ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി; മേഘവിസ്ഫോടനത്തില്‍ നാല് മരണം; മണ്ണിലും ചെളിയിലുമായി അവശിഷ്ടങ്ങള്‍ക്കിടയില്‍ 50 ലധികം പേരെന്ന് സംശയം

ഡെറാഡൂണ്‍: മേഘവിസ്ഫോടനമുണ്ടായ ഉത്തരകാശിയിലെ ദുരന്തത്തില്‍ നാലുപേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. അമ്പതിലധികം പേര്‍ ദുരന്തഭൂമിയില്‍ അവശിഷ്ടങ്ങള്‍ ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ദുരന്തത്തിനിരയായ 20 പേരെ രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുത്തു. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി എന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി 150 സൈനികര്‍ എത്തി. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തുമെന്ന് അമിത് ഷാ അറിയിച്ചു. നാലു പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മൂന്ന് ഐടിബിആര്‍ പൊലീസ് സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നാല് ദേശീയ ദുരന്തനിവാരണ സേന സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
പരിക്കേറ്റവര്‍ക്ക് വൈദ്യസഹായത്തിന് പ്രത്യേക സംവിധാനം ഹര്‍ഷിലെ ഇന്ത്യന്‍ ആര്‍മി മെഡിക്കല്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് മിന്നല്‍ പ്രളയമു ണ്ടായത്. ഖിര്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് അധി കാരികള്‍ അറിയിക്കുന്നത്. അതിനിടെ ഹര്‍ഷിലെ ഇന്ത്യന്‍ ആര്‍മി ക്യാംപിന് 4 കിലോമീറ്റര്‍ അകലെയാണ് ഉരുള്‍പൊട്ടിയത്. മുകളില്‍ നിന്ന് ഒഴുകിവരുന്ന മലവെളളം അതിശക്തമായി വീടുകളെ കടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് സൈന്യം അറിയിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേരുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഓഫീസിലാണ് അടിയന്തര യോഗം നടക്കുന്നത്.






