Month: September 2025

  • Breaking News

    ചലച്ചിത്ര നിർമാണ കമ്പനിയുമായി സൈലം ഗ്രൂപ്പ് സ്ഥാപകൻ… ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ന് തുടക്കം

    ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്. ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി സ്വന്തമായി ഒരു ചലച്ചിത്ര നിർമാണ കമ്പനി കൂടി തുടങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾക്ക് സുപരിചിതനായ ഡോ. അനന്തു. ”ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ” എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് നടന്നു. വേറിട്ട രീതിയിലുള്ള പഠന രീതികളിലൂടെ കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികളുടെ പ്രിയപെട്ട അധ്യാപകനാണ് 29 കാരനായ ഡോ. അനന്തു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ദേഹം സ്ഥാപിച്ച “സൈലം” എന്ന വിദ്യാഭ്യാസസ്ഥാപനത്തിന് കേരളത്തിനകത്തും പുറത്തും പരിശീലന കേന്ദ്രങ്ങളുണ്ട്. നിലവിൽ സൈലത്തിന്റെ സിഇഒ എന്ന നിലയിൽ പ്രവർത്തനം തുടരവെയാണ് ആലപ്പുഴ സ്വദേശിയായ ഡോ.എസ്.അനന്തു സിനിമാ മേഖലയിലേക്കും ചുവടുവെയ്ക്കുന്നത്. “പഠിക്കുന്ന കാലം മുതലേ സിനിമയോടുള്ള അഭിനിവേശവും ഉള്ളിലുണ്ടായിരുന്നു എന്ന് ഡോ. അനന്തു പറയുന്നു. സൈലത്തിലെ വിദ്യാർത്ഥികളോടൊപ്പം സമയം ചെലവഴിക്കുന്നത് പോലെ തന്നെ താൻ ഏറെ ആസ്വദിക്കുന്ന ഒരു…

    Read More »
  • Breaking News

    ഇരയുടെ ജനനേന്ദ്രയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്‍; വീടിന്റെ ഉത്തരത്തില്‍ കെട്ടി തൂക്കി; വിവസ്ത്രനാക്കി ഭാര്യയ്‌ക്കൊപ്പം കിടത്തി വീഡിയോ ചിത്രീകരണം; ഹണിട്രാപ്പില്‍ കുടുക്കി ‘സൈക്കോദമ്പതികളുടെ’ പീഡനം; ഫോണ്‍ ദൃശങ്ങള്‍ കണ്ട പോലീസും ‘ഞെട്ടിമാമാ’!

    പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ കേസില്‍ യുവദമ്പതികള്‍ അറസ്റ്റിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പത്തനംതിട്ട കോയിപ്രം ആന്താലിമണിലാണ് രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം. സംഭവത്തില്‍ ചരല്‍ക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. സമാനതകള്‍ ഇല്ലാത്ത പീഡനമാണ് രണ്ട് യുവാക്കളും നേരിട്ടതെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും എഫ്ഐആറിലുണ്ട്. പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്നാണ് വിലയിരുത്തല്‍. യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുക്കുകയായിരുന്നു. യുവാക്കളെ പ്രതികളുടെ വീട്ടിലെത്തിച്ചശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിക്കണമെന്ന് നിര്‍ബന്ധിച്ചു. യുവാവിനെ…

    Read More »
  • Breaking News

    ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം: അണിനിരന്നത് ലക്ഷങ്ങള്‍, പോലീസിന് മര്‍ദനം, നിശ്ചലമായി നഗരം; ‘ആളില്ലാ കൂത്തായി’ കുടിയേറ്റ അനുകൂല റാലി!

    ലണ്ടന്‍: കുടിയേറ്റ വിരുദ്ധ വികാരങ്ങളെയും ബ്രിട്ടീഷ് സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകളെയും ഉയര്‍ത്തിക്കാട്ടി ലണ്ടനില്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണ്‍ സംഘടിപ്പിച്ച റാലി സംഘര്‍ഷഭരിതമായി. ‘യുണൈറ്റ് ദി കിങ്ഡം’ എന്ന പേരില്‍ സംഘടിപ്പിച്ച ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലിയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷങ്ങളില്‍ 26 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാര്‍ പോലീസിനുനേരെ കുപ്പികള്‍ എറിയുകയും മര്‍ദിക്കുകയും ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. അക്രമം ലക്ഷ്യമാക്കി വന്നവരും കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും 25 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. ഏകദേശം ഒന്നരലക്ഷത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തതായും പ്രതീക്ഷകളെ മറികടക്കുന്ന ജനപങ്കാളിത്തമാണ് മാര്‍ച്ചിലുണ്ടായതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമായ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് സ്ഥാപകന്‍ യാക്സ്ലി-ലെനോണ്‍ എന്ന റോബിന്‍സണ്‍ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാക്കളില്‍ ഒരാളാണ്. കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ ബ്രിട്ടീഷ് പൊതുജനങ്ങളെക്കാള്‍ കൂടുതല്‍ അവകാശങ്ങളുണ്ടെന്നും, ഈ…

    Read More »
  • Breaking News

    ‘ബുള്ളറ്റ് പ്രൂഫ് പാനല്‍, മുന്‍കരുതല്‍ വേണം; കൊല്ലപ്പെടാന്‍ 100 ശതമാനം സാധ്യത’: കര്‍ക്കിന് മുന്നറിയിപ്പ് നല്‍കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍

    വാഷിങ്ടന്‍: ജീവനു ഭീഷണിയുണ്ടെന്ന് ചാര്‍ളി കര്‍ക്കിന് മുന്നറിയിപ്പു നല്‍കിയിരുന്നതായി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍. വലതുപക്ഷ ആക്ടിവിസ്റ്റും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാര്‍ളി കര്‍ക്ക് ബുധനാഴ്ച യൂട്ടാവാലി സര്‍വകലാശാലയില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ”മാര്‍ച്ച് 6ന് കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വെച്ച് കര്‍ക്കിനെ കണ്ടശേഷം ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ വരാനിരിക്കുന്ന യൂണിവേഴ്സിറ്റി പ്രസംഗ പരിപാടികളിലൊന്നില്‍ കൊല്ലപ്പെടാനുള്ള സാധ്യത 100 ശതമാനമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. രക്ഷക്കായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനലുകളും ആളുകളെ പരിശോധിക്കാന്‍ മെറ്റല്‍ ഡിറ്റക്ടറുകളും ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചു. ഒരു സ്നൈപര്‍ തലയ്ക്ക് വെടിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, അതായത് ബാലിസ്റ്റിക് ഗ്ലാസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു” എക്‌സിക്യൂട്ടീവ് പ്രൊട്ടക്ഷന്‍ ഏജന്‍സിയായ ദി ബോഡിഗാര്‍ഡ് ഗ്രൂപ്പ് ഓഫ് ബെവര്‍ലി ഹില്‍സിന്റെ ഉടമയായ ക്രിസ് ഹെര്‍സോഗ് പറഞ്ഞു. കര്‍ക്കിനെ വെടിവച്ച പ്രതി ടൈലര്‍ റോബിന്‍സനെ വ്യാഴാഴ്ച രാത്രി, വെടിവയ്പ്പിന് ഏകദേശം 33 മണിക്കൂറിന് ശേഷം…

    Read More »
  • Breaking News

    ഹൈക്കോടതി അനുമതി സ്റ്റേ ചെയ്യണം; ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

    ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്. ഈ മാസം ഇരുപതാം തീയതി പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി. അയ്യപ്പസംഗമത്തില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അടിയന്തരമായി വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പരിപാടി സംഘടിപ്പിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ആണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ദേവസ്വം ബോര്‍ഡിനെ മറയാക്കി സര്‍ക്കാരിന്റെ രാഷ്ട്രീയനീക്കമാണ് ഇതെന്നും നിരീശ്വരവാദികളായ രാഷ്ട്രീയ നേതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടന പ്രകാരം ഒരു സര്‍ക്കാരിനും മതപരമായ പരിപാടി സംഘടിപ്പിക്കുന്നതിനുള്ള അനുമതി ഇല്ലെന്നും ചട്ടങ്ങള്‍ പ്രകാരം ഇത്തരമൊരു പരിപാടി നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന് ലഭിക്കുന്ന യഥാര്‍ഥ പണത്തിന്റെ അവകാശി ആരാധാനമൂര്‍ത്തിയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോട നടത്തുന്ന പരിപാടിക്ക് ഈ പണം വിനിയോഗിക്കാന്‍…

    Read More »
  • Breaking News

    പത്തുവര്‍ഷത്തിനിടെ ജീവനൊടുക്കിയത് അഞ്ചുപേര്‍; ഉന്നതര്‍ ഇപ്പോഴും സുരക്ഷിതര്‍; പ്രതിസന്ധിയിലായി വയനാട് കോണ്‍ഗ്രസ് നേതൃത്വം

    കല്പറ്റ: കള്ളക്കേസും അഴിമതിയാരോപണങ്ങള്‍ക്കും പിന്നാലെ രണ്ടു നേതാക്കള്‍ ജീവനൊടുക്കിയ അവസ്ഥയിലേക്ക് ഗ്രൂപ്പുകളി കൈവിട്ടിട്ടും നിയന്ത്രിക്കാനാകാതെ വയനാട്ടിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി. പ്രാദേശിക ഗ്രൂപ്പുവഴക്കുകളാണ് സാമ്പത്തികക്രമക്കേടുകള്‍ ആരോപിച്ച് ഡിസിസി ട്രഷറായിരുന്ന എന്‍എം വിജയനും ഇപ്പോള്‍ ആരോപണവിധേയനായ ജോസ് നെല്ലേടവും ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചത്. പാര്‍ട്ടിയിലെ പ്രാദേശിക വിഷയങ്ങളുടെ പേരില്‍ മുന്‍പും നേതാക്കള്‍ മരിക്കാനിടയായതും ചര്‍ച്ചയാകുകയാണ്. കൃത്യമായ സമയത്ത് ജില്ലാനേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നെങ്കില്‍ നേതാക്കള്‍ ജീവനൊടുക്കുന്ന സാഹചര്യം ഉണ്ടാവില്ലായിരുന്നെന്നും അതിനു സാധിക്കാത്ത നേതൃത്വത്തെ മാറ്റണമെന്നുമുള്ള വികാരമാണ് ഉയരുന്നത്.സഹകരണബാങ്ക് ക്രമക്കേടുകളും മറ്റു പ്രാദേശിക ഗ്രൂപ്പുതാത്പര്യങ്ങളുടെയും ഇരയായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ചുപേരാണ് ജീവനൊടുക്കിയത്. കോണ്‍ഗ്രസ് നേതാവ് കാനാട്ടുമലയില്‍ തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി 16 ദിവസം ജയിലിലടപ്പിച്ചതിന് പിന്നാലെ നടന്ന ആരോപണ-പ്രത്യാരോപണങ്ങളാണ് ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ മരണത്തിലേക്ക് നയിച്ചത്. നേതാക്കളുടെ മരണത്തിലേക്കെത്തിച്ച രണ്ടുവിഷയങ്ങളിലും ഡിസിസി പ്രസിഡന്റുതന്നെ ആരോപണവിധേയനാണ് എന്നതാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെയും വലയ്ക്കുന്നത്. മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസില്‍ നേതൃ മാറ്റത്തിന് സാധ്യതയുണ്ട്. മുള്ളന്‍കൊല്ലിയിലെ ഉള്‍ പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി പ്രത്യേക…

    Read More »
  • Breaking News

    സ്മാര്‍ട്ടാകാം ഓവര്‍ സ്മാര്‍ട്ടാകരുത്! 20 രൂപയ്ക്കു വേണ്ടി മദ്യം പൊട്ടിച്ച് മറ്റൊരു കുപ്പിയിലേക്ക് മാറ്റുന്നവര്‍ സൂക്ഷിക്കുക; സീല്‍ ഇല്ലാത്ത കുപ്പിക്ക് പിടിവീഴും

    തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് ഈടാക്കുന്ന ഇരുപത് രൂപ തിരികെക്കിട്ടാന്‍ മദ്യപന്മാരുടെ എളുപ്പവഴി ഗുരുതര നിയമലംഘനമെന്ന് എക്‌സൈസ്. മദ്യം പൊട്ടിച്ച് മറ്റൊരു കുപ്പിയിലേക്ക് മാറ്റുമ്പോള്‍ യഥാര്‍ഥ മദ്യം അനധികൃത മദ്യമായി മാറും. പിടിവീണാല്‍ അകത്ത് കിടക്കാനുള്ള വകുപ്പുണ്ടെന്നാണ് മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന പോലെ തന്നെ കുപ്പിമാറ്റവും നല്‍കുന്ന മുന്നറിയിപ്പ്. 20 രൂപ തിരികെ കിട്ടാനുള്ള എളുപ്പ മാര്‍ഗം അകത്തുപോകാനുള്ള വഴിയൊരുക്കുമെന്നും മദ്യപന്മാര്‍ ഓര്‍ക്കണം. ബെവ്‌കോ നല്‍കുന്നത് എക്‌സൈസ് പരിശോധിച്ച് ഉറപ്പാക്കി സീല്‍ ചെയ്ത ബോട്ടിലിലെ മദ്യം. ഇത് ഒഴിഞ്ഞ കുപ്പിയിലേക്ക് പകരുന്നതോടെ അംഗീകൃത മദ്യം അനധികൃതമാവും. സീലോ, ബില്ലോ ഇല്ലാതെയുള്ള മദ്യമാവും പിന്നീട് കൈവശമുണ്ടാവുക. ഇങ്ങനെ കൈയില്‍ കരുതുന്ന മദ്യം എക്‌സൈസോ, പൊലീസോ പിടികൂടിയാല്‍ വ്യാജമദ്യം സൂക്ഷിച്ചതിന് അകത്താകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 20 രൂപ നഷ്ടപ്പെട്ടാലും സഹിക്കുക. മറ്റൊരു കുപ്പിയിലേക്ക് മദ്യം പകര്‍ന്ന് സൂക്ഷിക്കരുതെന്ന ന്യായമായ മുന്നറിയിപ്പ്. പ്ലാസ്റ്റിക് ബോട്ടിലൊന്നിന് ഇരുപത് രൂപ നിരക്കില്‍ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബവ്‌കോയുടെ പരീക്ഷണ പദ്ധതിയുണ്ടാക്കുന്ന…

    Read More »
  • Breaking News

    തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം തന്നെ വിജയ്ക്ക് രജനീകാന്തിന്റെ കൊട്ട് ; എം.കെ. സ്റ്റാലിന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം ; പഴയതും പുതിയതുമായി എല്ലാവര്‍ക്കും ശക്തമായ വെല്ലുവിളി

    ചെന്നൈ : വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം വിജയ് തുടങ്ങിയ ദിവസം തന്നെ മുഖ്യമന്തി എം.കെ. സ്റ്റാലിനെ പുകഴ്ത്തി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും പഴയതും പുതിയതുമായി എല്ലാ എതിരാളികള്‍ക്കും അദ്ദേഹം വെല്ലുവിളിയാണെന്നും രജനീകാന്ത് പറഞ്ഞു. തിരുച്ചിറപ്പ ള്ളിയില്‍ നിന്നും സ്റ്റാലിന്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടായിരുന്നു വിജയ് തന്റെ തെരഞ്ഞെടുപ്പ്പര്യടനം തുടങ്ങിയത്. സംഗീത സംവിധായകന്‍ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിലാണ് സ്റ്റാലിനെ പുകഴ്ത്തി ക്കൊണ്ട് രജനീകാന്ത് രംഗത്ത് വന്നത്. 2026ല്‍ കാണാം എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആളാണ് സ്റ്റാലിന്‍ എന്നും പ്രിയ സുഹൃത്ത് എന്നും രജിനികാന്ത് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന വിജയ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പാര്‍ട്ടിയുടെ ശക്തിപ്രക ടനത്തില്‍ ഡിഎംകെ സര്‍ക്കാരിനെ വിജയ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടില്ലെന്ന് വിജയ് വിമര്‍ശിച്ചു. സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം, വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളും തുടങ്ങി പല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കുന്നതില്‍…

    Read More »
  • Breaking News

    ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച ഡിവൈഎഫ്‌ഐ നടപടിയെ എതിര്‍ത്ത് കോണ്‍ഗ്രസ് ; സിപിഎം ഇവരെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടിക്ക് നിര്‍ബ്ബന്ധമാകുമെന്ന് സണ്ണിജോസഫ്

    കല്‍പ്പറ്റ: ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. നടപടിയെ കാടത്തമെന്ന് വിശേഷിപ്പിച്ച മുതിര്‍ന്ന നേതാക്കള്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അണികളെ നിലയ്ക്കു നിര്‍ത്താന്‍ സിപിഐഎം തയാറായില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ക്രിമിനല്‍ സംഘത്തിന്റെ നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. എന്തിന് വേണ്ടിയാണ് ക്രിമിനല്‍ സംഘത്തെ അയച്ച് എംഎല്‍എയുടെ ഓഫീസ് തകര്‍ത്തതെന്ന് സിപിഐഎം വ്യക്തമാക്കണം. സിപിഐഎം ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിക്കൊടുത്തതായും പറഞ്ഞു. സിപിഐഎം പോഷക സംഘടന പോലെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭരണ പാര്‍ട്ടി അംഗങ്ങളുടെ എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ട് നില്‍ക്കുകയാണെന്നും വിമര്‍ശിച്ചു. സിപിഎമ്മിന്റെ കാടത്തത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. എംഎല്‍എക്കെതിരെ യാതൊരു പരാതിയും നിലവിലില്ലാത്ത ഒരു പ്രശ്‌നത്തിന്റെ പേരിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച് ഒതുക്കാമെന്ന് സിപിഐഎം വ്യാമോഹിക്കരുത്.…

    Read More »
  • Breaking News

    കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് 60 കാരന്‍ മരിച്ച സംഭവം ; ഇടിച്ച കാര്‍ പോലീസുകാരന്റേത് ; നിര്‍ത്താതെ പോയി, ഒരു മണിക്കൂര്‍ വഴിയില്‍ കിടന്ന് കൂലിപ്പണിക്കാരന്‍ ചോരവാര്‍ന്ന് മരിച്ചു

    തിരുവനന്തപുരം: കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് 60 കാരന്‍ മരിച്ച സംഭവത്തില്‍ ഇടിച്ച വാഹനം കണ്ടെത്തി. ഇതൊരു പോലീസുകാരന്റേതാണെന്നാണ് സൂചനകള്‍. കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജന്‍ മരിച്ച സംഭവത്തില്‍ വാഹനം പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തല്‍. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. ഞായറാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പുലര്‍ച്ചെ 6 മണിയോടെയാണ് രാജനെ ചോരയില്‍കുളിച്ച നിലയില്‍ നാട്ടുകാര്‍ കാണുന്നത്. അന്വേഷണത്തില്‍ ഇത് അനില്‍കുമാറിന്റെ മാരുതി 800 കാറാണെന്ന് കണ്ടെത്തി. കിളിമാനൂര്‍ പോലീസിന്റെ അന്വേഷണമാണ് വിജയിച്ചത്. വാഹനം അമിതവേഗതയലായിരുന്നെന്നും റോഡില്‍ ചോരവാര്‍ന്നാണ് രാജന്‍ മരണപ്പെട്ടതെന്നും കണ്ടെത്തി. ഒരു മണിക്കൂറോളം റോഡില്‍ കിടന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് കിളിമാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കുകയായിരുന്നു. കൂലിപ്പണിക്കാരനാണ് രാജന്‍. വാഹനം ഓടിച്ചത് അനില്‍കുമാര്‍ ആണോ എന്ന് അന്വേഷിക്കും. അനില്‍കുമാര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞാല്‍…

    Read More »
Back to top button
error: