പത്തനംതിട്ടയിലും വോട്ടുചോരി ആക്ഷേപം; നഗരസഭയിലെ ഒരു വീട്ടില്‍ വോട്ട് 226 പേര്‍ക്ക് ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം ; വ്യത്യസ്ത മതത്തില്‍പെട്ടവരുടെ പേരുകളെല്ലാം ഒരേ വീട്ടുനമ്പറില്‍

പത്തനംതിട്ട: വോട്ട് ചോരി ഉള്‍പ്പെടെയുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ് രംഗത്ത് വന്നത്. ഇതിനിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കേരള ത്തില്‍ സമാന ആരോപണവുമായി പത്തനംതിട്ടയില്‍ സിപിഐഎം. നഗരസഭയിലെ ഒന്നാം പാര്‍ട്ടിയിലെ വോട്ടര്‍പട്ടികയില്‍ അടിമുടി ക്രമക്കേടെന്നാണ് സിപിഐഎം ആക്ഷേപം.
നഗരസഭയില്‍ ഒരു വീട്ടില്‍ 226 പേര്‍ക്ക് വോട്ട് എന്ന് ആരോപണവുമായിട്ടാണ് രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം അറിയിച്ചു. ഒന്നാം നമ്പര്‍ വാര്‍ഡിലെ ഒന്നാം നമ്പര്‍ വീട്ടിലാണ് ഇത്രയും പേര്‍ക്ക് വോട്ട്. വ്യത്യസ്ത മതത്തില്‍ പെട്ടവരുടെ പേരുകളാണ് ഒരു വീട്ടു നമ്പറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു വീട്ടു നമ്പറില്‍ 226 പേര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരുള്ളത്. ഒന്നാം വാര്‍ഡിലെ ഒന്നാം നമ്പര്‍ വീട് പൊളിച്ചു കളഞ്ഞു എന്നും നഗരസഭാ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെ ന്നും സിപിഎം നേതാക്കള്‍ ആരോപിച്ചു. കരട് പട്ടിക ഇറക്കിയപ്പോള്‍ തന്നെ ക്രമക്കേട് ചൂണ്ടി ക്കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാ ല്‍ അന്തിമ വോട്ടര്‍ പട്ടികയിലും തെറ്റ് ആവര്‍ത്തിച്ച സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെ ടുപ്പ് കമ്മീഷണറെ സമീപിക്കാനാണ് സിപിഐഎം തീരുമാനം.






