Month: September 2025
-
Breaking News
വേര്‍സറ്റൈല്‍ ക്യാപ്റ്റന്‍! വില്ലത്തരം മുതല്‍ കോമഡി വരെ; ഓര്‍മകളില്‍ ക്യാപ്റ്റന്‍ രാജു
നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായും അരങ്ങിലെത്തിയ ക്യാപ്റ്റന്‍ രാജു അഞ്ചുഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. 2018 സെപ്റ്റംബര്‍ പതിനേഴിനാണ് ക്യാപ്റ്റന്‍ രാജു വിടവാങ്ങിയത്. ഹ്രസ്വമായ പട്ടാളജീവിതത്തിന് ശേഷമാണ് രാജു ഡാനിയേല്‍ എന്ന ക്യാപ്റ്റന്‍ രാജു കലാലോകത്തെത്തിയത്. നാടകത്തില്‍ അഭിനയിച്ചാണ് തുടക്കം. ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തില്‍ നസീറിനും മധുവിനുമൊപ്പം വേഷമിട്ടു. ശക്തമായ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ക്യാപ്റ്റന്‍ രാജു അക്കാലത്തെ സിനിമകളിലെ നിത്യസാന്നിധ്യമായി. ഓഗസ്റ്റ് ഒന്ന് ആവനാഴി അതിരാത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തിലെത്തി. വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍ രാജുവിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. കോമഡിയും നന്നായി വഴങ്ങുമെന്ന് പവനായി എന്ന കഥാപാത്രത്തിലൂടെയും സിഐഡി മൂസയിലെ കരംചന്ദിലൂടെയും ക്യാപ്റ്റന്‍ രാജു തെളിയിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതം. രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അഞ്ച് ഭാഷകളിലായി 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തപ്പോഴും…
Read More » -
Breaking News
വെറും 30 ദിവസത്തേക്ക് ‘അടി’ ഒന്ന് നിര്‍ത്തിനോക്കൂ… ഈ മാറ്റങ്ങള്‍ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം
ശരീരത്തിന്റെ പല അവയവങ്ങള്‍ക്കും ദോഷം ചെയ്യുന്ന ശീലമാണ് മദ്യപാനം. പലരും ചെറിയ രീതിയിലുള്ള മദ്യപാനം ശരീരത്തിന് ഹാനികരമല്ലെന്ന് കരുതുന്നു. എന്നാല്‍ മദ്യപാനം ചെറിയ തോതിലാണെങ്കില്‍ പോലും അത് ശരീരത്തില്‍ ഹ്രസ്വവും ദീര്‍ഘവുമായ ആരോ?ഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണങ്ങള്‍ പ്രകാരം ദിവസത്തില്‍ ഒരു ?ഗ്ലാസ് മദ്യം കുടിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായ മദ്യപാനം ശരീരഭാരം, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പുറമെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ 30 ദിവസത്തേക്ക് മദ്യം പൂര്‍ണമായി ഒഴിവാക്കിയാല്‍ എന്തെല്ലാം മാറ്റങ്ങളാണ് അത് ശരീരത്തില്‍ കൊണ്ടുവരുന്നതെന്ന് മനസിലാക്കിയാലോ? ഈ മാറ്റങ്ങള്‍ മനസിലാക്കിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ മദ്യം പൂര്‍ണമായി ജീവിതത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് വന്നേക്കാം. ആരോഗ്യകരമായ കരള്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, മിതമായതോ അമിതമായതോ ആയ മദ്യപാനം കാലക്രമേണ ലിവര്‍ സിറോസിസ് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. കരളിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന ഈ അവസ്ഥ കാലക്രമേണ മൂര്‍ഛിക്കുന്ന…
Read More » -
Breaking News
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകനായി ഉണ്ണി മുകുന്ദൻ, “മാ വന്ദേ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ ചിത്രീകരിക്കുന്നതിനാണ് ഈ ചിത്രം തയ്യാറാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ യാത്രയിലുടനീളം സമാനതകളില്ലാത്ത പ്രചോദനത്തിന്റെ ഉറവിടമായി നിലകൊണ്ട, അദ്ദേഹത്തിന്റെ അമ്മയായ ശ്രീമതി ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. അന്താരാഷ്ട്ര…
Read More » -
Breaking News
ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം (33) ആണ് മരിച്ചത്. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയാണ്. കോഴിക്കോട് – വയനാട് ദേശീയ പാതയില്‍ വെള്ളിയാഴ്ച അര്‍ധരാത്രി 12.50 നായിരുന്നു അപകടം. ഓഫിസില്‍നിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സിറാജ് പത്രത്തിന്റെ ജീവനക്കാരന്‍ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ജാഫര്‍ മരിച്ചത്. സിറാജിന്റെ മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി ജോലിചെയ്തിരുന്ന ജാഫര്‍ അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. പുതിയ പുരയില്‍ അബ്ദു റഹീം…
Read More » -
Breaking News
ലീഗുമായി അഞ്ച് സീറ്റുകള്‍ വച്ചുമാറാന്‍ കോണ്‍ഗ്രസ്, ചര്‍ച്ച സജീവം; ഇരുപാര്‍ട്ടികള്‍ക്കും നേട്ടമെന്ന് വിലയിരുത്തല്‍
കൊച്ചി: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുല്‍ സീറ്റുകളില്‍ വിജയം ലക്ഷ്യമിട്ട് യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം. ഇത് സംബന്ധിച്ച് ഇരുപാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ആലോചന നടന്നതായാണ് വിവരം. മുസ്ലീം ലീഗിന്റെ കൈവശമുള്ള കളമശ്ശേരി, ഗുരുവായൂര്‍, പൂനലൂര്‍, അഴീക്കോട്, തിരുവമ്പാടി എന്നിവ കോണ്‍ഗ്രസിന് കൈമാറുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കളമശ്ശേരിക്ക് പകരം മുസ്ലീം ലീഗിന് കൊച്ചി നല്‍കിയേക്കും. കെ.ടി ജലീല്‍ തുടര്‍ച്ചയായി ജയിക്കുന്ന കോണ്‍ഗ്രസിന്റെ കൈവശമുള്ള തവനൂര്‍ ലീഗിന് നല്‍കിയേക്കും. പകരം ഗുരുവായൂര്‍ സീറ്റ് പകരം ആവശ്യപ്പെടും. 2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഗുരുവായൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മേല്‍ക്കൈ നേടിയിരുന്നു. പുനലൂരും ഇരവിപുരവുമായി വച്ചുമാറാനുള്ള സാധ്യതയുമുണ്ട്. മുസ്ലീം ലീഗ് അഴീക്കോടിന് പകരം കണ്ണൂര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, റിജില്‍ മാക്കുറ്റി മികച്ച സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനാല്‍ അതിന് സാധ്യത വിദൂരമാണ്. തിരുവമ്പാടിക്ക് പകരം ബേപ്പൂരോ നാദാപുരമോ ലീഗിന് നല്‍കിയേക്കും. സീറ്റുകള്‍ വച്ചുമാറുന്നത് കോണ്‍ഗ്രസിനും ലീഗിനും ഒരുപോലെ ഗുണം…
Read More » -
Breaking News
നല്ല തല്ല് നാട്ടില്‍ കിട്ടുമെന്നിരിക്കെ! മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദ; പോക്‌സോ കേസില്‍ മലയാളി യുവാവ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍
ചെന്നൈ: താംബരത്ത് മദ്യലഹരിയില്‍ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മലയാളി പിടിയില്‍. മലപ്പുറം സ്വദേശിയെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീന്‍(30) ആണു പിടിയിലായത്. സേലയൂര്‍ രാജേശ്വരി നഗറില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മദ്യലഹരിയില്‍ യുവാവ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് മറ്റു കുട്ടികള്‍ വിവരം ബന്ധുക്കളെ അറിയിച്ചു. ഇവരെത്തിയപ്പോഴേക്കും നിഷാഹുദ്ദീന്‍ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഈസ്റ്റ് താംബരത്ത് താമസിച്ച് ബേക്കറിയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
Read More » -
Breaking News
മോദിക്ക് ഇന്ന് 75 ാം പിറന്നാള്‍, വിപുലമായി ആഘോഷിക്കാന്‍ ബി.ജെ.പിയും സര്‍ക്കാരും; ഹൈഡ്രജന്‍ ബോംബിടുമോ രാഹുല്‍?
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 മത് പിറന്നാള്‍. ബിജെപി നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായം നിശ്ചയിച്ചത് 75 ആണെങ്കിലും മോദിക്ക് ബാധകമാക്കേണ്ട എന്നാണ് തീരുമാനം. പ്രധാന മന്ത്രിക്കെതിരായ വോട്ട് ചോരി ബോംബ് , പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പൊട്ടിക്കുമെന്ന അഭ്യൂഹത്തിനിടെയാണ് പിറന്നാളാഘോഷം. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ പിറന്നാള്‍ ആണെങ്കിലും ഇത്തവണ രാഷ്ട്രീയ പ്രാധാന്യമേറെയാണ്. 75 എന്ന സംഖ്യയില്‍ കുരുങ്ങിയാണ് ഒരിക്കലും കൂടാത്ത മാര്‍ഗ്ഗ നിര്‍ദേശ് മണ്ഡലില്‍ മുതിര്‍ന്ന നേതാക്കള്‍ ഒതുങ്ങിയത് . 2025 സെപ്തംബര്‍ 17 ശേഷം മോദിയുടെ പിന്‍ഗാമി അമിത് ഷാ ആകുമെന്നും യോഗി ആദിത്യ നാഥിന് സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്നും ആദ്യം പ്രചരിപ്പിച്ചത് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആണ്. ഡല്‍ഹിയിലെ അധികാര നഷ്ടവും ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ തോല്‍വിയും കെജ്രിവാളിനെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞു. വോട്ട് തട്ടിപ്പിന്റെ തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി രംഗത്തിറങ്ങിയതോടെയാണ് ഹാട്രിക് മോദി വിജയത്തിന്റെ…
Read More » -
Breaking News
രാത്രി ഹൃദ്രോഗിയായ അമ്മയെശുശ്രൂഷിച്ചു; കൊല്ലത്ത് ക്ലാസ്മുറിയില്‍ ഉറങ്ങിയ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച് അധ്യാപിക
കൊല്ലം: ക്ലാസ്മുറിയിലെ ഡസ്‌കില്‍ തലവച്ച് കിടന്ന വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. സംഭവത്തില്‍ തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക മര്‍ദിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്. സംഭവത്തിന്റെ തലേദിവസം രാത്രി മുഴുവന്‍ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കില്‍ തലവച്ച് മയങ്ങിപ്പോയി. ക്ലാസിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് തരിപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. ഞായറാഴ്ച്ച വൈകിട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു. ഇതോടെ ഭയന്ന പെണ്‍കുട്ടി അധ്യാപിക ഉപദ്രവിച്ച കാര്യം വീട്ടില്‍ പറഞ്ഞു. ഇതോടെയാണ് ചികിത്സ തേടിയത്. തലയ്ക്കകത്ത് രക്തശ്രാവമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നാല് ദിവസം പൂര്‍ണ…
Read More » -
Breaking News
മലപ്പുറത്ത് വന്‍ ആയുധവേട്ട; വീട്ടില്‍നിന്ന് കണ്ടെത്തിയത് 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും
മലപ്പുറം: എടവണ്ണയിലെ വീട്ടില്‍ നടന്ന പൊലീസ് പരിശോധനയില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമസ്ഥന്‍ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു. വീടിന്റെ മുകള്‍ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. ആയുധങ്ങള്‍ അനധികൃതമായി സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്നു. ഇവ എവിടെ നിന്ന് എത്തിച്ചു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഒലവക്കോട് പുതിയ പാലം പരിസരത്തുനിന്ന് വെടിയുണ്ടകളുമായി യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് അത്യാധുനിക…
Read More » -
Breaking News
ചെറുവത്തൂരില്‍ പ്രകൃതിവിരുദ്ധ പീഡനം തുടര്‍ന്നത് മൂന്നു വര്‍ഷം; ഡേറ്റിങ് ആപ്പ് കെണി, യു.പി.ഐ വഴി പണം, മുങ്ങിയ ലീഗുകാരനായി അന്വേഷണം
കാസര്‍ഗോട്: ചെറുവത്തൂരില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളെ പിടികൂടാന്‍ പഴുതടച്ച അന്വേഷണമാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് നടത്തിയത്. ചന്തേര, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിവരം ചോരാതിരിക്കാന്‍ ജാഗ്രതയിലായിരുന്നു അന്വേഷണസംഘം. ഈ ജാഗ്രതയിലും തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഒരു പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. എട്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കാലയളവില്‍ വീട്ടിലും വിവിധ ഇടങ്ങളിലുമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്. ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികളുമായി പരിചയം. സര്‍ക്കാര്‍ ജീവനക്കാരും പ്രാദേശിക രാഷ്ട്രീയനേതാക്കളും ഫുട്‌ബോള്‍ പരിശീലകരുമുള്‍പ്പെടെ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ ഉള്‍പ്പെട്ടത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇന്‍സ്പെക്ടര്‍മാരയ കെ. പ്രശാന്ത് (ചന്തേര), നിബിന്‍ ജോയി (നീലേശ്വരം), ടി.കെ. മുകുന്ദന്‍ (ചീമേനി), കെ.പി. സതീഷ് (വെള്ളരിക്കുണ്ട്), രഞ്ജിത്ത് രവീന്ദ്രന്‍ (ചിറ്റാരിക്കാല്‍) എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണ്‍ പരിശോധനയിലാണ് പോലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചത്. വിദ്യാര്‍ഥിക്ക്…
Read More »