Breaking NewsLead NewsSocial MediaTRENDING

‘സരിതയ്ക്ക് പണം കൊടുക്കത്തക്ക എന്ത് ബന്ധമാണ് മോഹന്‍ലാലിന്? ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ?’

മ്മ സംഘടനയിലെ ഇലക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന ബാബുരാജിനെതിരെ സംഘടനയില്‍ ഒരു പക്ഷം രംഗത്ത് വന്നിരുന്നു. ഇതിനേക്കാള്‍ ചര്‍ച്ചയായത് സരിത നായര്‍ ബാബുരാജിനെതിരെ ഉന്നയിച്ച ആരോപണമാണ്. തന്റെ ചികിത്സയ്ക്ക് വേണ്ടി മോഹന്‍ലാല്‍ നല്‍കിയ പണം ബാബുരാജ് വകമാറ്റി ചെലവഴിച്ചെന്നാണ് സരിത ആരോപിച്ചത്. ഈ വിഷയത്തില്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന് പറഞ്ഞത് പോലെ സരിത നായരും പരാതിയുമായെത്തി. തന്നെ അനാരോഗ്യവും അസുഖവും പരിഗണിച്ച് മോഹന്‍ലാല്‍ കുറച്ച് തുക എനിക്ക് തരാന്‍ ബാബുരാജിന്റെ കയ്യില്‍ കൊടുത്ത് വിട്ടെന്നും ആ തുക കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ജപ്തി ഒഴിവാക്കാന്‍ ബാബുരാജ് വകമാറ്റി ചെലവഴിച്ചെന്നും ദുബായ് കേന്ദ്രീകരിച്ചും ബാബുരാജിന് സാമ്പത്തിക തട്ടിപ്പുകളുണ്ടെന്നും സരിത വെച്ച് കാച്ചി. സരിതയുടെ കാര്യം വരുമ്പോള്‍ നമുക്ക് വേണമെങ്കില്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കാം.

Signature-ad

ചികിത്സാ ചെലവിന് പണം കാെടുക്കത്തക്ക ബന്ധം സരിതയുമായി മോഹന്‍ലാലിനുണ്ടോ. അഥവാ ഉണ്ടെങ്കില്‍ അവരെ സഹായിക്കാനുള്ള വലിയ തുകയൊക്കെ മറ്റൊരാള്‍ വശം കൊടുക്കുമോ. മറ്റാെരാള്‍ കെഎഫ്‌സിയിയില്‍ ലേണെടുത്താല്‍ അതിന്റെ പേപ്പര്‍ എങ്ങനെ മറ്റൊരാള്‍ക്ക് കിട്ടും? ഈ ചോദ്യങ്ങള്‍ ബാക്കിയാകുന്നു. മോഹന്‍ലാലോ ബാബുരാജോ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതേയില്ല. പകരം ബാബുരാജ് അമ്മയില്‍ നിന്നും ആജീവനാന്ത രാജി വെച്ച് പോയെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

സരിത ഉന്നയിച്ച ആരോപണം

2018 ല്‍ അതായത് എനിക്ക് അസുഖങ്ങളുടെ പ്രാരംഭഘട്ടത്തില്‍ നല്ലൊരു ചികിത്സ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു. 2018 ല്‍ എന്റെ ചികിത്സയ്ക്കായി ശ്രീ .മോഹന്‍ലാല്‍ ബാബുരാജിനെ പണം ഏല്‍പ്പിച്ചു . ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരില്‍ ഉണ്ടായിരുന്ന KFC ( Kerala Financial Corporation) – യുടെ ലോണ്‍ കുടിശ്ശിക തുക അടച്ച് തീര്‍ത്തൂ ജപ്തി ഒഴിവാക്കി.

എന്നോട് മാത്രമാണോ എന്ന് ഞാന്‍ അന്വേഷിച്ചു. അല്ല. ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകള്‍ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നില്‍ക്കുന്നത്. ദുബായിലെ ഒരു വന്‍ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്‌പോര്‍ട്ട്, റസിഡന്റ് കാര്‍ഡ് കോപ്പി ഞാനിവിടെ നല്‍കുന്നുണ്ട് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.

ഇദ്ദേഹം AMMA. യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാന്‍ അറിയില്ല. സ്ത്രീ അഭിനേതാക്കള്‍ കൂടെ ഉള്‍പ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആര്‍ക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാന്‍ പറ്റുകയുള്ളൂ. സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്‌നമല്ല.

ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയര്‍ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്? ഞാന്‍ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു. പിന്നീട് പലര്‍ക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു… ആ പരാതി അങ്ങനെ തന്നെ നില നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ഒരാളല്ല ഈ ബാബുരാജ് എന്നാണ് സരിത തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

Back to top button
error: