Month: August 2025
-
Breaking News
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി മനോരാജിന്റെ ശിക്ഷ മരവിപ്പിച്ചു ; കര്‍ശനമായ ഉപാധികളോടെ ജാമ്യവും നല്‍കി
കൊച്ചി: ആര്‍.എസ്എസ്. പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മനോരാജിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. കേസില്‍ അഞ്ചാംപ്രതിയായ മനോരാജിന് ജാമ്യവും അനുവദിച്ചു. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിയായ കേസാണ് ഇത്. മനോരാജിന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. ഒരു ലക്ഷം രൂപ ബോണ്ട്,തത്തുല്യ ആള്‍ ജാമ്യം, അനുമതി ഇല്ലാതെ രാജ്യം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പേരാണ് കുറ്റക്കാര്‍. പത്താം പ്രതിയെ വെറുതെ വിട്ടിരുന്നു. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു. സിപിഐഎം പ്രവര്‍ത്തകനായ സൂരജ് ബിജെപിയില്‍ ചേര്‍ന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ വെച്ച് സൂരജിനെ വെട്ടുകയായിരുന്നു. സംഭവത്തിന് ആറുമാസം മുന്‍പ് സൂരജിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു സൂരജ്.
Read More » -
Breaking News
ആരുടെ കാലുംകയ്യും വെട്ടിയാലും കുഴപ്പമില്ല പ്രതികള്‍ വേണ്ടപ്പെട്ടയാളുകള്‍ എങ്കില്‍ സംരക്ഷിക്കും ; കെകെ ശൈലജയുടെ പ്രസ്താവന ഇക്കാര്യം ശരിവെയ്ക്കുന്നെന്ന് കോണ്‍ഗ്രസും ബിജെപിയും
തിരുവനന്തപുരം: ബിജെപി നേതാവ് സി സദാനന്ദന്റെ കാലു വെട്ടിയ കേസിലെ പ്രതികള്‍ക്ക് ജയിലിലേക്ക് യാത്രയപ്പ് നല്‍കിയതിനെ ന്യായീകരിച്ച സിപിഎം നേതാവ് കെ.കെ. ശൈലജ യുടെ പ്രസ്താവന വിവാദമാക്കി കോണ്‍ഗ്രസും ബിജെപിയും. മട്ടന്നൂര്‍ എംഎല്‍എയും സിപി ഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെകെ ശൈലജയുടെ പ്രസ്താവന കാലുവെട്ടിയാ ലും കൈവെട്ടിയാലും തലവെട്ടിയാലും ചെയ്യുന്നത് വേണ്ടപ്പെട്ടവരെങ്കില്‍ സംരക്ഷിക്കുക എന്ന നിലപാട് സമ്മതിക്കുന്നതാണെന്ന് വ്യക്തമാകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഒരാളുടെ കാല് വെട്ടിയ കേസാണ്. ആരുടെയും ആയിക്കോട്ടെ. പ്രതികള്‍ ജയിലില്‍ പോകുമ്പോള്‍ ദുബായില്‍ ജോലിക്ക് പോകുന്നത് പോലെ സങ്കടത്തില്‍ യാത്രയയക്കുക യാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത് തെറ്റായ സന്ദേശമാ ണെന്നും ഒരു അധ്യാപിക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയില്‍ ഒരിക്കലും പോകാന്‍ പാടില്ലെന്നും ഇവരൊക്കെ പഠിപ്പിച്ച കുട്ടികളെ ഓര്‍ത്തിട്ട് തനിക്ക് സങ്കടമുണ്ടെന്നും പറഞ്ഞു. ടി പി ചന്ദ്രശേഖരനെ കൊന്നവര്‍ക്ക് ജയിലില്‍ സുഖസൗകര്യങ്ങളാണെന്നും ജയിലിലെ ഭക്ഷണത്തിന്റെ മെനുവരെ തീരുമാനിക്കുന്നത് തടവ് പുള്ളികളാണെന്നും…
Read More » -
Breaking News
വിവാഹത്തലേന്ന് കാമുകനുമായി കിടക്ക പങ്കിട്ടു, ഗര്‍ഭം തന്റേതാക്കാന്‍ ശ്രമിച്ചു; എല്ലാം ഭാര്യവീട്ടുകാര്‍ മറച്ചുവച്ചു; അറിഞ്ഞത് അജ്ഞാത ഫോണ്‍കോളിലൂടെ; മനശാസ്ത്രജ്ഞന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ യുവാവിന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് വഞ്ചിച്ചെന്ന് യുവാവിന്‍റെ പരാതി. വിവാഹത്തലേന്ന് ഭാര്യ കാമുകനൊപ്പം കിടക്ക പങ്കിട്ടുവെന്നും ഇങ്ങനെയുണ്ടായ ഗര്‍ഭം തന്‍റേതാക്കിയെന്നും സത്യം താനറിയാതെ അഞ്ചുമാസം സൂക്ഷിച്ചുവെന്നും ഡല്‍ഹി സ്വദേശിയായ യുവാവ് പറയുന്നു. കിഷന്‍സിങ് എന്ന മനശാസ്ത്രജ്ഞന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് യുവാവിന്‍റെ വെളിപ്പെടുത്തല്‍. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പങ്കാളിയാകാന്‍ പോകുന്നയാളെ കുറിച്ച് കൃത്യമായി അന്വേഷിച്ച് ബോധ്യപ്പെടണമെന്നും ആരും തന്നെപ്പോലെ ചതിക്കപ്പെടരുതെന്നുമാണ് യുവാവിന്‍റെ മുന്നറിയിപ്പ്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഭാര്യ വീട്ടുകാര്‍ തിടുക്കം കാട്ടിയതോടെ വേണ്ടത് പോലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സമയം കിട്ടിയില്ലെന്നും യുവാവ് പറയുന്നു. വിവാഹശേഷം ഒരു മാസം കഴിഞ്ഞതോടെ താന്‍ ഗര്‍ഭിണിയായ വിവരം ഭാര്യ അറിയിച്ചുവെന്നും തന്‍റെ കുഞ്ഞെന്ന് കരുതിയിരിക്കുമ്പോള്‍ വന്ന ഫോണ്‍ കോള്‍ ജീവിതം തകര്‍ത്തുകളഞ്ഞുവെന്നും യുവാവ് വെളിപ്പെടുത്തുന്നു. ഭാര്യയുടെ മുന്‍കാമുകനെന്നാണ് ഫോണ്‍ വിളിച്ച അങ്കിത് സ്വയം പരിചയപ്പെടുത്തിയത്. വിവാഹത്തലേന്ന് യുവതി തനിക്കൊപ്പം വന്നിരുന്നുവെന്നും തന്‍റെ കുഞ്ഞിനെയാണ്…
Read More » -
Breaking News
ജയിലിലല്ല സ്‌കൂളിലാണ് നല്ല ഭക്ഷണം നല്‍കേണ്ടതെന്ന് കുഞ്ചാക്കോബോബന്‍ ; സര്‍ക്കാര്‍ സ്‌കൂളിലെ മെനു അറിയാന്‍ നടനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രിയുടെ പോസ്റ്റ്
തിരുവനന്തപുരം: മികച്ച ഭക്ഷണം ജയിലിലല്ല സ്‌കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന പ്രസ്താവനയില്‍ നടന്‍ കുഞ്ചാക്കോബോബനെ ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍സ്‌കൂളിലേക്ക് ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഒരു സര്‍ക്കാര്‍ സ്‌കൂളിലേക്ക് കുഞ്ചാക്കോബോബനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നെന്നും താനും വരാം കുട്ടികള്‍ക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്നാണ് കുറിപ്പ്. തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് നടന്‍ പറഞ്ഞ പ്രസ്താവനയാണ് മന്ത്രി ഏറ്റുപിടിച്ചത്. നമുക്കറിയാം ജയിലുകളിലാണ് ഇപ്പോള്‍ കുറച്ചുകൂടി നല്ല ഭക്ഷണം കിട്ടുന്നത്. അതില്‍ മാറ്റം വരണം. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് ഏത് സര്‍ക്കാരും ശ്രമിക്കേണ്ടത്. എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് മന്ത്രി കുഞ്ചാക്കോ ബോബനെ ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ സ്‌കൂളിലേക്ക് ക്ഷണിച്ചത്. സ്‌കൂള്‍ ഉച്ച ഭക്ഷണത്തിന്റെ മെനുവും രുചിയും അറിയാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ‘മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്- കുഞ്ചാക്കോ ബോബന്‍’ ഈ രൂപത്തിലുള്ള…
Read More » -
Breaking News
ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി; മേഘവിസ്ഫോടനത്തില്‍ നാല് മരണം; മണ്ണിലും ചെളിയിലുമായി അവശിഷ്ടങ്ങള്‍ക്കിടയില്‍ 50 ലധികം പേരെന്ന് സംശയം
ഡെറാഡൂണ്‍: മേഘവിസ്ഫോടനമുണ്ടായ ഉത്തരകാശിയിലെ ദുരന്തത്തില്‍ നാലുപേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. അമ്പതിലധികം പേര്‍ ദുരന്തഭൂമിയില്‍ അവശിഷ്ടങ്ങള്‍ ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ദുരന്തത്തിനിരയായ 20 പേരെ രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുത്തു. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി എന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 150 സൈനികര്‍ എത്തി. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തുമെന്ന് അമിത് ഷാ അറിയിച്ചു. നാലു പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മൂന്ന് ഐടിബിആര്‍ പൊലീസ് സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നാല് ദേശീയ ദുരന്തനിവാരണ സേന സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായത്തിന് പ്രത്യേക സംവിധാനം ഹര്‍ഷിലെ ഇന്ത്യന്‍ ആര്‍മി മെഡിക്കല്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് മിന്നല്‍ പ്രളയമു ണ്ടായത്. ഖിര്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് അധി കാരികള്‍ അറിയിക്കുന്നത്. അതിനിടെ ഹര്‍ഷിലെ ഇന്ത്യന്‍ ആര്‍മി ക്യാംപിന് 4 കിലോമീറ്റര്‍ അകലെയാണ് ഉരുള്‍പൊട്ടിയത്. മുകളില്‍…
Read More » -
Breaking News
ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജുമെന്റ് 5 പുതിയ എൻഎഫ്ഒ ആരംഭിച്ചു
കൊച്ചി: ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (JFSL) ബ്ലാക്ക്‌റോക്കും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആദ്യത്തെ അഞ്ചു ഇൻഡക്സ് ഫണ്ടുകൾ അവതരിപ്പിച്ച് ന്യൂ ഫണ്ട് ഓഫറിംഗ് (എൻഎഫ്ഒ) പ്രഖ്യാപിച്ചു. എൻഎഫ്ഒ ഓഗസ്റ്റ് 5 ന് ആരംഭിച്ച് 12 ന് അവസാനിക്കും. നിഫ്റ്റി 50 ഇൻഡക്സ് ഫണ്ട്, നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സ് ഫണ്ട്, നിഫ്റ്റി 8-13 വർഷം ജി-സെക് ഇൻഡക്സ് ഫണ്ട് തുടങ്ങിയവ ഉൾപ്പെടെ അഞ്ചു ഇൻഡക്സ് ഫണ്ടുകളാണ് ഈ എൻഎഫ്ഒയിലുൾപ്പെടുന്നത്. ഇത് ഇന്ത്യൻ നിക്ഷേപകർക്ക് വൈവിധ്യമാർന്ന, ചെലവുകുറഞ്ഞ, വിശ്വസനീയവും സുതാര്യവും ഡിജിറ്റൽ സഹായത്താൽ നിക്ഷേപ പരിഹാരങ്ങൾ നൽകുന്നതിനുമുള്ള കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ്. പുതുതായി നിക്ഷേപിക്കാനെത്തുന്നവർക്കും, നിലവിലെ പോർട്ട്ഫോളിയോ കൂടുതൽ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന പരിചയസമ്പന്നരായ നിക്ഷേപകർക്കും ഈ ഫണ്ടുകൾ ലളിതവും ചെലവു കുറഞ്ഞതുമായ നിക്ഷേപ പരിഹാരങ്ങൾ നൽകും.
Read More » -
Breaking News
സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയിൽ 4 ശതമാനം പലിശ നിരക്കിൽ വായ്പ; ഉത്തരവാദിത്ത ടൂറിസവും വനിതാ വികസന കോർപ്പറേഷനും കൈകോർക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയിൽ സംരംഭക പ്രോത്സാഹനത്തിനായി പ്രത്യേക സബ്സിഡി വായ്പാ പദ്ധതി ആവിഷ്ക്കരിക്കാൻ തീരുമാനം. സംസ്ഥാന വനിതാ വികസന കോർപ്പറേഷനും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുക. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും ആരോഗ്യ- വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെയും സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹൃദ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സ്ത്രീസൗഹൃദ വിനോദ സഞ്ചാര പദ്ധതിയിൽ 18,000-ത്തോളം പേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 24-ഓളം വ്യത്യസ്ത വിഭാഗങ്ങളിലാണ് സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമറിയിച്ചിരിക്കുന്നത്. ഇവർക്ക് വനിതാ വികസന കോർപ്പറേഷൻ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി വായ്പ ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 4 കോടി രൂപ ടൂറിസം വകുപ്പ് ഈ പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീസൗഹൃദ…
Read More » -
Breaking News
അഞ്ചുദിവസം ചോദ്യം ചെയ്തിട്ടും ഒന്നും കിട്ടിയില്ല, ഭാര്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ; സെബാസ്റ്റിയന്റെ ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്നത് കോടികള്‍; ഗള്‍ഫില്‍ പണിയെടുത്തുണ്ടാക്കിയതാണെന്ന് പ്രതി
ആലപ്പുഴ: ചേര്‍ത്തലയില്‍ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ സെബാസ്റ്റിയനെ ചോദ്യം ചെയ്തിട്ട് രക്ഷയില്ലാതെ അന്വേഷണസംഘം. ഇയാളില്‍ നിന്നും കാര്യമായ ഒരു വിവരവും കിട്ടാത്തസാഹചര്യത്തില്‍ ഭാര്യയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്. അഞ്ചു ദിവസമായി തുടരുന്നു ചോദ്യം ചെയ്യലില്‍ പോലീസ് ആകെ വലഞ്ഞിരിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് സെബാസ്റ്റ്യന്‍ നല്‍കുന്നത്. ഇതോടെയാണ് ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് സെബാസ്റ്റിയന്റെ ഭാര്യയെ വിളിപ്പിക്കാനാണ് തീരുമാനം. എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കൃത്യത്തെക്കുറിച്ച് ഭാര്യയ്ക്ക് എന്തെങ്കിലും വിവരങ്ങള്‍ അറിയാമോ എന്നതില്‍ വ്യക്തത വരുത്തുന്നതിനൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമ്പോള്‍ പ്രതിയുടെ നിസ്സഹകരണത്തില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. സംഭവത്തില്‍ സെബാസ്റ്റ്യന് പുറമേ മറ്റൊരാളുടെ പങ്കും സംശയിക്കുന്നുണ്ട്. ചേര്‍ത്തല ശാസ്താംകവല സ്വദേശി ഐഷയെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെട്ടതോടെ ഈ കേസ് വീണ്ടും അന്വേഷിക്കാനും നീക്കമുണ്ട്. ഈ കേസില്‍ നിര്‍ണായക സാക്ഷിയായ അയല്‍ക്കാരി റോസമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അതിനിടയില്‍ സെബാസ്റ്റിയന്റെ അക്കൗണ്ടില്‍ കോടികളുടെ…
Read More » -
Breaking News
മിക്കയാളുകള്‍ക്കും ഇന്ന് ഒരു സാധാരണ ചൊവ്വാഴ്ചയായിരിക്കാം ; ജൂലൈ 5 പക്ഷേ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞദിവസം ; 1.34 മില്ലിസെക്കന്‍ഡ് കുറവായിരുന്നെന്ന് ശാസ്ത്രജ്ഞര്‍ ; കാരണം ഇതാണ്
മിക്കയാളുകള്‍ക്കും ഇന്ന് ഒരു സാധാരണ ചൊവ്വാഴ്ചയായിരിക്കാം. പക്ഷേ ഇന്നത്തെ ദിവസത്തിനൊരു പ്രതേകതയുണ്ടായിരുന്നു. പക്ഷേ ആറ്റോമിക് ക്ലോക്കുകള്‍ അനുസരിച്ച്, ഓഗസ്റ്റ് 5 ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞ ദിവസങ്ങളില്‍ ഒന്നായിരുന്നു. സാധാരണ 24 മണിക്കൂര്‍ ചക്രത്തില്‍ നിന്ന് ഏകദേശം 1.34 മില്ലിസെക്കന്‍ഡ് കുറവായിരുന്നെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ദൈനംദിന ജീവിതത്തില്‍ നിരന്തരം ചെയ്യുന്ന കാര്യങ്ങള്‍ ചെയ്തിരുന്നതിനാല്‍ ഈ മാറ്റങ്ങള്‍ സാധാരണക്കാര്‍ക്ക് അനുഭവപ്പെട്ടില്ല. എന്നാല്‍ ഭൂമിയുടെ ഭ്രമണത്തിലെ ഈ സൂക്ഷ്മ ക്രമീകരണങ്ങള്‍ ജിപിഎസ് നാവിഗേഷന്‍ മുതല്‍ സാമ്പത്തിക വിപണി ടൈംസ്റ്റാമ്പുകള്‍ വരെ എല്ലാത്തിലും സൂക്ഷ്മവും എന്നാല്‍ കാര്യമായതുമായ സ്വാധീനം ചെലുത്തുമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ആറ്റോമിക് ക്ലോക്കുകള്‍ അനുസരിച്ച്, ഓഗസ്റ്റ് 5 ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞ ദിവസങ്ങളില്‍ ഒന്നായി അടയാളപ്പെടുമെന്ന് ശാസ്ത്രജഞര്‍ പറയുന്നു. ഒരു ദിവസം 86,400 സെക്കന്‍ഡ് ആണെന്ന് നമ്മള്‍ പലപ്പോഴും കരുതുന്നുണ്ടെങ്കിലും, ഗ്രഹത്തിന്റെ ഭ്രമണത്തെ നിരവധി ഭൗമശാസ്ത്രപരവും പ്രപഞ്ചപരവുമായ ഘടകങ്ങള്‍ സ്വാധീനിക്കു ന്നതായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. നിലവിലെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന്…
Read More » -
Breaking News
മെസി കേരളത്തില്‍ വരില്ലെങ്കില്‍ മറ്റ് എവിടെയും വരില്ല; കൊണ്ടുവരാന്‍ പണം അടച്ചു; ഇനി വന്നില്ലെങ്കില്‍ കരാര്‍ ലംഘനം, നിയമനടപടി; അര്‍ജന്റീനയ്ക്ക് മുന്നറിയിപ്പുമായി റിപ്പോര്‍ട്ടര്‍ ടിവി എംഡി
കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമായിട്ടായിരുന്നു എഗ്രിമെന്റ് വെച്ചിരുന്നതെന്നും നൂറ് കോടി മുതല്‍ മുടക്കിയുള്ള ഇവന്റാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ഇതനുസരിച്ച് പണം നല്‍കി. അത് അവര്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം വരില്ലെന്നാണ് അവര്‍ അറിയിച്ചത്. 2026ലെ ലോകകപ്പിന് ശേഷം വരാം എന്നാണ് അവര്‍ അറിയിച്ചത്. അതിനോട് യോജിപ്പില്ല. മെസിയും സംഘവും വരികയാണെങ്കില്‍ ഈ വര്‍ഷം തന്നെ വരണം. അതേസമയം, ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ വരാന്‍ കഴിയില്ലെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. നിയമത്തിന് അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്നും റിപ്പോര്‍ട്ടര്‍ ടിവി എംഡി പറഞ്ഞു. പണം വാങ്ങി വരാന്‍ കഴിയില്ലെന്ന് പറയുന്നത് ചീറ്റിങ്ങാണ്. പണം വാങ്ങുന്നതിന് മുന്നേ ഇക്കാര്യത്തില്‍…
Read More »