Month: August 2025

  • Breaking News

    അമ്മയുടെ പ്രസിഡന്റാകാനൊരുങ്ങുന്ന ശ്വേതാമേനോന് എതിരേ കേസ് ; പണമുണ്ടാക്കാന്‍ നടി അശ്‌ളീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്ന് ആരോപണം 

    അശ്ലീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചു എന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ കേസ്. അശ്ലീലം തടയല്‍ , ഐടി നിയമം എന്നിവ പ്രകാരം കൊച്ചിയിലെ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്ന പൊതുപ്രവര്‍ത്തകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ലാഭം നേടുക എന്ന ലക്ഷ്യത്തോടെ നഗ്‌നതാപ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്നാണ് ആക്ഷേപം. രതിനിര്‍വ്വേദം, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കളിമണ്ണ് തുടങ്ങിയ ചിത്രങ്ങളിലെ ശ്വേത മേനോന്റെ വേഷങ്ങളും ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിലെ ഭാവം എന്നിവ പരാതിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റാകാന്‍ നടി ഒരുങ്ങുന്നതിനിടയിലാണ് പരാതിയും കേസും വരുന്നത്. അമ്മയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിച്ച ആറ് പേരില്‍ മുതിര്‍ന്ന നടന്‍ ജഗദീഷ് ഉള്‍പ്പെടെ നാല് പേര്‍ പത്രിക പിന്‍വലിച്ച സാചര്യത്തില്‍ ശ്വേതാമേനോന് സാധ്യത കൂടുതലാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ…

    Read More »
  • Breaking News

    പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനാ സന്ദര്‍ശനത്തിനൊരുങ്ങുന്നു ; എസ് സി ഒ ഉച്ചകോടിയില്‍ പങ്കെടുക്കും

    ന്യൂഡല്‍ഹി: അമേരിക്കയുടെ ചായ്‌വ് പാകിസ്താനിലേക്ക് വീണ്ടും നീളുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനാ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ ടിയാന്‍ജിന്‍ നഗരത്തില്‍ നടക്കുന്ന എസ്സിഒ (ഷാങ്ഹായ് സഹകരണ സംഘടന) മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കും. 2020 ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലിനുശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനീസ് സഹകരണത്തിനൊരുങ്ങുന്നത്. വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. 2019 ലായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന ചൈന സന്ദര്‍ശനം. എന്നാല്‍ 2024 ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുവകള്‍ ഏര്‍പ്പെടുത്തുകയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനം. ഈ സാഹചര്യത്തില്‍, ചൈനയുമായുള്ള ഇന്ത്യയുടെ…

    Read More »
  • Breaking News

    വിസ്തീര്‍ണം 1.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍; ആറ് മന്ത്രാലയങ്ങള്‍ ഒരു കുടക്കീഴില്‍; കര്‍ത്തവ്യഭവന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: കര്‍ത്തവ്യ ഭവന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു പൊതു സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മന്ദിരങ്ങളില്‍ ആദ്യത്തേതാണ് കര്‍ത്തവ്യ ഭവന്‍. ഡല്‍ഹിയുടെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരുകുടക്കീഴില്‍ കര്‍ത്തവ്യഭവനില്‍ ഏകോപ്പിക്കും. രണ്ട് ബേസ്മെന്റുകളില്‍ ഏഴുനിലകളിലായി 1.5 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള അത്യാധുനിക ഓഫീസ് സമുച്ചയമാണ് കര്‍ത്തവ്യഭവന്‍. ഇതില്‍ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, പെട്രോളിയം ആന്റ് പ്രകൃതി വാതകമന്ത്രാലയം ഉള്‍പ്പെട ആറ് മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കും. ഇപ്പോള്‍, പല പ്രധാന മന്ത്രാലയങ്ങളും പ്രവര്‍ത്തിക്കുന്നത് 1950-നും 1970-നും ഇടയില്‍ നിര്‍മ്മിച്ച ശാസ്ത്രി ഭവന്‍, കൃഷി ഭവന്‍, ഉദ്യോഗ് ഭവന്‍, നിര്‍മ്മാണ്‍ ഭവന്‍ തുടങ്ങിയവയിലാണ്. അതില്‍ ഭൂരിഭാഗവും കാലഹരണപ്പെട്ട കെട്ടിടങ്ങളാണെന്നും സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മികച്ച അടിസ്ഥാന സൗകര്യം, കൂടുതല്‍ കാര്യക്ഷമത, മെച്ചപ്പെട്ട ജോലി സാഹചര്യം, ചെലവ് കുറയ്ക്കല്‍ എന്നിവയാണ് ലക്ഷ്യം. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, നഗരകാര്യമന്ത്രാലയ സെക്രട്ടറി കതികിത്തല ശ്രീനിവാസ് എന്നിവര്‍ക്കൊപ്പമാണ്…

    Read More »
  • Breaking News

    യുയുസിയുടെ ബാഗ് തട്ടിപ്പറിച്ച് ഓടി, എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ പിടിച്ചുവെച്ച് പൊലീസ്; കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍

    കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി പല തവണ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റു. സിവില്‍ പൊലീസ് ഓഫീസര്‍ രജനി, എസ്എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട് അശ്വന്ത്, കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം വൈഷ്ണവ് പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടൗണ്‍ എസ്ഐ ദീപ്തി പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ചുവെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ഇന്ന് രാവിലെ 10 ന് യൂണിയന്‍ തിരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. കള്ളവോട്ട് ചെയ്യാന്‍ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതായി എസ്എഫ്ഐ ആരോപിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഇല്ലാതെ കടത്തിവിടില്ലെന്ന പൊലീസിന്റെ നിര്‍ദേശം ലംഘിച്ച് കെഎസ്‌യു – എംഎസ്എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിയിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം കാസര്‍കോട് എംഐസി ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായ സഫ്വാനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍…

    Read More »
  • Breaking News

    എസ്ഐപി വഴി ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാം; പുതിയ സംവിധാനം ഒരുക്കി ആര്‍ബിഐ; സര്‍ക്കാരില്‍ നിന്ന് നേരിട്ട് ട്രഷറി ബില്ലുകള്‍ വാങ്ങാന്‍ സൗകര്യം

    ന്യൂഡല്‍ഹി: ആര്‍ബിഐയുടെ റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്‌ഫോമിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി ഇനി നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാം. ചില്ലറ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുക്കിയിരിക്കുന്ന സംവിധാനമാണ് റീട്ടെയില്‍ ഡയറക്ട് സ്‌കീം. ഇത് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ട്രഷറി ബില്ലുകള്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള ഹ്രസ്വകാല സര്‍ക്കാര്‍ കടപ്പത്രങ്ങളാണ്. ട്രഷറി ബില്ലുകള്‍ പലിശ വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ നാമമാത്ര മൂല്യത്തില്‍ പണം പിന്‍വലിക്കാന്‍ കഴിയുന്ന തരത്തില്‍ ഡിസ്‌കൗണ്ട് നിരക്കിലാണ് ട്രഷറി ബില്ലുകള്‍ ലഭിക്കുന്നത്. നിക്ഷേപകന് മൂലധന നേട്ടം സ്വന്തമാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. നിലവില്‍, മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ലിക്വിഡ് ഫണ്ടുകള്‍ വഴി നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളില്‍ പരോക്ഷമായി നിക്ഷേപിക്കാം. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് നേരിട്ട് ട്രഷറി ബില്ലുകള്‍ വാങ്ങാനുള്ള സംവിധാനമാണ് റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്ഫോമില്‍ ഒരുക്കിയിരിക്കുന്നത്. നിക്ഷേപം സിസ്റ്റമാറ്റിക്കായി ആസൂത്രണം…

    Read More »
  • Breaking News

    കളക്ടര്‍ അവധി പ്രഖ്യാപിച്ചത് ഭാഗ്യമായി: തൃശൂരില്‍ യുപി സ്‌കൂളിന്റെ സീലിങ് തകര്‍ന്നുവീണു; തകര്‍ന്നത് കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ്, ഒഴിവായത് വന്‍ ദുരന്തം

    തൃശൂര്‍: തൃശൂര്‍ കോടാലിയിലെ യുപി സ്‌കൂളില്‍ സീലിങ് തകര്‍ന്നുവീണു. കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകര്‍ന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 54 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് 2023ല്‍ ചെയ്ത സീലിങ് ആണ് തകര്‍ന്നുവീണത്. ഷീറ്റിനടിയിലെ ജിപ്സം ബോര്‍ഡാണ് തകര്‍ന്ന് വീണത്. ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ഫാനുകളും വീണു. അശാസ്ത്രീയമായ നിലയിലാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. രണ്ട് മാസം മുമ്പ് മഴ പെയ്ത് സീലിങ് കുതിര്‍ന്നപ്പോഴും പരാതിപ്പെട്ടിരുന്നു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷാ പരിശോധന ഇടയ്ക്കിടെ നടത്താറുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.

    Read More »
  • Breaking News

    പുറംലോകം അറിയാത്ത രഹസ്യങ്ങള്‍ ഇനിയും ബാക്കി! സെബാസ്റ്റ്യന്‍ സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തി; നേരറിയാന്‍ റഡാര്‍ പരിശോധന

    ആലപ്പുഴ: ദുരൂഹ സാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ ആരോപണ വിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം സെബാസ്റ്റ്യന്റെ (65) വീട്ടില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. ഭൂമിക്കടിയില്‍ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണ് ഗ്രൗണ്ട് പെനസ്‌ട്രേറ്റിക് റഡാര്‍ ഉപയോഗിച്ച് പരിശോധന. തിരുവനന്തപുരത്തെ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. 2.3 മീറ്റര്‍ ആഴത്തിലാണ് കുഴിയെടുക്കുന്നത്. മൂന്നു സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടെ ജില്ലയുടെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യന്‍ പിന്‍വലിച്ചിരുന്നു. ഈ പണത്തിന്റെ ഉറവിടം, പിന്‍വലിച്ചത് എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തിയാണു സെബാസ്റ്റ്യന്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നേരത്തെ നടത്തിയ പരിശോധനയില്‍ പള്ളിപ്പുറത്തെ വീട്ടില്‍നിന്ന് മൃതദേഹ…

    Read More »
  • Breaking News

    ‘അപകടത്തിന് ശേഷം ഫോണില്‍ ലഭിക്കുന്നില്ല’: ഉത്തരാഖണ്ഡ് മിന്നല്‍പ്രളയത്തില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെട്ടതായി സൂചന; സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ദമ്പതികളും

    കൊച്ചി: ധരാലിയിലെ മേഘ വിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ അപകടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. ഇതില്‍ 8 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. മറ്റുള്ളവര്‍ മുംബൈ മലയാളികളാണ്. കൊച്ചി സ്വദേശികളായ പള്ളിപറമ്പ്കാവ് ദേവി നഗറില്‍ നാരായണന്‍, ഭാര്യ ശ്രീദേവി പിള്ള എന്നിവരെ അപകടത്തിന് ശേഷം ഇതുവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശ്രീദേവി പിള്ള മുന്‍പ് നഗരസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. 28 അംഗ സംഘം ഒരാഴ്ച മുന്‍പാണ് ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ട്രാവല്‍സിലാണ് യാത്ര തിരിച്ചതെന്നും അപകടത്തിന് പിന്നാലെ ഇതുവരെയും കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് യാത്ര പോയവര്‍ അറിയിച്ചത്. അതിനുശേഷം ആരെയും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് സംഘം ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. എന്നാല്‍ സംഘാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് മലയാളം സമാജം കൂട്ടായ്മ പറയുന്നത്.

    Read More »
  • Breaking News

    റെഡ് അലര്‍ട്ട് തുണച്ചു! തൃശൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ സീലിങ് തകര്‍ന്നു വീണു; അവധിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി

    തൃശൂര്‍: കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഹാളിലെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകര്‍ന്നു വീണു. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍ അപകടം ഒഴിവായി. അസംബ്ലി കൂടുന്ന ഹാളിലെ സീലിങ്ങാണ് തകര്‍ന്നു വീണത്. ഫാനുകളും കസേരകളും നശിച്ചു. പുലര്‍ച്ചെയായിരുന്നു അപകടം. 54 ലക്ഷംരൂപ ചെലവില്‍ 2023ലാണ് ഹാള്‍ ഉദ്ഘാടനം ചെയ്തത്. എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിച്ചതെന്നും, നേരത്തെ തകരാറുകള്‍ ചൂണ്ടിക്കാട്ടിയതാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം 31ന് പിടിഎ യോഗത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കണ്ണൂരില്‍ കോളജുകളും പ്രഫഷനല്‍ കോളജുകളും ഒഴികെയുള്ളവയ്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നല്‍കിയ കലക്ടറര്‍ക്ക് നന്ദി അറിയിച്ചാണ് രക്ഷിതാക്കള്‍ പ്രദേശത്തുനിന്ന് മടങ്ങിയത്.

    Read More »
  • Breaking News

    ബന്ധുക്കളുടെ എതിര്‍പ്പ് പേടിച്ച് സ്വദേശത്ത് വിവാഹമോചനക്കേസ് കൊടുത്തില്ല; തിരുവനന്തപുരത്തെ താമസക്കാരിയെന്നതിന് തെളിവായി കോടതിയില്‍ നല്‍കിയത് വ്യാജരേഖ; ഭര്‍ത്താവിന്റെ ‘ഉത്സാഹത്തില്‍’ വിവാഹമോചന തര്‍ക്കം ക്രിമിനല്‍ കേസായി; നിലമ്പൂരുകാരിയായ പ്രവാസി യുവതിക്ക് സംഭവിച്ചത്

    തിരുവനന്തപുരം: വിവാഹ മോചനത്തിനു വേണ്ടി വാടകയ്ക്കു താമസിക്കുന്നതായി വ്യാജരേഖയുണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ച യുവതിയെ അറസ്റ്റു ചെയ്ത കേസില്‍ നിറയുന്നത് ‘താമസ രേഖയിലെ’ പ്രശ്നം. നിലമ്പൂര്‍ സ്വദേശിനി നിഷാന (34) യാണു പോലീസ് പിടിയിലായത്. കോടതിയെ കബളിപ്പിച്ചതിനാണ് നിഷാനയെ അറസ്റ്റു ചെയ്തത്. ഭര്‍ത്താവിന്റെ തന്ത്രപരമായ നീക്കങ്ങളാണ് ഈ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. ദുബായില്‍ താമസിക്കുന്ന നിഷാന തിരുവനന്തപുരം ശ്രീവരാഹത്ത് താമസിക്കുന്നതായി വ്യാജരേഖയുണ്ടാക്കി വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. സ്വദേശമായ നിലമ്പൂരില്‍ വിവാഹമോചന കേസ് നല്‍കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ തിരുവനന്തപുരത്തു കേസു കൊടുക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ കാരണം വേര്‍പിരിയാന്‍ തീരുമാനിച്ച നിഷാന 50 ലക്ഷംരൂപ ഭര്‍ത്താവില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ദുബായില്‍ ബിസിനസ്സാണ് നിഷാനയ്ക്ക്. വിവാഹ മോചന ഹര്‍ജി നല്‍കുന്നതിനോട് നിഷാനയുടെ കുടുംബത്തിന് താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് കേസ് കൊടുക്കാനായി മറ്റൊരു അഡ്രസിലേക്ക് കാര്യങ്ങളെത്തിച്ചത്. ശ്രീവരാഹത്തെ വാടക കരാര്‍ അടക്കം നല്‍കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഇതേത്തുടര്‍ന്നു വാടക കരാര്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നു കാണിച്ച്…

    Read More »
Back to top button
error: