Month: September 2025
-
Breaking News
ദേശീയപാത നിര്‍മാണം തുടങ്ങിയതു മുതല്‍ അപകടം; മക്കളെയും അച്ചാച്ചനെയും കാണണമെന്ന് ബിന്ധ്യ, എന്തു പറയുമെന്നറിയാതെ ബന്ധുക്കള്‍; ഞെട്ടല്‍ വിട്ടുമാറാതെ വലിയകുളങ്ങര നിവാസികള്‍
കൊല്ലം: ഉത്രാടനാള്‍ നാടുണര്‍ന്നത് ദുരന്തവാര്‍ത്തയും കേട്ടുകൊണ്ടാണ്. ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് എസ്യുവി ഇടിച്ചുകേറി മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കെന്നായിരുന്നു ആദ്യംകേട്ട വാര്‍ത്ത. ജനം അങ്ങോട്ടൊഴുകാന്‍ തുടങ്ങി. പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ടത് ആരാണെന്നറിയാന്‍ മാര്‍ഗമില്ലായിരുന്നു. എട്ടുമണി കഴിഞ്ഞപ്പോഴേക്കും തേവലക്കരയിലുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് മനസ്സിലായി. ആരാണെന്ന് വ്യക്തമായതോടെ തേവലക്കരയും ദുഃഖത്തിലായി. ബന്ധുവിനെ യാത്രയാക്കാന്‍ നെടുമ്പാശ്ശേരിയില്‍ പോയിമടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടതെന്നും വ്യക്തമായി. ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയതോടെ അന്തരീക്ഷം സങ്കടഭരിതമായി. പരിക്കേറ്റ പ്രിന്‍സിന്റെ ഭാര്യ ബിന്ധ്യയെ പ്രിന്‍സും രണ്ടുമക്കളും മരിച്ച വിവരം അറിയാതിരിക്കാനായി ആരെയും അങ്ങോട്ട് വിടാതെനോക്കി. പ്രിന്‍സിന്റെ അച്ഛന്‍ തോമസും അമ്മയും ആശുപത്രിയിലെത്തി. വിതുമ്പിക്കൊണ്ട് നടന്നുവന്ന ഇരുവരെയും ബന്ധുക്കളും സുഹൃത്തുക്കളും താങ്ങിപ്പിടിച്ചു. തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം തോന്നിയ ഇരുവരെയും ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാ പ്രതീക്ഷകളും തകര്‍ന്ന ഒരുകുടുംബത്തിന്റെ ദുഃഖം അവിടെ കണ്ടുനിന്നവരിലേക്കും പടര്‍ന്നു. മക്കളെയും അച്ചാച്ചനെയും കാണണമെന്നു വാശിപിടിച്ചു കരയുന്ന, പ്രിന്‍സിന്റെ ഭാര്യ ബിന്ധ്യക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും.…
Read More » -
NEWS
”അമ്മയെ അച്ഛന്‍ വിവാഹം ചെയ്തിരുന്നില്ല, മരണം വരെ വേറൊരു വിവാഹം കഴിക്കില്ലെന്ന വാക്കും പാലിച്ചു; താരമായപ്പോള്‍ ആ വീട്ടില്‍നിന്ന് അമ്മ എന്നെയും കൊണ്ട് സ്വയം ഇറങ്ങി ”
അന്തരിച്ച നടന്‍ ജയന്റെ മകനാണെന്ന അവകാശവാദവുമായി രംഗത്ത് വന്ന മുരളി ജയന്‍ എന്ന വ്യക്തി നേരത്തെ പല തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. പേരും പ്രശ്‌സതിയും വന്ന കാലത്ത് ജയന്റെ ചുറ്റുമുള്ളവര്‍ തന്നെയും അമ്മയെയും ആ വീട്ടില്‍ നിന്ന് അകറ്റുകയായിരുന്നു എന്നാണ് മുരളി ജയന്‍ പറയുന്നത്. പുതിയ അഭിമുഖത്തിലും മുരളി ജയന്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. തന്റെ അമ്മയെ ജയന്‍ വിവാഹം ചെയ്തിരുന്നില്ലെന്ന് മുരളി ജയന്‍ പറയുന്നു. സേഫ്ഗാര്‍ഡ് എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം. അമ്മ ആ വീട്ടിലെ സഹായിയായിരുന്നു. പലരും പറയുന്നത് ജോലിക്ക് നിന്നിരുന്ന ആളെന്നാണ്. അങ്ങെനെയാെന്നുമില്ല. അമ്മയ്ക്ക് സ്വന്തമായി തീപ്പെട്ടി കമ്പനിയില്‍ ജോലി ഉണ്ടായിരുന്നു. അന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ള സാമ്പത്തികം ഉണ്ടായിരുന്നു. അമ്മ ആദ്യം വിവാഹം ചെയ്തിരുന്നു. ആ ബന്ധത്തില്‍ രണ്ട് മക്കള്‍ ജനിച്ചു. പിന്നെ ആ വിവാഹ ബന്ധം വേര്‍പെട്ടു. അച്ഛന്റെ (ജയന്‍) കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ സഹായിച്ച വ്യക്തിയാണ് അമ്മ. ഒരുവിധം ജീവിതം മെച്ചപ്പെട്ടപ്പോള്‍ ഇനി തങ്കമ്മ…
