Month: September 2025
-
Sports
സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ വെടിക്കെട്ട്, 77 പന്തുകളില്‍ സെഞ്ച്വറി ; 100 റണ്‍സ് വ്യത്യാസത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ വനിതാടീമായി ഇന്ത്യന്‍ വുമണ്‍സ് ടീം ചരിത്രമെഴുതി
ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 100-ല്‍ അധികം റണ്‍സിന്റെ മാര്‍ജിനില്‍ വിജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ന്യൂ ചണ്ഡീഗഡിലെ മഹാരാജാ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 102 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും വലിയ റണ്‍ മാര്‍ജിനിലുള്ള മുന്‍ റെക്കോര്‍ഡ് 92 റണ്‍സിന്റെ വിജയമാണ്. ഈ റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ പേരിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ മുന്‍ ഏകദിനത്തിലെ ഏറ്റവും വലിയ വിജയം 2004 ഡിസംബര്‍ 28-ന് ചെന്നൈയില്‍ വെച്ച് നടന്ന മത്സരത്തില്‍ 88 റണ്‍സിനാണ്. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 49.5 ഓവറില്‍ 292 റണ്‍സെടുത്തു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാന മികച്ച പ്രകടനം കാഴ്ചവെച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിനായി ഓപ്പണിംഗിനിറങ്ങിയ ഈ ഇടംകൈയ്യന്‍ താരം, 91 പന്തില്‍ നിന്ന്…
Read More » -
Breaking News
നടി ദിഷാപഠാണിയുടെ വീടിന് സമീപം വെടിയുതിര്‍ത്തവരെ പിടികൂടി ; പോലീസ് എന്‍കൗണ്ടര്‍ ചെയ്തു കൊലപ്പെടുത്തി ; ഗോള്‍ഡി ബ്രാര്‍ – രോഹിത് ഗോദാര സംഘത്തിലെ അംഗങ്ങള്‍
നടി ദിഷാ പഠാനിയുടെ ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത രണ്ട് പേരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്‍കൗണ്ടര്‍ ചെയ്തു. ഗാസിയാബാദില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ കൊലപ്പെടുത്തിയത്. എസ് ടി എഫിന്റെ നോയിഡ യൂണിറ്റും ഡല്‍ഹി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളായ രവീന്ദ്ര, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയില്‍ വെച്ച് ഇരുവരും പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു ണ്ടായ വെടിവെപ്പില്‍ ഇരുവര്‍ക്കും പരിക്കേറ്റു. അതിനുശേഷം അവരെ കീഴ്‌പ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് ഒരു ഗ്ലോക്ക്, ഒരു സിഗാന പിസ്റ്റള്‍, കൂടാതെ നിരവധി വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗോള്‍ഡി ബ്രാര്‍ – രോഹിത് ഗോദാര സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട രവീന്ദ്രയും അരുണും എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സെപ്റ്റംബര്‍ 12-ന് പുലര്‍ച്ചെ 3:30-ഓടെയാണ് സംഭവം നടന്നത്. ബറേലിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലുള്ള നടിയുടെ വീടിന് പുറത്ത് രണ്ട് അക്രമികള്‍ 8-10 തവണ വെടിയുതിര്‍ത്ത…
Read More » -
Breaking News
കോവിഡിന് ശേഷം ആള്‍ക്കാര്‍ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുന്നു ; നമ്പര്‍വണ്ണെന്ന് പറഞ്ഞ് പുകഴ്ത്തിയ കേരളത്തിലെ ആരോഗ്യരംഗം വന്‍ പരാജയം ; അമീബിക് മസ്തിഷ്‌ക്കജ്വരം, 15 ദിവസം കൊണ്ട് 8 മരണം
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യരംഗം വന്‍ പരാജയമെന്നും വെന്റിലേക്കറിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡിന് ശേഷം ആള്‍ക്കാര്‍ കുഴഞ്ഞുവീണ് മരിക്കുന്നത് പതിവാണെന്നും രോഗബാധ തടയാന്‍ ആവശ്യമായ ഒരു കാര്യവും ചെയ്യുന്നില്ലെന്നും വിമര്‍ശിച്ചു. അമീബിക് മസ്തിഷ്‌ക്കജ്വരവുമായി ബന്ധപ്പെട്ട് സഭയില്‍ അടിയന്തിര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അമീബിക് മസ്തിഷ്‌ക ജ്വരത്തെ കുറിച്ചുള്ള അകറ്റാന്‍ പ്രമേയം കൊണ്ടുവരുമ്പോള്‍ കൊട്ടേഷന്‍ എടുത്തു എന്നാണ് പറയുന്നത്, 19 മരണം ഉണ്ടായി. 15 ദിവസം കൊണ്ട് 8 മരണം ഉണ്ടായി. ചികിത്സ പ്രോട്ടോക്കോള്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. വിദഗ്ധ സഹായം തേടിയിട്ടില്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു. കേരളത്തില്‍ അപകടപരമായ സാഹചര്യമാണെന്നും ലോകത്തെ എല്ലാ രോഗങ്ങളുമുണ്ടെന്നും എന്നിട്ടും ആരോഗ്യവകുപ്പ്് ഒന്നും ചെയ്യാതെ കയ്യുംകെട്ടിയിരിക്കുകയാണെന്നും പറഞ്ഞു. കേരളത്തില്‍ 2016 ലാണ് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വസ്തുത അതായിരിക്കെ എന്തിനാണ് 2013 ല്‍ ഇരുന്ന സര്‍ക്കാരിന്മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. ആശുപത്രി വികസന സമിതിയില്‍ നയാ പൈസയില്ല. ആരോഗ്യ കേരളത്തിനെതിരെ പരാതി പറഞ്ഞത് ഇടത്…
Read More » -
Business
സാംസങ്ങ് കുട്ടികൾക്കായി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025 സംഘടിപ്പിച്ചു
രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ് കുട്ടികള്‍ക്കായി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025’ സംഘടിപ്പിച്ചു. ജീവനക്കാരും അവരുടെ കുട്ടികളും പങ്കാളികളും ഒരുമിച്ചുകൂടി സാംസങ്ങ് കുടുംബത്തിന്റെ ഭാഗമാണെന്ന അഭിമാനം പങ്കിടുന്നതിനായുള്ള ആഘോഷമായി അത് മാറി. ഗുരുഗ്രാമിലെ സാംസങ്ങ് കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ഒരു ദിവസം നീണ്ടു നിന്ന പരിപാടി കുടുംബങ്ങള്‍ക്ക് മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാനും അടുത്ത തലമുറയ്ക്ക് സ്വപ്‌നം കാണാനും, നവീകരണത്തിനും, സാങ്കേതികവിദ്യയെ അന്വേഷിക്കാനും പ്രചോദനം നല്‍കുന്നതിനായിട്ടുമായിരുന്നു. മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികള്‍ക്ക് സാംസങ്ങിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കാനും, മാതാപിതാക്കള്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് കാണാനും, കമ്പനിയുടെ നൂതനാശയങ്ങളുടെയും പരിചരണത്തിന്റെയും സംസ്‌കാരം അനുഭവിക്കാനും സംരംഭം അവസരം നല്‍കി. സാംസങ്ങിലെ കുട്ടികളുടെ ദിനം കുടുംബങ്ങള്‍ക്ക് മനസിന്റെ വാതിലുകള്‍ തുറക്കുക മാത്രമല്ല, നവീകരണത്തിന്റെ ലോകം കൂടി തുറന്നു കൊടുക്കുന്നതായിരുന്നുവെന്നും കുടുംബാംഗങ്ങളെ ജോലി സ്ഥലത്ത് ഒരുമിച്ചു കൊണ്ടു വന്നതിലൂടെ സാംസങ്ങിന്റെ ഭാഗമായതില്‍ അവര്‍ക്ക് അഭിമാനം തോന്നണമെന്ന് തങ്ങള്‍ ആഗ്രഹിച്ചുവെന്നും സാംസങ്ങ് ഇന്ത്യ പീപ്പിള്‍ ടീം മേധാവി റിഷഭ് നാഗ്പാല്‍…
Read More » -
Breaking News
ചതയദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച സംഭവം ; ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കെ എ ബാഹുലേയന്‍ സിപിഐഎമ്മിലേക്ക് ; എം.വി.ഗോവിന്ദനെ കണ്ടു
തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചെന്ന വിവാദം ഉയര്‍ത്തിയ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സിപിഐഎമ്മിലേക്കെന്ന് സൂചന. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച നടപടിയ്‌ക്കെതിരേ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയന്‍ ഫേസ്ബുക്ക്‌പോസ്റ്റ്് ഇട്ടിരുന്നു. സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് താന്‍ ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ എകെജി സെന്ററിലെത്തി ബാഹുലേയന്‍ കാണുകയും ചെയ്തിട്ടുണ്ട്. ഗുരുദേവനെ അവഹേളിക്കാനും ഹിന്ദു സന്യാസിയാക്കി വര്‍ഗീയ മുതലെടുപ്പ് നടത്താനും ബിജെപി ശ്രമിച്ചെന്ന് എകെജി സെന്ററിലെത്തി എംവി ഗോവിന്ദനെ കണ്ടശേഷം ബാഹുലേയന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനമാനങ്ങള്‍ തനിക്ക് പ്രശ്നമല്ല. ഗുരുദേവ ദര്‍ശനം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ക്കൂടി മാത്രമേ നിലനില്‍ക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയേയും മന്ത്രി വി ശിവന്‍കുട്ടിയേയും ബാഹുലേയന്‍ കണ്ടിരുന്നു. എസ്എന്‍ഡിപി യൂണിയന്റെ അസിസ്റ്റന്റ് സെക്രട്ടറികൂടിയാണ് ബാഹുലേയന്‍.
Read More » -
Breaking News
നരേന്ദ്രമോദിയുടെ ജന്മദിനം പള്ളിയില്‍ ആഘോഷിക്കുമെന്ന് പ്രചരണം ; ആരാധനാലയവും പരിസരവും രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനുവേണ്ടിയോ ഉള്ളതല്ലെന്ന് ഇടവക വികാരിയുടെ മറുപടി
ഇടുക്കി: ആരാധനാലയവും പരിസരവും രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ലെന്ന് വിമര്‍ശിച്ച് ഇടുക്കി മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളി അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പള്ളിയില്‍ ആഘോഷിക്കുമെന്ന ബിജെപി പ്രചരണം സാമൂഹ്യമാധ്യമ ങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇടവക വികാരിയുടെ വിശദീകരണം. ‘നമ്മുടെ ദൈവാലയത്തില്‍ രാഷ്ട്രീയ അടിസ്ഥാനത്തില്‍ വ്യക്തികളുടെയും പാര്‍ട്ടിക ളുടെയും പേരിലുള്ള ആഘോഷ പരിപാടികള്‍ നടക്കുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കോതമംഗലം രൂപതയ്ക്കോ മുതലക്കോടം ഇടവകയ്ക്കോ ഈ ആഘോഷ പരിപാടികളുമായി യാതൊരു ബന്ധവുമില്ല. ഇപ്രകാരം ഒരു ആഘോഷ പരിപാടി ഇവിടെ നടന്നിട്ടുമില്ല. നമ്മുടെ ദൈവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് ഈ പോസ്റ്റര്‍ നിര്‍മ്മിച്ചതിനെ അപലപിക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനുവേണ്ടിയോ കൂദാശകളെയോ ഈ ദൈവാലത്തെയോ പള്ളി പരിസരങ്ങളെയോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല’, വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലി ച്ചാലില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുര്‍ബാനക്ക് വേണ്ടി പണം അടച്ചിരുന്നുവെന്നാണ് ബിജെപി പറയുന്നത്. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച ഇടുത്തി നോര്‍ത്ത് ജില്ലാ…
Read More » -
Breaking News
ഹൃദ്‌രോഗിയായ അമ്മയെ ചികിത്സിക്കാന്‍ ഉറക്കമിളച്ചു ; പിറ്റേന്ന് ക്ലാസ്മുറിയില്‍ കിടന്നുറങ്ങിയപ്പോള്‍ അദ്ധ്യാപിക കട്ടിയുള്ള പുസ്തകംവെച്ച് തലയ്ക്കടിച്ചു ; വിദ്യാര്‍ത്ഥിനി പരിക്കേറ്റ് ആശുപത്രിയില്‍
കൊല്ലം: തലേന്ന് മാതാവിന്റെ ചികിത്സയ്ക്കായി ഉറക്കമിളച്ച കുട്ടി ക്ലാസ്സില്‍ കിടന്നുറങ്ങിയ തിന് അദ്ധ്യാപിക കട്ടിയുള്ള പുസ്തകംവെച്ച് തലയ്ക്കടിച്ചു. വിദ്യാര്‍ത്ഥിനിയ്ക്ക് ചികിത്സ തേടേണ്ടി വന്നതായി റിപ്പോര്‍ട്ട്. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുത്തു. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക മര്‍ദിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കില്‍ തലവച്ച് ഉറങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായിട്ടാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്. അധ്യാപിക ക്ലാസ്സില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ തലയ്ക്ക് തലയ്ക്ക് തരിപ്പും അനുഭവപ്പെട്ടിരുന്നു. കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. ഞായറാഴ്ച്ച വൈകീട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു. വൈകിട്ട് പനിയും അസ്വസ്ഥതയും ഉണ്ടായതോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ തലേദിവസം ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ്…
Read More » -
Breaking News
ആഗോള അയ്യപ്പസംഗമം നടത്താന്‍ തടസ്സമില്ലെന്ന് സുപ്രീംകോടതി ; കര്‍ശന നിര്‍ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയുമേ നടത്താവു; ഹൈക്കോടതി നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍േദശങ്ങള്‍ പാലിക്കണം
ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി. ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതിവിധി. അതേസമയം പരിപാടി സംഘടിപ്പിക്കുന്നതിന് നേരത്തേ ഹൈക്കോടതി നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍േദശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതികള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. കര്‍ശന നിര്‍ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയും ആഗോള അയ്യപ്പസംഗമം നടത്താമെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പരിപാടി ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്, ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സാമ്പത്തീക സുതാര്യത പാലിക്കണം. സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണം, വരവ് ചെലവുകളെ കുറിച്ച് കൃത്യമായ കണക്ക് വേണം, സാധാരണ ശബരിമല വിശ്വാസി സമൂഹത്തിന് ലഭിക്കുന്ന അതേ പരിഗണനമാത്രമേ സംഗമത്തിന് എത്തുന്നവര്‍ക്കും നല്‍കാവൂ, പുണ്യ പൂങ്കാവനമായി കണക്കാക്കപ്പെടുന്ന ശബരിമലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുത് തുടങ്ങിയ തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹൈക്കോടതി മമ്പോട്ട് വെച്ചത്. പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന…
Read More » -
Breaking News
മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വെയ്ക്കുന്നു ; കോടികളുടെയും ലക്ഷത്തിന്റെയും 1300 സാധനങ്ങള്‍ ; 5.5 ലക്ഷത്തിന്റെ രാമക്ഷേത്ര മാതൃകയും 1.03 കോടിയുടെ ഭവാനിദേവിയുടെ വിഗ്രഹവുമുണ്ട്
ഡല്‍ഹി: ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിലയേറിയ സമ്മാനങ്ങള്‍ ലേലത്തിന് വെയ്്ക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ചെറുരൂപം, ഭവാനിദേവിയുടെ എന്നിവയും ലേലവസ്തുക്കളില്‍ പെടുന്നു. പിഎം മെമന്റോസ് വെബ്‌സൈറ്റ് അനുസരിച്ച്, ഭവാനി ദേവി വിഗ്രഹത്തിന് 1.03 കോടി രൂപയാണ് അടിസ്ഥാന വില, അതേസമയം രാമക്ഷേത്രത്തിന്റെ മാതൃകയ്ക്ക് 5.5 ലക്ഷം രൂപയും. 2024-ലെ പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ ജേതാക്കള്‍ ഉപയോഗിച്ച മൂന്ന് ജോഡി ഷൂസുകളും ലേലത്തിനുണ്ട്, ഓരോ ജോഡി ഷൂസിനും 7.7 ലക്ഷം രൂപ വീതം വിലയുണ്ട്. സെപ്റ്റംബര്‍ 17-ന് ജന്മദിനത്തില്‍ ആരംഭിച്ച് ഒക്ടോബര്‍ 2 വരെ 1,300-ലധികം സമ്മാനങ്ങളാണ് ഓണ്‍ലൈന്‍ ലേലത്തിന് വെച്ചിരിക്കുന്നത്. ജമ്മു കാശ്മീരില്‍ നിന്നുള്ള ഒരു പഷ്മിന ഷാള്‍, രാം ദര്‍ബാറിന്റെ തഞ്ചാവൂര്‍ പെയിന്റിംഗ്, ഒരു ലോഹ നടരാജ പ്രതിമ, ഗുജറാത്തില്‍ നിന്നുള്ള ഒരു റോഗന്‍ കലാസൃഷ്ടി, കൈകൊണ്ട് നെയ്ത നാഗ ഷാള്‍ എന്നിവയും മറ്റ് സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തെ പ്രത്യേക ആകര്‍ഷണം, പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യന്‍ പാരാ-അത്ലറ്റുകള്‍ സംഭാവന ചെയ്ത…
Read More »
