എല്ലാവരേയും ഉള്‍ക്കൊള്ളിക്കണം, വേറെ രക്ഷയില്ല: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിനെതിരെ മത്സരത്തിന് ആര്‍ജെഡി ; മഹാഗദ്ബന്ധനില്‍ സൗഹൃദമത്സരമെന്ന് പരിഹസിച്ച് എന്‍ഡിഎ

പാറ്റ്‌ന: തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബീഹാറില്‍ ആര്‍ജെഡി 143 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ മഹാഗദ്ബന്ധനെ പരിഹസിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആര്‍ജെഡി സ്ഥനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇതാണോ സൗഹൃദ മത്സരമെന്ന് എന്‍ഡിഎയിലെ എല്‍ജിപി നേതാവ് ചിരാഗ് പസ്വാന്‍ ചോദിക്കുന്നു.
‘രാഷ്ട്രീയത്തില്‍ സൗഹൃദ പോരാട്ടങ്ങളില്ല’ എന്നും എല്‍ജെപി നേതാവ് പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന സ്തംഭനാവസ്ഥ മഹാഗത്ബന്ധനില്‍ തുടരുന്ന സാഹചര്യത്തിലാണ് ബിജെപി പരിഹാസവുമായി വന്നത്. ‘ഇത്രയും വലിയൊരു സഖ്യം തകരുന്ന ഒരു സാഹചര്യം എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. ഒരേ സീറ്റില്‍ നിന്ന് ഒന്നിലധികം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയുമെന്ന വ്യാമോഹത്തിലാണ് മഹാഗത്ബന്ധനിലെ ജനങ്ങള്‍ എങ്കില്‍, ‘സൗഹൃദ പോരാട്ടം’ എന്നൊന്നില്ലെന്ന് അവര്‍ അറിയണം. ആര്‍ജെഡി 143 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയതില്‍ പലരും ഇന്ത്യന്‍ ബ്ലോക്ക് സഖ്യകക്ഷികള്‍ക്കെതിരെ മത്സരിക്കുന്നുണ്ട്്
വൈശാലി, ലാല്‍ഗഞ്ച്, കഹല്‍ഗാവ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ ആര്‍ജെഡി യഥാക്രമം അജയ് കുഷ്വാഹ, ശിവാനി ശുക്ല, രജനീഷ് ഭാരതി എന്നിവരെ കോണ്‍ഗ്രസിനെതിരെ മത്സരിപ്പിച്ചിട്ടുണ്ട്. കൂടാതെ, മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി)ക്കെതിരെ താരാപൂരിലും ഗൗര ബോറാമിലും മത്സരിക്കാന്‍ അരുണ്‍ ഷായെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ബിഹാര്‍ കോണ്‍ഗ്രസ് മേധാവി രാജേഷ് കുമാര്‍ റാം നിലവില്‍ കൈവശം വച്ചിരിക്കുന്ന കുടുംബ സീറ്റില്‍ ആര്‍ജെഡി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.