Read More » -
Breaking News
ഓണം തൂക്കി ബെവ്കോ; റെക്കോര്‍ഡ് വില്‍പന, 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടിയുടെ മദ്യം; ഈ മാസം മൂന്ന് അവധി
തിരുവനന്തപുരം: ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന. പത്ത് ദിവസം കൊണ്ട് 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടിയുടെ വര്‍ധനയാണ് മദ്യവില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഉത്രാടദിനത്തില്‍ മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത് 1.46 കോടി രൂപയുടെ മദ്യം കരുനാഗപ്പള്ളി ഔട്ട്ലെറ്റില്‍ നിന്നു മാത്രം വിറ്റു. ആറ് ഔട്ട്ലെറ്റുകള്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു. സൂപ്പര്‍ പ്രീമിയം ഷോപ്പുകളിലും റെക്കോര്‍ഡ് വില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 മടങ്ങ് വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഓണം സീസണില്‍ 776.82 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഉത്രാടംവരെയുള്ള ഒമ്പതു ദിവസം 701 കോടിയോളം രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. എക്സൈസ് വകുപ്പിന് കീഴിലുള്ള ബെവ്കോയ്ക്ക് സംസ്ഥാനത്ത് 278 ഔട്ട്ലെറ്റുകളും 155 സെല്‍ഫ്…
Read More » -
Breaking News
കുന്നംകുളം കസ്റ്റഡി മര്‍ദനം: പൊലീസുകാര്‍ക്കെതിരെ ‘കര്‍ശന’നടപടി; രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞു!
തൃശൂര്‍: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചത് ലളിതമായ നടപടി മാത്രമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം തൃശൂര്‍ ഡിഐജി ഹരിശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് നടപടിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അത് പരിശോധിക്കണം എന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. പൊലീസില്‍ സ്റ്റേഷനില്‍വെച്ച് നടന്ന അതിക്രൂരമായ മര്‍ദനത്തെ ലളിതവത്കരിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഐജി ഡിജിപിക്ക് നല്‍കിയത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റാരോപിതരെ സ്ഥലംമാറ്റിയെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ സമീപ സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കാനാവില്ലെന്ന വിമര്‍ശനമുണ്ട്. കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുമില്ല. പ്രതിചേര്‍ത്തതില്‍ മൂന്നുപേര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. സുജിത്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളില്‍ ശശിധരന്‍ ഇല്ലെന്ന പേരിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. എന്നാല്‍ ഈ വാദം തള്ളുന്നതാണ് പുറത്തുവന്ന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട്. സുജിത്തിനെ പോലീസ് സ്റ്റേഷനില്‍…
Read More » -
Breaking News
അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞ്, ശരീരത്തില്‍ 46 മുറിവുകള്‍; റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൊല്ലം: ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നതായി റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകള്‍ പലതും മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതാണ്. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കഴുത്ത് ഞെരിഞ്ഞുള്ള മരണമാണെന്നും, ഇതു കൊലപാതകമോ ആത്മഹത്യയോ ആകാമെന്നുമുള്ള റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോടെ, അതുല്യയുടെ മരണത്തില്‍ ദുരൂഹതകള്‍ വര്‍ധിച്ചു. റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ചെറുതും വലുതുമായി 46 മുറിവുകള്‍ അതുല്യയുടെ ശരീരത്തിലുണ്ട്. ഇതില്‍ പലതും മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ പഴക്കമുള്ളതാണ്. അതുല്യയെ ഭര്‍ത്താവ് സതീഷ് അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഇപ്പോഴത്തേത്…
Read More » -
Breaking News
അംബാനിയുടെ വായ്പാ അക്കൗണ്ടുകള്‍ ‘ഫ്രോഡ്’; പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡ, പുരോഗമിച്ച് ഇഡി അന്വേഷണം
ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെയും (ആര്‍കോം) വായ്പാ അക്കൗണ്ടുകള്‍ ‘ഫ്രോഡ്’ ആണെന്ന് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡ. ആര്‍കോം കോര്‍പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് എടുത്ത വായ്പകളുമായി ബന്ധപ്പെട്ടാണ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നത്. അനില്‍ അംബാനിയെ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നേരത്തേ നീക്കം ചെയ്തിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ നടപടി സംബന്ധിച്ച് ആര്‍കോം നിയമോപദേശം തേടുകയാണ്. അനില്‍ അംബാനിയുടെ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബാങ്ക് നടപടി. റിലയന്‍സ് ഹൗസിങ് ഫിനാന്‍സ്, ആര്‍കോം, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് എന്നീ കമ്പനികള്‍ എടുത്ത വായ്പകള്‍ സംബന്ധിച്ച് 13 ബാങ്കുകളില്‍ നിന്നായി ഇ.ഡി വിശദാംശങ്ങള്‍ തേടിയതായും റിപ്പോര്‍ട്ടുണ്ട്. 17,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കപ്പെടുന്നത് ഇന്ത്യയിലെ നവി മുംബൈ ആസ്ഥാനമായുള്ള ഒരു ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്. 2019 ജൂണ്‍ മുതല്‍ കമ്പനിയെ കോര്‍പറേറ്റ് പാപ്പരത്ത…
Read More » -
Breaking News
വള്ളസദ്യയുടെ നാട്ടില്‍ ഓണമുണ്ണാതൊരാള്‍; നാരായണന്‍ മൂസത്തിന്റേത് നൂറ്റാണ്ടുകളായുള്ള ആചാരം
പത്തനംതിട്ട: ലോകത്തിന്റെ ഏത് കോണിലാണെങ്കിലും തിരുവോണ ദിവസം വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നതില്‍ കുറഞ്ഞതൊന്നും നമ്മള്‍ മലയാളികള്‍ക്ക് ചിന്തിക്കാനാകില്ല. എന്നാല്‍, പേരുകേട്ട വള്ളസദ്യയുടെ നാടായ ആറന്മുളയില്‍ തിരുവോണമുണ്ണാതെ വ്രതമിരിക്കുന്ന ഒരു മനുഷ്യനുണ്ട്. നൂറ്റാണ്ടുകളായി തലമുറ കൈമാറി വന്ന ആചാരം ഇന്നും തുടരുകയാണ് നാരായണന്‍ മൂസത്. ആറന്മുള ക്ഷേത്രത്തിലെ കാരാഴ്മ കൈസ്ഥാനികളായ മൂന്ന് കുടുംബങ്ങളിലെ കാരണവന്മാര്‍ നൂറ്റാണ്ടുകളായി തിരുവോണ സദ്യ ഉണ്ണാറില്ല. സദ്യ മാത്രമല്ല, ജലപാനം പോലുമില്ലാതെ ഉണ്ണാവ്രതം അനുഷ്ഠിക്കുകയും ചെയ്യും. അല്‍പ്പം കൗതുകകരമാണെങ്കിലും ചരിത്രവും ഐതീഹ്യവുമെല്ലാം തലമുറകള്‍ കൈമാറി വന്ന ഈ ആചാരങ്ങള്‍ക്ക് പിന്നിലുണ്ട്. കാലങ്ങള്‍ക്ക് മുമ്പ് കാരാഴ്മ സ്ഥാനികളായിരുന്ന കുടുംബങ്ങള്‍ക്ക് വന്നുഭവിച്ച ഒരു ദൈവകോപവും അതുമായി ബന്ധപ്പെട്ട പ്രായശ്ചിത്ത പരിഹാരവുമാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും മാറ്റമില്ലാതെ തുടരുന്നത്. ആറന്മുളയിലെ തെക്കേടത്ത്, പുത്തേഴത്ത്, ചെറുകര ഇല്ലങ്ങളിലെ കാരണവര്‍മാരാണ് ഉണ്ണാവ്രതം അനുഷ്ഠിക്കുന്നത്. തിരുവോണ നാളില്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അത്താഴ പൂജ കഴിയും വരെ ഇവര്‍ ജലപാനം കഴിക്കില്ല. അത്താജ പൂജയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്നും എത്തിക്കുന്ന…
Read More » -
Breaking News
കൈക്കൂലിയായി ഏഴു കുപ്പി മദ്യവും 50,640 രൂപയും! എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയില്‍, ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ സക്‌സസ്
തിരുവനന്തപുരം: ബാറുടമകളില്‍നിന്നും കള്ളുഷാപ്പ് കരാറുകാരില്‍നിന്നും മദ്യവും പണവും വാങ്ങിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശങ്കറിന്റെ കാറില്‍നിന്നാണ് കൈക്കൂലിയായി വാങ്ങിയ ഏഴു കുപ്പി മദ്യവും കണക്കില്‍പ്പെടാത്ത 50,640 രൂപയും പിടിച്ചെടുത്തത്. കഴിഞ്ഞദിവസം ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനുശേഷവും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനിടയിലാണ് ശങ്കര്‍ പിടിയിലായതെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു. എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി 2,12,500 രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി. വിവിധ ഓഫീസുകളില്‍നിന്ന് കണക്കില്‍പ്പെടാത്ത 28,164 രൂപയും ബാറുകളില്‍നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തു. പത്തനാപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഗൂഗിള്‍ പേ മുഖേന ബാറുടമയില്‍നിന്ന് 42,000 രൂപയും പാലാ എക്‌സൈസ്…
Read More » -
Breaking News
ആനന്ദിനിത് ആനന്ദപ്പൊന്നോണം! 2014ലെ ഓണക്കാലത്ത് വ്യാജപീഡന പരാതിയില്‍ കുരുങ്ങി; 11 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു ഓണക്കാലത്ത് കുറ്റവിമുക്തന്‍
ഇടുക്കി: പാതാളത്തില്‍ ഒളിച്ചിരുന്ന ഓണസന്തോഷം 11 വര്‍ഷങ്ങള്‍ക്കു ശേഷം മറയൂരില്‍ പ്രഫ. ആനന്ദ് വിശ്വനാഥന്റെ വീട്ടിലെത്തി. അധ്യാപകദിനം കൂടിയായ ഇന്ന് ഓണസദ്യയ്ക്ക് തയാറെടുക്കുമ്പോള്‍ അദ്ദേഹം പറയുന്നു ‘ഇതാണ് ശരിക്കും ഹാപ്പി ഓണം !’. 2014ലെ ഓണക്കാലത്താണു മൂന്നാര്‍ ഗവ. കോളജ് ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദിനെതിരെ വ്യാജ പീഡനപരാതി സൃഷ്ടിക്കപ്പെട്ടത്. പരാതി വ്യാജമാണെന്നു കണ്ടെത്തി കുറ്റവിമുക്തനാക്കപ്പെട്ടത് ഇത്തവണത്തെ ഓണക്കാലത്ത്. ഇതിനിടെ ഓണം ആഘോഷിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം മാധുര്യമില്ലെന്ന് ആനന്ദ് പറയുന്നു. 2014ലെ അധ്യാപക ദിനത്തിലാണ്, എസ്എഫ്‌ഐ പ്രവര്‍ത്തകരായ 5 വിദ്യാര്‍ഥിനികളെ കോപ്പിയടിച്ചതിന് ആനന്ദ് പിടികൂടിയത്. പിന്നീട് അദ്ദേഹത്തിനെതിരെ വ്യാജ പരാതി പോയി. കഴിഞ്ഞയാഴ്ചയാണു കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ 10 ഓണങ്ങളും വ്യാജക്കേസിന്റെ പേരില്‍ ആനന്ദും കുടുംബവും ആഘോഷിക്കാതിരുന്നിട്ടില്ല. പക്ഷേ, സന്തോഷം പൂര്‍ണമായിരുന്നില്ല. ഉള്ളിന്റെയുള്ളില്‍ നീറുന്ന ഓര്‍മയായി കേസ് നിലനിന്നു. 2019ല്‍ തിരുവനന്തപുരത്ത് പ്രിന്‍സിപ്പല്‍മാരുടെ കോണ്‍ഫറന്‍സിനിടെ ഇടതുപക്ഷ സംഘടനയില്‍പ്പെട്ടയാള്‍ ‘താങ്കള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചവനല്ലേ’ എന്നു പരസ്യമായി ചോദിച്ചു. കോടതി വിധി വരട്ടെ…
Read More »
