Month: November 2025
-
NEWS
പത്തനംതിട്ടയിലും വോട്ടുചോരി ആക്ഷേപം; നഗരസഭയിലെ ഒരു വീട്ടില്‍ വോട്ട് 226 പേര്‍ക്ക് ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം ; വ്യത്യസ്ത മതത്തില്‍പെട്ടവരുടെ പേരുകളെല്ലാം ഒരേ വീട്ടുനമ്പറില്‍
പത്തനംതിട്ട: വോട്ട് ചോരി ഉള്‍പ്പെടെയുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ് രംഗത്ത് വന്നത്. ഇതിനിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കേരള ത്തില്‍ സമാന ആരോപണവുമായി പത്തനംതിട്ടയില്‍ സിപിഐഎം. നഗരസഭയിലെ ഒന്നാം പാര്‍ട്ടിയിലെ വോട്ടര്‍പട്ടികയില്‍ അടിമുടി ക്രമക്കേടെന്നാണ് സിപിഐഎം ആക്ഷേപം. നഗരസഭയില്‍ ഒരു വീട്ടില്‍ 226 പേര്‍ക്ക് വോട്ട് എന്ന് ആരോപണവുമായിട്ടാണ് രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം അറിയിച്ചു. ഒന്നാം നമ്പര്‍ വാര്‍ഡിലെ ഒന്നാം നമ്പര്‍ വീട്ടിലാണ് ഇത്രയും പേര്‍ക്ക് വോട്ട്. വ്യത്യസ്ത മതത്തില്‍ പെട്ടവരുടെ പേരുകളാണ് ഒരു വീട്ടു നമ്പറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വീട്ടു നമ്പറില്‍ 226 പേര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരുള്ളത്. ഒന്നാം വാര്‍ഡിലെ ഒന്നാം നമ്പര്‍ വീട് പൊളിച്ചു കളഞ്ഞു എന്നും നഗരസഭാ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെ ന്നും സിപിഎം നേതാക്കള്‍ ആരോപിച്ചു. കരട് പട്ടിക ഇറക്കിയപ്പോള്‍ തന്നെ ക്രമക്കേട് ചൂണ്ടി ക്കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നതായും അദ്ദേഹം…
Read More » -
Breaking News
ഐപിഎല്ലിലെ ചാംപ്യന്മാരായ രണ്ടു ടീമുകള്‍ വില്‍പ്പനയ്ക്ക് ; ആദ്യ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സും നിലവിലെ ചാംപ്യന്മാരായ ആര്‍സിബിയും പുതിയ ഉടമകളെ തേടുന്നു ; 2026 സീസണിന് മുമ്പ് വില്‍ക്കണം
ജയ്പൂര്‍: ആദ്യ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് വില്‍പ്പനയ്ക്ക്. പുതിയ സീസ ണിന് മുമ്പ് വില്‍ക്കാനാണ് നീക്കം നടക്കുന്നത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയ ങ്കയുടെ മൂത്ത സഹോദരനായ ഹര്‍ഷ ഗോയങ്കയാണ് വിവരം പുറത്തുവിട്ടത്. ഗോയങ്ക വ്യാഴാഴ്ച തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്, ഒന്ന് മാത്രമല്ല, രണ്ട് ഫ്രാഞ്ചൈസികള്‍, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വും രാജസ്ഥാന്‍ റോയല്‍സും വില്‍ക്കാന്‍ ഒരുങ്ങുന്നു എന്നാണ്. രാജസ്ഥാനെ വില്‍ക്കുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാദം ഫ്രാഞ്ചൈസി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഹര്‍ഷയുടെ പ്രസ്താവന പെട്ടെന്ന് അഭ്യൂഹങ്ങളുടെ ഒരു തിരമാല യ്ക്ക് കാരണമായി. ഔദ്യോഗികമായി വില്‍പന നടപടികള്‍ പരസ്യമായി ആരംഭിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്ന് വ്യത്യസ്തമായി, രാജസ്ഥാന്‍ റോയല്‍സിന്റെ സാഹചര്യം ഇതുവരെ വ്യക്തമല്ല. റോയല്‍ മള്‍ട്ടിസ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലു ള്ളതാ ണ് റോയല്‍സ്, മനോജ് ബദാലെയാണ് പ്രധാന ഓഹരി ഉടമ. ഇതുവരെ, ഉടമകളോ ടീമോ ഫ്രാഞ്ചൈസി വില്‍ക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. നവംബര്‍ 5-ന്, യുകെ ആസ്ഥാനമായുള്ള…
Read More » -
Breaking News
മക്കളും മാതാവും വീട്ടില്‍ ഉണ്ടായിരുന്നു ; ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഡിവൈഎസ്പി ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു ; യുവതിയും അന്വേഷണസംഘത്തിന് മൊഴി നല്‍കി
പാലക്കാട്: രണ്ടാഴ്ച്ച മുന്‍പ് ജീവനൊടുക്കിയ എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യ യുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിവൈഎസ്പി ഉമേഷിനെതിരേ യുവതിയുടെ മൊഴി. ഉ മേഷ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നായിരുന്നു ബിനു തോമസിന്റെ ആത്മഹ ത്യാക്കുറിപ്പിലെ ആരോപണം. ഇത് ശരിവെച്ച് ഡിവൈഎസ്പി പീഡിപ്പിച്ചെന്ന് യുവതി അന്വേ ഷണ സംഘത്തോട് പറഞ്ഞു. ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡി പ്പിച്ചു. എന്നാണ് യുവതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് യുവതി മൊഴി നല്‍കിയത്. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നവംബര്‍ പതിനഞ്ചിനാണ് ചെറുപ്പുളശേരി എസ്എച്ച്ഒ ആയിരുന്ന കോഴിക്കോട് തൊട്ടില്‍ പ്പാലം സ്വദേശി ബിനു തോമസിനെ (52) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 2014-ല്‍ വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് അനാശാസ്യക്കേസില്‍പ്പെട്ട യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. യുവതി യുടെ അമ്മയും…
Read More » -
Breaking News
മണിപ്പൂരിലെ കെയ്ബുള്‍ ലാംജാവോ ; വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഒരേയൊരു ദേശീയോദ്യാനം ; ലോക്താക് തടാകത്തിലെ തുടര്‍ച്ചയായുള്ള ഒഴുകുന്ന ദ്വീപുകള്‍
മിക്ക ദേശീയോദ്യാനങ്ങളും നിബിഡ വനങ്ങളോ, ദുര്‍ഘടമായ താഴ്വരകളോ, വിശാലമായ തുറന്ന സമതലങ്ങളോ ആണ്. എന്നാല്‍ മണിപ്പൂരിലെ കെയ്ബുള്‍ ലാംജാവോ ദേശീയോദ്യാനം ഈ നിയമങ്ങളെല്ലാം തെറ്റിക്കുകയാണ്. തിളങ്ങുന്ന ലോക്താക് തടാകത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന ഇത് ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനമാണ്. ഇവിടുത്തെ പ്രതലം മണ്ണല്ല, മറിച്ച് ‘ഫുംഡി’ എന്നറിയപ്പെടുന്ന, സസ്യജാലങ്ങള്‍, ജൈവവസ്തുക്കള്‍, വേരുകളുടെ കൂട്ടം എന്നിവയാല്‍ രൂപപ്പെട്ട കട്ടിയുള്ള പായലുകളാണ്. ഇത് തടാകത്തില്‍ സ്വാഭാവികമായി പൊങ്ങിക്കിടക്കുകയും മൃദുവായ, സ്പ്രിംഗ് പോലുള്ള ഒരു പരവതാനി രൂപപ്പെടുത്തുകയും ചെയ്യുന്നു. വന്യജീവി സ്‌നേഹികള്‍ക്കും സംരക്ഷകര്‍ക്കും ഇത് ഒരു കൗതുകകരമായ ഭൂമിശാസ്ത്രപരമായ വസ്തുത മാത്രമല്ല. കെയ്ബുള്‍ ലാംജാവോ ഇന്ത്യയിലെ ഏറ്റവും സൂക്ഷ്മവും സങ്കീര്‍ണ്ണവുമായ ആവാസവ്യവസ്ഥകളില്‍ ഒന്നാണ്, കാരണം ഇത് വെള്ളത്തില്‍ തങ്ങിനില്‍ക്കുന്നതും കാലവും പാരമ്പര്യവും നിലനിര്‍ത്തുന്നതുമായ ഒരു സമ്പൂര്‍ണ്ണ ആവാസകേന്ദ്രമാണ്. 230 ഇനം ജലസസ്യങ്ങളും ദേശാടന പക്ഷികളും ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ജീവജാലങ്ങളെ പിന്തുണയ്ക്കുന്നതിനാല്‍ ഈ ഉദ്യാനം ഒരു ജൈവവൈവിധ്യ ഹോട്ട്സ്പോട്ടായും അറിയപ്പെടുന്നു. മണിപ്പൂരിന്റെ സംസ്ഥാന മൃഗമായ സംഗായി മാനുകളുടെ…
Read More » -
Breaking News
പ്രസിഡന്റിനെ വിമര്‍ശിച്ചതിന് പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലാക്കി ടൂണീഷ്യന്‍ കോടതി ; 40 ലധികം പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് 45 വര്‍ഷം വരെ നീളുന്ന തടവ് ശിക്ഷ
ടുണീഷ്യന്‍ പ്രസിഡന്റിന്റെ ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ 45 വര്‍ഷം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു ടുണീഷ്യന്‍ അപ്പീല്‍ കോടതി. പ്രസിഡന്റിന്റെ പ്രധാന വിമര്‍ശക രെ യാണ് ശിക്ഷയ്ക്ക് വിധേയമാക്കിയത്. നാല്‍പ്പതോളം പേര്‍ ശിക്ഷയ്ക്ക് വിധേയമായി. കഴി ഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് കൈസ് സെയ്ദിന്റെ വിമര്‍ശകര്‍ക്ക് 66 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചിരുന്നു. 2021-ല്‍ പ്രസിഡന്റ് കൈസ് സെയ്ദ് അധികാരം പിടിച്ചെടുത്ത ശേഷം രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ ആരംഭിച്ചു. കുറ്റം ചുമത്തപ്പെട്ടവരില്‍ ഇരുപത് പേര്‍ പീഡനം ഭയന്ന് രാജ്യം വിട്ടുപോയിരുന്നു, ഇവര്‍ക്ക് ഒളിവിലിരിക്കെയാണ് ശിക്ഷ വിധിച്ചത്. വിദേശ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണങ്ങളില്‍ നിന്നാണ് മിക്ക കുറ്റങ്ങളും ഉടലെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ ഗ്രൂപ്പുകളും ഈ വിചാരണകളെ വിമര്‍ശിച്ചു. ശിക്ഷിക്കപ്പെട്ടവരില്‍ വ്യവസായിയായ കമാല്‍ ലത്തീഫിനാണ് ഏറ്റവും കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചത്, 66 വര്‍ഷത്തില്‍ നിന്ന് അത് 45 വര്‍ഷമായി കുറച്ചു. രാഷ്ട്രീയക്കാരനായ ഖിയാം തുര്‍ക്കിക്ക് ഏപ്രിലില്‍ നല്‍കിയ 48 വര്‍ഷത്തില്‍ നിന്ന്…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം എസിപി വി.എസ് ദിനരാജിന്റെ നേതൃത്വത്തില്‍ ; സ്പെഷ്യല്‍ ടീമിനെ ഉടന്‍ സജ്ജമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗി ക പീഡന പരാതിയില്‍ എസിപി വി.എസ് ദിനരാജിന്റെ നേതൃത്വത്തില്‍ അന്വേഷി ക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഡിസിപി ദീപക് ദിന്‍കറിന് ആണ് മേല്‍നോട്ട ചുമതല. കഴി ഞ്ഞ ദിവസമാണ് ഇര മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. സ്പെഷ്യല്‍ ടീമിനെ ഉടന്‍ സജ്ജമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഇ പ്പോള്‍ പങ്കുവെയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഇര മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടു ക്കുകയായിരുന്നു. ഗുരുതര പരാമര്‍ശങ്ങളായിരുന്നു എഫ്ഐആറില്‍ ഉണ്ടായിരുന്നത്. 2025 മാര്‍ച്ച് നാലിന് തൃക്കണ്ണാപുര ത്തെ അതിജീവിതയുടെ ഫ്ളാറ്റില്‍ വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഹോപദ്രവമേല്‍പിച്ചു, ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. മാര്‍ച്ച് 17 ന് ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി. ബന്ധം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി. അതിജീവിത…
Read More » -
Breaking News
തുടര്‍തോല്‍വിയേക്കാള്‍ വലിയ തലവേദന കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ; ‘2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ വിജയിച്ചപ്പോള്‍ അവര്‍ അധികാരം ത്യജിച്ചു’ ; കര്‍ണാടക തര്‍ക്കത്തിനിടെ ശിവകുമാറിന്റെ സോണിയാ ഗാന്ധി ഓര്‍മ്മപ്പെടുത്തല്‍
ബംഗലുരു: തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം കോണ്‍ഗ്രസിന് മറ്റൊരു തലവേദനയായി മാറുകയാണ് കര്‍ണാടക മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള സിദ്ധരാമയ്യ-ഡി കെ ശിവകുമാര്‍ വടംവലി. ഡി കെ എസിന്റെ സോണിയാ ഗാന്ധി ‘അധികാരം ത്യജിച്ചതിനെ’ കുറിച്ചുള്ള സൂചനയോടെ വെള്ളിയാഴ്ച വൈകുന്നേരം ഈ തര്‍ക്കം വീണ്ടും ആളിക്കത്തി. ബെംഗളൂരുവില്‍ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയില്‍ വെച്ച് സംസാരിക്കവെ, 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) വിജയിച്ചതിന് ശേഷം, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ പ്രധാനമന്ത്രിയാകാനുള്ള അവസരം ഉപേക്ഷിച്ചതിനെക്കുറിച്ച് ഡി കെ എസ് സംസാരിച്ചു. പകരം അവര്‍, റിസര്‍വ് ബാങ്ക് ഗവര്‍ണറായും പിന്നീട് ധനമന്ത്രിയായും സേവനമനുഷ്ഠിച്ച മികച്ച സാമ്പത്തിക വിദഗ്ദ്ധനായ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിയെന്ന് ഡി കെ എസ് പറഞ്ഞു. സിദ്ധരാമയ്യക്ക് പകരം ഡി കെ എസിനെ കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് നിയമസഭാ സാമാജികര്‍, 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയ ഒരു ‘കരാര്‍’ പാലിക്കാന്‍ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.…
Read More » -
Breaking News
ക്രെയിനിന്റെ സങ്കേതിക തകരാര്‍ : ഇടുക്കി സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; ഒന്നരമണിക്കൂറായി കുടുങ്ങി കിടന്നു, കുഞ്ഞുങ്ങള്‍ അടക്കം 5 പേരെ ഒടുവില്‍ താഴെയിറക്കി
ഇടുക്കി: ഇടുക്കി ആനച്ചാലില്‍ ഒന്നരമണിക്കൂറായി സ്‌കൈ ഡൈവിങ്ങില്‍ കുടുങ്ങിക്കിടന്ന വരെ രക്ഷപ്പെടുത്തി. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങള്‍ അടക്കം 5 പേര്‍ ഉള്‍പ്പെടെ എട്ടു പേരാണ് കുടുങ്ങിയത്്. ഇതില്‍ സഞ്ചാരികളും ജീവനക്കാരും ഉണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ക്രെയിനിന്റെ സങ്കേതിക തകരാര്‍ ആണ് കാരണം. അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. റോപ്പും സീറ്റ് ബെല്‍റ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ അപകടത്തിനുള്ള സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആകാശത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് സംവിധാനം. ഇടുക്കി ആനച്ചാലില്‍ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാ ശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവി ടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതാണ് രീതി. എന്നാല്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റാതായി.
Read More » -
Breaking News
ഗാര്‍ഹിക പീഡനമെന്ന് പറഞ്ഞപ്പോള്‍ സഹതാപം തോന്നി, ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം ; ഗര്‍ഭഛിദ്രത്തിന് മരുന്ന് യുവതി കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണെ ന്നും രാഹുല്‍ ; മൂന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി
തിരുവനന്തപുരം: ലൈംഗികാപവാദക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഉഭയസമ്മത പ്രകാരമുളള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന ആരോപണം ശരിയല്ലെന്നും ബിജെപിയും സിപിഐഎമ്മും രാഷ്ട്രീയം കളിക്കുന്നെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദം മറയ്ക്കാനുള്ള ശ്രമമെന്നും സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. പരാതിക്ക് പിന്നില്‍ സിപി ഐഎമ്മും ബിജെപിയുമാണ്. പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പരാതിക്കാരി തന്നോട് പറഞ്ഞു. തനിക്ക് അവരോട് സഹതാപം തോന്നി. തുടര്‍ന്ന് ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേക്ക് അത് വളര്‍ന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് യുവതി. യുവതി ഗര്‍ഭിണിയായി എന്ന വാദം തെറ്റാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജിയില്‍ വാദിക്കുന്നത്. ബന്ധത്തിലെ ഓരോ നിമിഷവും പരാതിക്കാരി റെക്കോര്‍ഡ് ചെയ്തെന്നും സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു.…
Read More » -
Movie
പൃഥ്വിരാജ് ചേര്‍ത്ത് പിടിച്ചത് കൂടപ്പിറപ്പിനെപ്പോലെ; ‘വിലായത്ത് ബുദ്ധ’യിലെ അനുഭവം പങ്കിട്ട് നടന്‍ പഴനിസ്വാമി
അട്ടപ്പാടിയില്‍ നിന്ന് വന്ന താരമാണ് പഴനിസ്വാമി. സംവിധായകൻ സച്ചിയുടെ ‘അയ്യപ്പനും കോശി’യിലൂടെയാണ് പഴനിസ്വാമി മലയാളസിനിമയിലേക്ക് ചേക്കേറുന്നത്. ആ ചിത്രത്തിലെ ‘ഫൈസല്‍’ എന്ന എക്സൈസ് ഓഫീസറുടെ കഥാപാത്രം പഴനിസ്വാമിക്ക് ഒട്ടേറെ സിനിമകളിലേക്ക് വഴിതുറന്നു. ഇപ്പോഴിതാ പൃഥ്വിരാജ് ചിത്രം ‘വിലായത്ത് ബുദ്ധ’യില്‍ മുഴുനീള കഥാപാത്രമായി പഴനിസ്വാമി എത്തിയിരിക്കുന്നു. പൃഥ്വിരാജിന്‍റെ ‘ഡബിള്‍ മോഹന്‍’ എന്ന കഥാപാത്രത്തിനോടൊപ്പമുള്ള അഞ്ചംഗ സംഘത്തിലെ ഒരാളായിട്ടാണ് പഴനിസ്വാമി വിലായത്ത് ബുദ്ധയില്‍ തിളങ്ങിയിട്ടുള്ളത്. ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ പഴനിസ്വാമിയുടെ കഥാപാത്രം നിറഞ്ഞുനില്‍ക്കും. വളരെ വൈകാരികമായ കഥാസന്ദര്‍ഭത്തിലൂടെയാണ് ആ കഥാപാത്രം കടന്നുപോകുന്നത്. അയ്യപ്പനും കോശിയും മുതലുള്ള പൃഥ്വിരാജുമായുള്ള പരിചയം ഈ ചിത്രത്തിലും തനിക്കേറെ സഹായകമായെന്ന് പഴനിസ്വാമി പറയുന്നു. എന്നോടെന്തോ ഒരു പ്രത്യേക സ്നേഹം രാജുസാര്‍ കാണിക്കാറുണ്ട്. എത്ര തിരക്കിനിടയിലും എന്നെ കണ്ടുകഴിഞ്ഞാല്‍ വിഷ് ചെയ്ത് എന്‍റെ വിശേഷങ്ങളൊക്കെ ചോദിക്കും. വളരെ സ്നോഹാര്‍ദ്രമായ ഒരു സാഹോദര്യസ്നേഹം അദ്ദേഹം എന്നോട് കാണിക്കാറുണ്ട്. എന്നെപ്പോലുള്ള ഒരു സാധാരണക്കാരനോട് അദ്ദേഹം പ്രകടിപ്പിക്കുന്ന സ്നേഹം ആ വലിയ മനസ്സിന്‍റെ നന്മയാണ് കാണിക്കുന്നത്.…
Read More »