Month: September 2025

  • Breaking News

    ഇന്ത്യക്ക് ഉയര്‍ന്ന താരിഫ്; അമേരിക്കന്‍ ഉത്പന്നങ്ങര്‍ ബഹിഷ്‌കരിക്കാനുള്ള കാമ്പെയ്ന്‍ സജീവം; ടൂത്ത്‌പേസ്റ്റ് വിപണിയും ‘സ്വദേശി ബ്രാന്‍ഡ്’ പരസ്യങ്ങളുമായി രംഗത്ത്; കോള്‍ഗേറ്റിനും ഗൂഗിളിനും കുത്ത്; ഇ-മെയില്‍ രംഗത്ത് സജീവമാകാന്‍ ഇന്ത്യയുടെ റെഡിഫും

    ചെന്നൈ: ഇന്ത്യ അമേരിക്ക വ്യാപാര യുദ്ധം മുറുകിയതിനു പിന്നാലെ ടൂത്ത്‌പേസ്റ്റ് വിപണിയില്‍ കടുത്ത മത്സരത്തിന്റെ സൂചനകള്‍ നല്‍കി കമ്പനികള്‍. ഇന്ത്യക്ക് 50 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസ് നടപടി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കുവേണ്ടിയുള്ള പ്രചാരണത്തിനുള്ള അവസരമാക്കി മാറ്റുകയാണിവര്‍. ഇതിനായി വ്യാപകമായ രീതിയില്‍ പരസ്യങ്ങളും നല്‍കിത്തുടങ്ങി. വിദേശ ബ്രാന്‍ഡുകള്‍ ബഹിഷ്‌കരിക്കാനും സ്വദേശി ബ്രാന്‍ഡുകള്‍ വാങ്ങാനും മോദിയുടെ ആരാധകരടക്കം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് കാമ്പെയ്ന്‍ തുടങ്ങിയിട്ടുണ്ട്. ഇത് അവസരമായി മുന്നില്‍കണ്ടാണ് ഡാബറും ഇന്ത്യയിലെതന്നെ അവരുടെ എതിരാളിയായ കോള്‍ഗേറ്റും പ്രചാരണ തന്ത്രങ്ങള്‍ പുറത്തിറക്കിയത്. വ്യാഴാഴ്ച പ്രധാനമന്ത്രി മോദിതന്നെ ‘സ്വദേശി’ ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നിരുന്നു. ‘മെയ്ഡ് ഇന്‍-ഇന്ത്യ’ ഉത്പന്നങ്ങള്‍ വാങ്ങണമെന്നും കുട്ടികള്‍ വിദേശ ബ്രാന്‍ഡുകളുടെ പട്ടികയുണ്ടക്കണമെന്നും അധ്യാപകര്‍ കുട്ടികളോട് ഇവ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു നിര്‍ദേശിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ്ക്കു പുറമേ, സ്വകാര്യ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ ‘ബോയ്‌ക്കോട്ട് അമേരിക്കന്‍ ബ്രാന്‍ഡ്‌സ്’ പ്രചാരണവും തുടങ്ങി. ഇതില്‍ അമേരിക്കന്‍ കമ്പനികളായ മക്‌ഡൊണാള്‍ഡ് മുതല്‍ പെപ്‌സിയും ആപ്പിളും…

    Read More »
  • Breaking News

    നോക്കിയിരിക്കേ മാറിമറിഞ്ഞ് റിയല്‍ എസ്‌റ്റേറ്റ് മേഖല; വീടു വാങ്ങിക്കൂട്ടുന്നത് ചെറുപ്പക്കാര്‍; 15 കോടി വരെയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു; കമ്യൂണിറ്റി ലിംഗിനോടും അടുപ്പം; തിരുവനന്തപുരത്തിന് കുതിപ്പ്; പുതിയ ട്രെന്‍ഡ് ഇങ്ങനെ

    തിരുവന്തപുരം: വയസുകാലത്തു വീടു വാങ്ങി എവിടെയെങ്കിലും സ്വസ്ഥമാകുന്ന പഴയ തലമുറയുടെ സ്ഥിതിയില്‍നിന്നു കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല അടിമുടി മാറുന്നെന്നു റിപ്പോര്‍ട്ട്. ഒരു കാലത്ത്, താമസിക്കാന്‍ ഒരു വീട്, അല്ലെങ്കില്‍ മറിച്ചുവില്‍ക്കാന്‍ ഒരു പ്ലോട്ട് എന്നതായിരുന്നു റിയല്‍ എസ്റ്റേറ്റ് എന്നാല്‍ മലയാളിക്ക്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഉണ്ടാവുകയും വീടുകളെ സംബന്ധിച്ച മനോഭാവത്തില്‍ മാറ്റം വരികയും ചെയ്തു. താമസിക്കാന്‍ കേവലമൊരു വീട് മാത്രമല്ല, ആഡംബരവും അനുബന്ധ സൗകര്യങ്ങളുമുള്ള കമ്മ്യൂണിറ്റി ജീവിതമാണ് ഇന്ന് മലയാളി ആഗ്രഹിക്കുന്നത്. പരമ്പരാഗത രീതിയില്‍ പോകുന്ന നിര്‍മാതാക്കള്‍ മാറുന്ന മലയാളിയുടെ ട്രെന്‍ഡിനൊപ്പം പിടിച്ചുനില്‍ക്കാനും പെടാപ്പാടു പെടുന്നെന്നു ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും ജോലിയില്‍നിന്നുള്ള റിട്ടയര്‍മെന്റിനു കാത്തുനില്‍ക്കാതെ ചെറു പ്രായത്തില്‍തന്നെ വീടു വാങ്ങുന്ന ട്രെന്‍ഡിലേക്ക് എത്തുകയാണ് മലയാളി. മികച്ച വരുമാനവും ജീവിത സാഹചര്യങ്ങളും പുതുതലമുറയെ വേഗത്തില്‍ വീട് വാങ്ങാന്‍ പ്രാപ്തരാക്കുന്നു. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അനറോക്ക് നടത്തിയ സര്‍വേ പ്രകാരം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍…

    Read More »
  • Breaking News

    ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ്; ഇരു രാജ്യങ്ങളും ‘കൂടുതല്‍ ഇരുണ്ട ചൈനയിലേക്ക് പോയി; മൂന്നുനേതാക്കളുടെയും ചിത്രം പങ്കുവച്ച് യുഎസ് പ്രസിഡന്റ്‌

    വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും ‘കൂടുതൽ ഇരുണ്ട’ ചൈനയിലേക്ക് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകുന്നത്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്‍റെ ഈ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ടിയാൻജിൻ എസ്‍സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും ഉൾപ്പെടെ നിരവധി ലോക നേതാക്കൾ പങ്കെടുത്തിരുന്നു. യുഎസ് പ്രസിഡന്‍റ് താരിഫ് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ, മൂന്ന് നേതാക്കളുടെയും സൗഹൃദത്തെ ‘ഒരു വഴിത്തിരിവ്’, ‘ഒരു പുതിയ ലോകക്രമം’ എന്നിവയെ സൂചിപ്പിക്കുകയാണെന്ന് പലരും വിലയിരുത്തിയിരുന്നു. ‘ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നരേന്ദ്ര മോദി, പുടിൻ, ഷീ…

    Read More »
  • Breaking News

    അമേരിക്കയുടെ അധിക തീരുവ: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി; വ്യവസായികളെ വരള്‍ച്ചയിലേക്ക് തള്ളിവിടില്ല

    ന്യൂഡല്‍ഹി: അമേരിക്കയുടെ അധിക തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സിഎൻബിസി നെറ്റ്‌വർക് 18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പാക്കേജിന് അന്തിമ രൂപം നൽകുകയാണ് ധനമന്ത്രാലയമെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവയോടെ 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ പുതിയ പാക്കേജ് അവതരിപ്പിച്ച് രാജ്യത്ത് നിന്നുള്ള കയറ്റുമതി രംഗത്തിന് നട്ടെല്ല് നിവർത്തി നിൽക്കാൻ സഹായം ഒരുക്കുന്നത്. രാജ്യത്തെ വ്യവസായ രംഗങ്ങളിൽ നിന്നുള്ളവർ അമേരിക്കയുടെ അധിക തീരുവ പ്രഹരത്തിലുള്ള തങ്ങളുടെ ആശങ്ക സർക്കാരിനോട് പങ്കുവച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ചില കാര്യങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. 50…

    Read More »
  • Breaking News

    ഇഡി അന്വേഷണത്തിനിടെ എസ്.ബി.ഐക്കു പിന്നാലെ അനില്‍ അംബാനിയുടെ അക്കൗണ്ടുകള്‍ ‘ഫ്രോഡാ’യി പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡയും; പാപ്പരത്ത നടപടികള്‍ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത നീക്കം

    ന്യൂഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും, ആര്‍കോം ഡയറക്ടറുമായ അനില്‍ അംബാനിയുടേയും ലോണ്‍ അക്കൗണ്ടുകള്‍ വഞ്ചനാ അഥവാ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് ബറോഡ. രാജ്യത്ത് പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നിന്റേതാണ് സുപ്രധാന നീക്കം. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് പാപ്പരത്ത നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് എടുത്തിട്ടുള്ള ലോണുകളാണ് ഇത്തരത്തില്‍ വഞ്ചനാ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്‌നെയും, അതിന്റെ മുന്‍ ഡയറക്ടറെയും ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക വിവാദങ്ങളില്‍ നിര്‍ണായക വഴിത്തിരിവാണ് ബാങ്ക് ഓഫ് ബറോഡയുടെ ഈ നീക്കം. 2016-ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്രപ്റ്റ്‌സി കോഡ് അനുസരിച്ച് നിലവില്‍ പാപ്പരത്ത നടപടിയില്‍ ഉള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, നിലവില്‍ വഞ്ചനാ ഗണത്തില്‍ ഉള്‍പ്പെടുത്തിയ വായ്പകള്‍ ഇന്‍സോള്‍വന്‍സി നടപടികള്‍ക്ക് മുമ്പുള്ള കാലയളവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ഇവ പരിഹരിക്കപ്പെടേണ്ടത് കടം വീട്ടുന്നതിലൂടെയോ മറ്റ് ധാരണകളോ വഴിയോ ആയിരിക്കുമെന്ന് കമ്പനി ഇതിനോടകം നിലപാട് വിശദമാക്കിയിട്ടുണ്ട്. നിലവില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് നിയന്ത്രണം…

    Read More »
  • Breaking News

    സമൂസ വാങ്ങാന്‍ മറന്നു, കുടുംബകലഹം!!! ഭര്‍ത്താവിനെ സംഘംചേര്‍ന്ന് മര്‍ദിച്ച് ഭാര്യയും ഭാര്യവീട്ടുകാരും

    ലഖ്നൗ: സമൂസയെച്ചൊല്ലി ദമ്പതിമാര്‍ക്കിടയിലുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിന് ഭാര്യവീട്ടുകാരുടെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. പിലിഭിത്ത് ആനന്ദ്പുര്‍ സ്വദേശിയായ ശിവം കുമാറിനെയാണ് സമൂസയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഭാര്യവീട്ടുകാര്‍ മര്‍ദിച്ചത്. ശിവംകുമാറിന്റെ അമ്മയുടെ പരാതിയില്‍ ഇയാളുടെ ഭാര്യ സംഗീതയ്ക്കും ബന്ധുക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തു. ഓഗസ്റ്റ് 30 മുതലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു. സമൂസ വാങ്ങിക്കൊണ്ടുവരണമെന്ന് സംഗീത ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. എന്നാല്‍, സമൂസ വാങ്ങാതെയാണ് ശിവംകുമാര്‍ അന്നേദിവസം വീട്ടിലെത്തിയത്. കാരണം തിരക്കിയപ്പോള്‍ വാങ്ങാന്‍ മറന്നുപോയെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. പിറ്റേദിവസം സംഗീത തന്റെ മാതാപിതാക്കളെ ഈ വിവരം അറിയിക്കുകയും ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയുംചെയ്തു. തുടര്‍ന്ന് സംഗീതയുടെ മാതാപിതാക്കളും ബന്ധുക്കളും ശിവംകുമാറുമായി സംസാരിച്ചു. പ്രശ്നം ഒത്തുതീര്‍പ്പായെന്ന് കരുതിയെങ്കിലും ഇതിനിടെ സംഗീതയും മാതാപിതാക്കളും ബന്ധുക്കളായ മറ്റുള്ളവരും ചേര്‍ന്ന് ശിവംകുമാറിനെ മര്‍ദിച്ചെന്നാണ് പരാതി. പ്രതികള്‍ ശിവംകുമാറിനെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ശിവംകുമാറിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…

    Read More »
  • NEWS

    ജീവനൊടുക്കാന്‍ പുഴയില്‍ച്ചാടി, നീന്തിക്കയറിയത് കൊടുംവനത്തില്‍; രണ്ടുമണിക്കൂര്‍ നീണ്ട പരിശോധന, ഒടുവില്‍ രക്ഷ

    എറണാകുളം: ജീവനൊടുക്കാനായി പുഴയില്‍ചാടിയ ആളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. കീരംപാറ പഞ്ചയാത്തിലെ പാലമറ്റം ചീക്കോട് ആണ് സംഭവം. കൃഷ്ണകുമാര്‍ (52) ആണ് പുഴയില്‍ചാടിയത്. എന്നാല്‍, നീന്തലറിയാവുന്ന ഇയാള്‍ പിന്നീട് പുഴയുടെ മറുകരയായ തട്ടേക്കാട് വനത്തിലേക്ക് നീന്തിക്കയറുകയായിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലേക്കാണ് ഇയാള്‍ കയറിച്ചെന്നത്. തുടര്‍ന്ന് കോതമംഗലത്തുനിന്നെത്തിയ അഗ്‌നിരക്ഷാസേന രണ്ടുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ ഉള്‍വനത്തില്‍നിന്ന് കണ്ടെത്തിയത്. അനുനയിപ്പിച്ച് മറുകരയില്‍ എത്തിച്ച് കൃഷ്ണകുമാറിനെ കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ സതീഷ് ജോസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ സിദ്ധീഖ് ഇസ്മായില്‍, ഫയര്‍ ഓഫീസര്‍മാരായ കെ.പി. ഷെമീര്‍, ബേസില്‍ഷാജി, പി.എം. നിസാമുദീന്‍, എസ്. സല്‍മാന്‍ഖാന്‍, വി.എച്ച്. അജ്‌നാസ്, എസ്. ഷെഹീന്‍, ജീസന്‍ കെ സജി, ഹോംഗാര്‍ഡ് എം. സേതു എന്നിവരാണ് രക്ഷാപ്രവര്‍ത്തനീ നടത്തിയത്.

    Read More »
  • Breaking News

    ‘ഞങ്ങള്‍ വെല്ലുവിളിക്കാറില്ല, ഇത് സഹികെട്ടിട്ടാണ്; ഈ പോലീസുകാര്‍ കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ല’

    തൃശൂര്‍: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ കാക്കിധരിച്ച് വീടിന് പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്ന ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളം ഇതുവരെ കാണാത്ത പ്രതികരണമായിരിക്കും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. സുജിത്തിനെ കുന്നംകുളത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സിപിഎമ്മിനെ പോലെയോ ബിജെപിയെ പോലെയോ ഉള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് ഒരു ഫ്രെയിം ഉണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ അതുവിട്ട് പ്രതികരിക്കും. പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ട് സഹിക്കാന്‍ പറ്റുന്നില്ല. ദൃശ്യം കണ്ടപ്പോള്‍ എന്താണ് മനസ്സിലുള്ള വികാരം, അതനുസരിച്ച്, അതിന് ആനുപാതികമായുള്ള പ്രതികരണം ഉണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. കേരളത്തിലെ പോലീസിനെ നയിക്കുന്നത് ഉപജാപക സംഘമാണ്. ആ സംഘമാണ് ഉദ്യോഗസ്ഥരെ മുഴുവന്‍ സംരക്ഷിക്കുന്നത്. എന്ത് വൃത്തികേട് ചെയ്താലും സംരക്ഷിക്കാന്‍ ആളുണ്ട്. അത് ഇതോടെ അവസാനിക്കണം. ഈ മോന്‍ ആയിരിക്കണം അവസാനത്തെ ഇര. ഇതുപോലെ ഇനി ഒരു ഇര ഉണ്ടാകാന്‍ പാടില്ല. വലിയ കൊലപാതകികളും…

    Read More »
  • Breaking News

    പെണ്‍വാണിഭ സംഘത്തെ പൂട്ടി പൊലീസ്; നടത്തിപ്പുകാരിയായ നടി അനുഷ്‌ക മോഹന്‍ദാസ് അറസ്റ്റില്‍, രണ്ടു നടിമാരെ രക്ഷിച്ചു

    മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന നടി അറസ്റ്റില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് നടി അനുഷ്‌ക മോണി മോഹന്‍ ദാസ് (41) അറസറ്റിലായത്. സെക്‌സ് റാക്കറ്റിന്റെ വലയില്‍ അകപ്പെട്ട രണ്ട് സിനിമാ നടിമാരെയും പൊലീസ് രക്ഷപ്പെടുത്തി. ടിവി സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായ രണ്ട് സ്ത്രീകളെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. ഇടപാടുകാരെന്ന വ്യാജേന പൊലീസ് അനുഷ്‌കയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ അനുഷ്‌കയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രക്ഷപ്പെടുത്തിയ സ്ത്രീകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെക്‌സ് റാക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും മുഴുവന്‍ കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സിനിമയില്‍ അവസരം തേടുന്ന നടിമാരെയാണ് അനുഷ്‌ക പെണ്‍വാണിഭ സംഘത്തില്‍ എത്തിച്ചതത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സംഘം ഇടപാടുകാരെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. കശ്മീരയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിലുള്ള ഒരു മാളില്‍ വെച്ച് കാണാന്‍ നടി ഇവരോട് ആവശ്യപ്പെട്ടു. ‘ഇടപാടുകാരെന്ന വ്യാജേന എത്തിയവരില്‍നിന്ന്…

    Read More »
  • Breaking News

    ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ? ഞാനൊരു മന്ത്രിയാണെന്ന് സുരേഷ് ഗോപി

    തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിന്നാലെ ഞാനൊരു മന്ത്രിയാണെന്ന് മറുപടി. സേവാഭാരതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിനെതിരെ ബിജെപി വ്യാപക വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ സാന്നിധ്യം സംബന്ധിച്ച ചോദ്യം ഉയര്‍ത്തിയത്. ആഗോള അയ്യപ്പസംഗമത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, വീട്ടിലെത്തി ക്ഷണിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെയും മറ്റ് നാല് മന്ത്രിമാരെയും സംഗമത്തിനു ക്ഷണിക്കുമെന്ന് സംഘാടകര്‍ നേരത്തേ അറിയിച്ചിരുന്നു.

    Read More »
Back to top button
error: