Breaking NewsCrimeLead NewsNEWS

78 വയസ്സുകാരിയെ കടന്നുപിടിച്ചു; 13 വയസ്സുകാരന്‍ അറസ്റ്റില്‍!

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 78 വയസ്സുകാരിയെ കടന്നുപിടിച്ച സംഭവത്തില്‍ 13 വയസ്സുകാരന്‍ അറസ്റ്റില്‍. കെന്റക്കി ലൂയിസ്‌വില്ലെയിലെ വീടിന് പുറത്ത് ഇരിക്കുകയായിരുന്ന ജാന്‍ ഫ്‌ലെച്ചറിനാണ് ദുരനുഭവം നേരിട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

സമീപത്തെ പാര്‍ക്കിലേക്കുള്ള വഴി ചോദിച്ചാണ് 13 വയസ്സുള്ള കുട്ടി വൃദ്ധയെ സമീപിച്ചത്. പിന്നീട് കുട്ടി വൃദ്ധയുടെ പിന്‍വശത്ത് പല തവണ സ്പര്‍ശിക്കുകയായിരുന്നു. ഞെട്ടലോടെ ദുരനുഭവം നേരിട്ട വൃദ്ധ എത്രയും വേഗം ഇവിടെ നിന്ന് പോകാന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കുട്ടി സംഭവസ്ഥലത്ത് നിന്ന് പോയത്. ആരെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടോയെന്നും കുട്ടി അന്വേഷിച്ചിരുന്നതായി വൃദ്ധ വെളിപ്പെടുത്തി.

Signature-ad

ലൂയിസ്‌വില്ലെ മെട്രോ പൊലീസ് പീഡനശ്രമം ചുമത്തിയാണ് 13 വയസ്സുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്ത് താമസിക്കുന്ന വ്യക്തിയല്ല പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കുട്ടി തന്നെ അനുചിതമായി സ്പര്‍ശിക്കാന്‍ തീരുമാനിച്ചതെന്ന ഞെട്ടലിലാണ് ജാന്‍ ഫ്‌ലെച്ചര്‍.

വിചിത്രമായ സംഭവത്തില്‍ അസ്വസ്ഥയായിട്ടും തനിക്ക് ഭയമില്ലെന്ന് ജാന്‍ ഫ്‌ലെച്ചര്‍ പറഞ്ഞു. 55 വര്‍ഷമായി ജാന്‍ ഫ്‌ലെച്ചര്‍ ഈ വീട്ടിലാണ് താമസിക്കുന്നത്. മികച്ച അയല്‍ക്കാരുള്ള ശാന്തമായ പ്രദേശമാണിത്. എന്തുകൊണ്ടാണ് എന്നെ തൊടാന്‍ തീരുമാനിച്ചതെന്ന് വിശദീകരിക്കണമെന്നും ക്ഷമാപണം നടത്തണമെന്നും വൃദ്ധ കുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: