Breaking NewsKeralaLead NewsNEWS

ഓപ്പറേഷന്‍ നുംഖോറില്‍ ഇടുക്കിയിലും പരിശോധന; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ കാര്‍ പിടിച്ചെടുത്തു; പ്രമുഖര്‍ വണ്ടികള്‍ വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കാന്‍?

കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ ഇടുക്കിയിലെ പരിശോധനയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ കാര്‍ പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശില്‍പ്പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസറാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

മലപ്പുറം തിരൂര്‍ സ്വദേശികളില്‍ നിന്നാണ് ഇവര്‍ വാഹനം വാങ്ങിയത്. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് അടിമാലിയില്‍ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങള്‍ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അതില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. 36 കാറുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.

Signature-ad

ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. നികുതിവെട്ടിച്ച് ആഢംബര വാഹനങ്ങള്‍ എത്തിച്ചതില്‍ കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങള്‍ തേടി. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാന്‍ പല പ്രമുഖരും വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നാണ് സംശയം. കസ്റ്റംസില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. വാഹനക്കടത്തിലൂടെ കോടികളുടെ ജി എസ് ടി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് കമ്മീഷര്‍ വെളിപ്പെടുത്തിയിരുന്നു. ജിഎസ്ടി വെട്ടിപ്പില്‍ കേന്ദ്ര ജി.എസ്.ടി വകുപ്പും അന്വേഷണം തുടങ്ങി. വാഹന രജിസ്ട്രേഷന് എംബസികളുടെയും മറ്റും വ്യാജരേഖകള്‍ ചമച്ചതില്‍ വിദേശകാര്യമന്താലയത്തിനും വിവരങ്ങള്‍ കൈമാറാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: