Breaking NewsKerala
മയക്കു മരുന്ന് വ്യാപനം തടയുന്നതില്‍ സര്‍ക്കാരിന് നിസംഗതാ സമീപനം: കെ സി വേണുഗോപാല്‍ എംപി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മയക്കുമരുന്നു വ്യാപനം തടയുന്നതില്‍ നിസംഗമായ സമീപ നമാണ് സ്വീകരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍ എംപി. നമ്മുടെ സമൂഹത്തില്‍ മയക്കു മരുന്ന് വ്യാപനത്തിന്റെ ശക്തി വളരെ ഭീതിതമായി കൂടുകയാണ്. മയക്കു മരുന്നു വരുന്ന വഴികള്‍ അറിഞ്ഞിട്ടും അതിനെ പ്രതിരോധിക്കാ നാകുന്നില്ല, ഒരു കാലത്ത് പഞ്ചാബ് ആയിരുന്നു രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് വിപണന കേന്ദ്രമായി അറിയപ്പെട്ടിരുന്നത്. എന്നാല്‍ അവിടത്തെ സര്‍ക്കാരുകള്‍ അതിനെ അടിച്ചമര്‍ത്താന്‍ മുന്നിട്ടിറങ്ങി.
പക്ഷെ ഇന്ന് കേരളം മയക്കു മരുന്ന് മാഫിയ കൈയ്യടക്കിയിരിക്കുകയാണ്. ഇതിനെതിരായി സര്‍ക്കാര്‍ എന്തു ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ മയക്കുമരുന്നു നിര്മ്മാര് ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി സം സ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയി ല്‍ കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജയില്‍ പുള്ളികള്‍ക്കുപോലും മയക്കു മരുന്ന് ലഭ്യമാക്കുന്ന സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കൊലക്കേസ് പ്രതികള്‍ക്ക് പോലും മദ്യവും മയക്കു മരുന്നും നല്കി അധികൃതര്‍ സല്‍ക്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കേരളം ഭരിക്കുന്ന സര് ക്കാരും പാര്‍ട്ടിയും മയക്കുമരുന്ന് മാഫിയക്ക് കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് വ്യക്തമാക്കി.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് മുന്നില്‍ നിന്നാരംഭിച്ച വാക്കത്തോണില്‍ കെ.എസ്.യു, യൂ ത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, മറ്റു പോഷക സംഘടനാ പ്രവര്‍ത്തകര്‍ അടക്കം ആയി രങ്ങള്‍ അണിനിരന്നു. സ്റ്റേഡിയം മുതല്‍ മറൈന്‍ ഡ്രൈവ് വരെയായിരുന്നു വാക്ക ത്തോണ്. ”ലഹരി മരുന്നുകളുടെ അടിമത്വത്തില്‍ നിന്നും സ്വബോധത്തിന്റെ സ്വാതന്ത്ര്യ ത്തിലേക്ക് ഒരുമിച്ച് നടക്കാം” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വാക്കത്തോണ്‍ സംഘടിപ്പി ച്ചത്.
എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടു മാരായ പി സി വിഷുനാഥ് എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എം പി, ഹൈബി ഈഡന് എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎല്‍എ മാരാ യ റോജി എം ജോണ്‍, ടി ജെ വിനോദ് ,അന്‍വര്‍ സാദത്ത്, മാത്യു കുഴല്നാടന്, എല്‍ദോസ് കുന്നപ്പള്ളി, ഉമ തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കെപിസിസി ഭാരവാഹികളായ വി ജെ പൗലോസ്, വി പി സജീന്ദ്രന്, അബ്ദുല്‍ മുത്തലിബ്, എം ലിജു, ദീപ്തി മേരി വര്‍ഗീസ്, നേതാക്കളായ എന്‍ വേണു ഗോപാല്‍, അജയ് തറയില്‍, ജോസഫ് വാഴക്കന്, ജയ്സണ്‍ ജോസഫ്, ഡൊമിനിക് പ്രസന്റേഷ ന്, ടി എം സക്കീര്‍ ഹുസൈന്, ഐ കെ രാജു, ടോണി ചമ്മിണി, എം ആര് അഭിലാഷ്, കെ എം സലിം, ആശ സനല്‍, മനോജ് മൂത്തേടന്, അബിന്‍ വര്‍ക്കി, ജിന്‍ഷാദ് ജിന്നാസ്, സിജോ ജോ സഫ്, സുനില സിബി, കെ എം കൃഷ്ണലാല്‍, ജോസഫ് ആന്റണി, എംപി ശിവദത്തന്‍, ഉല്ലാ സ് തോമസ്, ബാബു പുത്തനങ്ങാടി, കെ ആര് പ്രദീപ് കുമാര്‍, എന്‍ ആര് ശ്രീകുമാര്‍, കെ ബി സാ ബു, ഇഖ്ബാല്‍ വലിയവീട്ടില്‍, സേവിയര്‍ തയങ്കരി, വിജു ചൂളക്കന്‍, ഹെന്‍ട്രി ഓസ്റ്റിന്‍ തുടങ്ങി യവര്‍ നേതൃത്വം നല്കി.






