‘നീ കുടുംബം തകര്‍ത്തില്ലേ! കുത്തിന് പിടിച്ച് വിജയുടെ മകന്‍, താരം പുത്രനെ വീട്ടില്‍നിന്ന് ഇറക്കി വിട്ടു’

നടന് വിജയുടെ ജീവിതം കഴിഞ്ഞ കുറേ നാളുകളായി ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. ജീവിതത്തിലെ നിര്‍ണായക ഘട്ടത്തിലാണ് വിജയ് ഇന്നുള്ളത്. സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ഇതിനിടെ കുടുംബ ജീവിതം സംബന്ധിച്ച് ഗോസിപ്പുകളേറെ. വിജയും ഭാര്യ സംഗീതയും തമ്മില്‍ അകന്ന് കഴിയുകയാണെന്നാണ് വിവരം. വിജയുടെ സിനിമാ, രാഷ്ട്രീയ ഇവന്റുകളിലൊന്നും സംഗീതയെ കാണാറില്ല. ഇതിനിടെ തൃഷയുമായി ചേര്‍ത്തുള്ള ഗോസിപ്പുകള്‍ ഒരുവശത്ത്.
മകന്‍ ജേസണ്‍ സഞ്ജയ് താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലാണ്. എന്നാല്‍, സിനിമയുടെ പ്രഖ്യാപന സമയത്തോ പിന്നീടോ ജേസണ്‍ സഞ്ജയ്‌ക്കൊപ്പം വിജയിനെ കണ്ടിട്ടില്ല. അച്ഛനും മകനും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് തമിഴ് മീഡിയകളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റൊരു വാദവും വരുന്നുണ്ട്. വിജയും മകനും ഇപ്പോള്‍ ഒരു വീട്ടില്‍ അല്ലെന്നും ജേസണ്‍ ഇപ്പോള്‍ മറ്റൊരു ഫ്‌ലാറ്റിലാണ് താമസിക്കുന്നതെന്നുമാണ് വാദം. ഇതേക്കുറിച്ച് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെ ഗുവേര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വഴക്കും പ്രശ്‌നവും നടന്നതായി പറയപ്പെടുന്നുണ്ട്. വിജയുടെ മകന്‍ ജഗദീഷിന്റെ ഷര്‍ട്ടില്‍ പിടിച്ച് കുടുംബം നീ തകര്‍ത്തല്ലോ എന്ന് പറഞ്ഞു. ഇതോടെ വിജയ് മകനോട് വീടുവിട്ട് പുറത്ത് പോകാന്‍ പറഞ്ഞുവെന്നു ചെ ഗുവേര പറയുന്നു. വിജയുടെ വലംകൈയായി അറിയപ്പെടുന്ന ആളാണ് ജഗദീഷ്.






