Month: September 2025
-
Breaking News
ചങ്കിലെ ചൈനയില്‍ ചടുലനീക്കങ്ങള്‍! ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് മോദി, ഉച്ചകോടിക്കിടെ ഷീയും പുടിനുമായി സൗഹൃദ ചര്‍ച്ച
ബെയ്ജിങ്: ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണ്. ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കണം. ഭീകരവാദത്തെ എതിര്‍ക്കുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ആഘാതം അനുഭവിച്ചുവരികയാണ്. അടുത്തിടെ, പഹല്‍ഗാമില്‍ തീവ്രവാദത്തിന്റെ ഏറ്റവും മോശമാണ് കണ്ടത്. ദുഃഖത്തിന്റെ ആ മണിക്കൂറുകളില്‍ ഇന്ത്യയോടൊപ്പം നിന്ന സൗഹൃദ രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. എസ്സിഒയിലെ അംഗമെന്ന നിലയില്‍ ഇന്ത്യ വളരെ ക്രിയാത്മകമായ പങ്കാണ് നിര്‍വഹിക്കുന്നത്. എസ്സിഒയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും നയവും മൂന്ന് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എസ് – സുരക്ഷ, സി – കണക്റ്റിവിറ്റി, ഒ – അവസരം’ എന്നിവയാണവ. എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഗംഭീരമായ സ്വീകരണം നല്‍കിയതിന്…
Read More » -
Breaking News
താമരശ്ശേരി മത്സ്യമാര്‍ക്കറ്റില്‍ വീണ്ടും ഗുണ്ടാ ആക്രമണം; വാഹനവും ഓഫീസും തകര്‍ത്തു, 2 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റില്‍ വീണ്ടും ആക്രമണം. ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെ എത്തിയ അഞ്ചംഗ ക്വട്ടേഷന്‍ സംഘം ഓഫീസും വാഹനവും അടിച്ചു തകര്‍ത്ത ശേഷം ജീവനക്കാരെയും മര്‍ദിച്ചു. ഓഫീസിലെ ത്രാസ്, മേശ, കസേര, മത്സ്യം നിറക്കുന്ന പെട്ടികള്‍ എന്നിവയെല്ലാം അടിച്ചു തകര്‍ത്തു. പെട്ടിയും കല്ലും ഉപയോഗിച്ചാണ് മിനി കണ്ടയ്‌നര്‍ ലോറിയുടെ ചില്ല് തകര്‍ത്തത്. പരിക്കേറ്റ ജീവനക്കാരായ സുല്‍ഫിക്കര്‍, സുഹൈല്‍ എന്നിവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച രാത്രിയിലും ക്വട്ടേഷന്‍ സംഘം മാര്‍ക്കറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ കയറിയ രണ്ടുപേര്‍ ജീവനക്കാരനായ നവാസിനു നേരെ വധഭീഷണി മുഴക്കിയിരുന്നു. പിന്നീട് പോലീസ് എത്തി രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ഒരാള്‍ ഇറങ്ങി ഓടുകയും പോലീസ് പിന്തുടര്‍ന്ന് പിടികൂടിയ ശേഷം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ വൈദ്യപരിശോധനക്ക് തയ്യാറാവാതെ പോലീസിനു നേരെ ഭീഷണി മുഴക്കുകയും ആശുപത്രിയുടെ അകത്തും പുറത്തും ബഹളം…
Read More » -
Breaking News
രാഹുല്‍ രാജിവച്ചതല്ല, മാനേജ്‌മെന്റ് പുറത്താക്കിയത്? ഞെട്ടിച്ച് എബി ഡവില്ലിയേഴ്‌സ്; റോയല്‍സിന്റെ ടീം തെരഞ്ഞെടുപ്പ് അടിമുടി പാളി; വലിയൊരു വിഭാഗത്തെ ഒരുമിച്ചു കൈവിട്ടതു തിരിച്ചടിയായി
ബംഗളുരു: ഐപിഎല്ലിന്റെ അടുത്ത സീസണിനു മാസങ്ങള്‍ മാത്രം ശേഷിക്കെ അപ്രതീക്ഷിതമായി രാജിവച്ചൊഴിഞ്ഞ രാജസ്ഥാന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നീക്കത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ ടീം വിടാനുള്ള നീക്കത്തിനിടെയാണു റോയല്‍സില്‍ തുടരേണ്ടതില്ലെന്നു ദ്രാവിഡ് തീരുമാനിച്ചത്. അദ്ദേഹം സ്വയം പരിശീലക സ്ഥാനമൊഴിഞ്ഞതല്ലെന്നും പുറത്താക്കിയതെന്നുമാണെന്നാണു സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്സിന്റെ വെളിപ്പെടുത്തല്‍. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞതിനെക്കുറിച്ച് എബി ഡിവില്ലിയേഴ്സ് വിശകലനം നടത്തിയത്. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്താവാമെന്നു അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇതു രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ് തലത്തിലുണ്ടാവാറുള്ള തീരുമാനം പോലെയാണ് തോന്നുന്നതെന്നും പരിശീലകനില്‍നിന്നു നീക്കി മറ്റൊരു റോള്‍ നല്‍കാനായിരുന്നു നീക്കമെന്നും ഇതു ദ്രാവിഡ് നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു. റോയല്‍സിന്റെ ഈ നീക്കം അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടുണ്ടാവാം ടീമിന്റെ ഡഗൗട്ടിന്റെ ഭാഗമാവാന്‍ ദ്രാവിഡും ആഗ്രഹിച്ചിട്ടുണ്ടാവും. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കോളായിരിക്കുകയും ചെയ്യാം. പക്ഷെ വലിയൊരു വിടവ് സൃഷ്ടിച്ചാണ്…
Read More » -
Breaking News
‘എന്നെ ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചു’! മാങ്കൂട്ടം വിഷയത്തില്‍ സാങ്കല്‍പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമം; ആരോപണവുമായി സിപിഐ വനിതാ നേതാവ്
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. തന്നെ ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ‘മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ചാനലിലെ വനിതാ റിപ്പോട്ടര്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും എനിക്ക് നേരിട്ട ദുരനുഭവം പത്തനംതിട്ടയിലെ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞ് അറിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് വിളിച്ചത്. ഞാന്‍ രാഹുലിനെതിരെ പരാതി കൊടുത്തിട്ടുണ്ട് എന്നും കേട്ടതായി പറഞ്ഞു. പരാതിയുള്ളത് ഞങ്ങളോട് പറഞ്ഞാല്‍ മതി എന്നും അവര്‍ പറഞ്ഞു. എനിക്ക് യാതൊരു പരാതിയും ഉന്നയിക്കാന്‍ ഇല്ലാതിരിക്കെ, കേട്ടുകേള്‍വി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പരാതി ഉണ്ടോ എന്നും ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന ശൈലിയല്ല’-ശ്രീനാദേവി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്ന് ശ്രീനാദേവി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനു മുന്നില്‍ തെറ്റുകാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും ശ്രീനാദേവി പറഞ്ഞു.…
Read More » -
Breaking News
കടയില്‍ പോയി തിരിച്ചെത്തി; വിശ്രമിക്കാന്‍ കിടന്ന യുവാവ് ഉണര്‍ന്നില്ല; ചെരിപ്പിന് സമീപം പാമ്പ് ചത്ത നിലയില്‍
ബംഗളൂരു: കര്‍ണാടകയില്‍ ചെരിപ്പിലെ പാമ്പിന്റെ കടിയേറ്റ് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ മരിച്ചു. ബംഗളൂരു ബന്നേര്‍ഘട്ട രംഗനാഥ ലേഔട്ടില്‍ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്. ശനിയാഴ്ച കടയില്‍ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിനു പുറത്തു ചെരിപ്പ് ഊരിയിട്ടു വിശ്രമിക്കാന്‍ പോയി. ഒരു മണിക്കൂറിനു ശേഷം ചെരിപ്പിനു സമീപം പാമ്പു ചത്തു കിടക്കുന്നതു കണ്ട് യുവാവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാലില്‍ കടിയേറ്റ പാടു കണ്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ‘2016ല്‍ ഒരു ബസ് അപകടത്തില്‍ പെട്ട പ്രകാശിന്റെ കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം അദ്ദേഹത്തിന് കാലില്‍ വേദന അനുഭവപ്പെട്ടിരുന്നില്ല. അതുകൊണ്ടാകാം പാമ്പ് കടിച്ചത് മഞ്ജുപ്രകാശ് അറിയാതെ പോയതിന് കാരണം’- ബന്ധുക്കള്‍ പറഞ്ഞു. ചെരുപ്പിന് സമീപം ചത്ത പാമ്പിനെ കണ്ടതിനെ തുടര്‍ന്ന്, പ്രകാശിന്റെ പാദരക്ഷയ്ക്കുള്ളിലായിരുന്നോ എന്ന് സംശയിച്ച് കുടുംബാംഗങ്ങള്‍ പ്രകാശിന്റെ മുറിയിലേക്ക് ഓടിച്ചെന്നു. അവര്‍ മുറിയിലെത്തിയപ്പോള്‍ പ്രകാശ് വായില്‍ നിന്ന് നുരയും പതയും വന്ന് കാലില്‍ രക്തസ്രാവത്തോടുകൂടി കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ…
Read More » -
Breaking News
മാങ്കൂട്ടത്തിലിനെതിരെ നടപടി കടുത്തുപോയി, എ ഗ്രൂപ്പില്‍ പുനര്‍വിചിന്തനം; ആരോപണം അംഗീകരിച്ചത് സിപിഎമ്മിന് ആയുധമായെന്നും വിലയിരുത്തല്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ ഇത്രയും കടുത്ത നടപടി ആവശ്യമില്ലായിരുന്നുവെന്ന് എ ഗ്രൂപ്പ്. നടപടിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അടക്കം കടുത്ത അതൃപ്തിയുണ്ട്. വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടി കടുത്തതാണെന്നും ആരോപണം അംഗീകരിച്ചത് പോലുള്ള സമീപനം സിപിഎമ്മിന് ആയുധമായെന്നുമാണ് വിലയിരുത്തല്‍. ഇതുവരെ രേഖമൂലമുള്ള പരാതി ഇല്ലെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. എന്നാല്‍ നടപടി അനിവാര്യമായിരുന്നെന്നാണ് വി.ഡി സതീശനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ നടപടിയിലൂടെ സാധിച്ചെന്നും സതീശന്‍ വിഭാഗം പറയുന്നു. സസ്‌പെന്‍ഡ് ചെയ്തിട്ടും പ്രതിപക്ഷ നേതാവിനെതിരെ പോലും പ്രതിഷേധം ഉണ്ടായെന്നും നിയമസഭയില്‍ രാഹുലിനെ സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. രാഹുല്‍ വിഷയത്തില്‍ ‘യു’ടേണോ? പാര്‍ട്ടി നിലപാടിന് മുമ്പ് വനിതാ അംഗങ്ങള്‍ രംഗത്ത് വന്നത് തെറ്റ്; വിമര്‍ശനവുമായി ഹസന്‍ അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വനിതാനേതാക്കളെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എം.എം ഹസന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പാര്‍ട്ടി നിലപാടെടുക്കുന്നതിന് മുന്‍പ് വനിതാ അംഗങ്ങള്‍ രംഗത്ത് വന്നത് തെറ്റാണ്.പാര്‍ട്ടിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്. അത് അവരുടെ…
Read More » -
Breaking News
യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് രണ്ടാഴ്ച; ഭർത്താവ് വീട്ടിൽ മരിച്ചനിലയിൽ, മാനസിക പീഡനമെന്ന് ബന്ധുക്കള്‍
പത്തനംതിട്ട: നിരണത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെയും രണ്ടുമക്കളെയും കാണാതായെന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട കവിയൂര്‍ സ്വദേശി അനീഷ് മാത്യൂവിനെ വൈകിട്ട് നാലരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ആരോപണം. രണ്ടാഴ്ച മുമ്പാണ് അനീഷിന്റെ ഭാര്യ റീനയേയും രണ്ട് പെണ്‍ മക്കളെയും കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും അനീഷിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തിരുന്നു. റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഈ വീട്ടിലാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവരെയും കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പൊലീസില്‍ അറിയിച്ചത്. അനീഷ് മാത്യൂ ജീവനൊടുക്കാന്‍ കാരണം മാനസിക പീഡനമാണെന്ന് സഹോദരന്റെ ഭാര്യ നീതു ആരോപിച്ചു. ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും രാവിലെ പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍ രാത്രിയില്‍ മാത്രമാണ്…
Read More » -
Breaking News
ഓണം വെള്ളത്തില്‍ തന്നെ! ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളില്‍ ശക്തമായ മഴ
തിരുവനന്തപുരം: ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ഓണം ദിവസങ്ങളില്‍ മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. എന്നാല്‍ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മറ്റൊരു ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ കുറഞ്ഞത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും…
Read More » -
Breaking News
ഓണത്തിനിടയ്ക്ക് പൂട്ടകച്ചവടം! ആഘോഷത്തിനിടെ കോഴിക്കോട് കളക്ടറേറ്റില്‍ ജീവനക്കാരിക്കെതിരേ ലൈംഗികാതിക്രമം
കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ കളക്ടറേറ്റില്‍ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം. കുറ്റാരോപിതന് അനുകൂലമായി ഭരണാനുകൂല സംഘടനാ നേതാക്കളില്‍ ചിലര്‍ രംഗത്തെത്തി. വ്യാഴാഴ്ച കളക്ടര്‍കൂടി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. കെ-സെക്ഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ജീവനക്കാരിയെ വരാന്തയില്‍വെച്ച് അപമാനിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് അതിക്രമം നേരിട്ടത്. പകച്ചുപോയ യുവതി സഹപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉടന്‍ എഡിഎമ്മിനെ നേരില്‍ക്കണ്ട് രേഖാമൂലം പരാതി നല്‍കി. സംഭവം പോലീസില്‍ അറിയിക്കരുതെന്നും ഓഫീസില്‍വെച്ചുതന്നെ ഒത്തുതീര്‍പ്പാക്കണമെന്നും ഭരണാനുകൂല സംഘടനയിലെ ചില നേതാക്കള്‍ ഓഫീസിലെത്തി എഡിഎമ്മിനോട് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ആഭ്യന്തരസമിതിയുടെ പരിഗണനയിലാണ് പരാതിയെന്നും അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയശേഷമേ പ്രതികരിക്കാനുള്ളൂവെന്ന നിലപാടിലായിരുന്നു എഡിഎം. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്വേഷണച്ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറോട് എഡിഎം നിര്‍ദേശിച്ചു. ഞായറാഴ്ച അവധിയായതിനാല്‍ തിങ്കളാഴ്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഡിഎമ്മിന് നല്‍കുമെന്നാണ് അറിയുന്നത്. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ റവന്യൂ റിക്രിയേഷന്‍ ക്ലബ്ബിന്റെ പേരിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
Read More »
