Month: September 2025

  • Breaking News

    കരയിലൂടെയും ആക്രമിച്ച് ഇസ്രായേല്‍ ; ഗാസ നഗരത്തില്‍ നിന്നും പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു ; മനുഷ്യവിസര്‍ജ്ജ്യത്തിന് നടുക്ക് ടെന്റ് കെട്ടി താമസിക്കേണ്ട സ്ഥിതിയില്‍ നാട്ടുകാര്‍

    ജറുസലേം: ഇസ്രായേല്‍ കരയിലൂടെയും ആക്രമണം തുടര്‍ന്നതോടെ ഗാസയില്‍ നിന്നും പതിനായിരങ്ങള്‍ പാലായനം ചെയ്യുന്നു. ഈ തവണ, ഇസ്രായേല്‍ നഗരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ആയിരക്കണക്കിന് ആളുകളാണ് പ്രദേശം വിട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. പ്രദേശത്ത് കടുത്ത ക്ഷാമമാണ് നേരിടുന്നതെന്നാണ് വിവരം. ആയിരക്കണക്കിന് പലസ്തീനികള്‍ തങ്ങളുടെ കിടക്കകളും മറ്റു സാധനങ്ങളും വാഹനങ്ങളില്‍ കെട്ടിവെച്ച് പലായനം ചെയ്യുകയാണ്. ഗാസ സിറ്റിയിലെ പല കുടുംബങ്ങളും പട്ടിണിയിലാണ്. ഭക്ഷ്യസാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതും വ്യാപകമാണ്. പാലായനം ചെയ്യുന്നവര്‍ക്ക് ട്രക്കുകളും വന്‍തുക ഈടാക്കുന്നു. 1000 ഡോളറുകള്‍ വരെ ചോദിക്കുന്നതായി വിവരമുണ്ട്. പലരും വസ്ത്രങ്ങള്‍ മാത്രമെടുത്താണ് പോകുന്നത്. ഇവര്‍ ഗാസ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടാരങ്ങള്‍ കെട്ടി താമസിക്കുന്നു. പോകാന്‍ വേറെ സ്ഥലമില്ലാത്തതിനാല്‍ അവര്‍ മനുഷ്യ വിസര്‍ജ്യങ്ങള്‍ക്കിടയിലാണ് ഉറങ്ങുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. മുമ്പ് ഏകദേശം 10 ലക്ഷം പലസ്തീനികള്‍ ഗാസ സിറ്റിയില്‍ താമസിച്ചിരുന്നു, എന്നാല്‍ 3,50,000 ആളുകള്‍ നഗരം വിട്ടുപോയെന്ന് ഇസ്രായേല്‍ സൈന്യം കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് കഴിഞ്ഞ…

    Read More »
  • Breaking News

    നായ്പ്പേടിയില്‍ വലയുന്ന നാട്ടിലേക്ക് ‘പാഴ്‌സലായി’ നായ്ക്കൂട്ടം! ലോറിയില്‍ എത്തിച്ച് തെരുവില്‍ തള്ളി

    ആലപ്പുഴ: നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ നൂറുകണക്കിന് തെരുവുനായ്ക്കളെ കൊണ്ടുവന്ന് ചുനക്കര, തഴക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഇറക്കിവിട്ടതായി സൂചന. കൊല്ലം-തേനി ദേശീയപാതയിലെ ചുനക്കര തെരുവില്‍മുക്ക്, ദേശീയപാതയില്‍ നിന്നും കോമല്ലൂരിലേക്കുള്ള പ്രദേശം, തഴക്കര എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കളെ കൂട്ടത്തോടെ ഇറക്കിവിട്ടത്. ഇരുചക്രവാഹന യാത്രക്കാകര്‍ക്കും കുട്ടികള്‍ക്കും കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. വടക്കന്‍ ജില്ലകളിലെ പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്നു പിടിക്കുന്ന തെരുവുനായ്ക്കളെയാണ് പടുത ഉപയോഗിച്ച് മൂടിക്കെട്ടിയ ലോറികളില്‍ കൊണ്ടുവന്ന് ഇറക്കി വിട്ടതെന്നാണു സൂചന. ചുനക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇറക്കിവിട്ട തെരുവുനായ്ക്കള്‍ കൂട്ടമായി വീടുകളിലേക്ക് കയറി ചെല്ലുന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. രണ്ടാഴ്ച മുന്‍പ് നൂറനാട് പ്രദേശത്തും തെരുവുനായ്ക്കളെ രാത്രിയില്‍ ലോറിയില്‍ കൊണ്ടുവന്ന് ഇറക്കിയെന്നും നാട്ടുകാര്‍ ഇടപെട്ടതോടെ ഇവയെ തിരിച്ച് വിട്ടെന്നും പറയുന്നു. രണ്ട് മാസം മുന്‍പ് ചാരുംമൂട് ജംക്ഷനും സമീപവും നൂറോളം നായ്ക്കളെ കൊണ്ടുവന്ന് ഇറക്കിവിട്ടിരുന്നു. ഇവയില്‍ വളര്‍ത്തുനായ്ക്കളും ഉണ്ടായിരുന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പഞ്ചായത്തും പൊലീസും മുന്‍കൈയെടുത്ത് നായ്ക്കളെ കൊണ്ടുവരുന്ന വാഹനം കണ്ടെത്താനുള്ള നടപടി…

    Read More »
  • Breaking News

    ആഗോള അയ്യപ്പ സംഗമം: സര്‍ക്കാരിനെതിരേ അതൃപ്തി പരസ്യമാക്കി പന്തളം കൊട്ടാരം, പ്രതിനിധികള്‍ പങ്കെടുക്കില്ല

    തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്നുവെന്ന് വിശദീകരണം. എന്നാല്‍, ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിര്‍വാഹകസംഘം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടുകളുമായി ബന്ധപ്പെട്ട് കടുത്ത വിയോജിപ്പും എതിര്‍പ്പും പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം പ്രതിനിധികള്‍ ക്ഷണിക്കാനെത്തിയ വേളയില്‍ തന്നെ കൊട്ടാരം നിര്‍വാഹക സംഘം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. രണ്ട് വിഷയങ്ങളാണ് പ്രധാനമായും ഇവര്‍ ചൂണ്ടിക്കാണിച്ചത്. 2018-ല്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിപൂര്‍ണമായി പിന്‍വലിക്കുക, യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തി സത്യവാങ്മൂലം നല്‍കണം എന്നായിരുന്നു ആവശ്യം. എന്നാല്‍, സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്നോട്ട് പോകുന്നില്ല എന്ന് വാര്‍ത്തകളിലൂടെ അറിയാന്‍ സാധിച്ചുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റെയും നിലപാടിനോട് കടുത്ത പ്രതിഷേധവും ഭക്തര്‍ എന്ന നിലയില്‍ വേദനയ്ക്കിടയാക്കുന്നതുമാണെന്ന് കുറിപ്പില്‍ പറഞ്ഞു. ഇതുകൂടാതെ കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടര്‍ന്ന് അശുദ്ധി നിലനില്‍ക്കുന്നതിനാല്‍ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട…

    Read More »
  • Breaking News

    മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു; തൃശൂര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍

    തൃശൂര്‍: അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നു കുറച്ചു ദിവസമായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50നാണ് വിയോഗം. കബറടക്കം പിന്നീട്. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്ഥാനങ്ങളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച മാര്‍ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതല്‍ കാച്ചേരിയിലെ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ജീവന്‍ ടിവിയുടെ സ്ഥാപക ചെയര്‍മാനാണ്. 1997-ല്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് സ്ഥാനമേറ്റെടുത്ത മാര്‍ ജേക്കബ് തൂങ്കുഴി 10 വര്‍ഷം അതേ സ്ഥാനത്തു തുടര്‍ന്നു. 22 വര്‍ഷം മാനന്തവാടി രൂപതയുടെ ബിഷപ് ആയിരുന്നു. കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കര്‍ഷക ദമ്പതികളായ കുരിയന്റെയും റോസയുടെയും നാലാമത്തെ മകനായി 1930 ഡിസംബര്‍ 13നാണു ജനനം.  

    Read More »
  • Breaking News

    കപ്പിത്താന്‍ ഉണ്ടായിട്ടു കാര്യമില്ല, കപ്പല്‍ മുങ്ങിത്താണു; ആഞ്ഞടിച്ച് പ്രതിപക്ഷം; ആരോഗ്യരംഗത്തെ അടച്ചാക്ഷേപിക്കുന്നുവെന്ന് മന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച് ആസൂത്രിതമായി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ പൊതു ആരോഗ്യരംഗത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ അടച്ചാക്ഷേപിക്കുകയാണെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെക്കാള്‍ ചെലവ് സ്വകാര്യ ആശുപത്രിയിലാണെന്നാണ് പ്രമേയ അവതാരകന്‍ പറയുന്നത്. ഇത് ആരെ സഹായിക്കാനാണെന്നും വീണാ ജോര്‍ജ് ചോദിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം ഒരു വാക്കാണ് പറഞ്ഞത്. കേരളത്തിലെ ആരോഗ്യരംഗം ഇരുട്ടില്‍ തപ്പുന്നു എന്നാണ് അത്. എന്നാല്‍ കേരളത്തിലെ ആരോഗ്യരംഗമല്ല, പ്രതിപക്ഷമാണ് ഇരുട്ടില്‍ തപ്പുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അമീബിക് മസ്തിഷ്‌കജ്വരം സംസ്ഥാനത്തു ക്രമാതീതമായി വര്‍ധിക്കുന്നത് എന്തുകൊണ്ടാണെന്നു പറയാന്‍ സര്‍ക്കാരിനു ശാസ്ത്രീയമായി കഴിയുന്നില്ലെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് എന്‍.ഷംസുദീന്‍ എംഎല്‍എ പറഞ്ഞു. ആരോഗ്യരംഗം തകര്‍ന്നടിഞ്ഞുവെന്നും കപ്പിത്താന്‍ ഉണ്ടായിട്ടു കാര്യമില്ല, കപ്പല്‍ മുങ്ങിത്താണുവെന്നു മന്ത്രിയെ ഓര്‍മിപ്പിക്കുകയാണെന്നും ഷംസുദീന്‍ പറഞ്ഞു. എന്നാല്‍ കേരളത്തിലെ ആരോഗ്രംഗത്തെ താറടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് വീണാ ജോര്‍ജ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ ശിശു മരണനിരക്ക്…

    Read More »
  • Breaking News

    ഇനി പണം നഷ്ടമാകാകില്ല, വിസ നിരസിക്കപ്പെട്ടാല്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ക്ലിയര്‍ട്രിപ്പ്

    കൊച്ചി: വിസ നിരസിക്കപ്പെട്ടാല്‍ ഉപഭോക്താവിന് പണം നഷ്ടമാകാതിരിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. ദി ബിഗ് ബില്യണ്‍ ഡേയ്‌സിന് മുന്നോടിയായി കമ്പനി വിസ നിരസിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രയ്ക്കിടെ വലിയ ആശങ്ക സൃഷ്ടിക്കുന്ന വിസ നിരസിക്കല്‍ ഭീഷണിയെ മറികടക്കാനാണ് ഈ സൗജന്യ സേവനം കമ്പനി അവതരിപ്പിക്കുന്നത്. വിസ നിരസിക്കപ്പെട്ടാല്‍ യാത്രക്കാരന് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്നും, യാത്ര പ്ലാനുകളില്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം കാണുക കൂടിയാണെന്ന് ക്ലിയര്‍ട്രിപ്പ് ചീഫ് ബിസിനസ് ആന്‍ഡ് ഗ്രോത്ത് ഓഫീസര്‍ മഞ്ജരി സിംഗാള്‍ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗുകളിലും ഈ സേവനം സൗജന്യമായി ലഭിക്കും. പ്രായപരിധി ഇതില്‍ ബാധകമാകില്ല. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്നവര്‍ക്കാണ് സേവനം പൂര്‍ണ രീതിയില്‍ പ്രയോജനപ്പെടുക. ദി ബിഗ് ബില്ല്യണ്‍ ഡേയ്‌സിനോടനുബന്ധിച്ച് ഫ്‌ളാഷ് സെയിലിലൂടെ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ 999 രൂപ…

    Read More »
  • Breaking News

    പ്രധാനമന്ത്രിയുടെ പിറന്നാളിനോടന് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; ‘പരിശോധിച്ച്’ വരികയാണെന്ന് കേന്ദ്രം

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാവോയിസ്റ്റ് സംഘടനയായ സിപിഐ (മാവോയിസ്റ്റ്). എന്നാല്‍, സംഘടനയുടെ പ്രതികരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുകയാണ്. അവരുടെ പ്രസ്താവനയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതുപോലെ 2026 മാര്‍ച്ചോടെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ മാവോയിസ്റ്റ് വക്താവ് അഭയ്‌യുടെ പേരില്‍ പുറത്തുവന്ന കത്ത് ഒരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങള്‍ നിരുപാധികം ആയുധങ്ങള്‍ താഴെ വയ്ക്കാന്‍ തീരുമാനിച്ചതായി ഓഗസ്റ്റ് 15ന് ഛത്തീസ്ഗഡിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ അഭ്യര്‍ത്ഥനകള്‍ക്ക് മറുപടിയായാണ് ഇതെന്ന് പ്രസ്താവനയില്‍ പറയുന്നു. മല്ലജോള വേണുഗോപാല്‍ എന്ന അഭയയുടെ ഫോട്ടോ പതിപ്പിച്ചുള്ള പത്രക്കുറിപ്പില്‍ മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര, ദേശീയ സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ”താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ പൊതു പ്രധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും ഇടപഴകുന്നതും…

    Read More »
  • Breaking News

    ആരോഗ്യസ്ഥിതിയില്‍ ആശങ്ക? യുകെ സന്ദര്‍ശനത്തിന് മുന്‍പായി കയ്യില്‍ മേക്കപ്പിട്ട് ട്രംപ്, അതീവ രഹസ്യം ചൂഴ്ന്നെടുത്ത് സോഷ്യല്‍ മീഡിയ

    വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രഥമവനിത മെലാനിയ ട്രംപ് എന്നിവര്‍ യുകെ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയിരിക്കുകയാണ്. വ്യാപാര കരാറുകള്‍, റഷ്യ-യുക്രെയിന്‍ യുദ്ധം തുടങ്ങിയ ലോകരാഷ്ട്രീയം ചര്‍ച്ചയുടെ ഭാഗമാകുമെന്നാണ് വിവരം. ഇത് രണ്ടാം തവണയാണ് ട്രംപ് യുകെ സന്ദര്‍ശനം നടത്തുന്നത്. ട്രംപും മെലാനിയയും സന്ദര്‍ശനത്തിനായി വാഷിംഗ്ടണില്‍ നിന്ന് പുറപ്പെടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടെ ഒരു ചിത്രം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ട്രംപിന്റെ വലതുകൈപ്പത്തിയില്‍ മേക്കപ്പ് ചെയ്തിരിക്കുന്ന ചിത്രമാണ് ചര്‍ച്ചയാവുന്നത്. ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് ചിത്രം ശ്രദ്ധനേടുന്നത്. 79 കാരനായ ട്രംപിന്റെ കൈകളില്‍ മുറിവുകള്‍ ഏറ്റിരിക്കുന്നതിന്റെയും ഇത് കടുത്ത മേക്കപ്പ് കൊണ്ട് മറച്ചിരിക്കുന്നതിന്റെയും ചിത്രങ്ങള്‍ നേരത്തെയും പലരും ശ്രദ്ധിച്ചിരുന്നു. ഓഗസ്റ്റില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേ മ്യൂംഗുമായുള്ള ചര്‍ച്ചക്കിടെ ട്രംപിന്റെ വലത് കൈയില്‍ മുറിവേറ്റിരുന്നതും വാര്‍ത്തയായിരുന്നു. മേജര്‍ ലീഗ് താരമായ റോജര്‍ ക്ലെമന്‍സുമൊത്തുള്ള ഗോള്‍ഫ് ഔട്ടിംഗിനിടെയും ട്രംപിന്റെ കൈകളില്‍ സമാനരീതിയില്‍ മുറിവുകളുണ്ടായിരുന്നു. അതേസമയം, ട്രംപിന് ‘ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി’…

    Read More »
  • Breaking News

    വിവാദം വിട്ടൊഴിയാതെ കലുങ്ക് സഭ! മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ പറ്റുമോയെന്ന് വയോധിക; എന്നാല്‍ പിന്നെ തന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി

    തൃശൂര്‍: കലുങ്ക് സഭയില്‍ വിട്ടൊഴിയാതെ വിവാദം. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണു ചര്‍ച്ചയാകുന്നത്. ഇന്നു രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോ എന്നാണു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയോട് വയോധിക ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്ന് സുരേഷ് ഗോപി മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്നു വയോധിക ചോദിച്ചു. ഇതോടെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു. ”കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇ.ഡി പിടിച്ചെടുത്ത പണം തിരികെ തരാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഇ.ഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങള്‍ക്കു തരാനുള്ള സംവിധാനം ഒരുക്കാന്‍ തയാറുണ്ടെങ്കില്‍, ആ പണം സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാന്‍ ഇത് പറയുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ എംഎല്‍എയെ…

    Read More »
  • Breaking News

    ബലാത്സംഗ കേസ്: ഫാ. എഡ്വിന്‍ ഫിഗറസിന്റെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു, ജാമ്യത്തില്‍ വിട്ടു

    ന്യൂഡല്‍ഹി: ഇടവകാംഗമായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പള്ളി വികാരിയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഹൈക്കോടതി വിധിച്ച 20 വര്‍ഷം കഠിനതടവില്‍ പകുതിയോളം പ്രതിയായ ഫാ. എഡ്വിന്‍ ഫിഗറസ് അനുഭവിച്ച സാഹചര്യത്തിലാണ് ശിക്ഷ മരവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ശിക്ഷയ്‌ക്കെതിരായ അപ്പീലില്‍ അന്തിമ തീര്‍പ്പ് ആകുന്നതുവരെ വൈദികനെ കോടതി ജാമ്യത്തില്‍ വിട്ടു. തൃശ്ശൂര്‍ ജില്ലയിലെ പള്ളിയില്‍ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് ഫാ. എഡ്വിന്‍ ഫിഗറസ് എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു എന്നാണ് കേസ്. 20142015 കാലയളവില്‍ നടന്ന ഈ സംഭവത്തില്‍ എറണാകുളം പോക്‌സോ കോടതി ഫാ. എഡ്വിന്‍ ഫിഗറസിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കേരള ഹൈക്കോടതി ഈ ശിക്ഷ 20 വര്‍ഷം കഠിന തടവായി കുറച്ചിരുന്നു. ഇതിനോടകം എഡ്വിന്‍ ഫിഗറസ് പത്ത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതായി ഹര്‍ജിക്കാരന് വേണ്ടി ഹാജരായ സീനിയര്‍…

    Read More »
Back to top button
error: