Month: August 2025
-
Breaking News
ഒറ്റ വിമാനം പോലും ഇന്ത്യ വീഴ്ത്തിയിട്ടില്ല; ആരോപണം തള്ളി പാക് പ്രതിരോധ മന്ത്രി; ‘ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇന്ത്യ തയാറാണോ? എങ്കില്‍ പാകിസ്താനും തയാറാകും; അപ്പോള്‍ സത്യം പുറത്തുവരും’
ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ച് ഫൈറ്റര്‍ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ അവകാശവാദം തള്ളി പാകിസ്താന്‍. ഒറ്റ വിമാനം പോലും ഇന്ത്യയുടെ ആക്രമണത്തില്‍ വീണിട്ടില്ലെന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസമായി ഇങ്ങനെയൊരു വാദഗതി ആരും ഉയര്‍ത്തിയിട്ടില്ല. ഇന്ത്യ തയാറാകുമെങ്കില്‍ പാകിസ്താനും തങ്ങളുടെ ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടു കണക്കെടുപ്പിക്കാന്‍ തയാറാണ്. അപ്പോള്‍ സത്യം പുറത്തുവരും. പാകിസ്താന്റെ പരമാധികാരത്തിനുമേല്‍ ഉണ്ടാകുന്ന എന്തു നീക്കത്തിനെതിരേയും നടപടിയുണ്ടാകുമെന്നും ആസിഫ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്നുമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ് വെളിപ്പെടുത്തിയത്. ഇതു ദേശീയ- രാജ്യാന്തര മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായി. ബംഗളുരുവില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജാക്കോബാബാദ് എയര്‍ബേസിലുണ്ടായിരുന്ന ഏതാനും അമേരിക്കന്‍ നിര്‍മിത എഫ് 16 ജെറ്റുകളും നശിപ്പിച്ചു.…
Read More » -
Breaking News
ഭേദം പൊതുമേഖലാ ബാങ്കുകള്‍; ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി; ഗ്രാമീണ മേഖലകളില്‍ 2,500 രൂപയില്‍നിന്ന് 10,000 രൂപയാക്കി; അക്കൗണ്ടില്‍ ഈ തുക നിലനിര്‍ത്തിയില്ല എങ്കില്‍ ആറുശതമാനം പിഴ
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിനുള്ള മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി. മെട്രോകളിലും മറ്റു നഗരങ്ങളിലും ഓഗസ്റ്റില്‍ തുറന്ന അക്കൗണ്ടുകള്‍ക്കാണ് 10,000 രൂപയില്‍നിന്ന് അമ്പതിനായിരമായി ഉയര്‍ത്തിയത്. അര്‍ധ-നഗരങ്ങളുടെ പട്ടികയിലുള്ള മേഖലകളിലെ അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് 5000 ല്‍നിന്ന് 25,000 ആക്കിയും ഉയര്‍ത്തി. ഗ്രാമീണ മേഖലകളില്‍ നേരത്തേയുണ്ടായിരുന്നത് 2500 രൂപ മിനിമം ബാലന്‍സ് ആയിരുന്നെങ്കില്‍ നിലവില്‍ 10,000 ആയി. ഇടപാടുകാര്‍ തങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം സൂക്ഷിക്കേണ്ട ശരാശരി ബാലന്‍സ് ആണ് മിനിമം ബാലന്‍സ്. ഈ തുകയ്ക്കു താഴെപ്പോയാല്‍ പിഴയടക്കം ചുമത്താന്‍ കഴിയും. കുറഞ്ഞത് ആറു ശതമാനമെങ്കിലും പിഴ ചുമത്തുമെന്നും 500 രൂപയാകും പരമാധിയെന്നും ബാങ്ക് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 9000 കോടി രൂപയാണെന്നു കഴിഞ്ഞയാഴ്ച ധനകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ധനമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് 8932.98 കോടി 2020 മുതല്‍ 2024-25…
Read More » -
Breaking News
മുഹൂര്‍ത്തമോ സമയമോ ഒന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചിട്ടില്ല; വന്നത് അസുഖ വിവരം അറിഞ്ഞ് കുടുംബ സമേതം; ഗോവിന്ദനുമായി വര്‍ഷങ്ങളുടെ ബന്ധം; ജാതകം നോക്കാന്‍ അമിത് ഷായും വന്നു; ജ്യോത്സ്യന്‍ മാധവ പൊതുവാള്‍
കണ്ണൂർ: എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ. എംവി ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്ന് മാധവ പൊതുവാൾ പറഞ്ഞു. എംവി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാൾ വ്യക്തമാക്കി. എംവി ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടുവെന്ന വിവാദങ്ങൾക്കിടെയാണ് ജ്യോത്സ്യൻ്റെ പ്രതികരണം. മുഹൂർത്തമോ സമയമോ ഒന്നും എംവി ഗോവിന്ദൻ ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. എംവി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാൾ പറഞ്ഞു. അമിത് ഷായും അദാനിയും വന്നു കണ്ടിരുന്നു. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറയുന്നു. ചില നേതാക്കൾ ജ്യോത്സ്യനെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിലാണ് വിമർശനമുയർന്നത്. ഇതിന് പിന്നാലെ വാർത്തയോട് പ്രതികരിച്ച് പി ജയരാജൻ രംഗത്തെത്തി.…
Read More » -
Breaking News
ഇറാന്റെ ശത്രുക്കള്‍ ഉള്ളില്‍തന്നെ; മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയ 20 പേര്‍കൂടി അറസ്റ്റില്‍; ആണവരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയവരില്‍ മുന്‍നിര ശാസ്ത്രജ്ഞനും; തൂക്കിലേറ്റി പ്രതികാരം; പൂര്‍ണവിവരം ഉടനെന്ന് ജുഡീഷ്യറി വക്താവ്
ടെഹ്‌റാന്‍: ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു 20 പേരെ അറസ്റ്റ് ചെയ്ത് ഇറാന്‍. ആണവ പദ്ധതികളെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ഇറാനിയന്‍ ശാസ്ത്രജ്ഞനെ ബുധനാഴ്ച തൂക്കിക്കൊന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണു 20 പേരെ അറസ്റ്റ് ചെയ്‌തെന്നു ജുഡീഷ്യല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും ഇറാന്‍ വ്യക്തമാക്കി. ALSO READ ഒറ്റ വിമാനം പോലും ഇന്ത്യ വീഴ്ത്തിയിട്ടില്ല; ആരോപണം തള്ളി പാക് പ്രതിരോധ മന്ത്രി; ‘ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇന്ത്യ തയാറാണോ? എങ്കില്‍ പാകിസ്താനും തയാറാകും; അപ്പോള്‍ സത്യം പുറത്തുവരും’ ഇറാനിയന്‍ ന്യൂക്ലിയര്‍ സയന്റിസ്റ്റ് റോസ്‌ബേ വാദിയെയാണു ഇറാന്‍ തൂക്കിലേറ്റിയത്. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ആണവശാസ്ത്രജ്ഞനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് ഇയാളാണെന്നും ഇറാന്‍ ആരോപിക്കുന്നു. ചാരവൃത്തി സംശയിച്ച് ഇരുപതോളംപേരെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീടു വിട്ടയച്ചെന്നും ജൂഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗിരി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ ഇവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും…
Read More » -
Movie
ജഡലായി നാനി; പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ; 2026 മാർച്ച് 26 റിലീസ്
നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്ത്. ജഡൽ എന്ന കഥാപാത്രമായി തീയറ്ററിൽ നിറഞ്ഞാടാൻ തയ്യാറെടുക്കുകയാണ് താരം. ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ചിത്രത്തിൽ എത്തുന്നത്. ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി എത്തുന്ന ചിത്രത്തിന് മേൽ പ്രതീക്ഷകൾ വാനോളമാണ്. ഫസ്റ്റ് ലുക്കിലൂടെ പ്രതീക്ഷകൾ വർധിച്ചു. ഹൈദരാബാദിലും സെക്കന്ദരബാദിലുമായി ഷൂട്ട് തുടരുന്ന ചിത്രം ആക്ഷൻ പീരിയഡ് ഡ്രാമ ജോണറിലാണ് എത്തുന്നത്. എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി ചിത്രം നിർമിക്കുന്നു. രാഘവ് ജുറൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. അനിരുധ് രാവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സി എച്ച് സായ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനും എഡിറ്റിങ്ങും അവിനാഷ് കൊല്ല നിർവഹിക്കുന്നു. മാർച്ച് 26, 2026ൽ പാരഡൈസ് റിലീസിനെത്തും. എട്ട് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം,…
Read More » -
Breaking News
തുടർച്ചയായി അഞ്ചാം വർഷവും ശമ്പളം കൈപ്പറ്റാതെ ജോലി ചെയ്ത് മുകേഷ് അംബാനി, ശമ്പളം സേവനങ്ങൾക്കായി മാറ്റിവച്ചത് കോവിഡ് മഹാമാരി മുതൽ, രാജ്യത്തെ കോർപറേറ്റ് കമ്പനികൾക്ക് മാതൃകയായി റിലയൻസ് തലവൻ
മുംബൈ: തുടർച്ചയായ അഞ്ചാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്റെ ശമ്പളം കൈപ്പറ്റുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയായി മാറുകയാണ് റിയലൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, വ്യാവസായിക, ആരോഗ്യ രംഗത്താകെ വിനാശം വരുത്തിയ കോവിഡ്-19 പകർച്ചവ്യാധിയുടെ ഘട്ടത്തിലാണ് ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, വർഷത്തിലെ ഏതെങ്കിലും കമ്മീഷനുകൾ എന്നിവയുൾപ്പെടുന്ന തന്റെ എല്ലാ വിധ പ്രതിഫലവും വേണ്ടെന്ന തീരുമാനത്തിലേക്ക് മുകേഷ് അംബാനി എത്തുന്നത്. 2020 മുതലാണ് ശമ്പളം സേവനങ്ങൾക്കായി അദ്ദേഹം വിനിയോഗിക്കാൻ തുടങ്ങിയത്. 2021-22 വർഷത്തിലും, 2022-23 വർഷത്തിലും, 2023-24 വർഷത്തിലും, ഇപ്പോൾ 2024-25 സാമ്പത്തിക വർഷവും അദ്ദേഹം തന്റെ മുഴുവൻ വേതനവും നിരസിച്ചു. കോർപറേറ്റ് മേഖലയിൽ തന്നെ ഉദാത്തമായ ഉദാഹരണമായി അംബാനി മാറിയിരിക്കുകയാണ്. കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വമ്പൻ വളർച്ചയുണ്ടായിട്ടും 2008-09 കാലഘട്ടം മുതൽ തന്നെ അദ്ദേഹം തന്റെ പ്രതിഫലം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു.കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ചെയർമാനും മാനേജിംഗ്…
Read More » -
Breaking News
ഈ ദുഷ്പ്രവൃത്തിക്കു പിന്നിലെ ആളുകളെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; മൂന്നു പതിറ്റാണ്ടായി ശ്വേതയെ അറിയാം; പിന്തുണയുമായി റഹ്‌മാന്‍; ‘ഒരുമിച്ച് ഒരു സിനിമയിലേ പ്രവര്‍ത്തിച്ചുള്ളൂ, മറ്റുള്ളവരോടുള്ള കരുതല്‍ നേരിട്ടു കണ്ടതാണ്’
നടി ശ്വേത മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ റഹ്മാന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ശ്വേതയോട് കാണിക്കുന്ന അനീതിയിൽ തനിക്ക് ദേഷ്യം തോന്നുന്നുണ്ടെന്നും റഹ്മാന്‍ പറഞ്ഞു. രാഷ്ട്രീയത്തിൽ ഇത്തരം വൃത്തികെട്ട കളികൾ സാധാരണമാണെന്നും പക്ഷേ സിനിമാ മേഖലയില്‍ ഇങ്ങനെയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ റഹ്മാന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘പ്രിയപ്പെട്ട ശ്വേത, താങ്കൾക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശ്വേതയോട് കാണിക്കുന്ന അനീതിയിൽ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് നിങ്ങളെ അറിയാം, ഇക്കാലമത്രയും നിങ്ങൾ ഒരു യഥാർഥ സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, ആത്മാർഥതയുള്ള ആളുകളിൽ ഒരാളാണ് താങ്കൾ. നമ്മൾ ഒരുമിച്ച് ഒരു സിനിമയിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും നമ്മൾ ചെയ്ത ഷോകളും ഒരുമിച്ച് ചെലവഴിച്ച സമയവും മതി നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ. ആ ഷോകൾക്കിടയിൽ, നിങ്ങൾ മറ്റുള്ളവരോട് എത്രമാത്രം കരുതൽ കാണിക്കുന്നുണ്ടെന്ന്…
Read More » -
Breaking News
കേരളം ഇന്നു മയക്കു മരുന്ന് മാഫിയയുടെ കയ്യിലാണ്, ഇതിനെതിരെ സർക്കാർ എന്തു ചെയ്യുന്നു? ഈ വിപത്തിനെ ഇല്ലാതാക്കാൻ തുനിഞ്ഞിറങ്ങിയാൽ ഒറ്റക്കെട്ടായി പ്രതിപക്ഷം കൂടെയുണ്ടാകും: കെ സി വേണുഗോപാൽ എംപി
കൊച്ചി: സംസ്ഥാന സർക്കാർ മയക്കുമരുന്നു വ്യാപനം തടയുന്നതിൽ നിസംഗമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. നമ്മുടെ സമൂഹത്തിൽ മയക്കു മരുന്ന് വ്യാപനത്തിന്റെ ശക്തി വളരെ ഭീതിതമായി കൂടുകയാണ്. മയക്കു മരുന്നു വരുന്ന വഴികൾ അറിഞ്ഞിട്ടും അതിനെ പ്രതിരോധിക്കാനാകുന്നില്ല, ഒരു കാലത്ത് പഞ്ചാബ് ആയിരുന്നു രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് വിപണന കേന്ദ്രമായി അറിയപ്പെട്ടിരുന്നത്. എന്നാൽ അവിടത്തെ സർക്കാരുകൾ അതിനെ അടിച്ചമർത്താൻ മുന്നിട്ടിറങ്ങി. പക്ഷെ ഇന്ന് കേരളം മയക്കു മരുന്ന് മാഫിയ കൈയ്യടക്കിയിരിക്കുകയാണ്. ഇതിനെതിരായി സർക്കാർ എന്തു ചെയ്യുന്നു? പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ മയക്കുമരുന്നു നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് മുന്നിൽ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജയിൽ പുള്ളികൾക്കുപോലും മയക്കു മരുന്ന് ലഭ്യമാക്കുന്ന സാഹചര്യമാണ് സർക്കാർ…
Read More » -
Breaking News
കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ഇല്ല ; പാര്‍ലമെന്റിലേക്ക് പക്ഷേ വോട്ടു ചെയ്തു ; സുരേഷ്‌ഗോപിക്കെത്തിരേ വോട്ട് ക്രമക്കേട് ആരോപിച്ച് ഡിസിസി പ്രസിഡന്റ്
തൃശൂര്‍: രാഹുല്‍ഗാന്ധിയുടെ വോട്ടുമോഷണ ആരോപണം സംസ്ഥാനത്ത് ലോക്‌സഭയിലേക്ക് ആദ്യമായി ബിജെപിയ്ക്ക് പാര്‍ലമെന്റംഗത്തെ നല്‍കിയ തൃശൂരിലും കിടന്ന് തിളച്ചു മറിയുച്ചു. സുരേഷ്‌ഗോപിക്കെത്തിരേ വോട്ട് ക്രമക്കേട് ആരോപിച്ച് ഡിസിസി പ്രസിഡന്റ് രംഗത്ത് വന്നു. സുരേഷ് ഗോപി എം പിയും കുടുംബവും വോട്ട് ചെയ്യാന്‍ മാത്രമായി തൃശ്ശൂരില്‍ താമസിച്ചെന്ന് അഡ്വ. ജോസഫ് ടാജറ്റ് ആരോപിച്ചു. 11 വോട്ടുകളാണ് സുരേഷ് ഗോപിയുടെ കുടുംബം ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരില്‍ ചേര്‍ത്തതെന്നും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥികൂടിയായിരുന്ന സുരേഷ് ഗോപി തന്നെ ക്രമക്കേടിന് നേതൃത്വം കൊടുത്തു എന്നാണ് തെളിവുകള്‍ കാട്ടുന്നതെന്നും ആരോപിച്ചു. സുരേഷ് ഗോപിയുടെയും ഭാര്യയുടെയും മക്കളുടെയും അനുജന്റെ വോട്ടും കുടുംബാംഗങ്ങളുടെ വോട്ടും താമസം ഇല്ലാതിരുന്നിട്ടും തൃശ്ശൂരില്‍ ചേര്‍ത്തു. 116 എന്ന പോളിംഗ് സ്റ്റേഷനില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ കുടുംബവും അനുജന്റെ കുടുംബവും വോട്ട് ചെയ്തത്. വീട്ടില്‍ താമസമില്ലാത്ത രീതിയില്‍ വോട്ട് ചേര്‍ക്കുകയാണ് ചെയ്തത്. ഭാരത് ഹെറിറ്റേജ് വീട് ഇപ്പോള്‍ ബോംബെ കേന്ദ്രീകരിച്ചുള്ള വ്യക്തിയ്ക്ക് കൊടുത്തു. ഇതേ വീട്ടുനമ്പര്‍ പരിശോധിച്ചാല്‍…
Read More »
