Month: August 2025

  • Breaking News

    ഉത്സവകാലത്ത് ട്രെയിന്‍ മടക്കടിക്കറ്റിന് നിരക്കിളവുമായി റെയില്‍വേ: നവംബര്‍ 17-നും ഡിസംബര്‍ ഒന്നിനും ഇടയില്‍ അതേ ട്രെയിനില്‍ മടങ്ങിവന്നാല്‍ 20 ശതമാനം ഇളവ്

    ചെന്നൈ: ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഉത്സവകാലത്ത് മടക്കയാത്രയ്ക്ക് നിരക്കിളവുമായി റെയില്‍വേ. ഒക്ടോബര്‍ 13-നും 26-നുമിടയില്‍ യാത്ര പോകുന്നവര്‍ നവംബര്‍ 17-നും ഡിസംബര്‍ ഒന്നിനുമിടയില്‍ അതേ ട്രെയിനില്‍ മടങ്ങിവരികയാണെങ്കില്‍ മടക്ക ടിക്കറ്റിന്റെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കും. ഒക്ടോബര്‍ 13 ന് തുടങ്ങുന്ന യാത്രയുടെ ടിക്കറ്റ് ഓഗസ്റ്റ് 14 മുതല്‍ റിസര്‍വ് ചെയ്യാം. നവംബര്‍ 17 ന് തുടങ്ങുന്ന മടക്കയാത്രയുടെ ടിക്കറ്റ് പിന്നീട് റിസര്‍വേഷന്‍ തുടങ്ങുന്ന മുറയ്ക്കാണ് എടുക്കേണ്ടത്. പതിവു വണ്ടികള്‍ക്കും ഉത്സവകാല പ്രത്യേക വണ്ടികള്‍ക്കും ഇളവു ബാധകമാണ്. എന്നാല്‍, തിരക്കിനനുസരിച്ച് ടിക്കറ്റ് ചാര്‍ജ് കൂടുന്ന രാജധാനി, ശതാബ്ദി, തുരന്തോ പോലുള്ള വണ്ടികളില്‍ ഈ ആനുകൂല്യം ലഭിക്കില്ല. രണ്ടു ടിക്കറ്റും കണ്‍ഫേം ആണെങ്കിലേ ഇളവിന് അര്‍ഹതയുള്ളൂ. ഇതോടൊപ്പം മറ്റ് ഇളവുകള്‍ ലഭിക്കില്ല. നിരക്കിളവ് ഇങ്ങനെ ഒരേ യാത്രക്കാര്‍ ഒരേ വണ്ടിക്ക് ടിക്കറ്റും മടക്കടിക്കറ്റുമെടുക്കുമ്പോഴേ ഇളവു ലഭിക്കുകയൂള്ളൂ. കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷനുകളിലും മാറ്റമുണ്ടാകാന്‍ പാടില്ല. മടക്ക ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റെ 20…

    Read More »
  • Breaking News

    സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു; കേരളത്തില്‍ ആറ് വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിട്ടത് 14 കസ്റ്റംസ് ഉദ്യോഗസ്ഥരെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ പിരിച്ചുവിടല്‍ കേരളത്തില്‍

    കൊച്ചി: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതിന്റ പേരില്‍ കേരള കസ്റ്റംസില്‍ നിന്ന് ആറ് വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 14 കസ്റ്റംസ് ഉദ്യോഗസ്ഥരെ. രാജ്യത്ത് കുറഞ്ഞ കാലയളവില്‍ ഇത്രയധികം കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്തിന്റെ പേരില്‍ പിരിച്ചുവിട്ടത് കേരളത്തില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതിന് പിന്നാലെ മറ്റൊരാളെക്കൂടി പിരിച്ചുവിടുമെന്നാണ് സൂചന. വിവിധ അഴിമതിക്കേസുകളിലായി 2019-ല്‍ രാജ്യത്താകെ 15 കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. സമീപകാല ചരിത്രത്തില്‍ രാഹുല്‍ പണ്ഡിറ്റ് എന്ന ഉദ്യോഗസ്ഥനാണ് കസ്റ്റംസിന് ഏറ്റവും അധികം തലവേദന സൃഷ്ടിച്ചത്. ഡല്‍ഹി പൊലീസിലായിരുന്ന ഇയാള്‍ക്ക് കസ്റ്റംസില്‍ ജോലി കിട്ടിയപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തിലായിരുന്നു നിയമനം. ഇടപെടലുകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ കോഴിക്കോട് പ്രിവന്റീവ് ഡിവിഷനിലേക്ക് മാറ്റി. സ്വര്‍ണക്കടത്ത് സംഘങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് തന്നെ ഉണ്ടാക്കിയിരുന്നു. പിന്നീട് കണ്ണൂര്‍ വിമാനത്താവളം വന്നതോടെ ഓപ്പറേഷന്‍ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. ഡി.ആര്‍.ഐ സംഘം 2019…

    Read More »
  • Breaking News

    പാകിസ്താന്റെ ഫൈറ്റര്‍ ജെറ്റുകള്‍ ഇന്ത്യ വീഴ്ത്തിയോ? യുദ്ധ വിമാനങ്ങളില്‍ പൈലറ്റുമാര്‍ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന മാര്‍ട്ടിന്‍-ബേക്കര്‍ ഇജക്ഷന്‍ സീറ്റിന്റെ കണക്കില്‍ ആ രഹസ്യം ഒളിഞ്ഞു കിടപ്പുണ്ട്; മൂടിവച്ചാലും തെളിയുന്ന സത്യം

    ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അഞ്ചു യുദ്ധ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രാജ്യാന്തര രംഗത്ത് വീണ്ടും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയാകുകയാണ്. വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം തള്ളി പാക് പ്രതിരോധ മന്ത്ര ഖ്വാജ ആസിഫും രംഗത്തെത്തി. ഇന്ത്യയും പാകിസ്താനും എന്തൊക്കെ നഷ്ടമായെന്ന് അറിയാന്‍ സ്വതന്ത്രപരിശോധനയ്ക്ക് തയാറുണ്ടോയെന്ന് ഒരു പടി കടന്ന് ആസിഫ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, എത്രയൊക്കെ മൂടിവച്ചാലും ചില കണക്കുകള്‍ പുറത്തുവരും. അതിലൊന്നാണ് അപകടങ്ങളില്‍ പെടുന്ന യുദ്ധ വിമാനങ്ങളടക്കമുള്ളവയില്‍നിന്ന് പൈലറ്റുമാര്‍ പുറത്തുകടക്കുന്ന ഇജക്ഷന്‍ സീറ്റ്. ലോകത്തെമ്പാടുമുള്ള മുന്‍നിര വിമാനങ്ങളില്‍ ഉപയോഗിക്കുന്നത് ബ്രീട്ടീഷ് കമ്പനിയായ മാര്‍ട്ടിന്‍-ബേക്കര്‍ നിര്‍മിക്കുന്ന ഇജക്ഷന്‍ സീറ്റുകളാണ്. ഈ സീറ്റുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ അപകടത്തില്‍പെടുമ്പോഴെല്ലാം ഇവര്‍ എക്‌സില്‍ കണക്കുകള്‍ പുറത്തുവിടാറുണ്ട്. അത്തരമൊരു കണക്കു പരിശോധിച്ച പ്രതിരോധ വിദഗ്ധരാണ് പാകിസ്താന്റെ അവകാശവാദത്തിനു നേരെ സംശയത്തോടെ നോക്കുന്നത്. മേയ് ഏഴിനാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ 88 മണിക്കൂര്‍ നീണ്ട യുദ്ധം ആരംഭിച്ചത്. ഇതിനുമുമ്പ് മാര്‍ട്ടിന്‍-ബേക്കര്‍…

    Read More »
  • Breaking News

    ‘ഉക്രെയ്‌നില്‍ നീതിയും ശാശ്വതമായ സമാധാനവും കണ്ടെത്തണം’; ട്രംപിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്തും സെലന്‍സ്‌കിക്ക് പൂര്‍ണ പിന്തുണ അറിയിച്ചും ബ്രിട്ടനും ഫ്രാന്‍സും

    ലണ്ടന്‍: ഉക്രെയ്‌നില്‍ നീതിയും ശാശ്വതവുമായ സമാധാനം കണ്ടെത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ശനിയാഴ്ച വ്യക്തമാക്കിയതായി ബ്രിട്ടന്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയുടെ വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പ്രതികരണം. ”ഇരുവരും ഉക്രെയ്‌നിലെ സഥിതിഗതികളെക്കുറിച്ച് സംസാരിച്ചു, പ്രസിഡന്റ് വൊളോഡിമില്‍ സെലന്‍സ്‌കിക്ക് പൂര്‍ണ പിന്തുണ അറിയിക്കുകയും ഉക്രെയ്‌നിലെ ജനതയ്ക്ക് നീതിയും സമാധാനവും ഉറപ്പാകുന്നതിനെക്കുറിച്ചും സംസാരിച്ചു” കെയര്‍ സ്റ്റാമറും ഇമ്മാനുവല്‍ മക്രോയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രിട്ടനിലെ ഡൗണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. മാത്രമല്ല ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ ഇരുവരും സ്വാഗതം ചെയ്യുകയും ചെയ്തു. ഡൊണാള്‍ഡ് ട്രംപുമായും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചതായി ഡൗണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ഉക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. പ്രസിഡന്റ് സെലെന്‍സ്‌കിയോടുള്ള അവരുടെ…

    Read More »
  • Breaking News

    ഓണം മുന്നില്‍കണ്ട് പൂഴ്ത്താനുള്ള സ്വകാര്യ ലോബിയുടെ നീക്കം പാളി; തമിഴ്‌നാട്ടില്‍നിന്ന് കൊപ്ര എത്തിയതോടെ വെളിച്ചെണ്ണ വില കുറയുന്നു; 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വെളിച്ചെണ്ണയും എത്തും

    തിരുവനന്തപുരം: വെളിച്ചെണ്ണ വിലയില്‍ വീട്ടു ബജറ്റ് പൊള്ളിയിട്ട് മാസമൊന്നു പിന്നിട്ടപ്പോള്‍ വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക്. തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ കൊപ്ര എത്തി തുടങ്ങിയതോടെ കേരളത്തില്‍ വെളിച്ചെണ്ണ വില താഴ്ന്നു തുടങ്ങി. 500 രൂപയ്ക്ക് മുകളില്‍ പോയിരുന്ന വെളിച്ചെണ്ണ വില ഇപ്പോള്‍ 400ലാണ്. വരും ദിവസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സപ്ലൈകോ വഴി രണ്ട ലിറ്റര്‍ വീതം വെളിച്ചെണ്ണ നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിപണിയില്‍ നിര്‍ണായകമായി. ഓണ സമയത്ത് വില കൂട്ടി വില്ക്കാനായി മാറ്റിവച്ചിരുന്ന വെളിച്ചെണ്ണ വിപണിയിലേക്ക് ഇറക്കാന്‍ തമിഴ്നാട് ലോബി തയാറായതാണ് പെട്ടെന്ന് വില കുറയാനിടയാക്കിയത്. 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളിലേക്ക് സപ്ലൈകോ വെളിച്ചെണ്ണ എത്തുന്നതോടെ വിപണിയിലെ ആവശ്യകത കുറയും. ഓണത്തിന് വലിയ ലാഭം പ്രതീക്ഷിച്ചിരുന്ന സ്വകാര്യ ലോബി ഇപ്പോള്‍ ശേഖരിച്ചു വച്ചിരുന്ന എണ്ണ വിപണിയിലേക്ക് എത്തിക്കുകയാണ്. വെളിച്ചെണ്ണ വില കൂടിയതോടെ പലരും പാമോയില്‍, സസ്യഎണ്ണ എന്നിവയിലേക്ക് മാറിയിരുന്നു. ഇതും വെളിച്ചെണ്ണ ഡിമാന്‍ഡ് കുറച്ചു.…

    Read More »
  • Breaking News

    മമ്മൂക്ക തന്റെ സിനിമയില്‍ നിന്നും മാറുന്നത് അദ്ദേഹത്തിന്റെ ചോയ്‌സ് ; തന്നെ സൂപ്പര്‍താരം വിളിച്ചത് സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസില്‍ ; അത്തരം പെരുമാറ്റം ഉണ്ടായെന്ന് നടന് ബോദ്ധ്യപ്പെട്ടെന്ന് സാന്ദ്രാതോമസ്

    കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി തന്നെ വിളിച്ചതെന്നും സിനിമാ ടെക്‌നീഷ്യന്‍സിന്റെ സംഘടനയിലെ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികാ വിവാദവുമായി ബന്ധപ്പെട്ടല്ലെന്നും വ്യക്തത വരുത്തി നിര്‍മ്മാതാവ് സാന്ദ്രാതോമസ്. മമ്മൂട്ടി തന്നെ വിളിച്ചത് ആന്റോ ജോസഫിനു വേണ്ടി മറ്റാരോ പറഞ്ഞതു പ്രകാരമാണെന്ന് കരുതുന്നതായും പറഞ്ഞു. തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോധ്യപ്പെട്ടു. ഇതോടെ എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. അദ്ദേഹം തന്റെ സിനിമയില്‍ നിന്നും മാറിയത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. മമ്മൂട്ടിയുടെ ഇടപെടലില്‍ തനിക്ക് ഒരു പരാതിയും ഇല്ലെന്നും മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ലിസ്റ്റിന്‍ ശ്രമിക്കരുതെന്നും സാന്ദ്ര പറഞ്ഞു. താന്‍ പറയുന്ന ഏതെങ്കിലും കാര്യങ്ങള്‍ കള്ളമെന്ന് തെളിയിച്ചാല്‍ ഞാന്‍ ഇന്‍ഡസ്ട്രി വിട്ടു പോകാന്‍ വരെ തയാറാണ്. മറിച്ചാണെങ്കില്‍ ഇന്‍ഡസ്ട്രി വിട്ടു പോകാന്‍ ലിസ്റ്റിന്‍ തയാറാണോ എന്നും സാന്ദ്ര ചോദിച്ചു. പര്‍ദ ധരിച്ചു വന്നത് പ്രതിഷേധം എന്ന നിലയിലാണ്. എന്നും പര്‍ദ…

    Read More »
  • Breaking News

    ആദിവാസികള്‍ തദ്ദേശീയ ജനത, അവരുടെ പാരമ്പര്യവും സംസ്‌ക്കാരവും കാത്തുസൂക്ഷിക്കണം ; ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനത്തിനെതിരേ ആയിരങ്ങളുടെ പ്രതിഷേധമാര്‍ച്ച് ; ബിജെപിയുടെ ഉഡായിപ്പെന്ന് കോണ്‍ഗ്രസ്

    റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്കെതിരേ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ചുമത്തി കേസെടുക്കുകയും ചെയ്തതിനും വൈദികര്‍ക്ക് എതിരേ അക്രമം നടക്കുകയും ചെയ്ത സംഭവ ത്തിന് പിന്നാലെ മതപരിവര്‍ത്തനത്തെ എതിര്‍ത്ത് ഛത്തീസ്ഗഡില്‍ വന്‍ ബഹുജന റാലി. ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം കര്‍ശനമായി എതിര്‍ക്കുമെന്ന് വ്യക്തമാ ക്കിയാണ് പ്രതിഷേധം. അതേസമയം ആദിവാസിഗോത്ര വിഭാഗത്തില്‍ പെടുന്ന ആയിരക്കണക്കിന് ആള്‍ക്കാരെ അണിനിരത്തി നടത്തിയ റാലിക്ക് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു ആരോപിച്ചു. ആദിവാസികളുടെ സംസ്‌ക്കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ തദ്ദേശീയ ജനത പ്രതിജ്ഞാബദ്ധമാണെന്നും അവരെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ അനുവദിക്കി ല്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വടക്കേ ഇന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം വ്യാപകമായി നടക്കുന്നു ണ്ടെന്നും ഇതൊരു സാമൂഹ്യപ്രശ്‌നമായി മാറിയിട്ടുണ്ടെന്നും തദ്ദേശീയ ജനതയുടെ അവകാശ ങ്ങള്‍ സംരക്ഷിക്കുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാനത്ത് ജനങ്ങളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് ബിജെപിയുടെ ശ്രമമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷി ക്കാന്‍ നടത്തിയ റാലിയെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള ആക്ഷേ പങ്ങള്‍ അടിസ്ഥാനരഹിതം ആണെന്നും…

    Read More »
  • Breaking News

    ഇടതുപക്ഷത്തിന് ഗുണകരമാകുന്നില്ല ; കോട്ടയത്തെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണം കേരളാകോണ്‍ഗ്രസ് എന്ന് സിപിഐ ; ഇപ്പോഴും മാണി വിഭാഗത്തിലെ ഭൂരിഭാഗത്തിന്റെയും മനസ്സ് യുഡിഎഫില്‍

    കോട്ടയം: കേരളാകോണ്‍ഗ്രസിലെ ഭൂരിഭാഗത്തിനും ഇപ്പോഴും യുഡിഎഫ് ചായ് വാണെന്നും കോട്ടയത്ത് എല്‍ഡിഎഫിന്റെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുന്നതിന് പ്രധാന കാരണം ഇതാണെന്നും സിപിഐ. കേരളാകോണ്‍ഗ്രസ് മുന്നണിയില്‍ എത്തിയിട്ടും ഇടതുപക്ഷത്തിന് കാര്യമായ വോട്ട് സമാഹരണം സാധ്യമാകുന്നില്ലെന്നും പ്രതീക്ഷിച്ച രീതിയിലുള്ള വോട്ടുകള്‍ കിട്ടുന്നില്ലെന്നും യോഗം വിലയിരുത്തി. കോട്ടയത്ത് എല്‍ഡിഎഫിനുണ്ടാകുന്ന തിരിച്ചടിക്ക് കാരണമായി സംഘടനാറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കാലുവാരലാണ്. കേരളാകോണ്‍ഗ്രസിന്റെ നേതാക്കളുടെയും പ്രവര്‍ത്തകരുടേയും മനോഭാവം കാരണം എല്‍ഡിഎഫിന്റെ പാര്‍ട്ടി വോട്ടുകള്‍ പോലും ചോര്‍ന്നു പോകുകയും യുഡിഎഫിന് അനുകൂലമായ സാഹചര്യം ഒരുക്കിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്്. മുന്നണിബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വൈക്കം നിയോജക മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കോയ്മ ഉണ്ടായത്. ഇതിന് കാരണം സിപിഐ അണികളുടെ അഹോരാത്രമുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഭാവിയിലേക്ക് മുന്നണിബന്ധങ്ങള്‍ ശക്തിപ്പെടുത്തി മികച്ചതും കൂട്ടായതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    Read More »
  • Breaking News

    ‘സുരേഷ് ഗോപി ശാസ്തമംഗലത്തെ വോട്ടര്‍ ആയിരുന്നു ; ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടെന്ന് കെ മുരളീധരന്‍ ; സൂപ്പര്‍താരത്തിന്റെ ഡ്രൈവറുടെ വോട്ടു പോലും തൃശൂരാക്കി

    തൃശൂര്‍: എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് സുരേഷ്‌ഗോപി തൃശൂരില്‍ വിജയിച്ചതെന്നും വിജയത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് നേരത്തേ തന്നെ കോണ്‍ഗ്രസ് ആരോപിച്ചിട്ടുള്ള വിഷയമാണെന്നും കെ. മുരളീധരന്‍. ശാസ്തമംഗലത്തെ വോട്ടറായ സുരേഷ്‌ഗോപിയുടെ ഡ്രൈവറുടെ ഉള്‍പ്പെടെ വോട്ടുകളാണ് തൃശൂര് ചേര്‍ത്തതെന്നും പറഞ്ഞു. വോട്ടര്‍പട്ടിക ക്രമക്കേടില്‍ തൃശ്ശൂരില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കും. സുരേഷ്‌ഗോപി തിരുവനന്തപുരത്തായിരുന്നെന്നും മണ്ഡലത്തില്‍ സജീവമായിരുന്ന ആളു പോലും അല്ലായിരുന്നെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. സുരേഷ് ഗോപിയുടെ കുടുംബം ഡ്രൈവര്‍ ഉള്‍പ്പെടെ തൃശ്ശൂര്‍ ആണ് വോട്ട് ചേര്‍ത്തത്. ഒരിടത്തും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നില്ല. യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്നായിരുന്നു ട്രെന്‍ഡ്. കൃത്യമായ അന്വേഷണം നടന്നാല്‍ അമ്പതോളം തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കേണ്ടി വരും. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം പോകും. അതുകൊണ്ടാണ് ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ഹാരിസ് ഹസന്‍ വിഷയത്തിലും പ്രതികരിച്ചു. തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നവരെ കള്ളന്‍ ആക്കുന്നു. സൂപ്രണ്ടും പ്രിന്‍സിപ്പലും പത്രസമ്മേളനം നടത്തുമ്പോള്‍ ഒരു ഫോണ്‍കോള്‍ വന്നു. അത് മന്ത്രിയുടെ ഓഫീസില്‍ നിന്നാണോ എന്ന് സംശയമുണ്ട്.…

    Read More »
  • Breaking News

    മയക്കു മരുന്ന് വ്യാപനം തടയുന്നതില്‍ സര്‍ക്കാരിന് നിസംഗതാ സമീപനം: കെ സി വേണുഗോപാല്‍ എംപി

    കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മയക്കുമരുന്നു വ്യാപനം തടയുന്നതില്‍ നിസംഗമായ സമീപ നമാണ് സ്വീകരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍ എംപി. നമ്മുടെ സമൂഹത്തില്‍ മയക്കു മരുന്ന് വ്യാപനത്തിന്റെ ശക്തി വളരെ ഭീതിതമായി കൂടുകയാണ്. മയക്കു മരുന്നു വരുന്ന വഴികള്‍ അറിഞ്ഞിട്ടും അതിനെ പ്രതിരോധിക്കാ നാകുന്നില്ല, ഒരു കാലത്ത് പഞ്ചാബ് ആയിരുന്നു രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് വിപണന കേന്ദ്രമായി അറിയപ്പെട്ടിരുന്നത്. എന്നാല്‍ അവിടത്തെ സര്‍ക്കാരുകള്‍ അതിനെ അടിച്ചമര്‍ത്താന്‍ മുന്നിട്ടിറങ്ങി. പക്ഷെ ഇന്ന് കേരളം മയക്കു മരുന്ന് മാഫിയ കൈയ്യടക്കിയിരിക്കുകയാണ്. ഇതിനെതിരായി സര്‍ക്കാര്‍ എന്തു ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ മയക്കുമരുന്നു നിര്‍മ്മാര്‍ ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി സം സ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയി ല്‍ കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

    Read More »
Back to top button
error: