പ്രധാനമന്ത്രിയുടെ പിറന്നാളിനോടന് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; ‘പരിശോധിച്ച്’ വരികയാണെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാവോയിസ്റ്റ് സംഘടനയായ സിപിഐ (മാവോയിസ്റ്റ്). എന്നാല്‍, സംഘടനയുടെ പ്രതികരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുകയാണ്. അവരുടെ പ്രസ്താവനയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്നും കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതുപോലെ 2026 മാര്‍ച്ചോടെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ മാവോയിസ്റ്റ് വക്താവ് അഭയ്‌യുടെ പേരില്‍ പുറത്തുവന്ന കത്ത് ഒരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു.
തങ്ങള്‍ നിരുപാധികം ആയുധങ്ങള്‍ താഴെ വയ്ക്കാന്‍ തീരുമാനിച്ചതായി ഓഗസ്റ്റ് 15ന് ഛത്തീസ്ഗഡിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ അഭ്യര്‍ത്ഥനകള്‍ക്ക് മറുപടിയായാണ് ഇതെന്ന് പ്രസ്താവനയില്‍ പറയുന്നു.
മല്ലജോള വേണുഗോപാല്‍ എന്ന അഭയയുടെ ഫോട്ടോ പതിപ്പിച്ചുള്ള പത്രക്കുറിപ്പില്‍ മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര, ദേശീയ സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ”താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ പൊതു പ്രധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും ഇടപഴകുന്നതും ഞങ്ങള്‍ തുടരും,” അതില്‍ പറയുന്നു.
അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലമാണ് പ്രസ്താവന ഇറക്കാന്‍ വൈകിയതെന്ന് അടിക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അര്‍ധസൈനിക സേനയുടെ പ്രവര്‍ത്തനങ്ങളും സംസ്ഥാന പോലീസിന്റെയും സിആര്‍പിഎഫിന്റെയും നിരന്തരമായുള്ള പട്രോളിംഗും മാവോയിസ്റ്റ് കേഡറുകളുടെ നീക്കവും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്ന് ബസ്തറിലെ വൃത്തങ്ങള്‍ പറഞ്ഞു. ഇതായിരിക്കാം പ്രസ്താവന പുറത്തിറക്കാന്‍ വൈകിയതെന്ന് അവര്‍ പറഞ്ഞു.
മാവോയിസ്റ്റ് സംഘടനയുടെ പുതിയ നീക്കത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രതയോടൊണ് പ്രതികരിച്ചത്. ആയുധങ്ങള്‍ താഴെ വയ്ക്കുന്നതിനെ കുറിച്ചും സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതയെക്കുറിച്ചും സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ ആധികാരികത പരിശോധിച്ചുകൊണ്ടിരിക്കുകാണ്. അതിന്റെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
സിപിഐ (മാവോയിസ്റ്റ്)യുമായി ഇടപഴകുന്നതിനോ ചര്‍ച്ചകള്‍ നടത്തുന്നതോ സംബന്ധിച്ചുള്ള ഏതൊരു തീരുമാനവും സര്‍ക്കാരിന് മാത്രമാണെന്നും സാഹചര്യങ്ങള്‍ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കും,” ബസ്തര്‍ ഐജി പി സുന്ദര്‍രാജ് പറഞ്ഞു. പ്രഥമദൃഷ്ട്യാ കത്ത് ആധികാരികമാണെന്ന് തോന്നിയെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.






