Month: August 2025
-
Breaking News
ഒറ്റത്തവണ മൂന്ന് ലിറ്റര്‍, ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്ക് ബെവ്‌കോ; താത്പര്യം പ്രകടിപ്പിച്ച് സ്വിഗ്ഗിയടക്കം
തിരുവനന്തപുരം: ആപ്പിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ബെവ്കോ. മൂന്ന് വര്‍ഷമായി ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിനു ശുപാര്‍ശ നല്‍കുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാല്‍ വാതില്‍പ്പടി മദ്യവിതരണം ആരംഭിക്കുമെന്നും ബെവ്കോ അറിയിച്ചു. 23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശ. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നോക്കി ഇക്കാര്യം ഉറപ്പാക്കും. ഒരു തവണ മൂന്നു ലിറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം. മദ്യം ഓര്‍ഡര്‍ ചെയ്തു കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ഒഴിവാക്കാന്‍ മദ്യം വാങ്ങുന്നതിനു പരിധി നിശ്ചയിക്കും. കൂടുതല്‍ വിതരണ കമ്പനികള്‍ രംഗത്തെത്തിയാല്‍ ടെന്‍ഡര്‍ വിളിക്കും. മദ്യ വിതരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും. കോവിഡ് കാലത്ത് മദ്യം ഓണ്‍ലൈനിലൂടെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തിരക്ക് ഒഴിവാക്കാന്‍ ആപ്പിലൂടെയായിരുന്നു ബുക്കിങ്. ഇതിനുശേഷം വാതില്‍പ്പടി മദ്യവിതരണം ആലോചിച്ചെങ്കിലും…
Read More » -
Breaking News
ഇന്ത്യയെ വിലക്കിയപ്പോള്‍ കീശ കീറി; വ്യോമപാത അടച്ചതിലൂടെ പാകിസ്താന് രണ്ടുമാസം നഷ്ടം 127 കോടി; വ്യോമഗതാഗതത്തില്‍ 20 ശതമാനം ഇടിവ്
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വ്യോമപാത അടച്ച നടപടിയില്‍ പാക്കിസ്താന്റെ കീശ കീറിയെന്നു റിപ്പോര്‍ട്ട്. രണ്ടുമാസം ഇന്ത്യയ്ക്കുള്ള വ്യോമപാത അടച്ചിട്ടതിലൂടെ മാത്രം 127 കോടി രൂപയോളമാണ് നഷ്ടം സംഭവിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെയാണ് പാക് ആകാശപാത ഇന്ത്യയ്ക്ക് വിലക്കിയത്. പാക് പ്രതിരോധമന്ത്രാലയമാണ് ഈ കണക്കുകള്‍ പാക്കിസ്താന്‍ നാഷനല്‍ അസംബ്ലിയില്‍ അറിയിച്ചത്. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പുറമെ വരുമാനത്തില്‍ ഗണ്യമായ ഇടിവാണ് ഉണ്ടായതെന്നും പാക് പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കേണ്ട സമയങ്ങളില്‍ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പിന്നോട്ട് പോകാനില്ലെന്ന ന്യായീകരണമാണ് മന്ത്രാലയം നിരത്തുന്നതും. അതിര്‍ത്തി കടന്നുള്ള പാക് ഭീകരവാദത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായതിനെ തുടര്‍ന്നാണ് 1960 ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. ഇതിന് പിന്നാലെ എല്ലാ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും പാക്കിസ്താന്‍ തങ്ങളുടെ ആകാശപാത വിലക്കി. സിന്ധു നദിയിലെ ജലത്തെ…
Read More » -
Breaking News
ഒറ്റത്തവണ മൂന്ന് ലിറ്റര്‍, ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് ബെവ്കോ; താത്പര്യം പ്രകടിപ്പിച്ച് സ്വിഗ്ഗിയടക്കം ഓണ്‍ലൈന്‍ ഡെലിവറി കമ്പനികള്‍; തിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയാല്‍ കുപ്പി കൈയിലെത്തും
തിരുവനന്തപുരം: ആപ്പിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ബെവ്കോ. മൂന്ന് വര്‍ഷമായി ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിനു ശുപാര്‍ശ നല്‍കുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാല്‍ വാതില്‍പ്പടി മദ്യവിതരണം ആരംഭിക്കുമെന്നും ബെവ്കോ അറിയിച്ചു. 23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശ. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നോക്കി ഇക്കാര്യം ഉറപ്പാക്കും. ഒരു തവണ മൂന്നു ലിറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം. മദ്യം ഓര്‍ഡര്‍ ചെയ്തു കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ഒഴിവാക്കാന്‍ മദ്യം വാങ്ങുന്നതിനു പരിധി നിശ്ചയിക്കും. കൂടുതല്‍ വിതരണ കമ്പനികള്‍ രംഗത്തെത്തിയാല്‍ ടെന്‍ഡര്‍ വിളിക്കും. മദ്യ വിതരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും. കോവിഡ് കാലത്ത് മദ്യം ഓണ്‍ലൈനിലൂടെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തിരക്ക് ഒഴിവാക്കാന്‍ ആപ്പിലൂടെയായിരുന്നു ബുക്കിങ്. ഇതിനുശേഷം വാതില്‍പ്പടി മദ്യവിതരണം ആലോചിച്ചെങ്കിലും…
Read More » -
Breaking News
ഹാരിസിനെ ശരിവച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്; ഹാരിസ് പറഞ്ഞതു ശരി; കുടുക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തല്‍; ഹാരിസിനെ ഇരുട്ടില്‍ നിര്‍ത്താന്‍ വിദഗ്ധസമിതി റിപ്പോര്‍ട്ട് കരുവാക്കിയതില്‍ സമിതിയിലെ ഡോക്ടര്‍മാര്‍ക്കും അതൃപ്തി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സിസ്റ്റം തകരാര്‍ തുറന്നു പറഞ്ഞ ഡോ. ഹാരിസിനെ ശരിവച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ഡിഎംഇ ഡോ. കെ.വി വിശ്വനാഥന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഉപകരണങ്ങടക്കം വാങ്ങുന്നതില്‍ കമ്പനികളുമായി തുടര്‍ച്ചയായ കരാര്‍ വേണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സമയബന്ധിതമായി ഉപകരണങ്ങള്‍ ലഭിക്കാന്‍ ഇതാവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ഒാരോ ഉപകരണത്തിനും പ്രത്യേകം കരാര്‍ ക്ഷണിക്കുന്ന രീതിയുണ്ട്. ഇതു മൂലം ഉപകരണങ്ങള്‍ കിട്ടാന്‍ കാലതാമസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു. സൂപ്രണ്ടിന് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഡോ ഹാരിസിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ഡിഎംഇ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലാണ് സിസ്റ്റത്തിന്‍റെ തകരാറുകള്‍ വീണ്ടും ചൂണ്ടിക്കാട്ടുന്നത്. ആദ്യം അന്വേഷണം നടത്തിയ വിദഗ്ധ സമിതി പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഡോക്ടര്‍ ഹാരിസിനെ കുടുക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം. അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിദഗ്ധസമിതിയിലെ ഡോക്ടർമാർക്ക് അതൃപ്തിയുണ്ട്. ഡോക്ടര്‍ ഹാരിസിനെ ഇരുട്ടത്ത് നിർത്താൻ…
Read More » -
Breaking News
ഒന്നാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് കാറിടിച്ചു; അപകടം മറച്ചുവച്ചെന്ന് രക്ഷിതാക്കള്‍, അറിയിച്ചത് കുട്ടി വീണെന്ന് മാത്രം
മലപ്പുറം: തിരൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ വച്ച് കാറിടിച്ചു. വിവരം സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂള്‍ പരിസരത്ത് വച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. മലപ്പുറം തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ജൂലൈ 31 നായിരുന്നു അപകടം. എന്നാല്‍, കുട്ടി വീണെന്ന് മാത്രമായിരുന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കാറിടിച്ച് കുട്ടി തെറിച്ചുവീണെങ്കിലും പ്രകടമായ പരിക്കേറ്റിരുന്നില്ല. എന്നാല്‍ അപകടം കുട്ടിയില്‍ വലിയ പേടി ഉളവാക്കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. സ്‌കൂള്‍ കോംപൗണ്ടിലേക്ക് കടന്നുവന്ന കറുത്ത ഇന്നോവ കാറാണ് കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. എന്നാല്‍ കുഞ്ഞിന് പരിക്കില്ലെന്ന് കണ്ടതോടെ വിഷയം നിസാരവത്കരിച്ചെന്നാണ് ആക്ഷേപം. അപകടത്തിന് ശേഷം കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് പോലും വിധേയമാക്കാതെ പതിവ് പോലെ വീട്ടിലേക്ക് എത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ ശരീകത്തില്‍ പ്രത്യക്ഷപ്പെട്ട പാടുകള്‍ ശ്രദ്ധിയില്‍പ്പെട്ട് നടത്തിയ അന്വേഷണമാണ് അപകടം സംബന്ധിച്ച വിവരം പുറത്തുകൊണ്ടുവന്നത്. കുട്ടിയെ കാര്‍ ഇടിച്ച വിവരം അവിടെ കൂടിയിരുന്ന…
Read More » -
Breaking News
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു; ദുരന്തമൊഴിവായത് തലനാരിഴക്ക്
മലപ്പുറം: കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു.. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്. പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിനൊരു മിസിങ് വന്നപ്പോള്‍ നിര്‍ത്തിയിട്ട് പരിശോധിക്കുന്ന സമയത്താണ് പുകയുയരുന്നത് കണ്ടെതന്ന് ഡ്രൈവറായ അബ്ദുള്‍ ഖാദര്‍ പറഞ്ഞു. അപ്പോഴേക്കും ഓട്ടോമാറ്റിക് ഡോര്‍ ലോക്കാകുകയും ചെയ്തു. ഡോര്‍ ചവിട്ടിത്തുറന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്. അപ്പോഴേക്കും തീ ആളിക്കത്തിയെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
Read More » -
Breaking News
ഷാര്‍ജയില്‍ അതുല്യയുടെ ദുരൂഹമരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍, പിടിയിലായത് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന്
തിരുവനന്തപുരം: ഷാര്‍ജയില്‍ ഫ്ലാറ്റില്‍ ഹാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ പിടികൂടി വലിയതുറ പൊലീസിന് കൈമാറിയിരുന്നു. സതീഷിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സതീഷ് എത്തിയാല്‍ പിടികൂടി കൈമാറണമെന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നല്‍കിയിരുന്നു. അതുല്യയുടെ മരണത്തില്‍ പൊലീസ് നേരത്തെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. രാവിലെ ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും, വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. വലിയതുറ പൊലീസ് വിവരം ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തുന്ന പത്തനംതിട്ട ക്രൈംബ്രാഞ്ചിന് സതീഷിനെ കൈമാറുമെന്നാണ് വിവരം. ഭര്‍ത്താവ് സതീഷ് മകളെ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും , പീഡനം അസഹനീയമായപ്പോഴാണ് മകല്‍ ജീവനൊടുക്കിയതെന്നും ആരോപിച്ച് അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ സതീഷിനെതിരെ പൊലീസ്…
Read More » -
Breaking News
‘ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ല, വിധി നടപ്പാക്കണം’: നിമിഷ പ്രിയയുടെ വധശിക്ഷയില്‍ നിന്ന് പിന്നോട്ടില്ല; യമന്‍ ഡെപ്യൂട്ടി ജനറലിനെ കണ്ട് തലാലിന്റെ സഹോദരന്‍
സന: യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന നിലപാട് ശക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്‍ യമന്‍ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി. മധ്യസ്ഥതയ്‌ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് യമന്‍ ഡെപ്യൂട്ടി ജനറലിനെ അറിയിച്ചതായി തലാലിന്റെ സഹോദരന്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി സമര്‍പ്പിച്ച കത്തുള്‍പ്പെടെ തലാലിന്റെ സഹോദരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധ ശിക്ഷയില്‍ നിലപാട് കടുപ്പിച്ച് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരു തരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്. വധശിക്ഷയില്‍ തലാലിന്റെ കുടുംബം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ നിമിഷ പ്രിയയുടെ മോചനം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധ ശിക്ഷയില്‍ നിലപാട് കടുപ്പിച്ച് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും…
Read More » -
Breaking News
പട്ടിണി മരണം 212: എയര്‍ഡ്രോപ് ചെയ്ത ഭക്ഷണപ്പെട്ടി ശരീരത്തില്‍ വീണു; ഗാസയില്‍ 15 കാരന് ദാരുണാന്ത്യം
ഗാസ സിറ്റി: ഇസ്രയേല്‍ സൈനിക നീക്കം തുടരുന്ന ഗാസയില്‍ വ്യോമ മാര്‍ഗം വിതരണം ചെയ്ത സഹായ വസ്തുക്കള്‍ ശേഖരിക്കാനെത്തിയ കൗമാരക്കാരന് ദാരുണാന്ത്യം. എയര്‍ഡ്രോപ് ചെയ്ത പാലറ്റ് ശരീരത്തില്‍ വീണാണ് 15 കാരന്‍ മരിച്ചത്. മധ്യ ഗാസയിലെ നെറ്റ്സാരിം മേഖലയില്‍ ശനിയാഴ്ചയായിരുന്നു ദുരന്തമുണ്ടായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മുഹന്നദ് സക്കറിയ എന്ന 15കാരനാണ് ഭക്ഷണമടങ്ങിയ പെട്ടി ശരീരത്തില്‍ വീണ്കൊല്ലപ്പെട്ടത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നുസൈറത്തിലെ അല്‍-ഔദ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. കരമാര്‍ഗം ഗാസയിലേക്ക് സഹായ വസ്തുക്കള്‍ എത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞ പശ്ചാത്തലത്തില്‍ ആയിരുന്നു വിവിധ അറബ് രാജ്യങ്ങള്‍ വ്യോമമാര്‍ഗം സഹായം വിതരണം ആരംഭിച്ചത്. എയര്‍ ഡ്രോപ് രീതി അപകടകരവും കാര്യക്ഷമമല്ലാത്തതും ചെലവേറിയതുമാണെന്ന് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ദുരന്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഹായവസ്ഥുക്കള്‍ ശേഖരിക്കാന്‍ പോയ കുട്ടിയുടെ ശരീരത്തില്‍ വിമാനത്തില്‍ നിന്നും താഴേക്ക് നിക്ഷേപിച്ച ബോക്സ് നേരിട്ട്…
Read More » -
Breaking News
‘പാലായില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി നടന്നത് വികസനമുരടിപ്പ്’: താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടുമെന്ന സൂചന നല്‍കി ജോസ് കെ. മാണി
കോട്ടയം: വരുാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പാലായില്‍ വികസനമുരടിപ്പാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഉള്ളതെന്നും അതില്‍ നിന്ന് മാറി വികസന വഴി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടന്ന യുവജന റാലിയ്ക്ക് ശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. രണ്ടായിരത്തോളം യുവാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു. നേരത്തെ കടുത്തുരുത്തി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും ജോസ് കെ മാണിയും പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. ജോസ് കെ മാണി പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളും ഇതോടൊപ്പം ഉണ്ടായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ പരാജയപ്പെട്ടെങ്കിലും മോന്‍സ് ജോസഫിന്റെ ഭൂരിപക്ഷം 5000 ത്തിന് താഴേയ്ക്ക് എത്തിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചിരുന്നു.
Read More »