking News
ഞാന്‍ ഒന്നും മറന്നിട്ടില്ല, വളഞ്ഞിട്ട് ആക്രമിച്ചു, ആരും ഒരു കരുണയും കാട്ടിയില്ല; പാകിസ്താനില്‍ ജനിച്ചതിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിന്ന് കടുത്ത അവഗണന നേരിട്ടെന്ന് വിടവാങ്ങല്‍ സമ്മേളനത്തില്‍ തുറന്നടിച്ച് ഉസ്മാന്‍ ഖവാജ
ഓസ്ട്രേലിയന്‍ ടീമിനൊപ്പം കളിക്കുമ്പോള്‍ മുന്‍ താരങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത മനോവിഷമം നേരിട്ടുവെന്ന് ഉസ്മാന്‍ ഖവാജ. താന്‍ പാക്കിസ്ഥാനില്‍ ജനിച്ചതിന്‍റെ പേരിലും മുസ്ലിം ആയതിന്‍റെ പേരിലും വിവേചനം നേരിട്ടിരുന്നുവെന്ന് ഖവാജ വിടവാങ്ങല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചാമത്തെയും അവസാനത്തെയും ആഷസ് ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കാലങ്ങളായി താന്‍ അനുഭവിച്ച, തന്നെ വീര്‍പ്പുമുട്ടിച്ച ദുരനുഭവങ്ങളെ കുറിച്ച് ഖവാജ മനസ് തുറന്നത്. സിഡ്നിയിലെ മല്‍സരത്തോടെ താരം വിരമിക്കും. ഓസ്ട്രേലിയയ്ക്കായി കളിച്ച ആദ്യത്തെ പാക്കിസ്ഥാന്‍ – മുസ്ലിം ക്രിക്കറ്റര്‍ കൂടിയാണ് ഖവാജ. കുടുംബത്തിനൊപ്പമെത്തിയാണ് ഖവാജ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ആഷസിനിടെ താരത്തിന് പുറത്തിന് പരുക്കേല്‍ക്കുകയും ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ പുറത്തിരിക്കേണ്ടിയും വന്നിരുന്നു. ട്രാവിസ് ഹെഡാണ് പകരം ഓപ്പണറായത്. പരുക്കേറ്റതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങള്‍ ഖവാജയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ടെസ്റ്റിന് തലേന്ന് താരം ഗോള്‍ഫ് കളിച്ചതും വിവാദത്തിലായി. തുടര്‍ന്ന് ബ്രിസ്ബേന്‍ ടെസ്റ്റ് ഖവാജയ്ക്ക് നഷ്ടമായി. സ്റ്റീവ് സ്മിത്തിന് അവസാന നിമിഷം പരുക്കേറ്റതോടെ ഖവാജയെ…
Read More » -
Movie
ചത്താ പച്ച ജനുവരി 22-ന് തിയേറ്ററുകളിലേക്ക്; ചിത്രത്തിൽ, മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി യുടെ സാന്നിധ്യം ഉറപ്പിക്കുന്ന റിലീസ് ഡേറ്റ് പോസ്റ്റർ
റീൽ വേൾഡ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ആക്ഷൻ എൻ്റർടെയിനർ ‘ചത്താ പച്ച ’ 2026 ജനുവരി 22-ന് പ്രദർശനത്തിനെത്തും. റസ്ലിങ് പശ്ചത്താലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ മലയാള സിനിമയ്ക്ക് വലിയ ആവേശം പകരുമെന്നുറപ്പാണ്. പുറത്തുവിട്ട റിലീസ് ഡേറ്റ് പോസ്റ്ററിൽ തീപ്പൊരി പോലെ തിളങ്ങുന്ന സ്വർണ്ണനിറങ്ങൾ, പറക്കുന്ന നോട്ടുകൾ, ആവേശത്തോടെ ആർത്തുവിളിക്കുന്ന ജനക്കൂട്ടം, റിങ്ങിലെ ഒരു റെസ്ലർ എല്ലാം ചേർന്ന് ടീസറിലും മറ്റു പോസ്റ്ററുകളും കണ്ട ഒരു കളർഫുൾ റെസ്ലിങ് ലോകം ഈ പോസ്റ്ററിലും വ്യക്തമാണ്. എന്നാൽ ഈ മുഴുവൻ ദൃശ്യവിസ്മയത്തിനിടയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നതോ? “IN CINE‘M’AS” എന്ന വാചകത്തിലെ പ്രത്യേകം എടുത്തുകാണിക്കുന്ന “M”. ഹൈലൈറ്റ് ചെയ്തിരിക്കുന്ന അക്ഷരം മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി, ചത്താ പച്ചയിൽ ഉണ്ട് എന്നതിൻ്റെ സൂചനയാണ്. ആരാധകരും സിനിമാപ്രമികളും ഈ സംശയം സോഷ്യൽ മീഡിയയിൽ ഉടനീളം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ റിലീസ് ഡേറ്റ് പോസ്റ്റർ ആ ചർച്ചകൾക്ക് ഒരു സ്ഥിരീകരണം…
Read More »

