Month: August 2025
-
Breaking News
‘എന്റെ സുഹൃത്തുമായി ദീര്‍ഘ നേരം സംഭാഷണം നടത്തി, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തും’: തീരുവ ഭീഷണിയ്ക്ക് പിന്നാലെ നരേന്ദ്ര മോദിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഏറെനേരം സംഭാഷണം നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചത്. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പുടിന്‍ ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഉക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ പങ്കുവെച്ചതിന് റഷ്യന്‍ പ്രസിഡന്റിനോട് നന്ദി പറയുകയും ചെയ്തു. ‘എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി വളരെ മികച്ചതും വിശദസുദീര്‍ഘവുമായ ഒരു സംഭാഷണം നടത്തി. ഉക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ പങ്കുവെച്ചതിന് ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഞങ്ങളുടെ ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും ഞങ്ങള്‍ അവലോകനം ചെയ്തു, ഇന്ത്യ-റഷ്യ പ്രത്യേകവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വര്‍ഷം അവസാനം…
Read More » -
Breaking News
പ്രശ്‌നം പരിഹരിക്കാനും അവര്‍ക്കെതിരേ ഒന്നും പറയാന്‍ പാടില്ലെന്നും പറഞ്ഞതാണ് ; എല്ലാം സന്ധി ചെയ്ത ശേഷം തന്നെ കുടുക്കാന്‍ നോക്കുന്നു ; പരിശോധന വേണ്ടത് വിദഗ്ദ്ധസമിതിക്കെന്ന് ഡോ. ഹാരീസ് ഹസന്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ തന്നോട് ആവശ്യപ്പെടുകയും താന്‍ സമ്മതിക്കുകയും ചെയ്തിട്ടും തന്നെ വിടുന്നില്ലെന്നും അതിന് ശേഷമാണ് തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നതെന്നും ഡോ. ഹാരീസ് ഹസന്‍. ഇന്ന് രാവിലെ ഒരാള്‍ വിളിച്ച് അവര്‍ക്കെതിേര ഒന്നും പറയാന്‍ പാടില്ലെന്ന് പറയുകയും ചെയ്തിരുന്നതായി അദ്ദേഹം വ്യക്തമാക്കി. വിവാദം ഒത്തുതീര്‍പ്പാക്കാന്‍ തന്നോട് ചില പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാം സമ്മതിക്കുകയും ഈ വിഷയത്തില്‍ സന്ധി ഉണ്ടാക്കുകയും ചെയ്തതാണ്. എന്നിട്ടും തന്നെ കുടുക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. യൂറോളജിയുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതിയാണ് യൂറോളജി ഉപകണങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരേ അന്വേഷണം നടത്തിയത്. വിദഗ്ധ സമിതി എന്നോടൊന്നും ചോദിച്ചില്ലെന്നും യൂറോളജി വകുപ്പുമായി ബന്ധമില്ലാ ത്തവരാണ് വിദഗ്ധ സമിതിയില്‍ ഉള്ളത്. അവരാണ് ഇതൊക്കെ അന്വേഷിച്ചത്. ഉപകരണങ്ങള്‍ തിരിച്ചറിയാത്തവരാണ് മുറിയില്‍ കയറി പരിശോധിച്ചത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തനിക്ക് ഇനി വേണ്ടെന്നും മെമ്മോയ്ക്ക് തിങ്കളാഴ്ച മറുപടി നല്‍കുമെന്നും ഹാരിസ് പറഞ്ഞു. മെഡിക്കല്‍ കോളേജ്…
Read More » -
Breaking News
വാര്‍ത്തകള്‍ തെറ്റായതും കെട്ടിച്ചമച്ചതും! യു.എസില്‍ നിന്നുള്ള ആയുധ ഇറക്കുമതി നിര്‍ത്തിയേക്കുമെന്ന വാര്‍ത്തകള്‍ തള്ളി പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റും കെട്ടിച്ചമച്ചതുമാണെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ അധിക തീരുവയെച്ചൊല്ലിയുള്ള ഇന്ത്യയുടെ അതൃപ്തിയുടെ ആദ്യ സൂചനയായി യുഎസില്‍ നിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടുത്തയാഴ്ച വാഷിങ്ടണിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാല്‍ യാത്ര റദ്ദാക്കിയതായും റോയിറ്റേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, യുഎസില്‍ നിന്ന് ആയുധങ്ങളും മറ്റും വാങ്ങുന്നത് താത്കാലികമായി നിര്‍ത്താന്‍ ഇതുവരെ രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണവും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.
Read More » -
Breaking News
സിപിഐഎം നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍പോയോ? പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ; സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നതൊക്കെ ശരിയല്ലെന്ന് മറുപടി
കണ്ണൂര്‍: സാമൂഹ്യമാധ്യമങ്ങളില്‍ ആള്‍ക്കാര്‍ കഥയുണ്ടാക്കാറുണ്ടെന്നും അതിനൊന്നും പ്രതികരണം നല്‍കുന്നതല്ല തങ്ങളുടെ ജോലിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി നേതാക്കള്‍ രഹസ്യമായി ജോത്സ്യന്മാരെ കാണാന്‍ പോകുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നതായുള്ള വാര്‍ത്തയോടായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സംസ്ഥാന സമിതിയില്‍ ഇങ്ങിനെ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്നും ഓരോ കാര്യങ്ങള്‍ ഉണ്ടാക്കി അതിന് പ്രതികരണം ഉണ്ടാക്കാന്‍ നോക്കേണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. എം വി ഗോവിന്ദന്‍ പ്രശസ്ത ജോത്സ്യനെ സന്ദര്‍ശിച്ചതിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ലെന്നായിരുന്നു പ്രതികരണം. സംസ്ഥാന നേതാക്കള്‍ ജോത്സ്യന്‍മാരെ കണ്ടെന്നും ഈ വിഷയം സംസ്ഥാന സമിതിയില്‍ കണ്ണൂരില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവ് ഉന്നയിച്ചെന്നുമായിരുന്നു നേരത്തേ പുറത്തുവന്ന അഭ്യൂഹങ്ങള്‍. എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നതെന്ന് കണ്ണൂരില്‍ നിന്നുള്ള നേതാവ് ചോദിച്ചതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
Read More » -
Breaking News
ഫെബ്രുവരിയില്‍ അവതരിപ്പിച്ച ആദായനികുതി ബില്‍ 2025 പിന്‍വലിച്ചു; പുതുക്കിയ ബില്‍ ഓഗസ്റ്റ് 11 ന്
ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ ലോക്ഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്‍ 2025 ഔദ്യോഗികമായി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായാണ് പുതിയ ബില്ല് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി നല്‍കിയ മിക്ക ശുപാര്‍ശകളും ഉള്‍പ്പെടുത്തി ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് ഓഗസ്റ്റ് 11ന് അവതരിപ്പിക്കും. നിലവിലെ ആശങ്കകള്‍ ദുരീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബില്ലിന്റെ ഒന്നിലധികം പതിപ്പുകളുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും എല്ലാ മാറ്റങ്ങളും ഉള്‍പ്പെടുത്തി വ്യക്തവും പുതുക്കിയതുമായ ഒരു പതിപ്പ് നല്‍കുന്നതിനുമായാണ് ആദായ നികുതി ബില്ലിന്റെ പുതിയ പതിപ്പ് കൊണ്ട് വരുന്നത്. ജൂലൈ 21 ന് സെലക്റ്റ് കമ്മിറ്റി പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 4,500ലധികം പേജുകളുള്ള വരാനിരിക്കുന്ന ബില്‍ 1961 ലെ പഴയ നിയമത്തിന് പകരമായി രൂപകല്‍പ്പന ചെയ്ത പുതിയ ആദായനികുതി ബില്‍, 2025-ന്റെ കരട് മെച്ചപ്പെടുത്തുന്നതിനുള്ള 285 നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നു. നിരവധി നിര്‍ദ്ദേശങ്ങളില്‍, സാധാരണ നികുതിദായകര്‍ക്ക് നേരിട്ട് പ്രയോജനം…
Read More » -
Breaking News
ഷവര്‍മ്മ കഴിക്കുന്നവരാണോ? എന്നാല്‍ ഇതുകൂടി അറിഞ്ഞോളുക ; സംസ്ഥാനത്ത് പ്രത്യേക പരിശോധന ; പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയുകയായിരുന്നു ലക്ഷ്യം. 256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളില്‍ 59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. 1557 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. പാഴ്സലില്‍ തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം.…
Read More » -
Breaking News
ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന രോഗിയെ പീഡിപ്പിച്ച അറ്റന്റര്‍ക്കെതിരേ നടപടി ; 2023 ല്‍ നടന്ന സംഭവത്തില്‍ എ എം ശശീന്ദ്രനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു ; മനുഷ്യത്വ വിരുദ്ധതയുടെ കേസ് കോടതിയില്‍
കോഴിക്കോട് : ഓപ്പറേഷന്‍ കഴിഞ്ഞ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നയാളെ പീഡനത്തി നിരയാക്കിയ അറ്റന്ററെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോ ളേജില്‍ നടന്ന സംഭവത്തില്‍ പ്രതിയായ അറ്റന്‍ഡര്‍ എ എം ശശീന്ദ്രനെതിരേയാണ് നടപ ടി. ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ ഇയാള്‍ തെറ്റുക്കാരനാണെന്ന് കണ്ടെത്തി യതോടെ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയിലാണ് പുറത്താക്കല്‍. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എംഎം ശശീന്ദ്രന്‍ പീഡിപ്പിച്ചത്. സസ്‌പെന്‍ഷനിലായിരുന്ന പ്രതിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് അതിജീവിതയും ആശുപത്രിയിലെ മറ്റ് ജീവനക്കാരും ആവശ്യപ്പെട്ടിരുന്നു. 2023 മാര്‍ച്ച് 18 ന് നടന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ ഉണ്ടായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഒപ്പുവെച്ച ഉത്തരവ് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് നടപടിയെടുത്തെങ്കിലും ഇയാള്‍ക്കെതിരേയുള്ള പീഡനക്കേസ് കോടതിയിലാണ്. പോരാട്ടം വിജയം കണ്ടെന്നാണ് അതിജീവിതയുടെ പ്രതികരണം. അതേസമയം പൂര്‍ണ്ണമായ നീതി കിട്ടിയില്ലെന്നും ഇപ്പോള്‍ പിരിച്ചുവിടല്‍ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും കോടതി കൂടി ശിക്ഷിക്കണമെന്നും അതിജീവിത പ്രതികരിച്ചു.
Read More » -
Breaking News
ഡോ. ഹാരീസിനെ സംശയനിഴലില്‍ നിര്‍ത്താനുള്ള പ്രിന്‍സിപ്പലിന്റെ ശ്രമവും പാളി ; മുറിയില്‍ നിന്നും കണ്ടെത്തിയ കവര്‍ ബില്‍ അല്ല ; നെഫ്രോസ്‌കോപ്പുകളുടെ ഡെലിവറി ചലാന്‍ ; ഉപകരണം റിപ്പയര്‍ ചെയ്യാന്‍ കൊടുത്തത് തന്നെ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ ഡോ. ഹാരിസ് ഹസന്റെ ഓഫീസ് മുറിയില്‍ നിന്ന് കണ്ടെത്തിയ ബില്‍ നെഫ്രോസ്‌കോപ്പുകളുടെ ഡെലിവറി ചലാന്‍. ഡോ. ഹാരിസിനെ സംശയ നിഴലിലാക്കി രാവിലെ വാര്‍ത്താസമ്മേളനം നടത്തിയ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ ആരോപണങ്ങള്‍ ഇതോടെ വീണ്ടും പാളി. ഡെലിവറി ചെയ്ത എറണാകുളത്തെ ക്യാപ്‌സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷന്‍ മാനേജിങ് പാട്‌നര്‍ സുനില്‍ കുമാര്‍ വാസുദേവ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നു. ഉപകരണം നന്നാക്കാനായി എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ നല്‍കിയെന്നും റിപ്പയറിംഗിന് കൂടുതല്‍ തുകയാകുമെന്ന് കണ്ടെത്തിയതോടെ കമ്പനിയോട് തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെടുകയും അവര്‍ തിരിച്ചയച്ചെന്നുമാണ് തന്റെ മുറിയില്‍ രണ്ട് ഉപകരണങ്ങള്‍ പെട്ടിയിലായി കണ്ടെത്തിയെന്ന് പ്രിന്‍സിപ്പലിന്റെ ആരോപണത്തിന് ഡോ. ഹാരിസ് നല്‍കിയ മറുപടി. ഉപകരണം റിപ്പെയര്‍ ചെയ്യാന്‍ കൊടുത്തിരുന്നത് ക്യാപ്‌സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിലായിരുന്നു. മുറിയിലെ പെട്ടിയുടെ മുകളില്‍ വെച്ചിരുന്ന ചെലാനില്‍ നെഫ്രോസ്‌കോപ്പിന് പകരം മോസിലോസ്‌കോപ്പ് എന്നായിരുന്നു രേഖപ്പെടുത്തിയിരിക്കുന്നത്. അത്് ഓഫീസ് സ്റ്റാഫിന് പറ്റിയ പിഴവാണെന്നും സുനില്‍ കുമാര്‍ വാസുദേവ് പറഞ്ഞു.…
Read More » -
Breaking News
സംസ്ഥാനത്ത് വൈദ്യുതാഘാതമേറ്റ് വീണ്ടും മരണം ; മോട്ടോര്‍പുരയിലേക്ക് പോയ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു ; ദുരന്തമുണ്ടാക്കിയത് കൃഷിയിടത്ത് പൊട്ടിവീണ വൈദ്യുതിലൈന്‍
തൃശൂര്‍: സ്‌കൂള്‍ കെട്ടിടത്തിന് മീതെയുള്ള വൈദ്യൂതി ലൈനില്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചതിന്റെ ഷോക്ക് അടങ്ങും മുമ്പ് വൈദ്യൂതാഘാതമേറ്റ് സംസ്ഥാനത്ത് ഞെട്ടിക്കുന്ന മറ്റൊരു മരണം കൂടി. കൃഷിയിടത്തിലെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീക്ക് ദാരുണാന്ത്യം. കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലി(48)യാണ് ഷോക്കേറ്റ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു. എരുമപ്പെട്ടി കുണ്ടന്നൂരില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കുവാനായി പോയതായിരുന്നു ജൂലി. അപ്പോഴായിരുന്നു അപകടമുണ്ടായത്. പറമ്പിലെ മോട്ടോര്‍ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈന്‍ പൊട്ടിവീണ് അതില്‍ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞമാസമായിരുന്നു കൊല്ലം തേവലക്കരയില്‍ സ്‌കൂളിന് മുകളിലൂടെ കിടന്ന വൈദ്യുതി ലൈനില്‍ തട്ടി മേല്‍ക്കൂരയ്ക്ക് മേല്‍ വീണ കൂട്ടുകാരന്റെ ചെരിപ്പെടുക്കാന്‍…
Read More » -
Breaking News
മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി ഡോ. ഹാരീസ് ചിറക്കല്‍ ; കേടായ ഉപകരണം റിപ്പയര്‍ ചെയ്യാന്‍ കൊടുത്തു, പണമില്ലാത്തതിനാല്‍ അയച്ച ഉപകരണം കമ്പനി തിരിച്ചയച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട് രാവിലെ നടന്ന മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി ഡോ. ഹാരീസ് ചിറക്കല്‍. തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഹാരീസ് പറഞ്ഞു. നേരത്തേ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു പെട്ടിയില്‍ നിന്ന് ഉപകരണം കണ്ടെത്തിയതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി കെ ജബ്ബാര്‍ പറഞ്ഞിരുന്നു. കേടുപാട് വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ വേണ്ടി എറണാകുളത്തേക്ക് അയച്ചിരുന്നതായും റിപ്പയര്‍ ചെയ്യാന്‍ വലിയ തുകയാകും എന്ന് കണ്ടെത്തിയതോടെ എറണാകുളത്തെ കമ്പനി യോട് മടക്കി അയക്കാന്‍ ആവശ്യപ്പെടുകയും അങ്ങനെ വന്ന ഉപകരണങ്ങളാണ് റൂമില്‍ ഉണ്ടായിരുന്നതെന്നും പറഞ്ഞു. ആദ്യഘട്ടത്തില്‍ ഡോ. ചിറക്കന്റെ മുറിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ഈ പെട്ടി കണ്ടിരുന്നില്ലെന്നും വീണ്ടും നടത്തിയ പരിശോധനയില്‍ ഈ പെട്ടി കണ്ടെത്തിയത് അസ്വാഭാവികത തോന്നിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. ഈ ഉപകരണം പുതിയതായി വാങ്ങിയതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബില്ലില്‍ മോസിലോസ്‌കോപ്പ് എന്നാണ് എഴുതിയിരുന്നതെന്നും പ്രിന്‍സിപ്പല്‍…
Read More »