Month: September 2025

  • Breaking News

    ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; പിന്നാലെ ഡ്രൈവര്‍ ആസിഡ് കുടിച്ചു മരിച്ചു, സംഭവം കാസര്‍കോട്ട്

    കാസര്‍കോട്: കാര്‍ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ബേത്തൂര്‍പാറയില്‍ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചത്. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ബേത്തൂര്‍ പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായിരുന്നു പരുക്കേറ്റത്. അപകടം നടന്ന ഉടന്‍ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാര്‍ അനീഷിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും. പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും മരിച്ചു. ഭാര്യ : വീണ, മക്കള്‍: നീരജ്, ആരവ്. പരേതനായ കെ.ശേഖരന്‍ നായരുടെയും കമലാക്ഷിയുടെയും മകനാണ്.

    Read More »
  • Breaking News

    ട്രംപ് കയറിയപ്പോള്‍ യുഎന്നിലെ എക്സലേറ്റര്‍ നിന്നു, പടി കയറി പ്രസിഡന്റും ഭാര്യയും; അന്വേഷണം ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്

    ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ എക്സലേറ്റര്‍ പൊടുന്നനെ നിന്നുപോയത് വൈറ്റ് ഹൗസും യുഎന്നും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും എക്സലേറ്ററിലേക്ക് കാലെടുത്തു വെച്ചതിനു പിന്നാലെയാണ് അതിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലച്ചത്. തുടര്‍ന്ന് ട്രംപും ഭാര്യയും എസ്‌കലേറ്ററിന്റെ പടി കയറി പോകുകയായിരുന്നു. എക്സലേറ്ററിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലച്ചതിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വിമര്‍ശിച്ചു. അംഗീകരിക്കാനാകാത്തതാണെന്ന് പറഞ്ഞ, ലെവിറ്റ് എക്സലേറ്റര്‍ നിന്നത് നിഷ്‌കളങ്കമായ പിഴവായി കരുതാനാവില്ലെന്നും അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അന്വേഷണം വേണം. ആരെങ്കിലും എസ്‌കലേറ്റര്‍ മനഃപൂര്‍വം നിര്‍ത്തിയതാണെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ട്രംപ് എത്തുമ്പോള്‍ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും നിര്‍ത്തുന്നതിനെക്കുറിച്ച് യുഎന്‍ ജീവനക്കാര്‍ തമാശ പറഞ്ഞിരുന്നതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി വേണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസ് രംഗത്തു വന്നിട്ടുള്ളത്. ജനറല്‍ അസംബ്ലിയില്‍ ട്രംപ് പ്രസംഗം ആരംഭിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ…

    Read More »
  • Breaking News

    അശ്ലീലസന്ദേശം, ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു; ആശ്രമ ഡയറക്ടര്‍ക്കെതിരേ വിദ്യാര്‍ഥിനികളുടെ കൂട്ടപ്പരാതി; സ്വാമി മുങ്ങി

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശ്രമത്തിന്റെ ഡയറക്ടര്‍ക്കെതിരേ ലൈംഗികാതിക്രമ ആരോപണവുമായി 17-ഓളം വിദ്യാര്‍ഥിനികള്‍. പരാതിയില്‍ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥസാരഥിക്കെതിരേ പോലീസ് കേസെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇഡബ്ല്യുഎസ് (സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം) സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് പരാതിനല്‍കിയത്. കേസെടുത്തതിനു പിന്നാലെ ഇയാള്‍ ഒളിവിലാണ്. ചൈതന്യാനന്ദ സരസ്വതി മോശം ഭാഷ ഉപയോഗിച്ചുവെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് വിദ്യാര്‍ഥിനികളുടെ പരാതി. പ്രതിയുടെ ആവശ്യം നിറവേറ്റാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ഫാക്കല്‍റ്റിയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും തങ്ങളെ സമ്മര്‍ദത്തിലാക്കിയെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. ആശ്രമത്തില്‍ ജോലിചെയ്യുന്ന ചില വാര്‍ഡന്‍മാര്‍ പ്രതിക്ക് തങ്ങളെ പരിചയപ്പെടുത്തിയതായും വിദ്യാര്‍ഥികളുടെ പരാതിയിലുണ്ട്. വിദ്യാര്‍ഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങള്‍ക്കും കേസെടുത്തതായി സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമിത് ഗോയല്‍ പറഞ്ഞു. സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കുറ്റകൃത്യം നടന്ന…

    Read More »
  • Breaking News

    91 വയസ്സുകാരിയെ പീഡിപ്പിച്ചു, സ്വര്‍ണമാല കവര്‍ന്നു; അതിക്രമം വീടുകയറി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം കഠിനതടവും

    തൃശൂര്‍: തൊണ്ണൂറ്റിയൊന്നുകാരിയോട് വീട്ടില്‍ കയറി ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണമാല കവരുകയും ചെയ്ത കേസില്‍ ഇരട്ടജീവപര്യന്തം തടവും 15 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. പാലക്കാട്, ആലത്തൂര്‍, കിഴക്കഞ്ചേരി, കണ്ണംകുളം സ്വദേശി വിജയകുമാറി(ബിജു-40)നാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വിവീജ സേതുമോഹന്‍ ശിക്ഷ വിധിച്ചത്. 2022 ഓഗസ്റ്റ് മൂന്നിന് വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികയെ അടുക്കളയില്‍നിന്ന് ബലമായി എടുത്തുകൊണ്ടുപോയി മുറിയില്‍വെച്ച് പീഡിപ്പിക്കുകയും കഴുത്തിലെ രണ്ടരപ്പവനോളം തൂക്കമുള്ള മാല ബലമായി കവരുകയും ചെയ്തെന്ന കേസ് ഇരിങ്ങാലക്കുട പോലീസാണ് എടുത്തത്. ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടറായിരുന്ന അനീഷ് കരീമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അതിജീവിത സംഭവത്തിനുശേഷം എട്ടുമാസത്തിനകം മരിച്ചു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പ്രതിയുടെ മുടികള്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കണ്ടെടുത്ത സ്വര്‍ണമാലയും കേസില്‍ പ്രധാന തെളിവായി. സമീപവാസിയുടെ മൊഴിയും പ്രതി സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്കും മറ്റും തെളിവായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര്‍. രജിനി…

    Read More »
  • Breaking News

    എന്‍.എം വിജയന്റെ കുടിശിക തീര്‍ത്ത് കെപിസിസി, ബാങ്കില്‍ 63 ലക്ഷം അടച്ചു; ഗാന്ധി ജയന്തി ദിനത്തില്‍ സത്യാഗ്രഹമെന്ന കുടുംബത്തിന്റെ മുന്നറിയിപ്പില്‍ നേതൃത്വം വിരണ്ടു

    വയനാട്: ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി. ബാങ്കിലെ കുടിശികയായ 63 ലക്ഷം രൂപയാണ് കെപിസിസി അടച്ചത്. എന്‍ എം വിജയന്റെ ബാങ്കിലെ കടബാധ്യത അടച്ചുതീര്‍ക്കാമെന്ന വാഗ്ദാനം പാലിച്ചില്ല എന്ന് കാട്ടി കുടുംബം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. എന്‍ എം വിജയന്റെ മരുമകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഇത് ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ എന്‍ എം വിജയന്റെ പേരിലുള്ള കടം കെപിസിസി അടച്ചുതീര്‍ത്തത്. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സത്യാഗ്രഹം ഇരിക്കും എന്ന് വരെ കുടുംബം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടി. കോണ്‍ഗ്രസ് ആണ് ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്. ഇവിടെ വിജയന്റെ പേരില്‍ എത്ര രൂപയുടെ കടം ഉണ്ടെന്ന് കഴിഞ്ഞദിവസം കെപിസിസി അന്വേഷിച്ച് വ്യക്തത വരുത്തിയിരുന്നു. 2007ല്‍ 40 ലക്ഷത്തോളം രൂപമാണ് വിജയന്‍ ബാങ്കില്‍ നിന്ന് കടമെടുത്തിരുന്നത്.…

    Read More »
  • Breaking News

    വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച; 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു; മോഷണം മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍

    തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂരിലെ വീട്ടില്‍ നിന്നും 90 പവന്‍ സ്വര്‍ണം മോഷണം പോയി. മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 90 പവന്‍ സ്വര്‍ണവും 1 ലക്ഷം രൂപയുമാണ് മോഷിക്കപ്പെട്ടത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ഒരു ലക്ഷം രൂപ. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു വീട്ടുകാര്‍ രാത്രി ഉറങ്ങാന്‍ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടുകാര്‍ രാവിലെ തിരിച്ചെത്തിയപ്പോള്‍ മുന്നിലെ വാതില്‍ തുറന്ന നിലയിലായിരുന്നു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച ശേഷം അന്വേഷണം ആരംഭിച്ചു. എംഎല്‍എ എം. വിന്റസന്റും സംഭവസ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചു.

    Read More »
  • Breaking News

    ഭൂട്ടാന്‍ വണ്ടിതട്ടിപ്പ് വാര്‍ത്താ സമ്മേളനത്തിനിടയ്‌ക്കൊരു ഫോണ്‍കോള്‍; എല്ലാം പൂട്ടിക്കെട്ടി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സ്ഥലംവിട്ടു; തട്ടിപ്പ് നടന്മാര്‍ക്ക് അറിയാമെങ്കില്‍ കേസ് വരും; ആ ഫോണ്‍ സമ്മര്‍ദ്ദം എത്തിയത് നടന്‍ വഴി?

    കൊച്ചി: കേരളത്തിലെ 5 ജില്ലകളിലായി നടത്തിയ റെയ്ഡിനു പിന്നാലെ 36 വാഹനങ്ങള്‍ പിടികൂടിയ ശേഷം കസ്റ്റംസ് അന്വേഷണം പുതിയ തലത്തിലേക്ക്. തട്ടിപ്പിനെ കുറിച്ച് നടന്മാര്‍ക്ക് അറിയാമായിരുന്നു എന്നാണ് കണ്ടെത്തലെങ്കില്‍ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ നേരിടേണ്ടി വരും. ഇടനിലക്കാരുടെ തട്ടിപ്പാണ് നടന്നതെങ്കില്‍ നടന്മാര്‍ക്ക് രക്ഷപ്പെടാം. പക്ഷേ ഇടനിലക്കാരുടെ വിശദാംശങ്ങള്‍ നല്‍കേണ്ടി വരും. പൃഥ്വിരാജും ഇത്തരമൊരു വാഹനം സ്വന്തമാക്കിയതായി കസ്റ്റംസിന് വിവരമുണ്ടെങ്കിലും കൊച്ചിയിലോ തിരുവനന്തപുരത്തോ ഇത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഈ വാഹനവും അതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാന്‍ പൃഥ്വിരാജിന് നോട്ടീസ് നല്‍കും. ഉന്നതരുടെ പേരടക്കം വാര്‍ത്താ സമ്മേളനം വിളിച്ച് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ടി.ടിജു പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം നടന്നത്. ഇതു കൊണ്ടു തന്നെ വസ്തുതകള്‍ കൃത്യമായി പുറത്തെത്തി. അതിനിടെ, ഈ വിവരം പുറത്തു വിട്ട വാര്‍ത്താ സമ്മേളനത്തില്‍ നാടകീയതകളും ഉണ്ടായി. വാര്‍ത്താ സമ്മേളനം മുക്കാല്‍ഭാഗം പൂര്‍ത്തിയായ സമയം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ടി.ടിജുവിന് ഒരു ഫോണ്‍ കോള്‍…

    Read More »
  • Breaking News

    ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കുറ്റപത്രത്തില്‍ നാല് പ്രതികള്‍, പണം പങ്കിട്ടെടുത്തു

    തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ജീവനക്കാര്‍ പണം പങ്കിട്ടെടുത്തു. നാല് പ്രതികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവരാണ് പ്രതികള്‍. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ദിയ കൃഷ്ണ നടത്തുന്ന ആഭരണക്കടയായ ‘ഒ ബൈ ഓസി’യിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്. ഇതില്‍ കേസെടുത്തതിന് പിന്നാലെ ജീവനക്കാര്‍ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാര്‍ ഉന്നയിച്ചത്. സംഭവം ചര്‍ച്ചയായതോടെ ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ…

    Read More »
  • Breaking News

    ട്രംപ് കടിച്ചാല്‍ കഞ്ഞികുടി തന്നെ മുട്ടുമോ? പിഴത്തീരുവ ഇന്ത്യയെ ബാധിച്ചു തുടങ്ങി, രൂപ റെക്കോഡ് ഇടിവില്‍, കയറ്റുമതിയില്‍ കുറവ് 22%

    മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 50 ശതമാനം തീരുവ ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചുതുടങ്ങിയതായി ഗ്ലോബല്‍ ട്രേഡ് ആന്‍ഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ(ജിടിആര്‍ഐ) റിപ്പോര്‍ട്ട്. 2025 മേയിനെ അപേക്ഷിച്ച് യുഎസിലേക്കുള്ള ചരക്കു കയറ്റുമതിയില്‍ 22.2 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. മേയില്‍ 880 കോടി ഡോളര്‍ ആയിരുന്നു കയറ്റുമതിയെങ്കില്‍ ഓഗസ്റ്റിലിത് 690 കോടി ഡോളറായി. തീരുവ ബാധകമായിട്ടില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലും ആഘാതം പ്രകടമായിട്ടുണ്ട്. തീരുവ ഉയര്‍ത്തുമെന്ന സൂചന ഉണ്ടായിരുന്നതിനാല്‍ അതിനുമുന്പ് വന്‍തോതില്‍ ഫോണ്‍ കയറ്റുമതി ചെയ്തിരുന്നു. അതേസമയം, ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ചൊവ്വാഴ്ച ഡോളറിനെതിരേ രൂപ എക്കാലത്തെയും താഴ്ന്നനിലയിലെത്തി. എച്ച്-1ബി വിസയ്ക്ക് ഫീസ് കുത്തനെ ഉയര്‍ത്തിയതാണ് തിരിച്ചടിയായത്. രാവിലെ 88.41 രൂപയിലായിരുന്നു വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഡോളറൊന്നിന് 88.82 രൂപയിലേക്ക് വീണു. ഒടുവില്‍ 88.75 രൂപയില്‍ വ്യാപാരം നിര്‍ത്തി. 88.45 രൂപയായിരുന്നു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവുംകുറഞ്ഞ നിലവാരം.  

    Read More »
  • Breaking News

    എന്‍എസ്എസ് നിലപാട് മരണവാറന്‍ഡോ? യുഡിഎഫിന് ആശങ്ക, സുകുമാരന്‍ നായരെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍; അയ്യപ്പസംഗമം നടത്തണമെന്ന സമ്മര്‍ദവുമായി ഒരു വിഭാഗം

    തിരുവനന്തപുരം: ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് യുഡിഎഫ്. എല്‍ഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും ആഗോള അയ്യപ്പ സംഗമം ബിജെപിക്ക് അവസരമുണ്ടാക്കിയെന്നും യുഡിഎഫ് വിലയിരുത്തി. ശബരിമലയിലെ നിലപാട് കീഴ്ഘടകങ്ങളില്‍ വിശദീകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ജില്ലാ യുഡിഎഫ് യോഗങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കും. അതേസമയം, ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ യുഡിഎഫിന് ആശങ്കയുണ്ട്. എന്‍എസ്എസിനെ അനുനയിപ്പിക്കാനാണ് നേതാക്കളുടെ നീക്കം. ശബരിമലയിലെ യുഡിഎഫ് നിലപാട് എന്‍എസ്എസ് നേതൃത്വത്തെ ബോധ്യപ്പെടുത്തും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ്…

    Read More »
Back to top button
error: