Month: September 2025

  • Breaking News

    സുജാത ഭട്ടിനെ നേരിട്ട് അറിയാം… അവരുടെ കണ്ണിലെ ദയനീയമായ അവസ്ഥയും കരച്ചിലും കണ്ടാണ് ഒപ്പം നിന്നത്!! ധർമശാലയിൽ ഓട്ടേറെ കൊലപാതകങ്ങൾ ന‌ടന്നിട്ടുണ്ട്, ജീവനു ഭീഷണിയുണ്ട്, തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും- മനാഫ്

    കോഴിക്കോട്: കർണാടകയിലെ ധർമസ്ഥലയിൽ ഒട്ടേറെപ്പേർ ദുരൂഹസാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാദം വീണ്ടും ആവർത്തിച്ച് ലോറിയുടമയും യൂട്യൂബറുമായ മനാഫ്. അവിടെ ഒരുപാട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്, പക്ഷേ പ്രതികളെ ആരെയും പിടിച്ചിട്ടുമില്ല. സത്യം തെളിയണമെന്ന് മാത്രമാണ് തൻറെ ആവശ്യം. ഒരുപക്ഷേ താൻ അറസ്റ്റിലായേക്കാം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും മനാഫ് പറഞ്ഞു. ഇക്കാരണത്താൽ സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പോലീസ് കമ്മിഷണറെ കണ്ടെന്നും പോലീസ് സംരക്ഷണം നൽകുമെന്ന് കമ്മിഷണർ അറിയിച്ചെന്നും മനാഫ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ പോലീസ് സംരക്ഷണയിൽ തിങ്കളാഴ്ച പോകുമെന്നും മനാഫ് അറിയിച്ചു. ചോദ്യം ജയിലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം മനാഫിന് നോട്ടിസ് നൽകിയിരുന്നു. ർമസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചുള്ള ആരോപണത്തിൽ മനാഫ് ഒട്ടേറെ വീഡിയോകൾ യുട്യൂബിൽ പങ്കുവച്ചിരുന്നു. വ്യാജ ആരോപണങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്ന ടി. ജയന്തിനൊപ്പം ചേർന്നാണ് മനാഫ് വീഡിയോകൾ യൂട്യൂബിൽ പോസ്റ്റ് ചെയ്ത്. വെളിപ്പെടുത്തലുകൾ വ്യാജമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിന് പിന്നാലെ മനാഫ് ഒളിവിൽപ്പോയെന്നു വാർത്തകൾ വന്നെങ്കിലും മനാഫ്…

    Read More »
  • Breaking News

    കുടിയന്മാരിൽ ഒന്നാം സ്ഥാനം കൊണ്ടുപോയത് കരുനാഗപ്പള്ളി ഔട്ട്ലെറ്റ്- 146.08 ലക്ഷം രൂപ!! ഉത്രാടത്തിൽ മാത്രം വിൽപന 137കോടിയുടെ മദ്യം, 10 ദിവസത്തിൽ സംസ്ഥാനത്ത് വിറ്റുപോയത് 826.38 കോടി രൂപയുടെ മദ്യം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കേരളത്തിൽ വിറ്റുപോയത് 826.38 കോടി രൂപയുടെ മദ്യം. ഉത്രാടം വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉത്രാട ദിനംമാത്രം 137കോടി മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയു‌ടെ മദ്യം അധികം വിറ്റതായും 6 ഷോപ്പുകൾ ഒരു കോടിയിലധികം വിറ്റെന്നുമാണ് റിപ്പോർട്ട്. ഓണക്കാല മദ്യ വിൽപ്പനയിൽ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്. തൊട്ടുപിന്നാലെ 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തുമുണ്ട്. 110.79 രൂപയുടെ വിൽപ്പനയുമായി എടപ്പാൾ ഔട്ട്ലെറ്റും തൊട്ടുപിന്നിലുണ്ട്.

    Read More »
  • Breaking News

    വൺ ഫോർ ലവ്, വൺ ഓൺ എ മിഷൻ!! പിറന്നാൾ ദിനത്തിൽ ‘കില്ലർ’ നായിക പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

    കൊച്ചി: ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന “കില്ലർ” എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രീതിയുടെ ജന്മദിനം പ്രമാണിച്ച് ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. “വൺ ഫോർ ലവ്, വൺ ഓൺ എ മിഷൻ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നേരത്തെ പുറത്ത് വന്നത്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്‌സ് : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി.…

    Read More »
  • Breaking News

    അടിപൊളി ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോ മനോവിച്ച്, ‘കരം’ സിനിമയിലെ ‘അന അൽ മാലിക്… ‘ ലിറിക് വീഡിയോ പുറത്ത്; ചിത്രം 25ന് വേൾഡ് വൈഡ് റിലീസിന്

    കൊച്ചി: മെറിലാൻഡ് സിനിമാസിൻറെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ സിനിമയിലെ ‘അന അൽ മാലിക്…’ ലിറിക്ക് വീഡിയോ പുറത്ത്. സ്റ്റൈലിഷ് ലുക്കിൽ അഭിനയത്തിലും ഞെട്ടിക്കാൻ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച് എന്ന് അടിവരയിടുന്നതാണ് ഗാനം. ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അദ്ദേഹം എത്തുന്നത്. ലിറിക് വീഡിയോയിൽ കിടിലൻ ഗെറ്റപ്പിലാണ് അദ്ദേഹത്തെയും നായകനായെത്തുന്ന നോബിൾ ബാബുവിനേയും കാണിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ഈണം നൽകി വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും ചേർന്ന് എഴുതിയിരിക്കുന്ന ഗാനം ഹരിബ് ഹുസൈനും അനില രാജീവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ആകാംക്ഷ നിറയ്ക്കുന്നതും വിസ്മയം നിറയ്ക്കുന്നതുമായ ഒട്ടേറെ രംഗങ്ങളുമായി ‘കരം’ സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിനീത് തൻറെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യ മികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസിലാക്കാനാകുന്നത്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ…

    Read More »
  • Breaking News

    യൂത്ത് കോൺ​ഗ്രസ് നേതാവിനു പിന്നാലെ പോലീസ് മർദന പോസ്റ്റുമായി സിപിഎം ലോക്കൽ സെക്രട്ടറി!! “ഒരു കേസിൻറെ മധ്യസ്ഥ ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ എന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചു, ഞാൻ ഈ ഇടുന്നത് പാർട്ടി വിരുദ്ധ പോസ്റ്റ് അല്ല”…

    കൊല്ലം: പോലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം ലോക്കൽ സെക്രട്ടറി. നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് കൊല്ലം കണ്ണനല്ലൂർ പോലീസ് തന്നെ മർദിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച ഒരു കേസിൻറെ മധ്യസ്ഥ ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ തന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചെന്ന് സജീവ് പറഞ്ഞു. താൻ ഈ ഇടുന്നതു പാർട്ടി വിരുദ്ധ പോസ്റ്റ്‌ അല്ലെന്നും ഇതിൻറെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്‌താൽ കുഴപ്പമില്ലെന്നും ലോക്കൽ സെക്രട്ടറി കുറിച്ചു. സിപിഎം ലോക്കൽ സെക്രട്ടറിയുടെ പോസ്റ്റ് ഇങ്ങനെ- ‘അനുഭവങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത്’ ‘ഞാൻ സിപിഐഎം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറിയാണ്. ഇന്നലെ 04/09/2025 കണ്ണനല്ലൂർ സ്‌റ്റേഷനിൽ വൈകിട്ട് ഒരു കേസിന്റെ മദ്ധ്യസ്ഥതയുടെ കാര്യം സിഐയോട് സംസാരിക്കാൻ വന്നു, ഒരു കാര്യവും ഇല്ലാതെ കണ്ണനല്ലൂർ സിഐ എന്നെ ഉപദ്രവിച്ചു. ഞാൻ ഈ ഇടുന്നത് പാർട്ടി വിരുദ്ധ പോസ്റ്റ് അല്ല. എന്റെ അനുഭവം ആണ് പറഞ്ഞത്. ഇതിന്റെ പേരിൽ എന്നെ പാർട്ടിയിൽ നിന്ന് നീക്കം…

    Read More »
  • Breaking News

    അന്വേഷണം സു​ഗമമായി നടക്കണമെങ്കിൽ സസ്പെൻഷൻ വേണമെന്ന് ഡിഐജിയുടെ ശുപാർശ, യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ എസ്ഐ അടക്കം നാലുപേരെ സസ്പെൻഡ് ചെയ്യും

    തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാലു പോലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു. നോർത്ത് സോൺ ഐജി രാജ് പാൽ മീണയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു. ക്രിമിനൽ കേസിൽ കോടതി പ്രതി ചേർത്ത എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ് എന്നിവർക്കെതിരായാണ് നടപടി. ഷുഹൈറിനെ നേരത്തെ ഒഴിവാക്കിയിരുന്നു. ക്രിമിനൽ കേസിൽ പ്രതി ചേർത്ത സാഹചര്യത്തിൽ സുതാര്യമായ അന്വേഷണം നടക്കുന്നതിന് ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ട് ചെയ്തു. മാത്രമല്ല ഇവർക്കെതിരെ ക്രിമനൽ കേസും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നത്. അതേസമയം നടപടി സംബന്ധിച്ച് പോലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. നടപടി സംബന്ധിച്ച് നിയമ തടസം വന്നതാണ് കാരണം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായ സാഹചര്യത്തിൽ…

    Read More »
  • Breaking News

    ബന്ധുക്കളല്ലാത്ത പുരുഷന്മാർ സ്ത്രീകളെ സ്പർശിക്കാൻ പാടില്ല!! ദുരന്തമുഖത്ത് നിന്ന് സ്ത്രീകളെ രക്ഷിക്കാനാവാതെ പോയതിനു പിന്നിൽ പ്രാകൃത താലിബാൻ നിയമം, ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനൊടുക്കി താലിബാൻ സ്ത്രീകൾ, മൃതദേഹം പുറത്തെടുത്തത് വസ്ത്രങ്ങളിൽ പിടിച്ചു വലിച്ചു നിരക്കി

    കാബൂൾ: അഫ്ഗാൻ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലും മറ്റും പെട്ട സ്ത്രീകളിൽ പലരെയും രക്ഷിക്കാനാകാതെ പോയത് താലിബാൻ നിയമംമൂലമെന്ന് റിപ്പോർട്ട്. രക്ഷാപ്രവർത്തകസംഘത്തിലെ എല്ലാവരും പുരുഷന്മാരായതിനാലാണ് ദുരന്ത മുഖത്ത് സ്ത്രീകൾക്കു ജീവൻ വെടിയേണ്ടി വന്നതെന്നും റിപ്പോർട്ട് പറയുന്നു. എത്ര അടിയന്തര സാഹചര്യത്തിലും, വളരെ അടുത്ത ബന്ധുക്കളല്ലാത്ത പുരുഷന്മാർ സ്ത്രീകളെ സ്പർശിക്കാൻ പാടില്ലെന്ന താലിബാൻ നിയമമാണ് രക്ഷാപ്രവർത്തനത്തിനു തടസമായതെന്ന് രാജ്യാന്തര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. ‘അഫ്ഗാനിൽ ഭൂകമ്പം ഉണ്ടായതിനു പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ഇങ്ങനെയൊരു നിയമം നിലനിൽക്കുന്നതിനാൽ അവർ സ്ത്രീകളുടെ ഭാഗത്തേക്കു നോക്കിയതേയില്ല. രക്ഷപ്പെട്ടെത്തിയ സ്ത്രീകളോട് ഒരു ഭാഗത്തേക്കു മാറിയിരിക്കാനാണ് അവർ നിർദേശം നൽകിയത്. ഭക്ഷണമോ വെള്ളമോ പോലും നൽകാനായില്ല. പുരുഷന്മാർക്കും കുട്ടികൾക്കും ആദ്യംതന്നെ ചികിത്സ നൽകി. പക്ഷേ അപ്പുറത്തിരിക്കുന്ന സ്ത്രീകളെ ആരും ഗൗനിച്ചില്ല. രക്ഷാപ്രവർത്തനത്തിനെത്തിയ, പുരുഷന്മാർ മാത്രമുള്ള മെഡിക്കൽ സംഘത്തിന് സ്ത്രീകൾ അപ്രത്യക്ഷരായതുപോലെയായിരുന്നു’’ – രക്ഷാപ്രവർത്തനത്തിന് സ്വയം സന്നദ്ധനായി എത്തിയ തഹ്സീബുല്ല മുഹാസെബ് ന്യൂയോർക്ക് ടൈംസിനോടു പറഞ്ഞു. അതേസമയം കഴിഞ്ഞ ഞായർ രാത്രി അഫ്ഗാനിലെ ജലാലാബാദ്…

    Read More »
  • Breaking News

    മദ്യലഹരിയിൽ17 മകൾക്കും 10 വയസുകാരി ബന്ധുവിനും നേരെ പിതാവിന്റെ ആസിഡ് ആക്രമണം, മുങ്ങിയ പ്രതിക്കായി തെരച്ചിൽ ഊർജിതം

    കാസർകോട്: കാസർകോട് പനത്തടിയിൽ അച്ഛൻ മകൾക്കും ബന്ധുവിനും നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി രാജപുരം പോലീസ്. സംഭവശേഷം ആനപ്പാറ സ്വദേശി മനോജ് കർണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്. മദ്യലഹരിയിൽ 17 വയസുള്ള മകളുടെയും ബന്ധുവായ പത്ത് വയസുകാരിയുടെയും നേരെ ആക്രമണം നടത്തുകയായിരുന്നു. അപകടത്തിൽ പൊള്ളലേറ്റ ഇരു കുട്ടികളെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം കാസർകോട് പനത്തടി പാറക്കടവിലാണ് മകളോടും ബന്ധുവിനോടും പിതാവിന്റെ കൊടുംക്രൂരത. കർണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജാണ് കുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. കുടുംബ കലഹങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയും മകളും മനോജിൽ നിന്ന് അകന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടിലേക്ക് എത്തിയാണ് മനോജ് ആസിഡ് ആക്രമണം നടത്തിയത്. റബ്ബർ ഷീറ്റ് നിർമാണത്തിനായി ഉപയോഗിക്കുന്ന ആസിഡ് മനോജ് കുട്ടികൾക്ക് നേരെ വീശിയൊഴിക്കുകയായിരുന്നു.

    Read More »
  • Breaking News

    വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദയ്ക്ക് നേരെ അക്രമം, മർദനത്തിൽ ചെവിക്കു പരുക്ക്

    കൊയിലാണ്ടി: വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദയ്ക്ക് നേരെ അക്രമം. കഴിഞ്ഞദിവസം ഉള്ളിയേരി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് ഷമീർ നളന്ദയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഉള്ളിലെ സ്വദേശികളായ സഞ്ജു, സജിൽ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. ഉള്ളിയേരിയിൽ പ്രവർത്തിക്കുന്ന ഒരു ഇൻഷൂറൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ നൽകിയതിന്റെ പ്രതികാരമായാണ് മർദ്ദനമെന്ന് ഷമീർ നളന്ദ പറഞ്ഞു. മർദനത്തിൽ ചെവിക്ക് പരുക്കേറ്റ ഷമീർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അത്തോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്

    Read More »
  • Breaking News

    ശോക മൂകം; “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” യിലെ “ബോയ്സ് ആന്തം” പുറത്ത്

    കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ബോക്സ് ഓഫീസിൽ മഹാ വിജയം കുറിച്ച് മുന്നേറുകയാണ്. ഓണം റിലീസുകളിൽ ഏറ്റവും മുന്നിലുള്ള ചിത്രം ഇപ്പAൾ 503 സ്ക്രീനുകളില് ആണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്കുള്ള ഓണം സമ്മാനമായി ചിത്രത്തിലെ “ശോക മൂകം” എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ബോയ്സ് ആന്തം എന്ന വിശേഷണത്തോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജെ കെ ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ. ബെന്നി ദയാൽ, പ്രണവം ശശി ജേമൈമ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീത സംവിധായകൻ ജെ കെയും ശബ്ദം നൽകിയിട്ടുണ്ട്.കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. റിലീസ് ചെയ്ത ആദ്യ ആഴ്ചകൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു.…

    Read More »
Back to top button
error: