Month: January 2026

  • Breaking News

    രാഹുല്‍ മാങ്കൂട്ടത്തിലിനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണം; പോലീസിന്റെ അപേക്ഷയില്‍ വിധി ഇന്ന്; ഹോട്ടലില്‍ അടക്കം എത്തിച്ച് തെളിവെടുക്കാന്‍ നീക്കം; സാമ്പത്തിക ചൂഷണത്തിനും തെളിവുതേടും

    തിരുവനന്തപുരം: പ്രവാസി യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷയില്‍ വിധി ഇന്ന്. അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇന്നലെ അപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് രാഹുലിനെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. കസ്റ്റഡി അപേക്ഷ അനുവദിച്ചേക്കും. അങ്ങിനെയെങ്കില്‍ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റും. പീഡനം നടന്ന ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈലും ലാപ്‌ടോപ്പും ഉള്‍പ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി വീട്ടിലും പാലക്കാടും തെളിവെടുപ്പ് നടത്തിയേക്കും. അതിക്രൂരമായ രീതിയില്‍ രാഹുല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു പിന്നാലെ ഗര്‍ഭിണിയായപ്പോള്‍ പിതൃത്വം നിഷേധിച്ചെന്നും മുഖത്ത് തുപ്പുകയും മര്‍ദിക്കുകയും ചെയ്‌തെന്നും യുവതി പറയുന്നു. കൂടാതെ ആഢംബര വാച്ച്, വസ്ത്രങ്ങള്‍, ക്രീമുകള്‍ എന്നിവയുള്‍പ്പെടെ വാങ്ങിപ്പിച്ചെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും അതിജീവിത…

    Read More »
  • Breaking News

    കോടതിവിധി വരാതെ രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയാൽ ചിലപ്പോൾ പണി കിട്ടും: വിദഗ്ധ നിയമപദേശം തേടി സർക്കാർ: നടപടി തുടങ്ങി വച്ചാലും നിയമസഭയുടെ കാലാവധി തീരുന്നതിനാൽ പൂർത്തിയാക്കാൻ ആകില്ലെന്നും സൂചന: നടപടികളെ കോൺഗ്രസ് തടുക്കില്ല : പക്ഷേ മുകേഷിനെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെടും 

      തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യൻ ആക്കാനുള്ള നീക്കം കോടതി വിധി വന്നതിനുശേഷം ചെയ്യുന്നതാണ് ഉചിതമെന്ന് വിദഗ്ധോപദേശം. കോടതി രാഹുലിനെ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കുന്നതിന് മുൻപ് നിയമസഭ എത്തിക്സ് കമ്മിറ്റി വിധിയെഴുതിയാൽ അത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചതിനുശേഷം ആയിരിക്കും രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം തീരുമാനിക്കുക. ഉടൻ എടുത്തുചാടി ഒരു തീരുമാനത്തിലെത്തേണ്ട എന്നതാണ് ഇപ്പോഴത്തെ പൊതുവേയുള്ള അഭിപ്രായം. നിയമസഭാ എത്തിക്സ് കമ്മിറ്റിക്കുമുൻപാകെയാണ് ഇത്തരം പരാതികൾ വരുക. സമിതിക്ക് ഒരംഗത്തെ അയോഗ്യനാക്കാനുള്ള അധികാരമില്ലെങ്കിലും നിയമസഭയ്ക്കുമുൻപാകെ ശുപാർശ സമർപ്പിക്കാനാകും. ആരോപണവിധേയന് വിശദീകരണത്തിന് അവസരം നൽകിവേണം ശുപാർശനൽകേണ്ടത്. ഈ നിയമസഭയുടെ കാലാവധി കഴിയാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്ക് ഇതിനെല്ലാം സമയം തികയുമോ എന്ന കാര്യത്തിലും സംശയമുണ്ട്. പൂർത്തിയാക്കാനായില്ലെങ്കിലും കാര്യങ്ങൾ തുടങ്ങിവെക്കാമെന്നുള്ള അഭിപ്രായം നേതാക്കൾക്കുണ്ട്. ഇത്തരമൊരു നടപടി ഉണ്ടായാൽ രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വം…

    Read More »
  • Breaking News

    അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം; ‘ലവ് യൂ ടു മൂണ്‍ ബാക്ക്’ എന്നെഴുതിയ കപ്പുമായി മുഖ്യമന്ത്രി; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിനു പിന്നാലെ അതിജീവിത പങ്കുവച്ച പോസ്റ്റിലെ വാചകം

    കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ എൽഡിഎഫ് നടത്തുന്ന സത്യാഗ്രഹ സമരവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ചർച്ചയാകുന്നു. ‘Love you to moon and back’ എന്നെഴുതിയ കപ്പാണ് മുഖ്യമന്ത്രി വേദിയിൽ ഉപയോഗിച്ചത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ അതിജീവിത പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ അതേ വാചകം തന്നെ മുഖ്യമന്ത്രിയുടെ കപ്പിലും ഇടംപിടിച്ചത് ബോധപൂർവ്വമായ ഐക്യദാർഢ്യമാണെന്ന വിലയിരുത്തലുകൾക്ക് ശക്തി പകരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ‘ദൈവത്തിന് നന്ദി’ പറഞ്ഞുകൊണ്ടാണ് അതിജീവിത ഫേസ്ബുക്കിൽ പ്രതികരിച്ചത്. “ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടു. എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടു” എന്ന് അവർ കുറിച്ചു. കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിന് തന്റെ കുഞ്ഞുങ്ങളോട് ക്ഷമ ചോദിച്ച അതിജീവിത, ‘Love you to moon and back’ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. ഈ വൈകാരികമായ വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭയുടെ…

    Read More »
  • Breaking News

    പരശുരാമനല്ല, താഴ്മണ്‍ കുടുംബത്തിന് താന്ത്രിക കര്‍മങ്ങള്‍ ഏല്‍പ്പിച്ച് നല്‍കിയത് ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍; ശബരിമല പൂട്ടിപോകുമെന്ന വിരട്ടൊക്കെ വെറുതേ; ഭരണഘടന വന്നശേഷം രാജാക്കന്‍മാരുടെ കരാറുകള്‍ക്ക് കടലാസ് വില; പോസ്റ്റ് ചര്‍ച്ചയാകുന്നു

    കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടു തന്ത്രി അറസ്റ്റിലായതിനു പിന്നാലെ ശബരിമലയിലെ താഴ്മണ്‍ കുടുംബത്തിന്‍െ അധികാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായി. ക്രിസ്തുവിനും മുമ്പ് പരശുരാമന്‍ നേരിട്ടെത്തിയാണു ശബരിമല ഏല്‍പ്പിച്ചതെന്നാണു താഴ്മണ്‍ കുടുംബത്തിന്റെ വാദം. എന്നാല്‍, പരശുരാമനല്ല, ചെങ്ങന്നൂര്‍ തഹസീല്‍ദാരാണ് താഴ്മണ്‍ കുടുംബത്തിനു ശബരിമലയിലെ താന്ത്രിക കര്‍മങ്ങള്‍ ഏല്‍പ്പിച്ചു നല്‍കിയത്. കേരളത്തില്‍ നടമാടുന്ന അശാസ്ത്രീയമായ താന്ത്രിക വ്യവസ്ഥയ്ക്ക് അനുസരിച്ച് കള്ളചരിത്രവും വിശ്വാസ രീതികളും ആചാരങ്ങളും മെനയുകയും അതു കോടാനുകോടി ഭക്തരെ വിശ്വസിപ്പിച്ചു ചൂഷണം ചെയ്യുന്നതില്‍ തന്ത്രിമാര്‍ക്കുള്ള പങ്ക് ഇനിയെങ്കിലും വിശ്വാസികള്‍ തിരിച്ചറിയണമെന്നും അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.   പോസ്റ്റിന്റെ പൂര്‍ണരൂപം   ക്രിസ്തുവിനും മുന്‍പ് പരശുരാമന്‍ നേരിട്ടെത്തിയാണ് ശബരിമല തങ്ങളെ ഏല്‍പ്പിച്ചതെന്ന തന്ത്രിയുടെയും കുടുംബത്തിന്റെയും, ഗമണ്ടന്‍ വാദങ്ങളും, അയ്യപ്പന്റെ പിതൃതുല്യനാണ് തന്ത്രി എന്നും, വേണ്ടി വന്നാല്‍ ശബരിമല പൂട്ടിയിട്ട് താന്‍ പോകും എന്നൊക്കെ കല്പന ചെയ്യുന്ന താന്ത്രിക വിദഗ്ദരെ കുറിച്ച് പൊതുജന അറിവിലേക്കായി ചില യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയാതെ വയ്യ!…

    Read More »
  • Breaking News

    ഗുരുവായൂരില്‍ വാഹനപൂജ; സ്റ്റാര്‍ട്ട് ചെയ്ത കാര്‍ നിയന്ത്രണംവിട്ട് നടപ്പുരയുടെ ഗേറ്റ് തകര്‍ത്തു; പത്തുമീറ്റര്‍ കുതിച്ചു; കാര്‍ കോഴിക്കോട് സ്വദേശികളുടേത്‌

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹനപൂജ കഴിഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് നടപ്പുരയുടെ ഗേറ്റ് തകര്‍ന്നു. കിഴക്കേനടപ്പുരയുടെ സൈഡ് ഗേറ്റാണ് തകര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കോഴിക്കോട് സ്വദേശികള്‍ പുതിയകാര്‍ വാങ്ങി പൂജിക്കാനെത്തിയതാണ്. പൂജ കഴിഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ നിയന്ത്രണം വിട്ട് 10 മീറ്ററോളം കുതിച്ച് ഗേറ്റില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശത്ത് ചെറിയ കേടുപാട് പറ്റി. ഗേറ്റ് ശരിയാക്കി നല്‍കാമെന്ന ഉറപ്പില്‍ കാര്‍കൊണ്ടുപോയി. ഞായറാഴ്ചയായിതിനാല്‍ വാഹന പൂജക്ക് രാവിലെ മുതലേ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇരു ചക്രവാഹനങ്ങളും കാറും ബസ്സും അടക്കം നൂറോളം വാഹനങ്ങളാണ് പൂജിക്കാനായെത്തിയത്. കിഴക്കേനടപ്പുരയില്‍ നിന്ന് ആരംഭിച്ച വാഹനങ്ങളുടെ നിര കൗസ്തുഭം ഗസ്റ്റ്ഹൗസ് വരെ നീണ്ടു. ഇതോടെ ഇന്നര്‍ റിംഗ് റോഡില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. guruvayur-temple-car-accident

    Read More »
  • Breaking News

    ദേവസ്വം ബെഞ്ചിന് പൂര്‍ണ തൃപ്തി; സിംഗിള്‍ ബെഞ്ചിന് അതൃപ്തി; ഐസിയുവില്‍ കിടക്കുന്നയാളെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് ജസ്റ്റിസ് ബദറുദീന്‍; കേസ് പഠിക്കാതെയുള്ള വിമര്‍ശനമെന്ന് എസ്‌ഐടി

    കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍, മുരാരി ബാബു, നാഗാ ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. നേരത്തെ വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസ് എ.ബദറുദീനാണ് ഇത്തവണയും എസ്.ഐ.ടിയെ കടന്നാക്രമിച്ചത്. നേരത്തെ ഇതേ സിംഗിള്‍ ബഞ്ച് അന്വേഷണത്തെ വിമര്‍ശിച്ചെങ്കിലും സ്വര്‍ണക്കൊള്ളക്കേസ് തുടക്കം മുതല്‍ നിരീക്ഷിക്കുന്ന ദേവസ്വം ബെഞ്ച് അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇത്തവണത്തെ വിമര്‍ശനത്തിലും വസ്തുതാപരമായി പിഴവുകളുണ്ടെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ കെ.പി.ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചായിരുന്നു വിമര്‍ശനം. ശങ്കരദാസിന്റെ മകന്‍ എസ്.പിയായതുകൊണ്ടാണെന്നും കേസെടുത്തത് മുതല്‍ പ്രതി ആശുപത്രിയിലാണെന്നും ജസ്റ്റിസ് ബദറുദീന്‍ വിമര്‍ശിച്ചു. എന്നാല്‍ കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയോ ഹര്‍ജിയോ പരിഗണിക്കാതിരിക്കുമ്പോഴാണ് ഈ വിമര്‍ശനം. അതുകൊണ്ട് തന്നെ കെ.പി.ശങ്കരദാസിന്റെ യഥാര്‍ഥ ആരോഗ്യാവസ്ഥയുടെ വിശദാംശങ്ങള്‍ മറ്റ് പ്രതികളുടെ അഭിഭാഷകര്‍ക്ക് മറുപടിയായി ബോധിപ്പിക്കാനായില്ല. കെ.പി.ശങ്കരദാസിന്റെ ജാമ്യഹര്‍ജിയല്ലാത്തതുകൊണ്ട് അദേഹത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഉണ്ടായിരുന്നുമില്ല. കെ.പി. ശങ്കരദാസ്…

    Read More »
  • India

    ഫിഫ ലോകകപ്പ് ട്രോഫിയുടെ ഇന്ത്യന്‍ പര്യടനം ചൊവ്വാഴ്ച പൂര്‍ത്തിയാകും

    കൊച്ചി: ഫിഫ ലോകകപ്പ് ട്രോഫിയുടെ ഇന്ത്യയിലെ പര്യടനം ചൊവ്വാഴ്ച പൂര്‍ത്തിയാകും. ഫിഫ ലോകകപ്പ് 2026ന് മുന്നോടിയായി നടക്കുന്ന ‘ഫിഫ ലോകകപ്പ് ട്രോഫി ടൂര്‍ ബൈ കൊക്കാകോള’യുടെ ഭാഗമായാണ് യഥാര്‍ത്ഥ ട്രോഫി ഇന്ത്യയിലെത്തിയത്. ഫിഫ ചാര്‍ട്ടര്‍ വിമാനത്തിലെ പ്രത്യേക ലാന്‍ഡിംഗോടെയാണ് ട്രോഫി ടൂറിന് തുടക്കമായത്. തുടര്‍ന്ന് ഡല്‍ഹിയിലെ മാന്‍ സിംഗ് റോഡിലെ താജ് മഹല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്തു. കേന്ദ്ര യുവജനകാര്യകായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ബ്രസീലിന്റെ മുന്‍ ലോകകപ്പ് ജേതാവും ഫിഫ ഇതിഹാസവുമായ ഗില്‍ബര്‍ട്ടോ ഡി’സില്‍വ, കായിക ചരിത്രകാരന്‍ ബോറിയ മജുംദാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊക്കാകോള ഇന്ത്യ–സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റ് സങ്കേത് റേ ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വവും സന്നിഹിതരായിരുന്നു. മൂന്നു ദിവസം നീളുന്ന ഇന്ത്യയിലെ പര്യടനം രണ്ടു ദിവസത്തെ ഡല്‍ഹിയിലെ പ്രദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച ആസാമിലെ ഗുവാഹത്തിയില്‍ പൂര്‍ത്തിയാകും. 2047ഓടെ ഇന്ത്യയെ ലോകത്തിലെ മുന്‍നിര അഞ്ചു കായിക രാഷ്ട്രങ്ങളില്‍ ഒന്നാക്കി മാറ്റാനുള്ള…

    Read More »
  • Breaking News

    ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകക്കെതിരെ കോടതി: 10 ദിവസം പോലും കോടതിയിൽ ഹാജരാകാതെ കോടതിയെ വിമർശിക്കുന്നുവെന്ന് വിചാരണ കോടതി: വന്നാലും ഉറങ്ങും: കോടതി അവർക്ക് വിശ്രമസ്ഥലമെന്നും വിചാരണ കോടതി : ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അഡ്വ ടി.ബി.മിനി 

      കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ കടുത്ത വിമർശനവുമായി വിചാരണ കോടതി.തീർത്തും അപ്രതീക്ഷിതമായാണ് അതിജീവിതയുടെ അഭിഭാഷക ക്കെതിരെ വിചാരണ കോടതി ആഞ്ഞടിച്ചത്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെയാണ് വിചാരണക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ വന്നത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷ​ക കോടതിയിൽ ഉണ്ടാകാറുള്ളൂ. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതി അത് കേട്ടില്ല ഇത് പരിഗണിച്ചില്ല എന്നൊക്കെ പറയുന്നതെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല. ഈ ഘട്ടത്തിലാണ് അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഇല്ലേയെന്ന് ചോദിച്ച് ചില പരാമർശങ്ങൾ കോടതി നടത്തിയത്. എന്നാൽ ജീവിതത്തിന്റെ അഞ്ച് വർഷക്കാലം മുഴുവൻ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുട്ടുണ്ടെന്നും വക്കാലത്ത് കിട്ടിയപ്പോൾ മുതൽ…

    Read More »
  • Movie

    കെ വെങ്കടേഷ് -കാട നടരാജ് ചിത്രം കരിക്കാടനിലെ “രത്തുണി” ഗാനം പുറത്ത്

    കാട നടരാജിനെ നായകനാക്കി കെ വെങ്കടേഷ് ഒരുക്കിയ ‘കരിക്കാടൻ’ എന്ന കന്നഡ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘രത്തുണി’ എന്ന ടൈറ്റിലോടെ പുറത്തു വന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് സിയ ഉൾ ഹഖ്, ഗായത്രി രാജീവ് എന്നിവർ ചേർന്നാണ്. ദാസ് വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം പകർന്നത് ശശാങ്ക് ശേഷഗിരിയാണ്. ബി ധനഞ്ജയ ആണ് ഗാനത്തിന് വേണ്ടി നൃത്തം ഒരുക്കിയത്. റിദ്ധി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ദീപ്തി ദാമോദർ നിർമ്മിച്ച ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് രവി കുമാർ എസ് ആർ, നടരാജ എസ് ആർ എന്നിവരാണ്. സംവിധായകൻ കെ വെങ്കടേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. 2026 ഫെബ്രുവരി 6 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നിരീക്ഷ ഷെട്ടി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, യഷ് ഷെട്ടി, ബേബി റിദ്ധി നടരാജ്, കൃതി വർമ്മ, ഭാലരാജ്വാഡി, മഞ്ജുസ്വാമി എംജി, വിജയ് ചെൻഡോർ, വിപിൻ പ്രകാശ്,…

    Read More »
  • Kerala

    ലോക ചിക്കൻ കറി ദിനത്തിൽ കോഴിക്കറിയുടെ കഥ പറഞ്ഞ് ഈസ്റ്റേണിന്റെ ‘ചിക്കൻ സോങ് ‘

    കൊച്ചി, : ലോക ചിക്കൻ കറി ദിനത്തിൽ മലയാളികളുടെ പ്രിയപ്പെട്ട വിഭവത്തിന് സംഗീതാർച്ചനയുമായി ഈസ്റ്റേൺ. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കോർത്തിണക്കി ‘ചിക്കൻ സോങ് ‘എന്ന പേരിൽ ഫോക്ക്-റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കിയാണ് ഈസ്റ്റേൺ ഈ ദിനം ആഘോഷിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രകാശനം തിങ്കളാഴ്ച മറൈൻ ഡ്രൈവ് വിവാന്തയിൽ വെച്ച് സംഘടിപ്പിച്ചു. മലയാളിയുടെ ദൈനംദിന ജീവിതത്തിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ കോഴിക്കറി വിഭവത്തോടുള്ള ആദരമാണ് ഈ സംഗീത ശില്പം. സാധാരണക്കാരന്റെ പ്രാതൽ മുതൽ വലിയ ആഘോഷങ്ങളിലെ വിരുന്നുകളിൽ വരെ കോഴിക്കറി എങ്ങനെ ഒരു വികാരമായി മാറുന്നു എന്ന് ഈ ലഘുചിത്രം വരച്ചുകാട്ടുന്നു. തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രുചിഭാഷയായി ചിക്കൻ കറിയെ അടയാളപ്പെടുത്തുന്ന ചിത്രത്തിൽ ഈസ്റ്റേൺ ചിക്കൻ മസാലയാണ് താരം. പ്രശസ്ത പിന്നണി ഗായകൻ സൂരജ് സന്തോഷും നടൻ മണിക്കുട്ടനും അണിനിരക്കുന്ന ചിത്രത്തിൽ നാടൻ തനിമയും ആധുനിക താളവും ഒത്തുചേരുന്നു. മൃദുൽ നായർ സംവിധാനം ചെയ്ത ചിത്രത്തിന് മണികണ്ഠൻ അയ്യപ്പയാണ്…

    Read More »
Back to top button
error: