Month: September 2025

  • Breaking News

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

    പാലക്കാട്: കേരള സര്‍ക്കാര്‍ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം ഇത്തവണ തേടിയെത്തിയത് മൂകനും ബധിരനും കൂലിപ്പണിക്കാരനുമായ വ്യക്തിക്ക്. അലനല്ലൂര്‍ ഭീമനാട് പെരിമ്പടാരി പുത്തന്‍പള്ളിയാലില്‍ കൃഷ്ണന്‍കുട്ടിക്കാണ് തുക അടിച്ചത്. മൂത്ത മകന്‍ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഇന്നലെ നടന്നിരുന്നു. ഇതിനിടെ സന്തോഷവാര്‍ത്ത തേടിയെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെരിമ്പടാരിയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ മാമ്പറ്റ അബ്ദുവില്‍ നിന്നു വാങ്ങിയ നാല് ടിക്കറ്റുകളില്‍ എംവി 122462 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. പതിവായി ലോട്ടറിയെടുക്കുമായിരുന്ന കൃഷ്ണന്‍കുട്ടിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇദ്ദേഹം പല ദിവസങ്ങളിലും മൂന്നും നാലും ലോട്ടറി ടിക്കറ്റുകളെടുക്കാറുണ്ട്. ഇതിനിടെ യാ ണ് സമ്മാനവിവരം അറിഞ്ഞത്. ഒന്നാം സമ്മാനം കിട്ടിയ വിവരം ലോട്ടറി വില്‍പ്പനക്കാരന്‍ തന്നെയാണ് അറിയിച്ചത്. ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അലനല്ലൂര്‍ ശാഖയില്‍ ഏല്‍ പ്പിച്ചു.

    Read More »
  • Breaking News

    രാഷ്‌ട്രീയത്തിലും സിനിമയിലും ഒരുപോലെ തിളങ്ങാനൊരുങ്ങി കരിക്കകം അനീഷ്

    തിരുവനന്തപുരം: സജീവരാഷ്‌ട്രീയ ത്തിൽ നിന്ന് മലയാള സിനിമയിലും ചുവടു വയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശി കരിക്കകം അനീഷ്. തന്റെ മൂന്നാമത്തെ ചിത്രമായ ‘അങ്കം അട്ടഹാസം’ തിയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അനീഷ്. വർഷങ്ങളായി രാഷ്‌ട്രീയ പ്രവർത്തനങ്ങളുമായി നീങ്ങുന അനീഷിന്റെ മനസ് നിറയെ സിനിമയായിരുന്നു. ഇതിനിടെ ഒട്ടെറെ ജോലികളും അനീഷ് ചെയ്തു. സിനിമാ ജീവിതത്തെക്കുറിച്ച് അനീഷ് പറയുന്നു. 1999 കാലഘട്ടത്തിൽ സ്കൂളുകളിലും കോളേജുകളിലും മിമിക്രിയിലും മോണോ ആക്ട്കളിലും നാടകങ്ങളിലും പല വേദികളിലും തിളങ്ങിയിട്ടും ഒടുവിൽ ജീവിക്കാൻ വേണ്ടി ബാംഗ്ലൂരിലേക്ക് ഞാൻ വണ്ടികയറി. എന്നിട്ടും കലയൊന്നും വിടാതെ അവിടെ യശ്വന്തപുരം കേരള സമാജത്തിലൂടെ വീണ്ടും നാടകത്തിലും മിമിക്രിയിലും നിറസാന്നിധ്യമായി. ഒടുവിൽ അവിടെ കസ്റ്റമർ കെയറിലെ ടീം ലീഡറായി ജോലി നോക്കി എട്ടുവർഷത്തെ ബാംഗ്ലൂർ ജീവിതത്തിന് ശേഷം വീണ്ടും തിരുവനന്തപുരത്തെ പത്മനാഭന്റെ മണ്ണിൽ അവിടെ വന്ന് ടെക്നോപാർക്കിൽ നാലുവർഷം ജോലി ചെയ്തു. ഒടുവിൽ കോവിഡ് മഹാമാരി വന്നപ്പോൾ ജോലി നഷ്ടപ്പെടുകയും അവിടെ നിന്നും സ്വന്തം ആശയത്തിൽ ഒരു ചെറിയ കൺസ്ട്രക്ഷൻ…

    Read More »
  • Breaking News

    ‘ബ്രാഹ്‌മണര്‍’ ഇന്ത്യക്കാരെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നെന്ന് ട്രംപിന്റെ ഉപദേശി; വിമര്‍ശനം, ഉദ്ദേശിച്ചത് വരേണ്യ വര്‍ഗത്തെയെന്ന് വിശദീകരണം

    വാഷിങ്ടന്‍ ബ്രാഹ്‌മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുകയാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോയുടെ പരാമര്‍ശത്തില്‍ സമ്മിശ്ര പ്രതികരണങ്ങള്‍. വാര്‍ധക്യ കാലത്ത് സംഭവിക്കുന്ന തകര്‍ച്ചയാണ് നവാരോയ്ക്ക് സംഭവിച്ചിരിക്കുന്നതെന്നും ജാതി പറയുന്ന നടപടി ലജ്ജാകരമാണെന്നുമാണ് പ്രതികരണങ്ങള്‍. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ തീരുവ വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിക്ക് പിന്നാലെയാണ് ഇന്ത്യക്കെതിരെ വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ രംഗത്തെത്തിയത്. ബ്രാഹ്‌മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുകയാണെന്നും അത് നിര്‍ത്തണമെന്നുമായിരുന്നു നവാരോ പറഞ്ഞത്. മോദി മികച്ച നേതാവാണെന്നും നവാരോ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദിയാണ് നവാരോയുടെ പരാമര്‍ശത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. ‘വാര്‍ദ്ധക്യത്തിന്റെ ഉന്നതിയിലെത്തുമ്പോള്‍ സംഭവിച്ച തകര്‍ച്ച’ എന്നാണ് പ്രിയങ്ക നവാരോയുെട പ്രസ്താവനയെ വിശേഷിപ്പിച്ചത്. തന്റെ വാദം ഉന്നയിക്കാന്‍ ഇന്ത്യയിലെ ഒരു പ്രത്യേക ജാതി സ്വത്വത്തെ ആക്ഷേപിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക വിമര്‍ശിച്ചു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ്…

    Read More »
  • Breaking News

    ‘നീ കുടുംബം തകര്‍ത്തില്ലേ! കുത്തിന് പിടിച്ച് വിജയുടെ മകന്‍, താരം പുത്രനെ വീട്ടില്‍നിന്ന് ഇറക്കി വിട്ടു’

    നടന്‍ വിജയുടെ ജീവിതം കഴിഞ്ഞ കുറേ നാളുകളായി ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. ജീവിതത്തിലെ നിര്‍ണായക ഘട്ടത്തിലാണ് വിജയ് ഇന്നുള്ളത്. സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ഇതിനിടെ കുടുംബ ജീവിതം സംബന്ധിച്ച് ഗോസിപ്പുകളേറെ. വിജയും ഭാര്യ സംഗീതയും തമ്മില്‍ അകന്ന് കഴിയുകയാണെന്നാണ് വിവരം. വിജയുടെ സിനിമാ, രാഷ്ട്രീയ ഇവന്റുകളിലൊന്നും സംഗീതയെ കാണാറില്ല. ഇതിനിടെ തൃഷയുമായി ചേര്‍ത്തുള്ള ഗോസിപ്പുകള്‍ ഒരുവശത്ത്. മകന്‍ ജേസണ്‍ സഞ്ജയ് താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലാണ്. എന്നാല്‍, സിനിമയുടെ പ്രഖ്യാപന സമയത്തോ പിന്നീടോ ജേസണ്‍ സഞ്ജയ്‌ക്കൊപ്പം വിജയിനെ കണ്ടിട്ടില്ല. അച്ഛനും മകനും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് തമിഴ് മീഡിയകളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റൊരു വാദവും വരുന്നുണ്ട്. വിജയും മകനും ഇപ്പോള്‍ ഒരു വീട്ടില്‍ അല്ലെന്നും ജേസണ്‍ ഇപ്പോള്‍ മറ്റൊരു ഫ്‌ലാറ്റിലാണ് താമസിക്കുന്നതെന്നുമാണ് വാദം. ഇതേക്കുറിച്ച് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെ ഗുവേര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വഴക്കും പ്രശ്‌നവും…

    Read More »
  • Breaking News

    നാട്ടിലെത്തിയത് 3 ദിവസം മുന്‍പ്; വിദ്യാര്‍ഥി കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, യുവാവ് കസ്റ്റഡിയില്‍

    കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ബി.ഫാം വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21) ആണ് മരിച്ചത്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുന്‍പാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറാണ് ബഷീറുദ്ദീന്‍. ഇയാള്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും മര്‍ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ആയിഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ആയിഷയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബഷീറുദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്. ബഷീറുദ്ദീന്‍ ആണ് ആയിഷയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ഭാര്യയെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ആശുപത്രിയില്‍നിന്ന് അധികൃതര്‍ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളൂ.

    Read More »
  • Breaking News

    കാലുകള്‍ പുറത്തുകാണുന്നത് വെറുത്തിരുന്നെന്ന് സണ്ണി ലിയോണ്‍; ‘ബോഡി ഇന്‍സെക്യൂരിറ്റീസ്’ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

    ഇന്‍സ്റ്റഗ്രാമില്‍ സെലിബ്രിറ്റികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കണ്ട് സ്വയം അവരുമായി താരതമ്യം ചെയ്യാറുണ്ടോ നിങ്ങള്‍..എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. അതെല്ലാം ഒരു ക്യാമറ ടെക്നിക്ക് അല്ലേ എന്നുപറഞ്ഞിരുന്ന കാലത്തുനിന്ന് ഫില്‍റ്ററുകളും,ഫോട്ടോഷോപ്പും മറ്റ് എഡിറ്റിങ് ടൂളുകളും മേക്കപ്പും ആംഗിളുകളും എല്ലാം തികഞ്ഞെടുക്കുന്ന മനോഹരമായ ഫോട്ടോഗ്രാഫുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാലമാണ് ഇത്. എന്നിട്ട് ഇന്നും പണ്ട് സെലിബ്രിറ്റികളുടെ ചിത്രങ്ങളുമായി വരുന്ന മാഗസിനുകള്‍ കണ്ട് നെടുവീര്‍പ്പിട്ടിരുന്ന പോലെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ അവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കണ്ട് ആത്മവിശ്വാസം കെടുത്തുന്നതില്‍ നിന്ന് നാം മുന്നോട്ടുപോയിട്ടില്ല. സെലിബ്രിറ്റികളുടെ തന്നെ നാച്വറല്‍ ലുക്കില്‍ നിന്ന് ഒരുപാട് അകലമുണ്ട് അവരുടെ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക്. ഇതൊന്നും നമുക്ക് അറിയാത്തതല്ല. പക്ഷെ കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്ന സൗന്ദര്യവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളില്‍ നിന്ന് പുതുതലമുറയില്‍ ഉള്‍പ്പെടുന്നവര്‍ വരെ പുറത്തുകടന്നിട്ടില്ല. അതിന് ഒരു പ്രധാന കാരണം വളരെ ചെറുപ്പത്തില്‍ അപരിചിതരില്‍ നിന്നും പീര്‍ ഗ്രൂപ്പില്‍ നിന്നും തന്നെ നേരിടേണ്ടി വരുന്ന ബോഡിഷെയ്മിങ്ങാണ്. പക്ഷെ…

    Read More »
  • Breaking News

    ‘രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്‌നനാക്കി, ബലംപ്രയോഗിച്ച് യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ, ഭാര്യയ്ക്ക് അയച്ചു; ഹണിട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം ആവശ്യപ്പെട്ടു’

    മലപ്പുറം: നിലമ്പൂരില്‍ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ അയല്‍വാസിയായ യുവതി ഉള്‍പ്പടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. നിലമ്പൂര്‍ പളളിക്കുളം സ്വദേശി രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തിയെന്നും ആ മനോവിഷമത്തിലാണ് മകന്‍ ജീവനൊടുക്കിയതെന്നും അമ്മ തങ്കമണിയും സഹോദരന്‍ രാജേഷും ആരോപിച്ചു. ജൂണ്‍ പതിനൊന്നിനാണ് സംഭവം. രതീഷിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയല്‍വാസിയായ യുവതി തന്ത്രപൂര്‍വം രതീഷിനെ വീട്ടിനുള്ളിലേക്ക് എത്തിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. വീട്ടില്‍ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേര്‍ന്ന് നഗ്നനാക്കി. വിവസ്ത്രനായി നില്‍ക്കുന്ന രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. രണ്ടു ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടതെന്നും കുടുംബം ആരോപിച്ചു. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്‌കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും അയച്ചുനല്‍കി. ഇതോടെ നാണക്കേട് താങ്ങാനാവാതെയാണ് മകന്‍ ജീവനൊടുക്കിയതെന്നും രതീഷിന്റെ അമ്മ പറയുന്നു.…

    Read More »
  • Breaking News

    ശവപ്പറമ്പായി അഫ്ഗാന്‍; വന്‍ ഭൂചലനം, മരണം 600 കടന്നു; ആയിരങ്ങള്‍ക്ക് പരിക്ക്

    കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. 600ലേറെ മരിച്ചെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1500 ലേറെ പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ഭൂകമ്പമുണ്ടായത്. അതേസമയം 500ലധികം മരണം ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിരവധി കെട്ടിടങ്ങള്‍ ഇപ്പൊഴും മണ്ണിനടിയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ജലാലാബാദില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് പ്രഭവസ്ഥാനം. മണ്ണിടിച്ചിലില്‍ പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെട്ട് പോയതിനാല്‍ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സമയമെടുക്കും. വെള്ളപൊക്കവും മണ്ണിച്ചിലും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഭൂചലനത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ 90 ശതമാനവും പര്‍വ്വത മേഖലകളായത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ആളുകളെ പുറത്തെത്തിക്കാന്‍ ഹെലികോപ്റ്ററുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്.താലിബാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. കുനാറില്‍ 610 പേര്‍ക്കും നംഗര്‍ഹറില്‍ 12 പേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. ‘കിഴക്കന്‍ പ്രവിശ്യകളില്‍ ചിലതില്‍ ജീവഹാനിയും സ്വത്തുനാശവും…

    Read More »
  • Breaking News

    നല്ല ബന്ധത്തിലായിക്കെ തന്നെ പങ്കാളിക്ക് മറ്റൊരു ബന്ധം; അറിയാം ‘മങ്കി ബാറിങ്’ !

    പരസ്പരം ഒരുപാട് പ്രണയിക്കുന്ന രണ്ടുപേര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ കടന്നു വരുന്നു. തന്നെ പ്രണയിച്ചു കൊണ്ടിരുന്ന അതേ സമയത്തു തന്നെ തന്റെ പങ്കാളി മറ്റൊരാളെയും പ്രണയിച്ചുവെന്ന സത്യം അപ്പുറത്തു നില്‍ക്കുന്നയാളെ വല്ലാതെ വേട്ടയാടുന്നു. പങ്കാളിയെ വൈകാരികമായി ചതിക്കുന്ന ഈ ഡേറ്റിങ് രീതിയെ റിലേഷന്‍ഷിപ് വിദഗ്ധര്‍ മങ്കി ബാറിങ് എന്നാണ് വിളിക്കുന്നത്. വൈകാരികമായി സ്ഥിരതയില്ലാത്ത അരക്ഷിതാവസ്ഥയുള്ള, ഒറ്റപ്പെടലിനെ ഭയക്കുന്നയാളുകളാണ് മങ്കി ബാറിങ് ചെയ്യുന്നതെന്നാണ് റിലേഷന്‍ഷിപ് വിദഗ്ധരുടെ വിശദീകരണം. നിലവില്‍ ഒരു പങ്കാളിയുണ്ടായിരിക്കുകയും അവര്‍ തന്നെ ഉപേക്ഷിച്ചു പോയാല്‍ ഒറ്റപ്പെട്ടു പോകുമോയെന്ന ഭയവും ഉള്ളവരാണ് മങ്കി ബാറിങ് പിന്തുടരുന്നത്. നിലവിലെ പങ്കാളി അവരോട് നൂറു ശതമാനം സത്യസന്ധതയോടെ പെരുമാറിയാലും അവര്‍ അതേ സമയത്ത് മറ്റൊരു പങ്കാളിയെ തേടിപ്പിടിച്ച് പ്രണയിക്കുന്നതില്‍ വ്യാപൃതരാകും. നിലവിലെ പങ്കാളി അറിയാതെ, അവര്‍ക്ക് യാതൊരു സംശയത്തിനും ഇടനല്‍കാതെയാണ് പങ്കാളികള്‍ പുതിയ പ്രണയത്തെ കണ്ടെത്തുന്നത്. ഇക്കാലയളവില്‍ ഇവര്‍ വളരെയധികം രഹസ്യാത്മകത സൂക്ഷിക്കുകയും ചെയ്യും. മങ്കി ബാറിങ്ങും പോളിമോറിയും ഒരുപോലെയല്ലെന്നും പോളിയോമറിയില്‍ പങ്കാളികളെല്ലാം പരസ്പര സമ്മതത്തോടെയാണ് പുതിയ…

    Read More »
  • Breaking News

    ‘ഇന്‍ഡ്യ’യുടെ തലവര മാറുന്നു? ശക്തിപ്രകടനമാകാന്‍ ‘വോട്ടര്‍ അധികാര്‍ യാത്ര’ സമാപനം; ലക്ഷങ്ങള്‍ അണിനിരക്കും

    പട്ന: ബിഹാറിനെ ഇളക്കിമറിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് പട്നയില്‍ സമാപിക്കും. ഇന്‍ഡ്യ സഖ്യത്തിന്റെ ശക്തിപ്രകടനമായി സമാപന ചടങ്ങ് മാറും. പത്ത് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് വിവരം. രാവിലെ 11ന് പട്നയിലെ ഗാന്ധി മൈതാനിയില്‍ നിന്നും അംബേദ്കര്‍ പാര്‍ക്കിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര ആരംഭിക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ഇന്‍ഡ്യ സഖ്യകക്ഷികളിലെ പ്രധാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ഓഗസ്റ്റ് 17ന് ബിഹാറിലെ സസാറാമില്‍ നിന്നും ആരംഭിച്ച യാത്ര, ബിഹാറിലെ 20 ജില്ലകളിലൂടെ കടന്നുപോയി 1300 ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് പട്നയില്‍ എത്തുന്നത്. വോട്ട് കൊള്ളക്കെതിരെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ വോട്ടര്‍ അധികാര്‍ യാത്ര സംഘടിപ്പിച്ചത്. ഇന്‍ഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു. ആര്‍ജെഡി നേതാക്കളായ ലാലു…

    Read More »
Back to top button
error: