Month: December 2025
-
Breaking News
സഹോദരനെപ്പോലെ അഭ്യര്‍ഥിച്ചെന്നു ശ്രീലേഖ; പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്ന് പ്രശാന്ത്; തന്റെ ഓഫീസ് ഇവിടെ പ്രവര്‍ത്തിച്ചാല്‍ ബുദ്ധിമുട്ടാകുമെന്ന് ശ്രീലേഖ; ഏഴുവര്‍ഷം ഇല്ലാത്ത ബുദ്ധിമുട്ട് ഇനിയുണ്ടാകില്ലെന്ന് പ്രശാന്ത്
തിരുവനന്തപുരം: എംഎല്‍എ ഓഫിസ് മാറിത്തരാമോ എന്ന് വി.കെ. പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ഒഴിയാന്‍ പറ്റില്ലെന്നും പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്നുമാണ് പ്രശാന്ത് മറുപടി നല്‍കിയതെന്നും ശ്രീലേഖ പറഞ്ഞു. താന്‍ പറഞ്ഞതായി മറ്റ് ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ ഫോണ്‍ ശബ്ദരേഖ പ്രശാന്ത് പുറത്തുവിടണമെന്നും ശ്രീലേഖ പറഞ്ഞു. ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ പ്രശാന്തിനോട് ഫോണില്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. വാടകക്കരാര്‍ തീരുന്ന മാര്‍ച്ച് 31വരെ കെട്ടിടെ ഒഴിയില്ലെന്ന നിലപാടിലാണ് പ്രശാന്ത്. വിവാദം ചൂട് പിടിക്കുന്നതിനിടെ എംഎല്‍എ ഓഫിസിലെത്തിയ ശ്രീലേഖ പ്രശാന്തിനെ കണ്ടു. തന്റെ ഓഫിസ് ഇവിടെ പ്രവര്‍ത്തിച്ചാല്‍ അത് എംഎല്‍എക്ക് ബുദ്ധിമുട്ടാകുമെന്ന് ശ്രീലേഖ പറഞ്ഞു. ഏഴു വര്‍ഷം ഉണ്ടാകാത്ത ബുദ്ധിമുട്ട് ഇനി ഉണ്ടാകില്ലെന്ന് പ്രശാന്ത് പറഞ്ഞതോടെ ഇരുവരും കൈ കൊടുത്ത് പിരിഞ്ഞു. അതേസമയം, വി.കെ. പ്രശാന്ത് എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ശ്രീലേഖയുടെ ആവശ്യം ജനാധിപത്യവിരുദ്ധമെന്ന് മന്ത്രി എം.ബി.രാജേഷ്. അധികാരം കിട്ടിയത്തിന്റെ അസഹിഷ്ണുതയാണ് ശ്രീലേഖയ്ക്ക് എന്നും…
Read More » -
Breaking News
ഗില്‍ തിരിച്ചെത്തിയാല്‍ ഈ അഞ്ചുപേര്‍ക്കു ക്ഷീണം: ആദ്യം തെറിക്കുക സഞ്ജു? റിതുരാജും ജെയ്‌സ്വാളും എലിമിനേറ്റര്‍ റൗണ്ടില്‍; സൂര്യകുമാറിന്റെ ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പ് വരെ മാത്രം
ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും അവസാന നിമിഷം പുറത്താക്കപ്പെട്ടെങ്കിലും യുവ ഓപ്പണറും മറ്റു ഫോര്‍മാറ്റുകളിലെ നായകനുമായ ശുഭ്മന്‍ ഗില്ലിന്റെ വഴിയടഞ്ഞിട്ടില്ല. ടി20 ടീമില്‍ നിന്നുള്ള താല്‍ക്കാലികമായ മാറ്റിനിര്‍ത്തല്‍ മാത്രമാണ് ഇതെന്നാണ് പുറത്തു വരുന്ന വിവരം. ടി20 ലോകകപ്പിനു പിന്നാലെയുള്ള അടുത്ത ഐപിഎല്‍ സീസണ്‍ കഴിഞ്ഞാല്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി ഗില്‍ തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ബിസിസിഐയുടെ പ്രഥമ പരിഗണനയും അദ്ദേഹത്തിനു തന്നെയാണ്. ടി20 ടീമിലേക്കു ഗില്‍ മടങ്ങിയെത്താല്‍ ചില താരങ്ങള്‍ക്കു അതു വലിയ ക്ഷീണമായി മാറും. അതു ആരൊക്കെയാണെന്നു നോക്കാം. ടി20 ലോകകപ്പ് കഴിഞ്ഞ് ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയാല്‍ പ്രധാനമായും അഞ്ചു താരങ്ങള്‍ക്കാണ് അതു വലിയ ക്ഷീണമായി മാറുക. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, അഗ്രസീവ് ഓപ്പണറായ യശസ്വി ജയ്സ്വാള്‍, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, മുന്‍നിര ബാറ്ററായ റുതുരാജ് ഗെയ്ക്വാദ്…
Read More » -
Breaking News
മലയാളത്തിന്റെ മിടുക്കി അനശ്വര രാജന്‍ തെലുങ്കിലും ചാമ്പ്യന്‍; നായികയായി തെലുങ്കിലും അനശ്വര രാജന്റെ മുന്നേറ്റം; ചാമ്പ്യന്‍ കോടികളുടെ കിലുക്കവുമായി കുതിക്കുന്നു
കൊച്ചി: മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജന്‍ തെലുങ്കിലും വിജയക്കൊടി പാറിച്ച് താര റാണിയാകുന്നു. മലയാളത്തില്‍ ശ്രദ്ദേയമായ സൂപ്പര്‍ഹിറ്റുകള്‍ സ്വന്തം ക്രെഡിറ്റില്‍ നേടിയ അനശ്വരയുടെ പുതിയ തെലുങ്കു സിനിമ ആന്ധ്രയില്‍ സൂപ്പര്‍ ഹിറ്റായി ക്രിസ്മസ് തൂക്കിയെന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍. തെലുങ്കു സിനിമയുടെ ഭാഗമായി ചാമ്പ്യന്‍ എന്ന സിനിമയിലാണ് അനശ്വര അഭിനയിച്ചത്. സ്‌പോട്‌സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തി. ചാമ്പ്യന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ആഗോളതലത്തില്‍ ചാമ്പ്യന്‍ നേടിയത് 8.05 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 7.05 കോടി രൂപ നെറ്റായി നേടി. റിലീസിന് ഇന്ത്യയില്‍ നേടിയത് 2.75 കോടി രൂപയാണ് നെറ്റ് കളക്ഷന്‍. രണ്ടാം ദിവസമാകട്ടെ ചാമ്പ്യന്‍ 1.5 കോടി രൂപയും നേടി. മൂന്നാം ദിവസം ശനിയാഴ്ചയാകട്ടെ 1.75 കോടി രൂപയും ഇന്ത്യയില്‍ നെറ്റ് കളക്ഷനായി നേടി. റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ്…
Read More » -
Breaking News
ആശ്വാസത്തോടെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍; ആശങ്കയോടെ രോഗികളും ബന്ധുക്കളും; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം കൂട്ടുന്നു; ബാധ്യത തങ്ങളുടെ മേല്‍ പതിക്കുമോ എന്ന ഭീതിയില്‍ ജനം; അറുപത് ശതമാനം വരെ വേതന വര്‍ധനവിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ കേരളത്തിലെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം. വേതനം വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന്റെ വേദന രോഗികളിലേക്ക് സ്വകാര്യ ആശുപത്രികള്‍ അടിച്ചേല്‍പ്പിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്. സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് 60 ശതമാനം വരെ വേതന വര്‍ദ്ധനവാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്ക് വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ബാധ്യതകളുടെ അമിതഭാരം ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് മേല്‍ മാനേജ്‌മെന്റുകള്‍ അടിച്ചേല്‍പ്പിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ കഴുത്തറക്കുന്നു എന്ന ആരോപണം ഇനി കൂടുതല്‍ ശക്തമാകാന്‍ ഇടവരും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല പുതിയ നിര്‍ദേശമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്കള്‍ക്ക് ബാധ്യതയോ അധികഭാരമോ ഇല്ലാതെ എങ്ങിനെ ഇത്രയും വലിയ ഒരു വേതന പരിഷ്‌കരണം നടപ്പാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. മാനേജ്‌മെന്റുകളും…
Read More » -
Breaking News
പുതുവര്‍ഷ കലണ്ടറുമായി പ്രിയങ്ക ഗാന്ധി; വയനാട് തീം കലണ്ടറില്‍ നിറഞ്ഞ് പ്രിയങ്ക; ഓരോ വീട്ടിലും പ്രിയങ്ക കലണ്ടറെത്തും
വയനാട്; വയനാട്ടിലെ ഓരോ വീട്ടിലെ ചുമരുകളിലും അടുത്ത ഒരു വര്‍ഷം പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ നിറയും. പ്രിയങ്കഗാന്ധി എംപിയും വയനാടും തമ്മിലുള്ള അടുപ്പത്തിന്റെ ചിത്രക്കാഴ്ചകള്‍ കലണ്ടര്‍ രൂപത്തിലാക്കി വയനാട്ടിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസുകാരല്ലാത്തവര്‍ വരെ ഈ മനോഹരമായ കലണ്ടര്‍ കിട്ടാന്‍ കോണ്‍ഗ്രസുകാരെ സമീപിക്കുന്നുണ്ട്. എംപിയായതിന് ശേഷം പ്രിയങ്ക വയനാട്ടില്‍ നടത്തിയ യാത്രകളും, തുലാഭാരം നടത്തുന്നതും ആനയ്ക്ക് ഭക്ഷണം നല്‍കുന്നതുമടക്കമുള്ള നിമിഷങ്ങളാണ് കലണ്ടറിലുള്ളത്. കാണാന്‍ കൗതുകമുള്ള ചിത്രങ്ങളായതുകൊണ്ടു തന്നെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പ്രിയങ്ക കലണ്ടറിന് ആവശ്യക്കാരേറെയാണ്. പ്രാദേശിക കാഴ്ചകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വയനാട്ടുകാര്‍ക്ക് കലണ്ടറിനോട് പ്രത്യേക താത്പര്യവുമുണ്ട്. വയനാടിനെ പ്രമേയമാക്കി പ്രിയങ്കയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി കലണ്ടര്‍ പുറത്തിറക്കിയത്. പ്രിയങ്ക എംപിയായിട്ട് ഒരുവര്‍ഷമാകുന്നുവെന്നും എംപിയായതിന് ശേഷമുള്ള പുതുവത്സരമാണെന്നും നേരത്തെ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും കലണ്ടര്‍ പുറത്തിറക്കിയിരുന്നുവെന്നും വണ്ടൂര്‍ എംഎല്‍എ എ.പി. അനില്‍കുമാര്‍ പറഞ്ഞു. എം.പി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ യാത്രകളടക്കമാണ് ചിത്രരൂപത്തില്‍ കലണ്ടറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മുക്കം…
Read More » -
Breaking News
48 വെടിക്കെട്ടുകളുമായി ദുബായ്; പുതുവര്‍ഷ ആഘോഷം അടിപൊളിയാക്കാന്‍ മണല്‍നഗരമൊരുങ്ങി; ലോകം ദുബായിയിലേക്കൊഴുകുന്നു
ദുബായ് : ലോകം ദുബായ് നഗരത്തിലേക്ക് ഒഴുകുകയാണ്. പുതുവര്‍ഷം ആഘോഷമാക്കാന്‍ ദുബായിയിലേക്ക് പറന്നിറങ്ങുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍. വമ്പന്‍ വിസ്മയക്കാഴ്ചകളാണ് ദുബായ് പുതുവര്‍ഷത്തിലേക്കായി ഒരുക്കി വെച്ചിരിക്കുന്നത്. അതാസ്വദിക്കാനാണ് ദേശങ്ങള്‍ താണ്ടി ആള്‍ക്കൂട്ടമെത്തുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങള്‍ക്കൊരുങ്ങിയിരിക്കുകയാണ് ദുബായ് നഗരം. ഡിസംബര്‍ 31ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളില്‍ 48 അത്ഭുതകരമായ വെടിക്കെട്ടുകള്‍ നടത്തും. ഇതു തന്നെയാണ് ദുബായ് പുതുവര്‍ഷ ആഘോഷത്തിലെ ഏറ്റവും ആകര്‍ഷകമായ കാര്യം. കഴിഞ്ഞ വര്‍ഷം 36 കേന്ദ്രങ്ങളിലായിരുന്നു വെടിക്കെട്ട് ഉണ്ടായിരുന്നത്. അതാണ് ഇത്തവണ 48 ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ബുര്‍ജ് ഖലീഫയെയും ഡൗണ്‍ടൗണ്‍ ദുബായിയെയും കൂടാതെ ഒട്ടേറെ കേന്ദ്രങ്ങളില്‍ ഇത്തവണ ആകാശം വര്‍ണാഭമാകുമെന്ന് ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ബുര്‍ജ് അല്‍ അറബ്, പാം ജുമൈറ, ദുബായ് ഫ്രെയിം, എക്സ്പോ സിറ്റി, ഗ്ലോബല്‍ വില്ലേജ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ദുബായ് ക്രീക്ക് ഹാര്‍ബര്‍, ബ്ലൂവാട്ടേഴ്സ് (ജെബിആര്‍), അല്‍ സീഫ്,…
Read More » -
Breaking News
അധികാരത്തിലെത്താന്‍ ബിജെപിക്കു ജയിക്കേണ്ടതില്ലെന്ന് തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ തെളിയിച്ചു; ശാഖയ്ക്കു കാവല്‍ നിന്ന മുന്‍ കെപിസിസി പ്രസിഡന്റും ആര്‍എസ്എസിന്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവിന്റെയും കോണ്‍ഗ്രസില്‍ ലയനം അനായാസം: എം. സ്വരാജ്
തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്താന്‍ ബിജെപി ജയിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ മതിയെന്നും തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ തെളിയിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ആര്‍എസ്എസിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവര്‍ത്തിക്കാനും തടസമില്ലെന്ന തീരുമാനവും ഒരിക്കല്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. ഇത്തരമൊരു അടിത്തറ ശക്തമായി നിലനില്‍ക്കുന്നതു കൊണ്ടാവാം എളുപ്പത്തില്‍ ലയിക്കാവുന്ന ഘടനയാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഇപ്പോഴുമുള്ളത്. തൃശൂരിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചത്. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്ന മുന്‍ കെപിസിസി പ്രസിഡന്റും ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത ആര്‍എസ്എസിന്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവും രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് തളികയില്‍ വച്ച് ബിജെപിക്ക് ദാനം ചെയ്ത അഖിലേന്ത്യാ സെക്രട്ടറിയും നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സില്‍ അനായാസേനയുള്ള ഇത്തരം ലയനങ്ങള്‍ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും സ്വരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചു പോസ്റ്റിന്റെ പൂര്‍ണരൂപം അനായാസേന ലയനം പണ്ട് ഹിന്ദുമഹാസഭയിലും കോണ്‍ഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാമായിരുന്നു. ആര്‍എസ്എസിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും…
Read More » -
Breaking News
വയനാട്ടിലെ ദുരിത ബാധിതര്‍ക്കുള്ള വീടു പണി തുടങ്ങുമെന്ന് സിദ്ദിഖ് പ്രഖ്യാപിച്ച തീയതി ഇന്ന്; രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മുമ്പുള്ള പൊള്ളയായ വാഗ്ദാനമെന്ന് പരിഹാസം; അഡ്വാന്‍സ് കൈമാറിയ സ്ഥലം എവിടെയെന്നതും അജ്ഞാതം; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ
കല്‍പ്പറ്റ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജന്‍മദിനമായ 28ന് വയനാട്ടിലെ ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മാണത്തിനു തുടക്കം കുറിക്കുമെന്ന ടി. സിദ്ദിഖ് എംഎല്‍എയുടെ വാക്കും പഴയചാക്ക്. ‘ഈമാസം പണി തുടങ്ങു’മെന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചു രംഗത്തുവന്നവര്‍ക്ക് ഊര്‍ജം നല്‍കുന്നതാണ് സിദ്ദിഖിന്റെ പ്രസ്താവനകളെന്നും വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയും. വയനാട് ദുരന്തബാധിതര്‍ക്കുവേണ്ടി കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകള്‍ക്കുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഡിസംബറില്‍ നടത്തുമെന്നും അഡ്വാന്‍സ് കൈമാറിയെന്നുമായിരുന്നു സിദ്ദിഖിന്റെ അവകാശവാദം. എന്നാല്‍, എവിടെയാണു സ്ഥലം വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ ഭൂമി തോട്ട ഭൂമിയല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. നാളെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. മൂന്ന് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തും എന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ദുരന്തബാധിതരെയും കോണ്‍ഗ്രസ് ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. നിലവില്‍ പാര്‍ലമെന്റ് മണ്ഡലത്തിലുള്ളവര്‍ക്കു പ്രിയങ്കയുടെ ചിത്രം പതിപ്പിച്ച കലണ്ടര്‍ നല്‍കുന്നതും ട്രോളന്‍മാര്‍ ആയുധമാക്കിയിട്ടുണ്ട്.…
Read More »

