Month: January 2026
-
Breaking News
ചിരിച്ചുകൊണ്ട് കൂടുതൽ സീറ്റ് ചോദിക്കാൻ ലീഗ് ഒരുങ്ങുന്നു: തങ്ങൾക്ക് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് ലീഗ് : സൗഹാർദ്ദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകുമെന്നും നേതൃത്വം.
കോഴിക്കോട്: ചിരിച്ചുകൊണ്ട് കൂടുതൽ സീറ്റ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് മുസ്ലിം ലീഗ്. തങ്ങൾക്ക് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നാണ് ലീഗിന്റെ അവകാശവാദം.സൗഹാർദ്ദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകുമെന്നും ലീഗ് നേതൃത്വം പറയുന്നു.. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയമസഭാ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്ലിം ലീഗ് തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇക്കാര്യങ്ങൾ മുന്നണി യോഗത്തിൽ അവതരിപ്പിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹാർദ്ദപരമായ രീതിയിൽ തന്നെ ഇക്കാര്യങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാനാകും. അതേസമയം, സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥയും മാനദണ്ഡം ആക്കണമെന്ന ആവശ്യം കോഴിക്കോട്ട് ചേർന്ന് ലീഗ് നേതൃയോഗത്തിൽ ഉയർന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ മത്സരിക്കുകയും 15 വിജയിക്കുകയും ചെയ്ത മുസ്ലിം ലീഗ് തദ്ദേശ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കൂടുതൽ നിയമസഭാ സീറ്റുകൾ എന്നാവശ്യം ഉന്നയിക്കാൻ ഒരുങ്ങുന്നത്. മുന്നണി യോഗത്തിൽ ഈ കാര്യം ഉന്നയിക്കുമെന്ന് ലീഗ് സംസ്ഥാന…
Read More » -
Breaking News
ഇനി സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി വന്നാൽ ശബരിമല സ്വർണ്ണക്കൊള്ള കേസന്വേഷണം സൂപ്പറാകും: എസ് ഐ ടി അന്വേഷണത്തിൽ ഹൈക്കോടതിക്ക് തൃപ്തി: നിർഭയമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർദ്ദേശം
കൊച്ചി: കൂടുതൽ മിടുക്കരും സത്യസന്ധരുമായ അന്വേഷണ ഉദ്യോഗസ്ഥർ കൂടി എത്തുന്നതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസന്വേഷണം കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷണമായി മാറും. ഇതിന് നന്ദി പറയേണ്ടത് ഹൈക്കോടതിയോടാണ്. ഹൈക്കോടതി നേരിട്ട് ഇടപെട്ടുകൊണ്ടും മാത്രം സത്യസന്ധമായി അന്വേഷണം മുന്നോട്ടുപോകുന്നു. അല്ലായിരുന്നെങ്കിൽ എന്നെ തേഞ്ഞു മാഞ്ഞ് അട്ടിമറിക്കപ്പെട്ട് കേസന്വേഷണം വഴിതിരിഞ്ഞു പോകുമായിരുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിട്ട് പോലും ഒരു ഘട്ടത്തിൽ ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണം വഴിമാറി പോകുന്നുവോ എന്ന് സാധാരണക്കാരൻ സംശയിച്ചു പോയപ്പോൾ ശക്തമായ താക്കീതോടെ ഹൈക്കോടതി തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നേർവഴിക്ക് നടത്തി. അതിന്റെ ഗുണവും ഉണ്ടായി. തുറക്കാൻ മടിച്ചുനിന്ന പല വാതിലുകളും സധൈര്യം തട്ടിത്തുറക്കാൻ എസ് ഐ ടിക്ക് സാധിച്ചു. പല ഉന്നതരുടേയും മുന്നിലേക്ക് അന്വേഷണത്തിന്റെ വഴികൾ എത്തി. ഇപ്പോഴിതാ ശബരിമല സ്വർണ്ണ കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം അഥവാ എസ് ഐ ടി നടത്തുന്ന അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തുമ്പോൾ കൊടുക്കണം…
Read More » -
Breaking News
ഒരു പഴയ ബോംബ് കഥ : സതീശൻ മറന്നാലും ഗോവിന്ദൻ മറക്കില്ല : ബോംബ് കഥ പൊട്ടിയ പോലെ നൂറിന്റെ കണക്കും പൊട്ടുമെന്ന് ഗോവിന്ദൻ
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പൊട്ടിക്കാനായി ഓരോരോ പുതിയ ബോംബുകൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന തിരക്കിനിടയിൽ ഒന്നോ രണ്ടോ ബോംബിന്റെ കാര്യം വിട്ടു കളഞ്ഞേക്കും. അത് കുത്തിപ്പൊക്കി എടുത്തു കൊണ്ട് വരേണ്ട വല്ല കാര്യവും ഉണ്ടോ ഗോവിന്ദൻ മാസ്റ്റർക്ക്… പണ്ടെങ്ങോ സതീശൻ പറഞ്ഞ ഒരു പഴയ ബോംബ് കഥ എം വി ഗോവിന്ദൻ മാസ്റ്റർ മറന്നിട്ടില്ല.സതീശൻ മറന്നെങ്കിലും.. ആ ബോംബിനെ കുറിച്ചാണ് ഗോവിന്ദൻ മാസ്റ്റർ ഇപ്പോൾ സതീശനെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്. പൊട്ടും പൊട്ടും എന്ന് പറഞ്ഞ് പൊട്ടാതെ പോയ ആ ബോംബ് പോലെ കിട്ടും കിട്ടുമെന്ന് പറഞ്ഞ് കിട്ടാതെ പോകുന്ന ഒരു നൂറിന്റെ കണക്ക് ആണല്ലോ സതീശൻ ഇപ്പോൾ പറയുന്നത് എന്നാണ് ഗോവിന്ദൻ മാസ്റ്ററുടെ ഡയലോഗ്. ബോംബ് കഥ പൊട്ടിയ പോലെ 100ന്റെ കണക്കും പൊട്ടും എന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടുമെന്ന പ്രതിപക്ഷനേതാവ് വി ഡി…
Read More » -
Breaking News
ബോംബ് പൊട്ടിയെന്നു പറഞ്ഞിട്ടു പൊട്ടിയില്ല; പക്ഷേ നൂറിടത്തും കോണ്‍ഗ്രസ് പൊട്ടും: സതീശനെ പരിഹസിച്ച് എം.വി. ഗോവിന്ദന്‍; 90 സീറ്റിന്റെ പദ്ധതിയുമായി കനഗോലു; സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലെന്നും അതുപോലെ നൂറിടത്തും കോണ്‍ഗ്രസ് പൊട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒരു വിസ്മയവും ഉണ്ടാകാന്‍ പോകുന്നില്ല. ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും. ഏതു ബോംബ് പൊട്ടിയാലും അധികാരത്തിൽ വരുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയിൽ നൂറ് സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് കോൺഗ്രസിന്റെ ബത്തേരി നേതൃ ക്യാംപിന് പിന്നാലെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം. അതേസമയം, അടിമുടി ആത്മവിശ്വാസം പ്രസരിക്കുന്ന ശരീരഭാഷയായിരുന്നു കോണ്‍ഗ്രസ് നേതാക്കൾക്ക്. നിയമസഭയിൽ നൂറ് സീറ്റ് പിടിക്കണമെന്ന വി.ഡി.സതീശന്റെ ആഹ്വാനത്തിന് നേതാക്കളുടെ ഹർഷാരവം. എതിർചേരിയിൽ നിന്ന് യുഡിഎഫിലേക്ക് നേതാക്കളുടെയും പാർട്ടികളുടെയും ഒഴുക്കുണ്ടാകുമെന്ന് പ്രഖ്യാപനം. തദ്ദേശ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ജാഗ്രത കൈവിടരുതെന്ന് കെ.സി.വേണുഗോപാൽ. ഐക്യത്തിന്റെ സന്ദേശം നൽകി നേതാക്കൾ. ശബരിമല സ്വർണക്കൊളള മുൻനിർത്തി സമരം ശക്തമാക്കും. ഈ മാസം 23ന് നിയമസഭാ മാർച്ച്. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയിൽ നടക്കും. സിപിഎം – ബിജെപി…
Read More » -
Movie
കണ്ണിമചിമ്മാതെ വീക്ഷിക്കൂ ഓരോ നീക്കവും…! ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ ഏറ്റവും പുത്തൻ അപ്ഡേറ്റ് പുറത്ത്, ചിത്രം ജനുവരി 30ന് തിയേറ്ററുകളിൽ
സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. സിനിമയുടെ ടീസർ അനൗൺസ്മെന്‍റ് വീഡിയോയാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ‘സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും’ എന്ന ടാഗ് ലൈനുമായാണ് ബിജു മേനോനേയും ജോജുവിനേയും കാണിച്ചുകൊണ്ട് ടീസർ അപ്ഡേറ്റ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജനുവരി 5-നാണ് സിനിമയുടെ ടീസർ പുറത്തിറങ്ങുന്നത്. ചിത്രം ജനുവരി 30-ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ്…
Read More » -
Movie
മുഹൂർത്തം കുറിച്ചു. “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ജനുവരി 16-ന് കേരളത്തിലെ തിയേറ്ററുകളിൽ….
ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ” ജനുവരി 16 മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണിരാജ, സി.എം ജോസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന്റെ രസക്കൂട്ടുകൾ ചാലിച്ച് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ മനോഹരമായ കല്യാണക്കുറി പോലുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ 40ത് കഴിഞ്ഞ പുഷ്പാംഗദന്റെ ഏറേ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ കല്യാണത്തലേന്ന് പുഷ്പാംഗദന്റെ മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവബഹുലമായ നർമ്മ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. കോമഡി റൊമാന്റിക് ജോണറിൽ വയനാടിന്റെ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ച ഈ സിനിമയിൽ ഉണ്ണിരാജ എന്ന നടൻ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.…
Read More » -
Breaking News
നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്; സാഗര്‍ ഏലിയാസ് ജാക്കി പറഞ്ഞ ആ ഡയലോഗ് ഇപ്പോള്‍ പറയുന്നത് ട്രംപാണ്; മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ കടന്നുകയറിയങ്ങ് ആക്രമിക്കുമെന്ന് ക്യൂബയ്ക്കും കൊളംബിയക്കും അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
വാഷിംഗടണ്‍: ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി പറയുന്ന ഡയലോഗാണ് നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്നത്. വളരെ സൂപ്പര്‍ഹിറ്റായ എസ്.എന്‍.സ്വാമിയുടെ ആ ഡയലോഗാണ് അങ്ങ് അമേരിക്കന്‍ പ്രസിഡന്റു വരെ വേദവാക്യം പോലെ മനസില്‍ കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണല്ലോ മയക്കുമരുന്നിനെതിരെ ഇടം വലം നോക്കാതെ യുദ്ധാക്രമണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറങ്ങിയിരിക്കുന്നത്. മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ ആക്രമിക്കും എന്ന ശക്തായ മുന്നറിയിപ്പാണ് ട്രംപ് കൊളംബിയക്കും ക്യൂബയ്ക്കും അന്ത്യശാസനം മോഡലില്‍ കൊടുത്തിരിക്കുന്നത്. വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയേയും ക്യൂബയേയുമാണ് ട്രംപ് മയക്കുമരുന്ന് കടത്തിന്റെ പേരില്‍ കടുത്ത നടപടിക്ക് വിധേമാക്കാനൊരുങ്ങുന്നതെന്ന് ഈ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നു.മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്. മൂന്ന് പ്രധാന കൊക്കെയ്ന്‍ ഫാക്ടറികള്‍ കൊളംബിയയിലുണ്ട്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിര്‍മാണത്തില്‍ പങ്കാളിയെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു. മയക്കുമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേലയ്‌ക്കെതിരെ അമേരിക്ക നടത്തിയ ഇടപെടല്‍ മറ്റു രാജ്യങ്ങളിലേക്കും നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.…
Read More » -
Breaking News
ശശി തരൂര്‍ പറഞ്ഞത് സിപിഐയോടു കൂടിയാണ്; മുന്നണിയില്‍ പറയാനുള്ളത് മുന്നണിക്കുള്ളില്‍ പറയണം; വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞുമടുക്കാതെ സിപിഐ വീണ്ടും; ഓരോ സിപിഐ ജില്ലകമ്മിറ്റിയും വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവരുന്നു
പാലക്കാട്: കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപി വയനാട്ടിലെ കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ പറഞ്ഞകാര്യം സത്യത്തില്‍ സിപിഐയോടു കൂടിയാണ്. വെള്ളാപ്പള്ളിക്കെതിരെ തുടര്‍ച്ചയായി സിപിഐ അവിടെയും ഇവിടെയും വിമര്‍ശനങ്ങളും എതിര്‍പ്പും വാദപ്രതിവാദവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇടതുമുന്നണിയില്‍ വെള്ളാപ്പള്ളി തുടരുന്നതില്‍ അത്ര എതിര്‍പ്പുണ്ടെങ്കില്‍ സിപിഐക്ക് അതങ്ങോട്ട് ഇടതുമുന്നണി യോഗത്തില്‍ വ്യക്തമായി പറഞ്ഞുകൂടേ എന്നാണ് വോട്ടര്‍മാര്‍ ചോദിക്കുന്നത്. പരസ്യമായി തള്ളിപ്പറയുകയും പിന്നീട് വോട്ട് വാങ്ങുകയും ചെയ്യുന്ന നിലപാടല്ലേ ഇപ്പോള്‍ സിപിഐ ചെയ്യുന്നതെന്നും വോട്ടര്‍മാര്‍ ചോദിക്കുന്നു. സിപിഐ സംസ്ഥാന നേതൃത്വം തന്നെ വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നത് പതിവാക്കിയതിനു പിന്നാലെ സിപിഐയുടെ ജില്ല ഘടകങ്ങളും നടേശനെതിരെ വിമര്‍ശനവും കുറ്റപ്പെടുത്തലുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വെള്ളാപ്പള്ളിയെ എല്ലാ കോര്‍ണറുകളില്‍ നിന്നും അറ്റാക്ക് ചെയ്യുകയെന്ന തന്ത്രമാണ് സിപിഐ കൈക്കൊള്ളുന്നതെന്ന് വേണം കരുതാന്‍. വെള്ളാപ്പള്ളിക്കെതിരെ പാലക്കാട്ടെ സിപിഐ ജില്ല കമ്മിറ്റി അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ പാലക്കാട് തുറന്നടിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് സിപിഐയുടെ…
Read More » -
Breaking News
പുനര്‍ജനി വീടുകള്‍; 273 എണ്ണം നിര്‍മിച്ചെന്ന് വി.ഡി. സതീശന്‍; 83 വീടുകളുടെ കണക്കു മാത്രം ലഭ്യം; നിയമസഭാ സാമാജികന് എന്‍ജിഒ വഴിയും വിദേശ ഫണ്ട് വാങ്ങാന്‍ അനുമതിയില്ല; നിയമം കൊണ്ടുവന്നത് മന്‍മോഹന്‍ സിംഗ്; ലൈഫ് പദ്ധതിക്കുള്ള വിദേശ ഫണ്ടിനെ എതിര്‍ത്ത സതീശന്‍ മണപ്പാട്ട് ഫൗണ്ടേഷന്‍ വഴി പണമൊഴുക്കി; വിജിലന്‍സ് കേസല്ല വിദേശ വിനിമയ ചട്ടം
തിരുവനന്തപുരം: പുനര്‍ജനി തട്ടിപ്പില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കുമ്പോഴും വി.ഡി. സതീശനു കുരുക്കായി വിദേശ വിനിമയ ചട്ട ലംഘനം. സതീശന്‍ സ്വന്തം അക്കൗണ്ടിലേക്കു പണം വാങ്ങിയിട്ടില്ല, സ്വന്തം നിലയ്ക്കു പണം കൈാര്യം ചെയ്തിട്ടില്ല, വിദേശത്തു പോയ ശേഷം സ്ഥലം വാങ്ങിയിട്ടില്ല എന്നീ കണ്ടെത്തല്‍ വിജിലന്‍സ് നടത്തിയെങ്കിലും വിദേശ വിദിമയ ചട്ടമാണു പ്രശ്‌നമാകുന്നത്. സതീശന്‍ പണം കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ച മണപ്പാട്ട് ഫൗണ്ടേഷന്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷനുള്ള എന്‍ജിഒ ആണ്. ഇതിന്റെ എംഡി വിജിലന്‍സിനു നല്‍കിയ മൊഴി അനുസരിച്ച് പറവൂര്‍ മണ്ഡലത്തില്‍ പാവപ്പെട്ടവര്‍ക്കു വീടുകള്‍ നല്‍കാനായി ‘സൈം’ എന്ന ഏജന്‍സിയെ ഏല്‍പ്പിച്ചു. എന്നാല്‍, വീടുകളുടെ പട്ടിക തയാറാക്കി നല്‍കിയത് സതീശന്‍ തന്നെയാണ്. പിന്നീട് മിഡ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ് (മിയാറ്റ്) എന്ന യുകെയിലുള്ള എന്‍ജിഒ വഴി അവിടെ ഉച്ചഭക്ഷണ പാര്‍ട്ടി നടത്തി. 22,500 പൗണ്ട് മിയാറ്റിന്റെ അക്കൗണ്ടില്‍നിന്ന് മണപ്പാട്ടിന്റെ അക്കൗണ്ടിലേക്കു നല്‍കി. ബിപിസിഎല്ലിന്റെ അക്കൗണ്ടില്‍നിന്ന് 31.20 ലക്ഷം കിട്ടി. ഇതിനു മുഴുവന്‍…
Read More »
