ദുബായില്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടം; പൈലറ്റിന്റെ മരണം സ്ഥിരീകരിച്ച് വ്യോമസേന, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ; വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു

ദുബായ്: ദുബായില്‍ എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റിന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 2.10ഓടെ അല്‍ മക്തൂം വിമാനത്താവളത്തിലായിരുന്നു അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ വൈറലാണ്.
ഒരു പൈലറ്റ് മാത്രമുള്ള ലൈറ്റ് കോംപാക്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനയാണ് പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചത്. നെഗറ്റീവ് ജി ഫോഴ്സ് ടേണില്‍ നിന്ന് വിമാനത്തെ സാധാരണ നിലയിലാക്കാന്‍ പൈലറ്റിന് സാധിച്ചില്ല എന്നാണ് നിഗമനം.
സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എയര്‍ഷോ താത്ക്കാലികമായി നിര്‍ത്തിവെച്ചു.






