Month: December 2025

  • Breaking News

    കാലുവാരല്‍, വിട്ടുനില്‍ക്കല്‍, അസാധുവാക്കല്‍: അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കടുംവെട്ട്; കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചവര്‍ ഇരുണ്ടു വെളുത്തപ്പോള്‍ രാജിവച്ച് ബിജെപി ചേരിയില്‍; സിപിഎമ്മിനെതിരേ മത്സരിച്ച് സിപിഐ; അധ്യക്ഷനെ നോമിനേറ്റ് ചെയ്ത യുഡിഎഫ് സ്വതന്ത്രന്റെ വോട്ട് എല്‍ഡിഎഫിന്; മധ്യ കേരളത്തില്‍ ട്വിസ്‌റ്റോടു ട്വിസ്റ്റ്

    തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ ട്വിസ്‌റ്റോടു ട്വിസ്റ്റ്. തൃശൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച എട്ടു പേരാണു കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു ബിജെപിക്കു പിന്തുണ നല്‍കിയത്. ഇവിടെ ബിജെപിക്കാരന്‍ പ്രസിഡന്റുമായി. എറണാകുളത്ത് ട്വന്റി 20 പിന്തുണയില്‍ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പത്തുവര്‍ഷത്തിന് ശേഷം യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ നെടുമുടിയില്‍ സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ മൂലം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് മുന്നണി രൂപീകരിച്ച് ഭരണം പിടിച്ചു. എറണാകുളം ജില്ലയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളില്‍ ട്വന്റി 20 എന്ത് നിലപാട് സ്വീകരിക്കുമെന്നതായിരുന്നു പ്രധാന ചോദ്യം. പലയിടത്തും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നെങ്കിലും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ കഥ മാറി. ട്വന്റി 20യുടെ രണ്ടംഗങ്ങള്‍ പിന്തുണച്ചതോടെ പത്തുവര്‍ഷത്തിന് ശേഷം പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചു. പുതൃക്ക പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ട്വന്റി 20ക്ക് ഭരണം ലഭിച്ചു, തിരുവാണിയൂരില്‍ ട്വന്റി ട്വന്റിയുടെ റെജി വര്‍ഗീസ് പ്രസിഡന്റായതോടെ…

    Read More »
  • Breaking News

    ബുള്‍ഡോസര്‍ രാജില്‍ കേരളത്തിന്റെ വിമര്‍ശനം കൊള്ളേണ്ടിടത്തു കൊണ്ടു! കര്‍ണാടകയുടെ കാര്യത്തില്‍ പിണറായി വിജയന്‍ ഇടപെടേണ്ടെന്ന് ഡി.കെ. ശിവകുമാര്‍; തകര്‍ത്തത് 200 വീടുകള്‍; കൊടുംതണുപ്പില്‍ തെരുവിലായത് ആയിരങ്ങള്‍

    ബംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരുവില്‍ നടന്ന കുടിയൊഴിക്കല്‍ നടപടിയിച്ചൊല്ലി (ബുള്‍ഡോസര്‍ നടപടി) കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മില്‍ വാക്‌പോര് മുറുകുന്നു. ബുള്‍ഡോസര്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച പിണറായി വിജയനോട് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഡി.കെ ശിവകുമാര്‍ ശനിയാഴ്ച താക്കീത് നല്‍കി. യെലഹങ്കയിലെ കോഗിലു ഗ്രാമത്തിലുള്ള വസീം ലേഔട്ട്, ഫക്കീര്‍ കോളനി എന്നിവിടങ്ങളില്‍ ഇരുന്നൂറിലധികം വീടുകള്‍ തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച എക്‌സില്‍ കുറിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടപ്പിലാക്കുന്ന ‘ബുള്‍ഡോസര്‍ രാജി’ന്റെ ദക്ഷിണേന്ത്യന്‍ പതിപ്പാണ് കര്‍ണാടകയില്‍ കാണുന്നതെന്നും ദശകങ്ങളായി മുസ്ലീം വിഭാഗങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഈ കുടിയൊഴിപ്പിക്കല്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൊടുംതണുപ്പില്‍ ഒരു ജനതയെ മുഴുവന്‍ തെരുവിലേക്ക് ഇറക്കിവിടുന്നത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ ഇത്തരം നടപടികള്‍ നടക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പിണറായി വിജയന്റേത് രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനയാണെന്നും കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ അദ്ദേഹം…

    Read More »
  • Breaking News

    ജെന്‍-സി സൂപ്പറാണ്, പക്ഷേ ബുദ്ധിയില്‍ അത്ര സൂപ്പറല്ല; ഐക്യു ലെവല്‍ താഴേക്കെന്നു പഠനം; വന്നുവന്നു മനുഷ്യന്‍ ബുദ്ധിയില്ലാത്ത മണ്ടന്‍മാരാകുമോ? എണ്‍പതുകളിലും തൊണ്ണൂറുകളിലും ജനിച്ചവര്‍ ഐക്യു ലെവലില്‍ പുലികള്‍

    ന്യൂഡല്‍ഹി: അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട പേരുകളിലൊന്നാണു ജെന്‍ സി എന്നത്. ജെന്‍ സി സൂപ്പറാണ്, എന്തും പറയാന്‍ മടിക്കാത്തവരാണ്, അടിപൊളിയാണെന്നൊക്കെ പറയുമ്പോഴും ചില ശാസ്ത്രീയ പഠനങ്ങളില്‍ അത്ര പോര എന്നാണു കണ്ടെത്തല്‍. അതു മറ്റൊന്നിലുമല്ല, ഐക്യു (ഇന്റലിജന്റ് കോഷ്യന്റ്) നിലവാരത്തില്‍ അവര്‍ മില്ലേനിയല്‍സ് അല്ലെങ്കില്‍ എണ്‍പതിനും 96നും ഇടയില്‍ ജനിച്ചവരേക്കാള്‍ പിന്നിലാണെന്നാണു കണ്ടെത്തല്‍. അതായത് ബുദ്ധി അത്ര പോരെന്ന്. ഇതോടൊപ്പം കോഗ്നിറ്റീവ് ലോഡ് അഥവാ അറിവിന്റെ ഭാരം ജന്‍ സിക്കു കൂടുതലാണെന്നും കണ്ടെത്തല്‍ പറയുന്നു. സാങ്കേതിക വിദ്യയുടെ സാന്നിധ്യത്തില്‍ പ്രകൃത്യാ ഉള്ളതിനേക്കാള്‍ അറിവ് ഇവര്‍ക്കു കൂടുന്നു എന്നാണു പറയുന്നത്. ഇന്റര്‍നെറ്റില്‍നിന്നു ലഭിക്കുന്ന റീലുകളും കണ്ടന്റുകളും ആഴത്തില്‍ ചിന്തിക്കാനുള്ള കഴിവു നഷ്ടമാക്കുന്നു. ഒപ്പം, പ്രൊസസ്ഡ് ഭക്ഷണങ്ങളും ജെന്‍-സിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും ആവിഷ്‌കാരബോധ്യങ്ങളും (ക്രിയേറ്റിവിറ്റി) കുറഞ്ഞുവരുന്നെന്നും കണ്ടെത്തി. ഇഡിയോക്രസി എന്ന സിനിമയില്‍ പറയുമ്പോലെ, ഭാവി തലമുറ ബുദ്ധിയില്ലാത്തവരായി മാറുമോ എന്നതാണു ചര്‍ച്ച. അപ്പോഴും തൊട്ടു മുമ്പത്തെ തലമുറകളെക്കാള്‍ ജന്‍-സി…

    Read More »
  • Breaking News

    നന്‍മനിറഞ്ഞവന്‍ ശ്രീനിവാസന്‍ ഒരു സിനിമാപ്പേരു മാത്രമല്ല; സത്യന്‍ അന്തിക്കാടെഴുതിയത് ശരിയാണ്; എല്ലാവര്‍ക്കും എന്നും നന്‍മകള്‍ ഉണ്ടാകട്ടെ; ശ്രീനിവാസന്റെ നന്‍മകള്‍ നാടറിയുന്നത് മരണശേഷം; ഹൃദയപൂര്‍വം ഡ്രൈവറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

      കൊച്ചി: നടന്‍ ശ്രീനിവാസന്റെ മൃതദേഹം ചിതയിലേക്കെടുക്കും മുന്‍പ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് മൃതദേഹത്തില്‍ വെച്ച കടലാസില്‍ കുറിച്ചത് സത്യമാണ് – എല്ലാവര്‍ക്കും എന്നും നന്‍മകള്‍ ഉണ്ടാകട്ടെ. ശ്രീനിവാസന്‍ എന്നും ആഗ്രഹിച്ചിരുന്നതും അതാണ്. ശ്രീനിവാസന്‍ ഒരിക്കലും താന്‍ ചെയ്തിരുന്ന നല്ലകാര്യങ്ങളും നന്‍മനിറഞ്ഞ കാര്യങ്ങളും ഒരിക്കലും മറ്റൊരാള്‍ അറിഞ്ഞിരുന്നില്ല. നന്‍മനിറഞ്ഞ ശ്രീനിവാസന്റെ നന്‍മയുള്ള ജീവിതകഥകള്‍ ഇപ്പോഴാണ് ഓരോന്നോരോന്നായി പുറത്തുവരുന്നത്. അത്തരത്തിലുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രീനിവാസന്റെ ഡ്രൈവറായിരുന്ന ഷിനോജ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഷിനോജിന്റെ എഫ്ബി പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. ഷിനോജിന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി, ജീവിതത്തില്‍ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് തന്നോട് ശ്രീനിവാസന്‍ എപ്പോഴും പറയാറുണ്ടെന്ന് ഷിനോജ് ഓര്‍ക്കുന്നു. നല്ല തിരക്കഥകളും സംവിധാനവും അഭിനയവും കൊണ്ട് ശ്രീനിവാസന്‍ മലയാളസിനിമാസ്വാദകരുടെ മനം കവര്‍ന്നപ്പോള്‍ നല്ല പെരുമാറ്റവും പ്രവൃത്തികളും കൊണ്ട് തനിക്കു ചുറ്റുമുള്ളവരുടെ മനസാണ് ശ്രീനിവാസന്‍ കവര്‍ന്നത്. സിനിമക്കകത്തുള്ളതുപോലെ തന്നെ പുറത്തും ശ്രീനിവാസന്‍ നല്ല ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചതിന്റെ…

    Read More »
  • Breaking News

    ഇനി സര്‍വം മായയല്ല; പൊളിറ്റിക്‌സിനെ പൊളിച്ചടുക്കാന്‍ നിവിന്‍ പോളി; കേരള പൊളിറ്റിക്‌സുമായി നിവിന്‍ പോളി; അണിയിച്ചൊരുക്കുന്നത് ബി.ഉണ്ണികൃഷ്ണന്‍; ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം അടുത്തവര്‍ഷം ആദ്യമെത്തും

      കൊച്ചി: പൊളിറ്റിക്കല്‍ ചിത്രങ്ങളില്‍ അധികം അഭിനയിച്ചിട്ടില്ലാത്ത നിവിന്‍ പോളിയുടെ പക്ക പൊളിറ്റിക്കല്‍ ചിത്രം അടുത്തവര്‍ഷം തീയറ്ററിലെത്തും. സര്‍വം മായയിലൂടെ തന്റെ താരസിംഹാസനം തിരിച്ചുപിടിച്ച നിവിന്റെ ആക്ഷന്‍ ത്രില്ലര്‍ പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രമെന്നാണ് അണിയറ റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ക്ക് ആവേശം കയറാന്‍ വേണ്ടതെല്ലാം പാകത്തിന് ചേര്‍ത്താണ് ബി.ഉണ്ണികൃഷ്ണന്‍ നിവിന്‍ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്. സ്മാര്‍ട്ട് സിറ്റി, മാടമ്പി, ഐജി, പ്രമാണി, ദി ത്രില്ലര്‍, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍, ആറാട്ട്, ക്രിസ്റ്റഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബി.ഉണ്ണികൃഷ്ണന്‍ സമകാലിക വിഷയങ്ങളെല്ലാം ചേര്‍ത്താണ് നിവിന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയതുകൊണ്ടു തന്നെ ആരാധകര്‍ക്ക് കയ്യടിക്കാന്‍ പാകത്തിലെല്ലാം ചിത്രത്തിലുണ്ട്. കോരിത്തരിപ്പിക്കുന്ന മാസ് ഡയലോഗുകള്‍ സിനിമയിലുണ്ടെന്നാണ് സൂചന. നിവിന്‍പോളിയുടെ കരിയറില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇതെന്നും പറയുന്നു. കേരളത്തില്‍ ചര്‍ച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്.…

    Read More »
  • Breaking News

    മിസ്റ്റര്‍ പിണറായി നിങ്ങള്‍ ഭയപ്പെടുത്തുകയാണോ; ആഞ്ഞടിച്ച് സൂപ്പര്‍ ഡയലോഗുകളുമായി വി.ഡി.സതീശന്‍; ആരെയാണ് മിസ്റ്റര്‍ പിണറായി ഭയപ്പെടുത്തുന്നത് എന്ന് ചോദ്യം; അറസ്റ്റുകൊണ്ടൊന്നും കോണ്‍ഗ്രസോ യുഡിഎഫോ ഭയപ്പെടില്ലെന്ന് താക്കീത്

      പറവൂര്‍: വി.ഡി.സതീശന്‍ ഇടക്കിടെ കിണ്ണന്‍കാച്ചി ഡയലോഗടിക്കും. നല്ല താളത്തിലും ഈണത്തിലുമായി കൊള്ളേണ്ടിടത്ത് കൊള്ളേണ്ട പോലെ. അതുപോലൊന്നാണ് ഇന്ന് മുഖ്യമന്ത്രിക്കെതിരെ അടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ മിസ്റ്റര്‍ പിണറായി എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള നെടുനീളന്‍ ഡയലോഗ് സതീശന്റെ സൂപ്പര്‍ ഡയലോഗായി മാറിയിട്ടുണ്ട്. അതിങ്ങനെ – മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്? നിങ്ങള്‍ ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കുകയാണോ? നിങ്ങളുടെ ഭരണത്തിന്റെ അവസാന കാലമാണിത്. അതിന്റെ അഹങ്കാരമാണ് നിങ്ങള്‍ ഇപ്പോള്‍ കാട്ടുന്നത്. മുഖ്യമന്ത്രിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനാണ് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തും ക്രിമിനലിനെ കൊണ്ടു പോകുന്നതു പോലെ പൊലീസ് കൊണ്ടു പോയതും. പോലീസ് ജീപ്പിന് ബോംബ് എറിഞ്ഞതിന് 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ച സി.പി.എം നേതാവിനെ ജയിലില്‍ എത്തി ഒരു മാസം തികയുന്നതിന് മുന്‍പ് പരോളില്‍ വിട്ട സര്‍ക്കാരാണിത്. നിങ്ങള്‍ പോലീസിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് മന്ത്രിയല്ലേ പിണറായി വിജയന്‍? എന്നിട്ടാണ് പോലീസുകാരെ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച്…

    Read More »
  • Breaking News

    സര്‍ അത് ഡോബര്‍മാനു വേണ്ടി ബുക്ക് ചെയ്ത സീറ്റാണ്; അത് ക്യാറ്റ് കോര്‍ണറാണ് സാര്‍ അവിടെ ഡോഗ്‌സിന് എന്‍ട്രിയില്ല; അബുദാബിയില്‍ ഇനി ഇങ്ങനയൊക്കെ കേള്‍ക്കാം ഹോട്ടലുകളില്‍

      അബുദാബി: എന്തുണ്ട് കഴിക്കാന്‍ എന്നു ചോദിച്ചയാള്‍ക്ക് മുന്നില്‍ വെയ്റ്റര്‍ രണ്ടു മെനുകാര്‍ഡ് കൊണ്ടുവെച്ചു. ഒന്ന് എന്തുണ്ട് എന്ന് ചോദിച്ചയാള്‍ക്കുള്ള മെനു, രണ്ടാമത്തേത് അയാളുടെ വളര്‍ത്തുപട്ടിക്കുള്ള ഫുഡിന്റെ മെനു… ഇത് അബുദാബി വളരെയടുത്ത് സാക്ഷ്യം വഹിക്കാന്‍ പോകുന്ന കാഴ്ചകളിലൊന്ന് മാത്രം. അബുദാബിയിലെ ഹോട്ടലുകള്‍ പെറ്റ് ഫ്രണ്ട്‌ലി ഹോട്ടലുകളാവുകയാണ്. ഇതുവരെ മനുഷ്യര്‍ക്കു മാത്രമായി തുറന്നിരുന്ന അബുദാബിയിലെ ഹോട്ടലുകളുടെ വാതിലുകള്‍ അരുമകളായ വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടിയും തുറക്കപ്പെടും. അബുദാബിയിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇനി മുതല്‍ വളര്‍ത്തുമൃഗങ്ങളുമായി പ്രവേശിക്കാം. ഇതുസംബന്ധിച്ച നിലവിലുള്ള നിയമത്തില്‍ സുപ്രധാന ഭേദഗതി വരുത്തിക്കൊണ്ട് മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് ഉത്തരവിറക്കി. വളര്‍ത്തുമൃഗങ്ങളുമായി പൊതുസ്ഥലങ്ങളില്‍ എത്തുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. പലര്‍ക്കും തങ്ങളുടെ ഓമനകളായ വളര്‍ത്തുമൃഗങ്ങളെ മാറ്റിനിര്‍ത്തി വാരാന്ത്യങ്ങളില്‍ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ വരേണ്ടി വന്നിരുന്നത് ബുദ്ധിമുട്ടും വിഷമവുമുണ്ടാക്കിയിരുന്നു. ഇത് മനസിലാക്കിയാണ് പ്രധാനപ്പെട്ട് നിയമഭേദഗതിയിലൂടെ അബുദാബി പുതിയ കാഴ്ചകള്‍ ഒരുക്കുന്നത്. പൊതുജനാരോഗ്യം, ക്രമസമാധാനം, മൃഗനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട 2012-ലെ രണ്ടാം നമ്പര്‍ നിയമത്തിലാണ്…

    Read More »
  • Breaking News

    പെറ്റി കേസാണെങ്കില്‍ അപ്പൊ പിടിക്കും; ഇതിപ്പോള്‍ ഇന്റര്‍നാഷണല്‍ കുറ്റവാളികളല്ലേ; ഇന്ത്യന്‍ ആഭ്യന്തരവകുപ്പിനെ പരിഹസിച്ചുള്ള ലളിത് മോദിയുടെയും വിജയ് മല്യയുടെയും വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനം; മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം

      ന്യൂഡല്‍ഹി: ചെറിയ വല്ല കേസാണെങ്കില്‍ നമ്മടെ പോലീസ്, കേരള പോലീസല്ല ഇന്ത്യന്‍പോലീസ് വേഗം പിടിക്കും. പക്ഷേ ഇത് അങ്ങനെയല്ലല്ലോ..പിടിക്കേണ്ടത് രണ്ട് ഇന്റര്‍നാഷണല്‍ കുറ്റവാളികളെയല്ലേ…അതും മുകളില്‍ വേണ്ട പിടിപാടുള്ളവര്‍. അവര്‍ എവിടെയോ ഇരുന്ന് വീഡിയോയിലൂടെ തങ്ങളെ പിടിക്കാന്‍ പറ്റിയില്ലല്ലോ എന്ന് വീമ്പു പറയുമ്പോള്‍ ഇന്ത്യന്‍ പോലീസിന് നാണക്കേട് കുറച്ചൊന്നുമല്ല. അതുകൊണ്ടുതന്നെ അവരെ പിടികൂടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ പോലീസ്. വന്‍ സാമ്പത്തിക കുറ്റവാളികളായ ലളിത് മോദിയും വിജയ് മല്യയും വീഡിയോയില്‍ വീമ്പു പറയുന്നത് കേട്ട് മോദി സര്‍ക്കാരിന് നാണക്കേട് കുറച്ചൊന്നുമല്ല ഉണ്ടായിരിക്കുന്നത്. മറ്റും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന പ്രതികരണങ്ങള്‍ തുടര്‍ച്ചയായി നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നു. അടുത്തിടെ വിജയ് മല്യയുടെ 70ാം പിറന്നാളാഘോഷച്ചടങ്ങില്‍ പങ്കെടുത്ത് ലളിത്മോദി ഞങ്ങള്‍ കുറ്റവാളികളാണ്. ഇന്ത്യയിലെ വലിയ രണ്ട് കുറ്റവാളികള്‍ എന്ന് പരിഹാസത്തോടെ ഉറക്കെ വിളിച്ചുപറയുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വളരെ നാണക്കേടാണെന്ന് പരക്കെ അഭിപ്രായമുണ്ടായി. ലളിത് മോദിയുടെ പരിഹാസം സംബന്ധിച്ച് വിദേശമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തിലും ചോദ്യമുയര്‍ന്നു. നാടുവിട്ട സാമ്പത്തിക കുറ്റവാളികളെ…

    Read More »
  • Breaking News

    അപ്പോള്‍ ഈ ഫോട്ടോയോ; ഇതിലും ദുരൂഹത തോന്നണ്ടേ; പോറ്റി കടകംപള്ളിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായി ഷിബു ബേബി ജോണ്‍; ഷിബു പങ്കുവെച്ചത് രണ്ടു ചിത്രങ്ങള്‍; ചിത്രത്തിലൊന്നില്‍ ഒരു പോലീസുകാരനും

      കൊല്ലം: ചിത്രങ്ങള്‍ വിവാദങ്ങളായി മാറിക്കൊണ്ടിരിക്കെ രണ്ടു ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട എ ഐ ചിത്രം ഷെയര്‍ ചെയ്തതിന് കോണ്‍ഗ്രസ് നേതാവ് സുബ്രഹ്‌മണ്യനെതിരെ കേസെടുത്തതിന്റെ പിന്നാലെയാണ് ഷിബു ബേബി ജോണ്‍ രണ്ടു ചിത്രങ്ങള്‍ പുറത്തുവിട്ടത്. ദേവസ്വം വകുപ്പ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ കുറിപ്പു സഹിതം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. പോറ്റി സോണിയാഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നുണ്ടെങ്കില്‍ ഈ ചിത്രത്തിനും ദുരൂഹത തോന്നണ്ടേ എന്നാണ് ഷിബുവിന്റെ ചോദ്യം. ചിത്രങ്ങളിലൊന്നില്‍ ഒരു പോലീസ് വേഷധാരിയുമുണ്ട്. ഈ ചിത്രങ്ങള്‍ നേരത്തെ തന്റെ കയ്യില്‍ ഉണ്ടായിരുന്നതാണെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ പങ്കുവെച്ചിട്ടുള്ളത്. അതിലൊന്നില്‍, കടകംപള്ളിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരു പോലീസ് വേഷധാരിയും മറ്റൊരാളും ഇരിക്കുന്നത് കാണാം. ഇവര്‍ ഇരിക്കുന്നത് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍…

    Read More »
  • Movie

    രാജാ യുവരാജാ…! ‘രാജാസാബി’ലെ ക്രിസ്മസ് സ്പെഷൽ പ്രൊമോ പുറത്ത്, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ

    കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലെ ക്രിസ്മസ് സ്പെഷൽ ‘രാജാ യുവരാജാ…’ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘സഹാനാ…സഹാനാ…’ എന്ന പ്രണയ ഗാനം അടുത്തിടെ പുറത്തിറങ്ങിയത് ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സൂപ്പർ സ്വാഗിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്ത ‘റിബൽ സാബ്’ എന്ന ഗാനത്തിന് പിന്നാലെ എത്തിയ സഹാന എന്ന ഗാനവും ഇപ്പോൾ രാജാ യുവരാജാ പ്രൊമോയും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച്…

    Read More »
Back to top button
error: