Breaking NewsKeralaLead News

കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് 60 കാരന്‍ മരിച്ച സംഭവം ; ഇടിച്ച കാര്‍ പോലീസുകാരന്റേത് ; നിര്‍ത്താതെ പോയി, ഒരു മണിക്കൂര്‍ വഴിയില്‍ കിടന്ന് കൂലിപ്പണിക്കാരന്‍ ചോരവാര്‍ന്ന് മരിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് 60 കാരന്‍ മരിച്ച സംഭവത്തില്‍ ഇടിച്ച വാഹനം കണ്ടെത്തി. ഇതൊരു പോലീസുകാരന്റേതാണെന്നാണ് സൂചനകള്‍. കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജന്‍ മരിച്ച സംഭവത്തില്‍ വാഹനം പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തല്‍. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.

ഞായറാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പുലര്‍ച്ചെ 6 മണിയോടെയാണ് രാജനെ ചോരയില്‍കുളിച്ച നിലയില്‍ നാട്ടുകാര്‍ കാണുന്നത്. അന്വേഷണത്തില്‍ ഇത് അനില്‍കുമാറിന്റെ മാരുതി 800 കാറാണെന്ന് കണ്ടെത്തി. കിളിമാനൂര്‍ പോലീസിന്റെ അന്വേഷണമാണ് വിജയിച്ചത്.

Signature-ad

വാഹനം അമിതവേഗതയലായിരുന്നെന്നും റോഡില്‍ ചോരവാര്‍ന്നാണ് രാജന്‍ മരണപ്പെട്ടതെന്നും കണ്ടെത്തി. ഒരു മണിക്കൂറോളം റോഡില്‍ കിടന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് കിളിമാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കുകയായിരുന്നു. കൂലിപ്പണിക്കാരനാണ് രാജന്‍.

വാഹനം ഓടിച്ചത് അനില്‍കുമാര്‍ ആണോ എന്ന് അന്വേഷിക്കും. അനില്‍കുമാര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞാല്‍ സസ്പെന്‍ഷന്‍ അടക്കമുള്ള ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കിളിമാനൂര്‍ പൊലീസിന്റെ നീക്കം. കൂടുതല്‍ സിസിടിവി കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണത്തില്‍ മാത്രമേ കാര്‍ ഓടിച്ചത് അനില്‍കുമാര്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. അടുത്തദിവസം കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ച് ചോദ്യം ചെയ്യും.

Back to top button
error: