Month: August 2025

  • Breaking News

    ഏക ബലഹീനത ഏക മകന്‍! കോടികള്‍ കൊണ്ടു നടന്നത് ബിഗ്‌ഷോപ്പറിലും കവറിലും! ചോദ്യംചെയ്യലില്‍ കുലുങ്ങാതെ സെബാസ്റ്റിയന്‍, കുഴങ്ങി പോലീസ്

    കോട്ടയം: ജെയ്‌നമ്മ തിരോധാന കേസിലെ പ്രതി സെബാസ്റ്റ്യന്‍ പൊലീസിനെ കുഴപ്പിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരീതിയില്‍ ചോദ്യം ചെയ്തിട്ടും ഒരുകുലുക്കവുമില്ലാത്ത രീതിയിലാണ് സെബാസ്റ്റ്യന്‍ പെരുമാറുന്നത്. പ്രതിയുടെ പ്രായവും ആരോഗ്യസ്ഥിതിയും ചോദ്യംചെയ്യലിന് തടസമാണ്. പിടിയിലായതു മുതല്‍ അന്വേഷണത്തോട് തീര്‍ത്തും നിസ്സഹകരിക്കുന്ന രീതിയാണ് ഇയാള്‍ സ്വീകരിക്കുന്നത്. സെബാസ്റ്റ്യന്റെ പലമൊഴികളും വിശ്വസിക്കാവുന്നതല്ലെന്നും ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇയാളുടെ ചില ബലഹീനതകള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെട്ടതായി സൂചനയുണ്ട്. അതിലൊന്ന് ഏകമകനോടുള്ള അമിതമായ സ്‌നേഹവും കരുതലുമാണ്. അന്‍പതു പിന്നിട്ടശേഷം വിവാഹിതനായ സെബാസ്റ്റിയനും ഭാര്യയ്ക്കും നാലു വര്‍ഷത്തിനുശേഷമാണ് കുട്ടിയുണ്ടായതെന്നും വിവരമുണ്ട്. മറ്റൊന്ന് ഇയാള്‍ കൈയിലുണ്ടായിരുന്ന കോടികളുടെ സമ്പാദ്യം ബാങ്കിലിടാതെ കൈയിലാണ് സൂക്ഷിച്ചിരുന്നതെന്നും പറയപ്പെടുന്നു. ഡെപ്പോസിറ്റ് വിവരങ്ങള്‍ ഭാവിയില്‍ തെളിവാകാതിരിക്കാനുള്ള മുന്‍കരുതലായി വേണം ഇതിനെ കരുതാന്‍. ചില ബെനാമി അക്കൗണ്ടുകള്‍ വഴി ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ബിഗ്‌ഷോപ്പറിലോ കവറിലോ ആക്കിയാണ് ഇയാള്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയിരുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദമായ ചോദ്യംചെയ്യലിലേ…

    Read More »
  • Breaking News

    ‘ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം, മുറിയില്‍ ആരോ കടന്നതായും CCTVയില്‍ കണ്ടു’; ഡോ. ഹാരിസിനെ സംശയമുനയില്‍ നിര്‍ത്തി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

    തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെ സംശയമുനയില്‍ നിര്‍ത്തി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഡോ ഹാരിസിന്റെ മുറിയില്‍ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം കണ്ടെത്തിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പി.കെ ജബ്ബാര്‍ പറഞ്ഞു. ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് കണ്ടെത്തി. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ട്. ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം. ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായും സിസി ടിവിയില്‍ ഉണ്ടെന്നും പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ.ഹാരിസിന്റെ മുറിയില്‍ നിന്ന് ഓഗസ്റ്റ് രണ്ടിന് മോസിലോസ്‌കോപ്പ് വാങ്ങിയതിന്റെ ബില്ല് കണ്ടെത്തി, ഇതില്‍ അസ്വാഭാവികതയുണ്ട് അന്വേഷണം വേണം. ഹാരിസിന്റെ മുറിയില്‍ മൂന്ന് തവണ പരിശോധന നടന്നുവെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ആദ്യ പരിശോധനയില്‍ ഹാരിസിന്റെ മുറിയില്‍ കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് എന്ന ഉപകരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സര്‍ജിക്കല്‍ ഉപകരണങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലാത്തതിനാല്‍ സര്‍ജിക്കല്‍, ടെക്നിക്കല്‍ ടീമുമായി വീണ്ടും പരിശോധന നടത്തി. അതില്‍ ആദ്യ പരിശോധനയില്‍ കാണാത്ത…

    Read More »
  • Breaking News

    മറന്നുവോ സഖീ… നവാസിന്റെ അറംപറ്റിയ വാക്ക്; രഹ്നയുടെ മനസ് നീറിയ വാലന്റൈന്‍സ് സമ്മാനം

    പ്രിയതാരം കലാഭവന്‍ നവാസിന്റെ മരണം ഉള്‍കൊള്ളാന്‍ ഇനിയും പലര്‍ക്കും സാധിച്ചോ എന്ന് സംശയമാണ്. വളരെയേറെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന ദമ്പതികളാണ് നവാസും ഭാര്യ രഹ്നയും. അവര്‍ക്ക് ഒരു മകളും രണ്ട് ആണ്മക്കളും. കുടുംബത്തിന്റെ വിയോഗത്തില്‍ മലയാളി മനഃസാക്ഷിയും ഒപ്പം ചേര്‍ന്നു. അവസാന നാളുകള്‍ എന്ന് ഇനിയും പൂര്‍ണമായി വിളിക്കന്‍ കഴിയാത്ത വിധമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ആ ദിവസങ്ങള്‍. നവാസിന്റെ ചില അഭിമുഖങ്ങളില്‍ അദ്ദേഹം മരണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. വടക്കാഞ്ചേരിയില്‍ പിറന്ന നവാസ് ബക്കറാണ് കലാഭവന്‍ എന്ന പേരുകൂടി ചേര്‍ത്ത് അറിയപ്പെടുന്ന നടനായി മാറിയത്. മരണസമയത്ത് നവാസിന് പ്രായം കേവലം 51 വയസു മാത്രം. നടന്‍ അബൂബക്കറിന്റെ മകനായ നവാസും ചേട്ടന്‍ നിയസും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. നടിയും നര്‍ത്തകിയുമായ രഹ്ന വിവാഹശേഷം അഭിനയിച്ചിരുന്നില്ല. എന്നാല്‍, നിയോഗമെന്നോണം, നവാസ് വിടവാങ്ങിയ ഈ വര്‍ഷത്തില്‍ അവര്‍ ഒന്നിച്ച് ക്യാമറയ്ക്കെത്തി. അതും വാലന്റൈന്‍സ് ദിനത്തില്‍ പ്രിയതമയായ രഹ്നയ്ക്ക് ഒരു സമ്മാനമെന്ന…

    Read More »
  • Movie

    ക്രിസ്റ്റീന സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    സി എസ് ഫിലിംസിന്റെ ബാനറില്‍ ചിത്രാ സുദര്‍ശനന്‍ നിര്‍മ്മിച്ച് സുദര്‍ശനന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ക്രിസ്റ്റീന’ യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സിനിമയുടെ ഭാഗമായവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഗ്രാമവാസികളായ നാല് ചെറുപ്പക്കാര്‍ സുഹൃത്തുക്കള്‍… അവരുടെ ഇടയിലേക്ക് ഒരു സെയില്‍സ് ഗേള്‍ കടന്നുവരുന്നതും തുടര്‍ന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തിന്റെ ഇതിവൃത്തം. സുധീര്‍ കരമന, എം ആര്‍ ഗോപകുമാര്‍, സീമ ജി നായര്‍, നസീര്‍ സംക്രാന്തി, ആര്യ, മുരളീധരന്‍ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ കൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാന്‍, കലാഭവന്‍ നന്ദന, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ബാനര്‍- സി എസ് ഫിലിംസ്, നിര്‍മ്മാണം – ചിത്രാ സുദര്‍ശനന്‍, രചന, സംവിധാനം – സുദര്‍ശനന്‍, ഛായാഗ്രഹണം- ഷമീര്‍ ജിബ്രാന്‍, എഡിറ്റിംഗ് – അക്ഷയ് സൗദ, ഗാനരചന – ശരണ്‍ ഇന്‍ഡോകേര, സംഗീതം – ശ്രീനാഥ്…

    Read More »
  • Breaking News

    മുഖത്ത് തുടരെ അടിച്ചു; ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലായ യുവാവ് നേരിട്ടത് ക്രൂരമര്‍ദനം

    റായ്പുര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലായ ആദിവാസി യുവാവ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദനം. നാരായണ്‍പുര്‍ സ്വദേശിയായ സുഖ്മാന്‍ മണ്ഡാവി (19)യെയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ലഭിച്ചു. യുവാവിന്റെ മുഖത്തും കഴുത്തിലും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി അടിക്കുന്നത് ദൃശ്യത്തിലുണ്ട്. യുവതികളെ കടത്തിക്കൊണ്ടുപോകാന്‍ സഹായിച്ചു എന്ന് ആരോപിച്ചായിരുന്നു യുവാവിനെ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. ജൂണ്‍ 25നായിരുന്നു സംഭവം നടക്കുന്നത്. ബംജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയേയും വന്ദന ഫ്രാന്‍സിസിനേയും റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്താനും ശ്രമിച്ചു എന്നായിരുന്നു ആരോപണം. ഇവര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്ന സുഖ്മാനെയും പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ സ്റ്റേഷനില്‍വെച്ച് കന്യാസ്ത്രീകളോടും ആദിവാസി യുവാവിനോടും യുവതികളോടും ക്രൂരമായ ഇടപെടലായിരുന്നു ബംജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയത്. കേസ് പിന്നീട് ഛത്തീസ്ഗഡ് പൊലീസിന് കൈമാറുകയും അറസ്റ്റിലായ കന്യാസ്ത്രീകളെ ദുര്‍ഗിലെ കൊടുംകുറ്റവാളികള്‍ കഴിയുന്ന ജയിലിലേക്ക് മാറ്റുകയും ചെയ്തു.…

    Read More »
  • Breaking News

    തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും ഷോക്കേറ്റു

    തൃശൂര്‍: കൃഷിയിടത്തിലെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീക്ക് ദാരുണാന്ത്യം. എരുമപ്പെട്ടി കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലി(48)യാണ് ഷോക്കേറ്റ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു. കുണ്ടന്നൂരില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കുവാനായി പോയപ്പോഴായിരുന്നു അപകടം. പറമ്പിലെ മോട്ടോര്‍ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈന്‍ പൊട്ടിവീണ് അതില്‍ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തിരൂരില്‍ ഓല മേഞ്ഞവീട് കത്തിനശിച്ചു

    മലപ്പുറം: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട് കത്തിനശിച്ചു. തിരൂര്‍ തെക്കന്‍ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ധിഖിന്റെ വീടാണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് പൂര്‍ണമായും കത്തിയമര്‍ന്നത്. അപകടസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ ശബ്ദം കേട്ട നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് സമീപത്തെ കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഓട്ടോ ഡ്രൈവറാണ് സിദ്ധിഖ്. ഓല മേഞ്ഞ വീടാണ് തീപിടിത്തത്തില്‍ നശിച്ചത്. വീട്ടുപകരണങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, രേഖകള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം പൂര്‍ണമായി കത്തിനശിച്ചു.

    Read More »
  • Breaking News

    ഹൃദയപൂര്‍വം… ജീവതാളം നിലയ്ക്കാതിരിക്കാന്‍ ഒരു ഡോക്ടറുടെ കുറിപ്പ്

    ചെറുപ്പക്കാര്‍ പോലും ഹൃദയാഘാതത്തെ തുടര്‍ന്ന കുഴഞ്ഞുവീണു മരിക്കുന്നത് പതിവാകുകയാണ്. എന്നാല്‍, കൃത്യസമയത്ത് വേണ്ടതു ചെയ്താല്‍ ഇതില്‍ പല ജീവനുകളും നമുക്ക് രക്ഷിക്കാനാവും. ഇത് ചൂണ്ടിക്കാട്ടുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ േകാളജ് കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. അനില്‍ കുമാറിന്റെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്… 1. ഇപ്പോൾ ഏകദേശം വൈകുന്നേരം 7.25 ആയെന്നും പതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക ! 2. നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്. 3. പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെ എത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി. മി. ദൂരമുണ്ട്. 4. നിർഭാഗ്യവശാൽ അവിടെ വരെ എത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല. 5. CPR – Cardio Pulmonary Resuscitation (ഹൃദയ ശ്വാസകോശ പുനരുജ്ജീവനം)-ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ, നിങ്ങളെ അത് അഭ്യസിപ്പിച്ചയാൾ…

    Read More »
  • Breaking News

    ഒന്നര നൂറ്റാണ്ടായി അടഞ്ഞുകിടക്കുന്ന ‘വിസ്മങ്ങളുടെ കലവറ’!!! പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം; നിര്‍ദേശവുമായി സര്‍ക്കാര്‍ പ്രതിനിധി, വീണ്ടും ചര്‍ച്ച

    തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. ക്ഷേത്ര ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി വേലപ്പന്‍ നായരാണ് ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിര്‍ദേശിച്ചത്. വ്യാഴാഴ്ച നടന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് മറ്റ് അംഗങ്ങള്‍ തയ്യാറായില്ല. നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യം ഭരണസമിതി ആലോചിക്കണമെന്നാണ് യോഗത്തില്‍ വേലപ്പന്‍ നായര്‍ ആവശ്യപ്പെട്ടത്. ബി നിലവറയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് മറ്റുള്ള അം?ഗങ്ങള്‍ ചൂണ്ടിക്കാട്ടി. തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തന്ത്രി കൂടിയുള്ള യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞ് നിര്‍ദേശം മാറ്റിവെച്ചു. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണില്‍ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ് എ, ബി നിലവറകളുള്ളത്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്താണിവ. അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ നിലവറകള്‍ ഉള്‍പ്പെടെ 6 നിലവറകളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളത്. അറകളിലെ…

    Read More »
  • Breaking News

    ജിഎസ്ഡിപി ഇടിഞ്ഞു, ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് വളര്‍ച്ച കേരളത്തില്‍; രണ്ടക്കം കടന്ന് തമിഴ്നാട്

    കൊച്ചി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഎസ്ഡിപി) ഇടിവ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്റെ (MOSPI) പുതുക്കിയ കണക്കുകള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 6.19 ശതമാനമായാണ് ഇടിഞ്ഞത്. ഒരു വര്‍ഷം മുന്‍പ് 6.73 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ ഇടിവ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായും കേരളം മാറി. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.3 ശതമാനമാണ്. ഇതിലും താഴെ പോയിരിക്കുകയാണ് കേരളത്തിന്റെ വളര്‍ച്ചാനിരക്ക്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാട് ആണ് ഏറ്റവുമധികം മുന്നേറ്റം രേഖപ്പെടുത്തിയത്. 2024-25ല്‍ തമിഴ്നാടിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് 11.19 ശതമാനമായാണ് വര്‍ധിച്ചത്. രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാന സമ്പദ്വ്യവസ്ഥയാണ് തമിഴ്നാട്ടിലേത്. ആന്ധ്രാപ്രദേശ് (8.21%), തെലങ്കാന (8.08%), കര്‍ണാടക (7.37%), ഒഡീഷ (6.84%) എന്നിവയും കേരളത്തേക്കാള്‍ മുന്നിലാണ്. കേരളത്തിന്റെ നോമിനല്‍ ജിഎസ്ഡിപിയും കുറഞ്ഞു. 2024-35 സാമ്പത്തിക വര്‍ഷത്തില്‍ നോമിനല്‍ ജിഎസ്ഡിപിയില്‍…

    Read More »
Back to top button
error: