Month: September 2025
-
Breaking News
രാഹുല്‍ഗാന്ധിയെ സ്വാഗതം ചെയ്തത് പാകിസ്താന്‍ഗാനം വെച്ച് ; വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തു ബിജെപി ; ഏഷ്യാക്കപ്പ് ക്രിക്കറ്റിനെക്കുറിച്ച് എന്തു പറയുന്നെന്ന് തിരിച്ചടിച്ച് കോണ്‍ഗ്രസ്
ഗാന്ധിനഗര്‍: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ് അനുയായികള്‍ പാകിസ്താന്‍ ഗാനം വെച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രചരണം. ആരോപണം ഉന്നയിച്ച് ഒരു വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തു. ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് വീഡിയോ പങ്കുവെച്ചത്. കോണ്‍ഗ്രസിന് ‘പാകിസ്താനോടുള്ള സ്‌നേഹം’ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പഴയ പാര്‍ട്ടിയെ വിമര്‍ശിക്കാനും മറന്നില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് ‘സ്രുജന്‍ അഭിയാന്‍’ എന്ന പേരില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ക്കായി 10 ദിവസത്തെ പരിശീലന ക്യാമ്പായിരുന്നു വേദി. നമ്മുടെ സൈനികര്‍ പാകിസ്താനെതിരെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസ് അനുയായികള്‍ തങ്ങളുടെ നേതാവിനായി പാകിസ്താന്‍ പാട്ടുകള്‍ പാടുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ത്യയോടുള്ള കൂറ് ഏറ്റവും അവസാനമാണെന്നും ഇത് ലജ്ജാകരമാണെന്നും ഭണ്ഡാരി പറഞ്ഞു. ഏഷ്യാകപ്പിലെ ഇന്ത്യാ – പാകിസ്താന്‍ മത്സരത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ഇതിന് കോണ്‍ഗ്രസ് മറുപടി പറഞ്ഞത്്. രാജ്യത്തിന്റെ വികാരങ്ങളുടെ കാര്യത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പാണുള്ളതെന്നും അതിന് തെളിവാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ എടുത്തിരിക്കുന്ന നിലപാടെന്നും കോണ്‍ഗ്രസ്…
Read More » -
Breaking News
ജനക്കൂട്ടത്തെ ഇളക്കിമറിച്ച് തമിഴ് സൂപ്പര്‍താരം വിജയ് യുടെ വാഹനജാഥ ; സ്ത്രീ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും മുന്‍ഗണന നല്‍കും ; തിരുച്ചിറപ്പള്ളിയില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം
തമിഴ്‌നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളെ മുഴുവന്‍ വെല്ലുവിളിച്ചും ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ചും തമിഴ്‌നടന്‍ വിജയ് രാഷ്ട്രീയ പ്രചാരണം തുടങ്ങി. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്റെ പ്രചരണം തിരുച്ചിറപ്പള്ളിയില്‍ നിന്നുമാണ് തുടങ്ങിയത്. വെളുത്ത ഷര്‍ട്ട് ധരിച്ച അദ്ദേഹം വാഹനത്തിന് മുകളില്‍ നിന്ന് അനുയായികളെ അഭിസംബോധന ചെയ്തു. നഗരത്തിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയര്‍ത്തിക്കാട്ടിയും 2021-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഭരണകക്ഷിയായ ഡിഎംകെ പരാജയപ്പെട്ടുവെന്ന് ആരോപിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ടിവികെയുടെ ലക്ഷ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് വിജയ് പറഞ്ഞു, തന്റെ പാര്‍ട്ടിക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, സ്ത്രീ സുരക്ഷ, ക്രമസമാധാനം എന്നിവക്ക് മുന്‍ഗണന നല്‍കും. ‘പ്രായോഗികമായി സാധ്യമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാത്രമേ ഞങ്ങള്‍ നല്‍കൂ. വിജയം ഞങ്ങളുടേതാണ്,’ അദ്ദേഹം പ്രഖ്യാപിച്ചു. പ്രവര്‍ത്തകര്‍ ആഘോഷപൂര്‍വ്വം പാര്‍ട്ടി പതാകകള്‍ അദ്ദേഹത്തിന് നേരെ എറിഞ്ഞു. വിജയിയുടെ പ്രചാരണ ബസ് ജനക്കൂട്ടത്തിനിടയിലൂടെ പതിയെ നീങ്ങിയതിനാല്‍ പോലീസ് റാലിക്കായി 20-ല്‍ അധികം നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജനക്കൂട്ടം വര്‍ദ്ധിച്ചപ്പോള്‍, വിജയിയുടെ പ്രചാരണ ബസ് സാവധാനത്തില്‍ നീങ്ങി, കുറഞ്ഞ…
Read More » -
Breaking News
അമിത്ഷായുടെ മകന്‍ തലവനായ ബിസിസിഐയ്ക്ക് പണക്കൊതി ; ലക്ഷക്കണക്കിന് വീടുകളില്‍ നിന്ന് സിന്ദൂരം ശേഖരിച്ച് പ്രധാനമന്ത്രിക്ക് അയയ്ക്കും ; ഏഷ്യക്കപ്പില്‍ പാകിസ്താനെതിരേ കളിക്കരുതെന്ന് ശിവസേന
ന്യൂഡല്‍ഹി: ഏഷ്യാകപ്പില്‍ ഹൈവോള്‍ട്ടേജ് മത്സരമായ ഇന്ത്യാ – പാകിസ്താന്‍ മാച്ചിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബിസിസിഐ) വിമര്‍ശിച്ചു ശിവസേന. ബിസിസിഐയുടെ ദേശവിരുദ്ധവും സ്വാര്‍ത്ഥവുമായ പെരുമാറ്റം നാണക്കേടാണെന്ന് ശിവസേനാ നേതാവ് ആദിത്യതാക്കറെ പറഞ്ഞു. കളി ബഹിഷ്‌ക്കരിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. 2025 ലെ ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ 14 നാണ് ഇന്ത്യാ – പാകിസ്താന്‍ മത്സരം. ”ഇന്ത്യയിലെ പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ഞങ്ങള്‍ ലോകത്തോട് മുഴുവന്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും, ഇപ്പോള്‍ ഞങ്ങള്‍ അവരുമായി കളിക്കാന്‍ ആഗ്രഹിക്കുന്നു. രക്തത്തിനും വെള്ളത്തിനും കഴിയാത്തപ്പോള്‍ രക്തത്തിനും ക്രിക്കറ്റിനും എങ്ങനെ ഒരുമിച്ച് ഒഴുകാന്‍ കഴിയും” അദ്ദേഹം ചോദിച്ചു. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ബിജെപിയെ ഇപ്പോള്‍ അതിന്റെ പ്രത്യയശാസ്ത്രം മാറ്റിവെച്ചോ എന്നും ചോദിച്ചു. ”നമ്മുടെ രാജ്യത്തിനെതിരെ ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ അഴിച്ചുവിടുകയും, രാജ്യത്ത് ഭീകരത പ്രചരിപ്പിക്കുകയും, പഹല്‍ഗാമില്‍ നിരപരാധികളെ കൊല്ലുകയും ചെയ്ത പാകിസ്ഥാന്‍. പാകിസ്ഥാനെതിരെ ഒരു…
Read More » -
Breaking News
ഫില്‍സാള്‍ട്ട് കൊടുങ്കാറ്റായി, ജോസ് ബട്‌ളറിന്റെ വെടിക്കെട്ടും ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ലോകറെട്ടോഡ് ഇട്ട് ഇംഗ്‌ളണ്ട് ; കുട്ടിക്രിക്കറ്റില്‍ 300 പ്ലസ് കടന്നപ്പോള്‍ പിന്നിലായത് ഇന്ത്യ
മാഞ്ചസ്റ്റര്‍ : ടി20 ക്രിക്കറ്റില്‍ ലോകറെക്കോഡ് സ്‌കോര്‍ കുറിച്ച് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു വിട്ട് ഇംഗ്ളണ്ട്. മാഞ്ചസ്റ്ററില്‍ നടന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് അടിച്ചുകൂട്ടിയത് 300 പ്ലസ് സ്‌കോര്‍. 146 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ളണ്ട് നേടിയെടുത്തത്. ഫില്‍ സാള്‍ട്ടിന്റെ 141 റണ്‍സിന്റെ പുറത്താകാതെയുള്ള പ്രകടനത്തിന്റെ പിന്‍ബലത്തില്‍, രണ്ട് തവണ ടി20 ലോകകപ്പ് ജേതാക്കളായ ടീം 304 റണ്‍സ് നേടി. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക 158 റണ്‍സിന് ഓള്‍ഔട്ടായി. ഐസിസി പൂര്‍ണ്ണ അംഗ രാജ്യത്തിനെതിരെ 300 റണ്‍സ് ഭേദിച്ച ആദ്യ പൂര്‍ണ്ണ അംഗ രാജ്യമായിയാണ് 300 അടിച്ച ഇംഗ്ളണ്ട് മാറിയത്. ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് മുമ്പ് ഇന്ത്യ 2024 ല്‍ ബംഗ്ലാദേശിനെതിരെ 297 റണ്‍സ് ആയിരുന്നു. ഈ റെക്കോഡാണ് തകര്‍ന്നത്. ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് സിംബാബ്വെയുടെതാണ്, അവര്‍ 344 റണ്‍സ് നേടി.…
Read More » -
Breaking News
ജെന്‍സണെ ഓര്‍ത്ത് ജീവിക്കുന്നില്ല, ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു ; നന്ദിയില്ലാത്തവളായി മാറി ; വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപം
കൊച്ചി: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നതായി പരാതി. മരണപ്പെട്ടുപോയ പ്രതിശ്രുതവരന്‍ ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലെന്നാണ് ആക്ഷേപങ്ങള്‍ വരുന്നതെന്നും ശ്രുതി സന്തോഷിക്ുകയും കണ്ണീര്‍ പൊഴിക്കുന്നില്ലെന്നും നന്ദിയില്ലാത്തവളായി മാറിയെന്നുമാണ് ആക്ഷേപങ്ങള്‍. ശ്രുതി നേരിടുന്ന സാമൂഹികാധിക്ഷേപത്തിന്റെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത് സാമൂഹിക പ്രവര്‍ത്തക താഹിറ കല്ലുമുറിക്കലാണ്. ഇന്‍ബോക്സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് ശ്രുതി തനിക്ക് ഷെയര്‍ ചെയ്തതായി പറഞ്ഞിരിക്കുന്നത് തന്റെ സോഷ്യല്‍മീഡിയാ കുറിപ്പിലാണ്. ശ്രുതി ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ, അവള്‍ ചിരിച്ചാഘോഷിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നു, ഇതൊക്കെ കാരണം അവള്‍ നന്ദിയില്ലാത്തവളായി മാറി എന്നൊക്കെയാണ് ഇന്‍ബോക്സില്‍ വരുന്ന അധിക്ഷേപങ്ങള്‍ എന്ന് താഹിറ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. ജെന്‍സണിന്റെ മരണത്തിന് മുന്‍പാണ് ശ്രുതിയെ പരിചയപ്പെടുന്നതെന്നും അവളുടെ സന്തോഷത്തിന്റെ വഴി കണ്ടെത്തി അവള്‍ ജീവിക്കാന്‍ പാടില്ല എന്ന് വിളിച്ചു പറയുന്ന മാന്യരായ മനുഷ്യരോട്, ഈ സംഭവിച്ചത് നിങ്ങള്‍ക്കാണെങ്കില്‍ നിങ്ങള്‍ ജനല്‍ കമ്പി പിടിച്ചു വിദൂരതയിലേക്ക് കണ്ണു നട്ട്, കണ്ണീര്‍ പൊഴിച്ചിരുന്നോളൂ, പക്ഷെ…
Read More » -
Breaking News
ക്രൈസ്തവരുടെ യോഗം വിളിച്ച് ബിജെപി ; സ്വന്തം വാരികയില്‍ ക്രൈസ്തവ വിരുദ്ധ ലേഖനമെഴുതി ആര്‍എസ്എസ് ; മിഷിനറിമാരുടെ ലക്ഷ്യം ഇന്ത്യ ക്രൈസ്തവരാജ്യമാക്കല്‍
കൊച്ചി: കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ക്രൈസ്തവ രുടെ വിഭാഗത്തെ പ്രത്യേകം വിളിച്ച് ബിജെപി നേതൃത്വം യോഗം ചേരുമ്പോള്‍ സ്വന്തം വാരികയില്‍ ക്രൈസ്തവ വിരുദ്ധ ലേഖനമെഴുതി ആര്‍എസ്എസ്. മിഷിണറിമാര്‍ മതം മാറ്റുന്ന വരാണെന്നും ഇവിടെ ക്രൈസ്തവരാജ്യം സ്ഥാപിക്കാനാണ് അവര്‍ക്ക് ആഗ്രഹമെന്നും വിഘടന പരമായ ചിന്തയെ വളര്‍ത്തി സായുധ ഭീകരവാദത്തിലേക്ക് നയിക്കുകയാണെന്നും പറയുന്നു. മിഷണറിമാരെ രാജ്യവിരുദ്ധരെന്നാണ് വാരികയില്‍ പറയുന്നത്. ഭാഷയിലും സംസ്‌കാരത്തി ലും അധിനിവേശമുണ്ടെന്നും മിസോറാം, ഒഡിഷ, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ സായുധ കലാപത്തിന് മിഷണറിമാര്‍ അതിവിപ്ലവ പ്രസ്ഥാനങ്ങളെ വിലയ്‌ക്കെടുത്തുവെന്നും ലേഖനത്തില്‍ പറയുന്നു. ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനും ഐക്യത്തിനുമായി പ്രവര്‍ത്തിക്കുന്നവര്‍ മതപരിവര്‍ത്തന ശക്തികളെ ഏതുപായം സ്വീകരിച്ചാലും ചെറുത്തു പരാജയപ്പെടുത്തണം. അതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടി വന്നാല്‍ അതും ചെയ്യണം, രാജ്യത്തെ മുഴുവന്‍ ജനസമൂഹത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണം എന്നതാണ് ഇന്നിന്റെ ആവശ്യമെന്നും പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ്…
Read More » -
NEWS
ബ്രിട്ടനില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി വംശീയാക്രമണം ; 20 കാരിയെ രണ്ടുപേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; നിന്റെ രാജ്യത്തേക്ക് തിരിച്ചുപോകാന്‍ ആക്രോശിച്ചുകൊണ്ട് ഉപദ്രവം
ലണ്ടന്‍ : ഇന്ത്യയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടു ബ്രിട്ടനില്‍ വീണ്ടും ഇന്ത്യാക്കാര്‍ക്ക് നേരെ വംശീയാക്രമണം. ബ്രിട്ടനിലെ ഓള്‍ഡ്ബറി ടൗണില്‍ 20 കാരിയായ ഒരു സിഖ് യുവതിയെ രണ്ട് ഇംഗ്‌ളീഷുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. ‘നിന്റെ രാജ്യത്തേക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് യുവതിയെ ലൈംഗികമായി ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8:30 ഓടെ ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്താണ് സംഭവം. പോലീസ് ഈ സംഭവത്തെ ‘വംശീയ വിദ്വേഷം’ നിറഞ്ഞ ആക്രമണമായാണ് കണക്കാക്കുന്നത്. അക്രമികളെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അക്രമികള്‍ വംശീയ അധിക്ഷേപങ്ങള്‍ നടത്തിയെന്ന് യുവതി പോലീസിനെ അറിയിച്ചു. സിസിടിവി, ഫൊറന്‍സിക് അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഷോര്‍ട്ട് ഹെയറുള്ള, ഇരുണ്ട നിറമുള്ള വസ്ത്രം ധരിച്ച ഒരാളും, ചാരനിറമുള്ള വസ്ത്രം ധരിച്ച മറ്റൊരാളും എന്നിങ്ങനെയാണ് പ്രതികളെ ബര്‍മിങ്ഹാംലൈവ് തിരിച്ചറിഞ്ഞത്. സംഭവം പ്രാദേശിക സിഖ് സമൂഹത്തെ രോഷാകുലരാക്കി, ഇത് ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമായാണ് കണക്കാക്കപ്പെടുന്നത്. പ്രദേശത്ത് കൂടുതല്‍ പോലീസ്…
Read More » -
Breaking News
പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ വെടിവെച്ച് കൊന്ന് യുവാവ്; പ്രതിയെ കീഴടക്കിയത് ടിയര്‍ഗ്യാസ് എറിഞ്ഞ്; മരിച്ച യുവതി മൂന്നാംഭര്‍ത്താവിനെ കൊന്നകേസില്‍ പ്രതി
ഭോപാല്‍: പട്ടാപ്പകല്‍ നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗ്വാളിയോര്‍ നിവാസിയായ നന്ദിനി(28)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് അരവിന്ദ് പരിഹാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് രൂപ്സിങ് സ്റ്റേഡിയത്തിന് സമീപത്താണ് നാട്ടുകാരെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. അരവിന്ദ് പരിഹാറും നന്ദിനിയും ദാമ്പത്യപ്രശ്നങ്ങളെത്തുടര്‍ന്ന് വേര്‍പിരിഞ്ഞാണ് താമസം. വെള്ളിയാഴ്ച വൈകീട്ട് സ്റ്റേഡിയത്തിന് സമീപത്തുകൂടെ നടന്നുവരികയായിരുന്ന യുവതിയെ ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് യുവതിക്ക് നേരേ വെടിയുതിര്‍ത്തു. പോയിന്റ് ബ്ലാങ്കില്‍ യുവതിക്ക് നേരേ അഞ്ചുതവണയാണ് പ്രതി നിറയൊഴിച്ചത്. വെടിയേറ്റ് യുവതി റോഡില്‍വീണതോടെ പ്രതിയും കൈയില്‍ തോക്കുമായി ഇവര്‍ക്ക് സമീപത്തായി ഇരുന്നു. ഇതേസമയം, ആളുകള്‍ ഓടിക്കൂടിയെങ്കിലും ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതി കൈയില്‍ തോക്കുമായി ഭീഷണി തുടര്‍ന്നു. ആളുകള്‍ക്ക് നേരേ വെടിയുതിര്‍ക്കുമെന്നും സ്വയം നിറയൊഴിച്ച് മരിക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. ഇതോടെ പോലീസ് സംഘം തന്ത്രപൂര്‍വം ഇടപെട്ടു. പ്രതിയെ കീഴ്പ്പെടുത്താനായി…
Read More » -
Breaking News
ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷൻ കോറിയോഗ്രാഫേഴ്സായ അൻപറിവ് മാസ്റ്റേഴ്സിന്റെ സംവിധാനത്തിൽ ഉലകനായകന്റെ 237-ാം ചിത്രം!! തിരക്കഥ ശ്യാം പുഷ്കരൻ
കമൽ ഹാസൻറെ 237-ാം ചിത്രത്തിന് തുടക്കം കുറിച്ചു. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷൻ കോറിയോഗ്രഫേഴ്സായ അൻപറിവ് മാസ്റ്റേഴ്സാണ്. കൂലി കെജിഎഫ്, ലിയോ, വിക്രം, കൈദി, കബാലി, സലാർ, RDX തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കിയ അൻപറിവ് സംവിധായകരായി ഉലകനായകൻ കമൽ ഹാസിനോടൊപ്പം അരങ്ങേറ്റം കുറിക്കുമ്പോൾ സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്. സുഹൃത്തായ ദിലീഷ് നായർക്കൊപ്പം സാൾട്ട് & പെപ്പർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്ത് തിരക്കഥാകൃത്തായി ആരംഭം കുറിച്ച ശ്യാം പുഷ്കരൻ ഇതിനകം ഒട്ടേറെ സൂപ്പർഹിറ്റുകൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിനു ദേശീയ അവാർഡ് നേടിയ ശ്യാം ദിലീഷ് പോത്തനുമായി ചേർന്ന് വർക്കിംഗ് ക്ലാസ്സ് ഹീറോ എന്നൊരു നിർമ്മാണ കമ്പനിയും ആരംഭിച്ചു. മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ജോജി, തങ്കം, റൈഫിൾ ക്ലബ്ബ് തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ മറ്റ് സിനിമകൾ. പ്രേമലു എന്ന സിനിമയിൽ പാമ്പവാസൻ എന്ന…
Read More » -
Breaking News
‘അവർ എന്തോ ഒളിക്കുന്നുണ്ട്’; ത്രില്ലും സസ്പെൻസും നിറച്ച് ജീത്തു ജോസഫ് – ആസിഫ് അലി ചിത്രം ‘മിറാഷ്’ ട്രെയിലർ, ചിത്രം19ന് തിയേറ്ററുകളിൽ
കൊച്ചി: ഒരു ചെറിയ സംഭവത്തിലൂടെ, മനുഷ്യരുടെ ഉള്ളിലെ പേടിയിലൂടെ, ചെറിയൊരു സംശയത്തിലൂടെയൊക്കെ പ്രേക്ഷകരുടെ മനസ്സിൽ ഉദ്വേഗം നിറയ്ക്കുന്ന ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ചിട്ടുള്ളയാളാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം മുൻ നിർത്തിക്കൊണ്ട് ആസിഫ് അലിക്കും അപർണ ബാലമുരളിക്കും ഒപ്പം ഒരു പസിൽ ഗെയിമുമായി എത്തുകയാണ് ജീത്തു ജോസഫ്. ഇവർ ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ത്രില്ലടിപ്പിക്കുന്നതും സസ്പെൻസ് നിറയ്ക്കുന്നതുമായ ട്രെയിലർ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബർ 19ന് വേൾഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൻറെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ശ്രദ്ധ നേടിയിരുന്നു. ഇമോഷണൽ രംഗങ്ങളിലൂടേയും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലൂടേയും നീങ്ങുന്ന ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു ടീസർ. ഇപ്പോഴിതാ ഏറെ ദുരൂഹമായതും ഉദ്വേഗം നിറയ്ക്കുന്നതുമായ രംഗങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നതെന്ന സൂചന നൽകിയിരിക്കുകയാണ് ട്രെയിലർ. ഒട്ടേറെ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടെന്നും ട്രെയിലറിൽ നിന്ന്…
Read More »