Month: August 2025

  • Breaking News

    ചെങ്കടലില്‍ തക്കംപാര്‍ത്ത് ഹൂതികള്‍; ഇന്ത്യയുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍; രാജ്യത്തിന്റെ 99 ശതമാനം രാജ്യാന്തര ഡാറ്റാ ട്രാഫിക്കും ചെങ്കടലിലൂടെ; കേബിളുകള്‍ മുറിഞ്ഞാല്‍ ‘ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്’; അറ്റകുറ്റപ്പണിയും വെല്ലുവിളി നിറഞ്ഞത്

    സനാ: ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍. ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കുന്നതിനൊപ്പം കടലിനടിയിലെ കേബിളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് കമ്പനികളെ പുതിയ വഴികള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. രാജ്യത്തിന്റെ 99 ശതമാനം അന്താരാഷ്ട്ര ഡാറ്റാ ട്രാഫിക്കും കടന്നുപോകുന്നതിനാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ കണക്ടിവിറ്റിയില്‍ സബ്‌സീ കേബിളുകള്‍ നിര്‍ണായകമാണ്. കേബിളുകളുടെ അറ്റകുറ്റപ്പണിക്കായി മേഖലയിലെത്തുന്ന കപ്പലുകളെ ഹൂതികള്‍ ഭീഷണിപ്പെടുത്തുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുമാണ്. ആക്രമണ ഭീഷണി ഉയര്‍ന്നതോടെ കേബിളുകളുടെ സുരക്ഷയ്ക്കുള്ള ഇന്‍ഷൂറന്‍സ് തുകയും പലമടങ്ങ് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സ്ഥിതി സങ്കീര്‍ണമാകാതിരിക്കാന്‍ മറ്റുവഴികള്‍ തേടുകയാണ് കമ്പനികള്‍. സുരക്ഷാഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കേബിളുകള്‍ അറ്റകുറ്റപണി പൂര്‍ത്തികയാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ലൈറ്റ്സ്റ്റോം സിഇഒ അമജിത് ഗുപ്ത പറഞ്ഞു. 21,000 കിലോമീറ്റര്‍ സബ്‌സീ കേബിള്‍ ശൃംഖല കമ്പനി നിയന്ത്രിക്കുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയാണ് ഇന്ത്യയെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്. വീഡിയോ സ്ട്രീമിങ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ വരെ മിക്കവാറും എല്ലാ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും…

    Read More »
  • Breaking News

    ആലുവയില്‍ പാലംപണി; ട്രെയിനുകള്‍ വൈകിയോടുന്നു; രണ്ടെണ്ണം റദ്ദാക്കി

    കൊച്ചി:  ആലുവയില്‍ പാലം പണിയേത്തുടര്‍ന്ന് ഇന്ന് (ബുധന്‍) ട്രെയിന്‍ ഗതാഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം– പാലക്കാട് മെമു, പാലക്കാട് – എറണാകുളം മെമു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിവിധ ട്രെയിനുകള്‍ വൈകിയോടുകയും ചെയ്യും. ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് 1 മണിക്കൂര്‍ 30 മിനിറ്റ് വൈകിയോടും. കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് 1 മണിക്കൂര്‍ 20 മിനിറ്റും വൈകും. സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്  30 മിനിറ്റും വൈകിയോടും. യാത്രക്കാര്‍ റയില്‍വേ ആപ്പില്‍ നോക്കി സമയം ഉറപ്പുവരുത്തി യാത്ര ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു.

    Read More »
  • Breaking News

    ഉത്തരാഖണ്ഡിലെ മേഘസ്‌ഫോടനം ; നാലുകിലോമീറ്റര്‍ അകലെയുള്ള സൈനിക ക്യാമ്പില്‍ നിന്നും ഒമ്പതുപേരെ കാണാതായി ; 40 മുതല്‍ 50 വരെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍

    ന്യൂഡല്‍ഹി: ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ഹര്‍ഷിലിലുള്ള ഉണ്ടായ മേഘസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒമ്പത് സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. ഹര്‍ഷിലിലെ ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ നിന്ന് വെറും 4 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമപ്രദേശ ത്തിന് മുകളിലായിട്ടായിരുന്നു ഉച്ചയ്ക്ക് രണ്ടു മണിയോടെ മേഘവിസ്‌ഫോടനം ഉണ്ടായത്. ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്‌ഫോടനം ഉണ്ടായത്, ഇത് വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമായതായി നാട്ടുകാര്‍ പറഞ്ഞു. പ്രളയം യൂണിറ്റ് ബേസിനെ പ്രതികൂലമായി ബാധിക്കുകയും 11 പേരെ കാണാതായതായിട്ടും സംശയിക്കപ്പെടുന്നു. ഗംഗോത്രി യിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി, നിരവധി ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഹോംസ്റ്റേകള്‍ എന്നിവ ഇവിടെയാണ്. സംഭവം നടന്ന് 10 മിനിറ്റിനുള്ളില്‍, സൈന്യം 150 പേരെ ദുരന്തസ്ഥലത്തേക്ക് അയച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കുടുങ്ങിക്കിടക്കുന്ന ഗ്രാമീണരെ ഒഴിപ്പിക്കാനും നിലത്ത് നിര്‍ണായക സഹായം നല്‍കാനും തുടങ്ങി. ഉച്ചകഴിഞ്ഞും വൈകുന്നേരം വരെയും മഴ തുടര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതരായ സാധാരണക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യന്‍ സൈന്യം…

    Read More »
  • Breaking News

    പാലോട് രവിയുടെ വിവാദ ഫോണ്‍വിളിയില്‍ ഒരു കുഴപ്പവുമില്ല ; സദുദ്ദേശ്യത്തോടെ നടത്തിയ സംഭാഷണമെന്ന് തിരുവഞ്ചൂരിന്റെ അച്ചടക്ക സമിതി ; കെപിസിസിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    തിരുവനന്തപുരം : പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ പരുക്കില്ലാത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ച കെപിസിസി അച്ചടക്കസമിതി. പാലോട് രവിയുടേത് സദുദ്ദേശ്യമാ യിരുന്നെന്നും ആ രീതിയില്‍ നടത്തിയ സംഭാഷണമാണ് പുറത്തു വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെപിസിസി പ്രസിഡന്റ് സണ്ണിജോസഫിന് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ പാലോട് രവി തിരുവഞ്ചൂര്‍ രാധാകൃഷ്ണണനോട് തന്റെ നിലപാട് വിശദീകരിച്ചു. കെപിസിസി അച്ചടക്കസമിതി അധ്യക്ഷനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്നില്‍ വിവാദനായകന്‍ പുല്ലമ്പാറ ജലീല്‍ പ്രതിനിധീകരിച്ചിരുന്ന കമ്മറ്റിയിലെ അംഗങ്ങളടക്കം മൊഴി നല്‍കിയിരുന്നു. വിവാദത്തില്‍ തെളിവെടുപ്പിനായി എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കാണാന്‍ ജലീല്‍ ഡിസിസി ഓഫീസ് എത്തിയെങ്കിലും നേതാക്കള്‍ മടക്കി അയച്ചു. ഇതോടെ ഇയാള്‍ എംഎല്‍എ ഹോസ്പിറ്റല്‍ പോയി തിരുവഞ്ചൂരിന് പരാതി കൈമാറി. കഴിഞ്ഞ ദിവസം, പാലോട് രവിയെ നേരിട്ട് കണ്ട പുല്ലമ്പാറ ജലീല്‍ ക്ഷമ ചോദിച്ചിരുന്നു. വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെളിവെടുപ്പ് തുടങ്ങുന്ന ദിവസം അനുവാദം ചോദിക്കാതെയായിരുന്നു ജലീല്‍ പാലോടിന്റെ വീട്ടില്‍ എത്തിയത്.…

    Read More »
  • Breaking News

    കളിയുമില്ല, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എപ്പോള്‍ തുടങ്ങുമെന്നും ഉറപ്പില്ല ; കളിക്കാരുടേയും സപ്പോര്‍ട്ട് സ്റ്റാഫുകളുടേയും ശമ്പളം അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ച് ബംഗലുരു എഫ്‌സി

    ബംഗലുരു: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഈ വര്‍ഷം പന്തുരുളുമോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ കളിക്കാരുടേയും സ്റ്റാഫുകളുടേയും ശമ്പളം മരവിപ്പിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ക്ലബ്ബ് ബംഗലുരു എഫ് സി. ഒന്നാം ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും താരങ്ങളുടെയും ശമ്പളം അനിശ്ചിതകാലത്തേക്കാണ് മരവിപ്പിച്ചിരിക്കുന്നതെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ഇതിഹാസം സുനില്‍ഛേത്രി അടക്കമുള്ളവര്‍ ഇതില്‍ പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് നടത്തുന്നത് വെല്ലുവിളിയാണ്. ആ വെല്ലുവിളി പോയ സീസണുകളിലും ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈ സീസണില്‍ കളി നടക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കുകയാണെന്നും ലീഗിന്റെ ഭാവി എന്തെന്ന് തീരുമാനമാകാത്തിടത്തോളം കാലം മറ്റൊരു പോംവഴി തങ്ങള്‍ക്ക് മുന്നിലില്ലെന്നും ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ പ്രധാന ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന് തുടങ്ങുമെന്ന് ആര്‍ക്കും ഇതുവരെ പറയാറായിട്ടില്ല. ഈ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ എട്ട് ക്ലബ്ബ്കളുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡല്‍ഹിയില്‍ വച്ച് യോഗം വിളിച്ചിട്ടിട്ടുണ്ട്. ഓഗസ്റ്റ് ഏഴിനാണ് യോഗം…

    Read More »
  • Breaking News

    കണ്ണൂരിലൂം കാസര്‍ഗോട്ടും റെഡ് അലേര്‍ട്ട് ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ; നേരത്തേ പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല 

    തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ പെയ്യുന്ന അതിശക്തമായ ശക്തമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കാസര്‍ഗോഡ് ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ടാണ്. തൃശൂരില്‍ സി ബി എസ് സി, ഐ സി എസ് സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. തൃശൂരില്‍…

    Read More »
  • Breaking News

    കനത്തമഴ; മൂന്നു ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; നാലു ജില്ലകളില്‍ റെഡ്അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. തൃശൂരിലും കാസര്‍കോടും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, കണ്ണൂരില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധിയില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. മഴയുടെ പശ്ചാത്തലത്തിലും അലര്‍ട്ടുകളും മറ്റു സാഹചര്യങ്ങളും കണക്കിലെടുത്താണ് അവധിയെന്ന് കലക്ടറുടെ പോസ്റ്റില്‍ പറയുന്നു. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. കാസര്‍കോട് ജില്ലയിലും നാളെ അവധിയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ നാളെ റെഡ്…

    Read More »
  • Breaking News

    അമ്മയും കാമുകനും ചേര്‍ന്ന് അച്ഛനെ ശ്വാസം മുട്ടിച്ചു കൊന്നു പൂജാമുറിയില്‍ കുഴിച്ചിട്ടു ; അഞ്ചുവര്‍ഷം പിടിച്ചുനിന്ന മകള്‍ നിരന്തരം പോലീസ് സ്‌റ്റേഷനില്‍ ചെന്നു പറഞ്ഞ് കേസെടുപ്പിച്ചു ; ഇപ്പോള്‍ പിതാവിന് നീതി

    ബംഗലുരു: കര്‍ണാടകത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളില്‍ ഒന്നില്‍ പിതാവിനെ കൊന്നു വീടിന്റെ പൂജാമുറിയില്‍ കുഴിച്ചുമൂടിയ അമ്മയ്ക്കും കാമുകനും ഒടുവില്‍ ജീവപര്യന്തം തടവുശിക്ഷ. കര്‍ണാടകയിലെ ദാവണഗെരെയിലുള്ള ഹൊന്നാളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ അഞ്ചുവര്‍ഷത്തിന് ശേഷം 19 കാരിയായ മകള്‍ നടത്തിയ നിരന്തര ശ്രമമാണ് പിതാവിന് നീതി നേടിക്കൊടുത്തത്. ഇവരുടെ ശാന്തമായ വീട്ടില്‍ ഒരു കുറ്റകൃത്യം നടന്നതായി ആരും സംശയിച്ചിരുന്നില്ല. എന്നാ ല്‍ ഒരു കൗമാരക്കാരിയുടെ അചഞ്ചലമായ സ്ഥിരോത്സാഹം ഒടുവില്‍ പോലീസിനെ പൂജാമു റിയില്‍ നിന്നും ശാരീരികാവശിഷ്ടങ്ങളുടെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലിലേക്ക് നയിക്കുക യായിരുന്നു. 2015 ആഗസ്റ്റില്‍, 19 വയസ്സുള്ള ഉഷ, കര്‍ണാടകയിലെ ദാവണഗെ രെയിലുള്ള ഹൊന്നാളി പോലീസ് സ്റ്റേഷനില്‍ ഒരു ഞെട്ടിപ്പിക്കുന്ന അവകാശവാ ദവുമായി എത്തി. തന്റെ അമ്മ ഗംഗമ്മ തന്റെ അച്ഛന്‍ ലക്ഷ്മണനെ കൊന്ന് മൃതദേഹം വീടിനുള്ളില്‍ ഒളിപ്പിച്ചു എന്നായിരുന്നു അവരുടെ വാദം. തുടക്കത്തില്‍, ഉദ്യോഗസ്ഥര്‍ അവരുടെ വാദം തമാശയെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. പക്ഷേ പെണ്‍കുട്ടിയുടെ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങള്‍…

    Read More »
  • Breaking News

    പേടിയുള്ളവന് പറഞ്ഞിട്ടുള്ളത് അല്ലടാ പ്രേമം; ‘മേനേ പ്യാർ കിയ’ ടീസർ പുറത്ത്, റിലീസ് ഈ മാസം 29 ന്

    കൊച്ചി: സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. ചിത്രം ഈ മാസം 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നു. ആക്ഷൻ, കോമഡി, പ്രണയം, ഡ്രാമ, ത്രില്ലർ ഘടകങ്ങൾ എന്നിവ കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന ഫീലാണ് ടീസർ സമ്മാനിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദ്യകരമാകുന്ന ഒരു ഫെസ്റ്റിവൽ ചിത്രം തന്നെയായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ. “മുറ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന…

    Read More »
  • Breaking News

    ലക്ഷ്യം സമ്പൂര്‍ണ അധിനിവേശം; ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി ബെഞ്ചമിന്‍ നെതന്യാഹു; ഈയാഴ്ച തീരുമാനം; ഗാസ ഇനിയൊരിക്കലും ഇസ്രയേലിന് ഭീഷണിയാകരുതെന്ന് പുതിയ സൈനികരോട് പ്രധാനമന്ത്രി; 2005ലെ പിഴവ് ആവര്‍ത്തിക്കരുതെന്ന് വലതുപക്ഷ പാര്‍ട്ടികള്‍

    ടെല്‍ അവീവ്: ഗാസയില്‍ പൂര്‍ണ അധിനിവേശം ലക്ഷ്യമിട്ട് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യാന്തര തലത്തില്‍ വെടിനിര്‍ത്തലിനായുള്ള ശക്തമായ സമ്മര്‍ദമുണ്ടായിട്ടും ഹമാസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് 22 മാസമായി തുടരുന്ന യുദ്ധത്തിന്റെ അടുത്തഘട്ടം എങ്ങനെയാകണമെന്നതില്‍ മുതിര്‍ന്ന ഉദേ്യാസ്ഥരുമായി ചര്‍ച്ച നടത്തിയതെന്നു ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ പട്ടിണി പെരുകുന്നെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നീക്കമെന്നതും ശ്രദ്ധേയം. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുപേര്‍ പോഷകാഹാരമില്ലാതെ മരിച്ചെന്നാണു ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ഹെല്‍ത്ത് മിനിസ്ട്രി അറിയിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ 79 പേര്‍ കൊല്ലപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. ഇതു ഹമാസ് നല്‍കുന്ന കണക്കാണെന്ന വിലയിരുത്തലാണ് ഇസ്രയേലിനുള്ളത്. പലസ്തീനിലെ അഭയാര്‍ഥി ക്യാമ്പുകളെയും യുഎന്നിന്റെ ഏജന്‍സികളെയും ഏകോപിപ്പിക്കുന്നതും ഹമാസിന്റെ കീഴിലുള്ള യു.എന്‍.ആര്‍.ഡബ്യു.എ. (യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി) ആണ്. ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ എന്നിവരുമായി…

    Read More »
Back to top button
error: