ഡല്‍ഹിയിലേത് ചാവേര്‍ ആക്രമണം തന്നെ ; ആത്മഹത്യ ഇസ്ലാമില്‍ നിഷിദ്ധമായത്, തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയം, ഡല്‍ഹിയിലെ ചാവേര്‍ ആക്രമണത്തെ രക്തസാക്ഷിത്വമെന്ന വിശേഷിപ്പിച്ച് ഡല്‍ഹി ചാവേറിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണം ആണെന്നു സൂചന നല്‍കി ഡല്‍ഹി ബോംബറുടെ ഞെട്ടിക്കുന്ന വീഡിയോ. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ അബദ്ധത്തില്‍ പൊട്ടിയ തായിരിക്കാമെന്ന നിഗമനത്തെ തള്ളുന്നതാണ് വീഡിയോ. ഡല്‍ഹി സ്‌ഫോടനത്തിന് ദിവസ ങ്ങള്‍ക്ക് മുമ്പ് തീവ്രവാദി നബി സ്വയം റെക്കോഡ് ചെയ്തതായിരിക്കാം വീഡിയോയെ ന്നുമാണ് കിട്ടുന്ന സൂചന. ആത്മഹത്യയെക്കുറിച്ചുള്ള ഇസ്‌ളാമിക സങ്കല്‍പ്പവും ചാവേര്‍ ആക്രമണ ത്തെ ന്യായീകരിച്ച് രക്തസാക്ഷിത്വമാണെന്നും പറയുന്ന വീഡിയോയാണ് പുറത്തുവന്നി ട്ടുള്ളത്.
ആത്മഹത്യ ഇസ്‌ളാമില്‍ നിഷിദ്ധമായി കണക്കാക്കപ്പെടുമ്പോള്‍ ചാവേര്‍ ആക്രമണത്തെ ‘രക്തസാക്ഷിത്വം’ എന്നാണ് ന്യായീകരണം.”ചാവേര്‍ ആക്രമണം എന്നത് വളരെ തെറ്റിദ്ധരി ക്കപ്പെട്ട ആശയങ്ങളിലൊന്നാണ്. ഇത് ചാവേര്‍ ആക്രമണമല്ല ഒരു രക്തസാക്ഷിത്വം എന്നാണ് ഇസ്‌ളാമില്‍ അറിയപ്പെടുന്നത്. ഇതിനെതിരേ നിരവധി വൈരുദ്ധ്യ വാദങ്ങള്‍ ഉന്നയിക്കപ്പെ ട്ടിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്തും സമയത്തും താന്‍ മരിക്കുമെന്ന് ഒരാള്‍ അനുമാനിക്കുന്ന തിനെയാണ് ‘രക്തസാക്ഷിത്വം’ എന്ന് വിശേഷിപ്പിക്കുന്നത്. ഒരാള്‍ എപ്പോള്‍ എവിടെ മരിക്കു മെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല. വിധിക്കപ്പെട്ടാല്‍ അത് സംഭവിക്കും. അതുകൊണ്ട് ‘മരണത്തെ ഭയപ്പെടരുത്’.” അദ്ദേഹം വീഡിയോയില്‍ പറയുന്നു.
വീഡിയോയില്‍, ഉമര്‍ ഇംഗ്ലീഷ് ഭാഷയില്‍ വളരെ വ്യക്തമായി സംസാരിക്കുന്നത്. ചാവേര്‍ ബോംബിംഗ്, ‘രക്തസാക്ഷിത്വം’ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചിരു ന്നുവെന്ന് അദ്ദേഹം പറയുന്നു. ഡല്‍ഹിയില്‍ നടന്നത് ചാവേര്‍ ആക്രമണമാണെന്നും നബി പൂര്‍ണ്ണമായും തീവ്രവാദിയാണെന്നും വീഡിയോ സൂചന നല്‍കുന്നു. വിദ്യാസമ്പന്നരും ഉയര്‍ന്ന ജോലിയുള്ളവരുമായ ആള്‍ക്കാര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇതെന്നും ഇന്ത്യയിലെ ഭീകരതയുടെ പുതിയ മുഖമാണ് ഇതെന്നുമാണ് വിലയിരു ത്തല്‍. ഡല്‍ഹി കാര്‍ സ്‌ഫോടനം ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത ഒന്നാണെന്നും സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന ഊഹാപോഹ ത്തെ നിരാകരിക്കുന്നത് കൂടിയാണ് വീഡിയോ.
ഡല്‍ഹി സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തുന്നത് ജെയ്ഷ്-ഇ-മുഹമ്മദ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഇപ്പോള്‍ ഡോക്ടര്‍മാരെപ്പോലുള്ള ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ്. ഈ മാസം ആദ്യം, ഫരീദാബാദില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിന് തൊട്ടുപിന്നാലെ, ജെയ്ഷ്-ഇ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഒരു അന്തര്‍സംസ്ഥാന, അന്തര്‍ദേശീയ ഭീകര സംഘടനയെ തകര്‍ത്തതായി ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞിരുന്നു.
‘പാകിസ്ഥാനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന, തീവ്രവാദികളായ പ്രൊഫ ഷണലുകളും വിദ്യാര്‍ത്ഥികളും വിദേശ കൈകാര്യക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരു വൈറ്റ് കോളര്‍ ഭീകര ആവാസവ്യവസ്ഥ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രബോധനം, ഏകോപനം, ഫണ്ട് നീക്കം, ലോജിസ്റ്റിക്‌സ് എന്നിവയ്ക്കായി ഗ്രൂപ്പ് എന്‍ക്രിപ്റ്റ് ചെയ്ത ചാനലു കള്‍ ഉപയോഗിച്ചുവരുന്നു. സാമൂഹിക/ചാരിറ്റി ലക്ഷ്യങ്ങളുടെ മറവില്‍ പ്രൊഫഷണല്‍, അക്കാദമിക് നെറ്റ്വര്‍ക്കുകള്‍ വഴിയാണ് ഫണ്ട് സ്വരൂപിച്ചത്,’ അതില്‍ പറയുന്നു.






