Month: August 2025
-
Breaking News
‘പൊതു സുരക്ഷയ്ക്കു ഭീഷണി, ജീവിതത്തിന്റെ പവിത്രത നശിപ്പിച്ചു’; തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി
റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പിടിക്കപ്പെട്ട 2 സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി സൗദി. അബ്ദുല്‍ റഹിം ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖോര്‍മനി, ദുര്‍ക്കി ബിന്‍ ഹെലാല്‍ ബിന്‍ സനദ് അല്‍ മുതെയ്രി എന്നിവരെയാണ് വധിച്ചത്. സുരക്ഷാ ജീവനക്കാരന് നേരെ വെടിയുതിര്‍ത്ത സംഭവത്തിലും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതിനും കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ടായിരുന്നു. സൗദി പൊലീസിന്റെ പിടിയിലായ ഇരുവരെയും വിചാരണയ്ക്ക് ശേഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മക്ക പ്രവിശ്യയിലാണ് വധശിക്ഷ നടപ്പാക്കിയത്. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും നീതി നടപ്പാക്കുന്നതിലും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു സുരക്ഷയ്ക്കു ഭീഷണിയാകുന്നവരെയും ജീവിതത്തിന്റെ പവിത്രത നശിപ്പിക്കുന്നവരെയും ഇസ്ലാമിക നിയമ പ്രകാരം ശിക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. തീവ്രവാദത്തിന്റെ ഭാഗമാകുന്നവര്‍ക്ക് ഇതാകും ശിക്ഷയെന്ന് ഓര്‍മിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Read More » -
Breaking News
നിത്യഹരിതനായകന്റെ ഒറ്റപുത്രന്‍, അടിച്ചുപൊളിച്ച് നടന്ന ചെറുപ്പകാലം; പിതാവിനായി എടുത്ത തീരുമാനങ്ങള്‍ കരിയറില്ലാതാക്കി!
നിത്യഹരിതനായകന്‍ പ്രേം നസീറിന്റെ മകനും നൂറോളം സിനിമകളിലൂടെയും അമ്പതില്‍ അധികം മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും തിളങ്ങിയ നടനുമായ ഷാനവാസ് പ്രേംനസീര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളുമായി ചികിത്സയിലായിരുന്നു. എഴുപത്തിയൊന്ന് വയസായിരുന്നു. കുറച്ച് വര്‍ഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കുറച്ച് വര്‍ഷങ്ങളായി എല്ലാത്തില്‍ നിന്നും അകന്ന് ശാന്തമായ ജീവിതം നയിക്കുകയായിരുന്നു നടന്‍. സംസ്‌കാരം ഇന്ന് വൈകിട്ട് തിരുവനന്തപുരം പാളയം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. ഒരു ഇതിഹാസത്തിന്റെ മകനായി മാത്രമല്ല സ്വന്തം നിലയില്‍ കഴിവുള്ള അഭിനേതാവായും പ്രേക്ഷകരിലേക്ക് എത്താന്‍ ഷാനവാസിന് കഴിഞ്ഞു. സൂപ്പര്‍സ്റ്റാറിന്റെ മകന്‍ എന്ന ടാ?ഗ് തന്നെയാണ് ഷാനവാസിനേയും സിനിമയിലേക്ക് എത്തിച്ചത്. എന്നാല്‍ സിനിമ ഷാനവാസിനെ തുണച്ചില്ല. സിനിമ പഴിക്കാതെ തന്റെ തീരുമാനങ്ങള്‍ തെറ്റായിപ്പോയി എന്നാണ് ഷാനവാസ് എന്നും പറഞ്ഞിട്ടുള്ളത്. പ്രേം നസീറിനെ വെച്ച് സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകര്‍ക്കൊപ്പമാണ് ഷാനവാസ് ഏറെയും സിനിമകള്‍ ചെയ്തത്. നായകനായും സഹനടനായും…
Read More » -
Breaking News
ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയ ജാട്ട് നേതാവ്
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസായിരുന്നു, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശിലെ ബാഘ്പതില്‍നിന്നുള്ള ജാട്ട് നേതാവായിരുന്നു സത്യപാല്‍ മാലിക്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം 1974ല്‍ ഭാരതീയ ക്രാന്തി ദള്‍ പാര്‍ട്ടിയില്‍ നിന്ന് എംഎല്‍എയായി. തുടര്‍ന്ന് രാജ്യസഭ എംപിയായി. പിന്നീട് ജനതാദള്‍ പാര്‍ട്ടിയില്‍നിന്ന് ലോക്‌സഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം കോണ്‍ഗ്രസിലേക്കും പിന്നീട് ലോക്ദളിലേക്കും തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടിയിലേക്കും സത്യപാല്‍ മാലിക് കൂടുമാറി. 2017ല്‍ ബിഹാര്‍ ഗവര്‍ണറായി മാലിക്കിനെ നിയമിച്ചു. തുടര്‍ന്ന് ഒഡീഷയുടെ അധിക ചുമതലയും നല്‍കി. 2018 ഓഗസ്റ്റിലാണ് ജമ്മു കശ്മീര്‍ ഗവര്‍ണറാകുന്നത്. ഇദ്ദേഹത്തിന്റെ കാലയളവിലാണ് ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും ജമ്മുകശ്മീരിനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുന്നയിച്ചും കോണ്‍ഗ്രസിനെ പിന്തുണച്ചും സത്യപാല്‍ മാലിക് ബിജെപിയെ വെട്ടിലാക്കിയിരുന്നു. പുല്‍വാമയില്‍…
Read More » -
Breaking News
രക്ഷിക്കണേയെന്ന് അലറിവിളിച്ച് ആളുകള്‍: ഉത്തരകാശിയില്‍ മേഘ വിസ്‌ഫോടനവും മിന്നല്‍ പ്രളയവും: നിരവധി ഹോട്ടലുകള്‍ ഒലിച്ചുപോയെന്ന് റിപ്പോര്‍ട്ട്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയം. ഖിര്‍ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നി നില്‍ക്കുകയാണ്. നിരവധി വീടുകള്‍ തകര്‍ന്നു. ഉത്തരകാശിയിലെ ധാരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. മിന്നല്‍ പ്രളയത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് വിവരം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. രക്ഷിക്കണേയെന്ന് ആളുകള്‍ അലറിവിളിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. നദിക്കരയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നുവെന്നും ധാരാലി മേഖലയില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് എക്‌സിലെ കുറിപ്പിലൂടെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സഹായവും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തേടിയിട്ടുണ്ട്. നിരവധി ഹോട്ടലുകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read More » -
Breaking News
അവസരം അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും: ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനം; റിക്രൂട്‌മെന്റ് റാലി ഓഗസ്റ്റ് 27 മുതല്‍, പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം
ഇന്ത്യന്‍ വ്യോമസേനയില്‍ സയന്‍സ് ഇതര വിഷയങ്ങളിലെ അഗ്‌നിവീര്‍ (Agniveervayu Intake 01/2026) തിരഞ്ഞെടുപ്പിനു റിക്രൂട്‌മെന്റ് റാലി നടത്തുന്നു. ഓഗസ്റ്റ് 27 മുതലാണ് റാലി. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് അവസരം. 4 വര്‍ഷത്തേക്കാണു നിയമനം. കേരളത്തില്‍ നിന്നുള്ള പുരുഷന്‍മാര്‍ക്ക് ഓഗസ്റ്റ് 30, 31 തീയതികളിലും വനിതകള്‍ക്ക് സെപ്റ്റംബര്‍ 5, 6 തീയതികളിലും ചെന്നൈയിലാണു റാലി. ചെന്നൈ താംബരം എയര്‍ഫോഴ്‌സ് സ്റ്റേഷനാണു (8 എയര്‍മെന്‍ സിലക്ഷന്‍ സെന്റര്‍) റിക്രൂട്‌മെന്റ് റാലി വേദി. പത്താംക്ലാസ് ജയിച്ചോ? ബിഎസ്എഫില്‍ 3588 ഒഴിവില്‍ അവസരമുണ്ട്; പെയിന്റര്‍, ഇലക്ട്രിഷ്യന്‍ ഉള്‍പ്പെടെ നിയമനം ന്മയോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 50% മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ്/പ്ലസ്ടു ജയം/ തത്തുല്യം. ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. അല്ലെങ്കില്‍ 50% മാര്‍ക്കോടെ 2 വര്‍ഷ വൊക്കേഷനല്‍ കോഴ്‌സ് ജയം. ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. വൊക്കേഷനല്‍ കോഴ്‌സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കില്‍ പ്ലസ്ടു/പത്താം ക്ലാസില്‍ ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. അല്ലെങ്കില്‍ 50% മാര്‍ക്കോടെ 3 വര്‍ഷ എന്‍ജിനീയറിങ്…
Read More » -
Breaking News
അവിശ്വാസപ്രമേയം പാസായത് 13 വോട്ടുകള്‍ക്ക്: സിപിഎം കൗണ്‍സിലര്‍ യുഡിഎഫിന് വോട്ടു ചെയ്തു; കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി
കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. സിപിഎം വിമത കല രാജുവും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ, യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. 12 നെതിരെ 13 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. മുമ്പ് നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ സിപിഎം കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോകുകയും, വസ്ത്രം പിടിച്ച് വലിക്കുകയും ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇതു വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനും സ്വതന്ത്ര കൗണ്‍സിലര്‍ സുനിലിനും പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. ”പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച തന്നോടാണ് സിപിഎം മുമ്പ് മോശമായി പെരുമാറിയത്. സിപിഎം ജനാധിപത്യത്തെ കശാപ്പ് ചെയ്തു. തനിക്ക് പാര്‍ട്ടി വിപ്പ് ലഭിച്ചിട്ടില്ല. അയോ?ഗ്യത നടപടികളെ നേരിടാന്‍ തയ്യാറാണെന്നും, ഇനി യുഡിഎഫിനൊപ്പമായിരിക്കും പ്രവര്‍ത്തനമെന്നും” കല രാജു പറഞ്ഞു. കൂത്താട്ടുകുളം ന?ഗരസഭ വൈസ് ചെയര്‍മാനെതിരെയും യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിട്ടുണ്ട്. വൈസ് ചെയര്‍മാനെതിരായ…
Read More » -
Breaking News
‘കോരിച്ചൊരിയുന്ന മഴയത്താണ് ഒരു ടാറിങ്, നിര്‍ത്തിപ്പോടോ, ഇവനെയൊക്കെ ചാട്ടാവാര്‍ കൊണ്ടടിക്കണം’; ചീത്ത വിളി ദൃശ്യങ്ങള്‍ വൈറലായതോടെ പണി നിര്‍ത്താനാവശ്യപ്പെട്ട് തൃശൂര്‍ മേയര്‍
തൃശൂര്‍: കോരിച്ചൊരിയുന്ന മഴയ്ക്കിടെ തൃശൂര്‍ നഗരത്തില്‍ റോഡ് ടാറിങ്. നഗരത്തിലെ മാരാര്‍ റോഡിലാണ് പെരുമഴയില്‍ റോഡ് ടാറിങ് നടന്നത്. മഴയില്‍ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള റോഡില്‍ ടാറിങ് പ്രവൃത്തി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിങ് നിര്‍ത്തിവെക്കാന്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് നിര്‍ദേശം നല്‍കി. രാവിലെ മുതലുള്ള കനത്ത മഴയ്ക്കിടെയാണ് റോഡ് ടാറിങ്ങിനുള്ള പ്രവൃത്തികള്‍ നടന്നത്. ഇതു കണ്ട് ഈ കോരിച്ചൊരിയുന്ന മഴയത്താണോ ടാറിങ് നടത്തുന്നതെന്ന് ഒരാള്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഈ കനത്ത മഴയത്താണ് കോര്‍പ്പറേഷന്റെ ഒരു ടാറിങ്, ‘നിര്‍ത്തിപ്പോടോ, ഇവനെയൊക്കെ ചാട്ടാവാര്‍ കൊണ്ടടിക്കണം’ എന്നെല്ലാം ചീത്തവിളിക്കുന്നതും ദൃശ്യത്തിലുണ്ട്. കഴിഞ്ഞ മൂന്ന് നാല് ദിവസമായി തൃശൂരില്‍ കനത്ത വെയിലായിരുന്നു. അപ്പോഴൊന്നും ടാറിങ് പ്രവൃത്തികള്‍ക്കായി ആരും എത്തിയിരുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. അതേസമയം വേഗത്തില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് പണി തുടങ്ങിയതെന്നും, മഴ പ്രതീക്ഷിച്ചിരുന്നില്ലെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി വ്യക്തമാക്കി.
Read More » -
Breaking News
പ്രണയവിവാഹം വേണ്ടേ വേണ്ട, പ്രമേയം പാസാക്കി പഞ്ചാബിലെ ഗ്രാമം; പാരമ്പര്യം സംരക്ഷിക്കാനെന്ന് വാദം
ചണ്ഡീഗഢ്: കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കി പഞ്ചാബിലെ ഒരു ഗ്രാമം. മൊഹാലി ജില്ലയിലെ മാനക്പുര്‍ ശരിഫ് ഗ്രാമത്തിലാണ് എതിര്‍പ്പുകളൊന്നും ഇല്ലാതെ ഇത്തരമൊരു പ്രമേയം പാസായത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികളെ ഗ്രാമത്തിലോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള പ്രമേയം ഇക്കഴിഞ്ഞ ജൂലൈ 31-നാണ് പാസാക്കപ്പെട്ടത്. ഇത്തരം ദമ്പതികളെ പിന്തുണയ്ക്കുകയോ അവര്‍ക്ക് അഭയം നല്‍കുകയോ ചെയ്യുന്ന ഗ്രാമവാസികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്നും പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗ്രാമത്തിന്റെ പാരമ്പര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായാണ് ഇത്തരത്തില്‍ ഒരു പ്രമേയം പാസാക്കിയത് എന്നാണ് ഗ്രാമത്തലവന്റെ വിശദീകരണം. ‘ഞങ്ങള്‍ പ്രണയവിവാഹത്തിനോ നിയമത്തിനോ എതിരല്ല, പക്ഷേ ഞങ്ങളുടെ ഗ്രാമത്തില്‍ അത് അനുവദിക്കില്ല. ഇതൊരു ശിക്ഷയല്ല, മറിച്ച് ഞങ്ങളുടെ പാരമ്പര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണ്,’ ഗ്രാമത്തിലെ സര്‍പഞ്ച് ദല്‍വീര്‍ സിംഗ് പറഞ്ഞു. ഗ്രാമത്തിലെ ഒരു യുവാവ് സ്വന്തം അനന്തരവളെ വിവാഹം…
Read More » -
Breaking News
ഇനി ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത്, സ്‌കൂളുകളിലെയും ആശുപത്രികളിലെയും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റും; നടപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സ്‌കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പിനാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. അടുത്തിടെ ബലഹീനമായ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണ് നിരവധി അപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം ചേര്‍ന്നത്. പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേര്‍തിരിച്ച് നല്‍കണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊളിച്ചുമാറ്റിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതുക്കി പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. ഇതോടൊപ്പം അണ്‍ എയ്ഡഡ് സ്‌കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന നടത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയം ഭരണം,…
Read More » -
Breaking News
പാലായില്‍ സ്‌കൂട്ടറുകള്‍ ഇടിച്ചു തെറിപ്പിച്ച് കാര്‍; യുവതികള്‍ക്ക് ദാരുണാന്ത്യം
കോട്ടയം: പാലായില്‍ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ (35), മേലുകാവ് നല്ലംകുഴിയില്‍ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. പാലാ തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കല്‍ പള്ളിക്കു സമീപം രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജോമോളുടെ ഏകമകള്‍ അന്നമോള്‍ (12)ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലായില്‍നിന്ന് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്‌കൂട്ടറുകളെ ഇടിച്ചു തെറിപ്പിച്ചതെന്നാണ് വിവരം. സ്‌കൂട്ടര്‍ യാത്രക്കാര്‍ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്നു. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയായ അന്നമോളെ സ്‌കൂളില്‍ വിടാന്‍ പോകുകയായിരുന്നു ജോമോള്‍. ധന്യ പാലായിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ്. ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധന്യയുടെ മക്കള്‍: ശ്രീനന്ദന്‍, ശ്രീഹരി.
Read More »