Month: September 2025
-
Breaking News
ഹൂതികളുടെ 12 നേതാക്കളെയും വധിച്ചു; സംസ്‌കാര ചടങ്ങില്‍ ‘ഇസ്രയേലിന്റെയും ജൂതരുടെയും മരണത്തിനായി’ പ്രതിജ്ഞ ചെയ്ത് വന്‍ ജനക്കൂട്ടം; പ്രതികാര നടപടിയായി ഐക്യരാഷ്ട്ര സഭയുടെ ഓഫീസില്‍ റെയ്ഡ്; ഒറ്റുകൊടുത്തവരെ ഇല്ലാതാക്കുമെന്ന് നേതാക്കള്‍
സനാ: ഇസ്രയേലിലേക്കു നിരന്തരം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത ഹൂതികള്‍ക്കെതിരായ തിരിച്ചടിയില്‍ ഹൂതി പ്രധാനമന്ത്രിയടക്കം 12 പേര്‍ കൊല്ലപ്പെട്ടെന്നു സ്ഥിരീകരണം. 12 പേരുടെ സംസ്‌കാരച്ചടങ്ങുകള്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയതോടെയണ് ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ ശരിയെന്നു വ്യക്തമായത്. പ്രധാനമന്ത്രിയും സൈനിക ജനറല്‍മാരുമടക്കം കൊല്ലപ്പെട്ട 12 പേരുടെയും ചിത്രമടക്കം പ്രദര്‍ശിപ്പിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍. നേരത്തേ, ഇറാനുമായി നടത്തിയ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്ലാമിക് റിപ്പബ്ലിക് മേധാവികളുടെ സംസ്‌കാര ചടങ്ങുകളും സമാന രീതിയില്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവിയടക്കം മുഴുവന്‍ മന്ത്രിമാരും കൊല്ലപ്പെട്ടെന്നണു വ്യക്തമാകുന്നത്. ‘ദൈവം വലിയവനാണ്. അമേരിക്കയുടെ മരണം. ഇസ്രായേലിന്റെ മരണം. ജൂതന്‍മാര്‍ക്ക് ശാപം, ഇസ്ലാമിന്റെ വിജയം’ എന്നീ മന്ത്രോച്ഛാരണങ്ങളുമായി ആയിരങ്ങളാണ് സംസ്‌കാരച്ചടങ്ങുകള്‍ക്കു സനായില്‍ തടിച്ചുകൂടിയത്. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി സര്‍ക്കാരിന്റെ താത്കാലിയ മേധാവിയായ മുഹമ്മദ് മിഫ്തയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഹൂതികളെ ഒറ്റുകൊടുത്തവര്‍ക്കെതിരേ കടുത്ത തിരിച്ചടി നല്‍കുമെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. ‘ഞങ്ങള്‍ ലോകത്തെ ഏറ്റവും ശക്തരായ ഇന്റലിജന്‍സ് സാമ്രാജ്യവുമായാണു പോരടിക്കുന്നത്. സര്‍ക്കാരിനെത്തന്നെയാണ് അവര്‍ ലക്ഷ്യമിടുന്നത്. ജൂതന്‍മാരും അമേരിക്കന്‍…
Read More » -
Breaking News
നിഗൂഡമായി കാട്ടാനകളുടെ ജഡങ്ങള്‍ പുഴയില്‍ പതിവായി കണ്ടെത്തുന്നു ; സംഭവം മലയാറ്റൂര്‍ വനമേഖലയില്‍, വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്, റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം
തൃശുര്‍: പതിവായി കാട്ടരുവിയില്‍ ആനകളുടെ ജഡങ്ങള്‍ കണ്ടെത്തുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനം വകുപ്പ്. മലയാറ്റൂര്‍ വനമേഖലയില്‍ കാട്ടാനകളുടെ ജഡങ്ങള്‍ പുഴയില്‍ കണ്ടെത്തുന്നത് സ്ഥിരം സംഭവമായതോടെയാണ് അന്വേഷണം നടത്താനുള്ള തീരുമാനം വന്നിരിക്കുന്നത്. പതിനൊന്ന് അംഗ സമിതിക്കാണ് അന്വേഷണ ചുമതല. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ കുമാര്‍ ടീമിനെ നയിക്കും. മലയാറ്റൂര്‍ ഡി എഫ് ഒ, ഡോക്ടര്‍ അരുണ്‍ സക്കറിയയും ടീമിന്റെ ഭാഗമാണ്. ഒരു മാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്റെ നിര്‍ദേശം. നാളെ തന്നെ സമിതി അന്വേഷണം ആരംഭിക്കും എന്നാണ് വിവരം. ഒരേ പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണങ്ങള്‍ തേടും. പോസ്റ്റുമോര്‍ട്ടം നടപടികളും റിപ്പോര്‍ട്ടുകളും പരിശോധിക്കും. സംശയാസ്പദമോ നിയമവിരുദ്ധമോ കുറ്റകരമോ ആയിട്ടുള്ള സംഭവങ്ങള്‍, വനം വകുപ്പിന്റെ ഇടപെടലുകള്‍, കൃത്യനിര്‍വ്വഹണത്തിലെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടത്.
Read More » -
Breaking News
‘ഇന്ത്യ എല്ലാ നികുതിയും ഒഴിവാക്കിത്തരാമെന്ന് ആണയിട്ടു’; ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്നത് അമേരിക്കയുമായി; ചൈന ബന്ധം ശക്തമാകുന്നതിനിടെ ഇന്ത്യക്കെതിരേ വീണ്ടും ആരോപണങ്ങളുമായി ട്രംപ്
ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മില്‍ വ്യാപാര ബന്ധത്തിലടക്കം മഞ്ഞുരുകുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യക്ക് ചുമത്തിയ 50 ശതമാനം നികുതി ചുമത്തിയതിനു പിന്നാലെ ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ ഇറക്കുമതിക്കുള്ള നികുതി ഒഴിവാക്കി കൊടുക്കാമെന്ന് ഉറപ്പു ലഭിച്ചിരുന്നെന്നാണു ട്രംപ് പറയുന്നത്. ഇന്ത്യയുമായി അമേരിക്ക വളരെക്കുറച്ച് ബിസിനസ് മാത്രമാണ് ചെയ്യുന്നത്. എന്നാല്‍, ഇന്ത്യ അമേരിക്കയിലേക്കു വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഞങ്ങള്‍ ഇന്ത്യലേക്കു കുറച്ചു സാധനങ്ങള്‍ മാത്രമാണ് കയറ്റുമതി ചെയ്യുന്നതെന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഞങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം ഒഴിവാക്കിത്തരമാമെന്നാണ് ഇന്ത്യ പറഞ്ഞതെന്നും അതുപക്ഷേ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ചെയ്യേണ്ടതായിരുന്നെന്നും ട്രംപ് ആരോപിക്കുന്നു. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് ട്രംപ് അവകാശവാദങ്ങളുമായി രംഗത്തുവന്നത്. ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന ആറാം വട്ട ചര്‍ച്ചകള്‍ പിന്‍വലിച്ചിരുന്നു. ഇന്ത്യയുടെ കൃഷി, കന്നുകാലി മേഖലകളില്‍ പ്രവേശനം അനുവദിക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. ഇത് മോദി നിരസിച്ചതോടെയാണ് അഞ്ചുവട്ടം നടത്തിയ ചര്‍ച്ചകളും…
Read More » -
Breaking News
സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല ; വിദേശകമ്പനികള്‍ ഇതില്‍ നിക്ഷേപം നടത്തുന്നത് മുടക്കുന്ന ഓരോ പണത്തിലും ലാഭം കണ്ടെത്താനാണ്
തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല എന്നും ചെലവാക്കുന്ന ഓരോ പണത്തിലും പരമാവധി ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തെ ഇത്തരം ആശുപത്രികളില്‍ വിദേശത്തെ വരെ വന്‍ കമ്പനികള്‍ നിക്ഷേപം ഇറക്കുന്നുണ്ടെന്നും അവര്‍ ലക്ഷ്യമിടുന്നത് ലാഭം കൊയ്യാനാണെന്നും പറഞ്ഞു. തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജ് എം. എല്‍. ടി ബ്ലോക്കിന്റെ ഉദ്ഘാടനവും ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് തന്നെ പേരുകള്‍ ഓടിയെത്തുന്ന ചില പ്രധാനപ്പെട്ട ആശുപത്രികളുടെ പേരില്‍ ഒരുമാറ്റവുമില്ല. നടത്തിപ്പ് നോക്കിയാല്‍ പഴയ ആള്‍ക്കാര്‍ തന്നെയാണ് നടത്തിപ്പിലുള്ളത്. പക്ഷേ അവയില്‍ ചില വിദേശ കമ്പനികള്‍ നിക്ഷേപം ഇറക്കിയിട്ടുണ്ടെന്നും അവര്‍ ഇറക്കുന്ന പണം കൂടുതല്‍ ലാഭാമാക്കി മാറ്റുന്നതാണ് ചികിത്സചെലവ് കൂടാന്‍ കാരണം. ഇങ്ങിനെ സാഹചര്യം വന്നതോടെ ചികിസ്താചെലവ് താങ്ങാന്‍ കഴിയാത്ത വിധം വര്‍ദ്ധിച്ചെന്നും ഈ ഒരു ലാക്കോട് കൂടിയാണ് ചില നിക്ഷേപ കമ്പനികള്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നതെന്നും പറഞ്ഞു. സംസ്ഥാനത്തെ…
Read More » -
Breaking News
എറണാകുളത്ത് ‘ധൂം’ സിനിമാ സ്‌റ്റെലില്‍ മോഷണം നടത്തി ബാര്‍ ജീവനക്കാരന്‍ ; സിസിടിവി വരെ കറുപ്പിച്ച് നടത്തി സംഭവത്തില്‍ ചതിച്ചത്് ടീഷര്‍ട്ട് ; അഞ്ചുലക്ഷം രൂപയുമായി മോഷ്ടാവിനെ പോലീസ് കയ്യോടെ പൊക്കി
കൊച്ചി: നഗരത്തിലെ പ്രശസ്തമായ ബാറില്‍ സിനിമാ സ്‌റ്റൈലില്‍ നടത്തിയ മോഷണം അതിനേക്കാള്‍ അപസര്‍പ്പകമായി പോലീസ് പിടികൂടി. എറണാകുളം നഗരമധ്യത്തിലെ സെലിബ്രിറ്റികള്‍ അടക്കം സ്ഥിരം വന്നുപോകുന്ന വെലോസിറ്റി ബാറിലാണ് മോഷണം നടന്നത്. സിസിടിവി ക്യാമറകള്‍ വരെ കറുപ്പിച്ച് നടത്തിയ മോഷണം പക്ഷേ ഒരു ടീ ഷര്‍ട്ട് വെച്ച് പോലീസ് പൊക്കി. പത്തുലക്ഷം രൂപ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ബാറിലെ മുന്‍ ജീവനക്കാരനായ വൈശാഖിനെ പോലീസ് പിടികൂടി. ആലപ്പുഴയിലെ വീട്ടില്‍ നിന്നും പിടികൂടിയ ഇയാളുടെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ബോളിവുഡില്‍ വന്‍ഹിറ്റായ ‘ധൂം’ സിനിമായിരുന്നു മോഷ്ടാക്കള്‍ക്ക് പ്രചോദനം. ബാറില്‍ എവിടെയെല്ലാമാണ് കാമറയുള്ളത് എന്ന് വൈശാഖിന് അറിയാമായിരുന്നു. ക്യാമറയില്‍ പതിയാതെ മറ്റൊരു വശത്തുകൂടി വൈശാഖ് അകത്തുകയറി. തുടര്‍ന്ന് ദൃശ്യങ്ങള്‍ പതിയാതെയിരിക്കാന്‍ എല്ലാ സിസിടിവി കാമറകളിലും സ്‌പ്രേ പെയിന്റടിച്ചു. അതിന് ശേഷം പണവുമായി കടക്കുകയും ചെയ്തു. എന്നാല്‍ മോഷണസമയത്ത് ധരിച്ചിരുന്ന ടീ ഷര്‍ട്ട് മോഷ്ടാവിനെ ചതിക്കുകയും കൃത്യമായി കാണിച്ചുകൊടുക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ച്…
Read More » -
Breaking News
ട്രംപിന്റെ താരിഫിനെ പേടിയില്ല ; പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും 45 മിനിറ്റ് ഒരു കാറില്‍ ഒരുമിച്ച് യാത്ര ചെയ്തു; യുഎസിന്റെ താരിഫ് ഭീഷണിക്കിടയില്‍ ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ദൃഢമാകുന്നു
ബീജിംഗ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ റഷ്യന്‍ എണ്ണ വ്യാപാരത്തിന്മേല്‍ താരിഫ് ഭീഷണി ഉയര്‍ത്തുന്നതിനിടെ, ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഒരു വാഹനത്തില്‍ ഉഭയകക്ഷി കൂടിക്കാഴ്ചക്കായി ഒരുമിച്ച് യാത്ര ചെയ്തു. ‘എസ്സിഒ ഉച്ചകോടിയിലെ നടപടികള്‍ക്ക് ശേഷം, പ്രസിഡന്റ് പുടിനും ഞാനും ഒരുമിച്ച് ഞങ്ങളുടെ ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുന്ന സ്ഥലത്തേക്ക് യാത്ര ചെയ്തു. അദ്ദേഹവുമായുള്ള സംഭാഷണങ്ങള്‍ എല്ലായ്‌പ്പോഴും ഉള്‍ക്കാഴ്ച നല്‍കുന്നതാണ്.” റഷ്യന്‍ നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. മോദിക്ക് വേണ്ടി പുടിന്‍ 10മിനിറ്റ് കാത്തു നില്‍ക്കുകയും ചെയ്തു. ‘തുടര്‍ന്ന് ഇരു നേതാക്കളും ഒരു കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുന്ന സ്ഥലത്ത് എത്തിയതിന് ശേഷവും അവര്‍ 45 മിനിറ്റിലധികം കാറില്‍ ചെലവഴിച്ചു. ഇതിനുശേഷം, ഒരു മണിക്കൂറിലധികം നീണ്ട പൂര്‍ണ്ണമായ ഉഭയകക്ഷി കൂടിക്കാഴ്ചയും അവര്‍ നടത്തി,’ വൃത്തങ്ങള്‍ പറഞ്ഞു.…
Read More » -
Breaking News
ഇനി വരാനിരിക്കുന്നത് ഹൈഡ്രജന്‍ ബോംബ് ; ഇത് പൊട്ടിയാല്‍ നരേന്ദ്രമോദിക്ക് രാജ്യത്ത് മുഖം പോലും കാണിക്കാന്‍ പറ്റാത്ത അവസ്ഥ വരും; ബിജെപിയ്ക്ക് രാഹുല്‍ഗാന്ധിയുടെ മുന്നറിയിപ്പ് വീണ്ടും
പട്‌ന: വോട്ടുമോഷണം കൊണ്ട് താന്‍ കരുതിവെച്ച ആയുധങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും ഇനി വരാന്‍ പോകുന്നത് ഹൈഡ്രജന്‍ ബോംബാണെന്നും കരുതിയിരുന്നോളാനും ബിജെപിയ്ക്ക് മുന്നറിയിപ്പ് നല്‍കി വീണ്ടും രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ വോട്ട് അധികാര്‍ യാത്രയുടെ പരിസമാപ്തിയായി നടത്തിയ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. നേരത്തേ വോട്ടുമോഷണ ആരോപണത്തെ ആറ്റം ബോംബ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു രാഹുല്‍ നേരത്തേ രംഗത്ത് വന്നത്. ഇതിന് പിന്നാലൊണ് ആ ബോംബിനെക്കാളും വലിയ ഹൈഡ്രജന്‍ ബോംബാണ് ഇനി വരാനിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് കൂടി പുറത്തുവന്നാല്‍ നരേന്ദ്രമോദിക്ക് രാജ്യത്ത് മുഖം പോലും കാണിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ രാഹുലിനെതിരേ ബിജെപിയും രംഗത്ത് വന്നിരിക്കുകയാണ്. രാഹുലിന്റെ കയ്യിലുള്ളതെല്ലാം ചീറ്റിപ്പോകുന്ന ബോംബ് ആണെന്നും ഈ ആരോപണങ്ങളെല്ലാം പൊട്ടാത്ത ബോംബുകളാണെന്നും ഉന്നയിച്ച കാര്യങ്ങള്‍ സത്യമായിരുന്നെങ്കില്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചില്ല എന്നും ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് ചോദിച്ചു. ‘ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്ര…
Read More » -
Breaking News
അവാര്‍ഡ്ദാന ചടങ്ങിന് പോകേണ്ടെന്ന് കോടതി ; സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല ; സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു
കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല. മഞ്ഞുമ്മല്‍ ബോയ്സു മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നടന്റെ ആവശ്യം തള്ളിയത്. ദുബായില്‍ വെച്ച് നടക്കുന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കണം എന്ന നടന്റെ ആവശ്യമാണ് കോടതി തള്ളിയത്. ഇതേ ആവശ്യം ഉന്നയിച്ച ഷോണ്‍ ആന്റണിയുടെ അപേക്ഷയും കോടതി തള്ളി. സൗബിനും സംഘവും ദുബായില്‍ എത്തിയാല്‍ സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയു ണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതി സൗബിനും ഷോണ്‍ ആന്റണിക്കും വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യ പ്പെട്ട് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായി രുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്ക് ലഭിച്ച മികച്ച സിനിമയ്ക്കുള്ള സൈമ അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിനായിരുന്നു നടന്‍ അനുമതി തേടിയത്. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് കേസ് പ്രാഥമികഘട്ടത്തിലാണെന്നും കേസിലെ പ്രധാന സാക്ഷി ദുബായിലാണെന്നും പ്രോസിക്യൂ ഷന്‍ ചൂണ്ടിക്കാട്ടി. സിനിമയില്‍ 40 ശതമാനം ലാഭം…
Read More »

