ആദിവാസികള്‍ തദ്ദേശീയ ജനത, അവരുടെ പാരമ്പര്യവും സംസ്ക്കാരവും കാത്തുസൂക്ഷിക്കണം ; ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനത്തിനെതിരേ ആയിരങ്ങളുടെ പ്രതിഷേധമാര്‍ച്ച് ; ബിജെപിയുടെ ഉഡായിപ്പെന്ന് കോണ്‍ഗ്രസ്

റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്കെതിരേ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ചുമത്തി കേസെടുക്കുകയും ചെയ്തതിനും വൈദികര്‍ക്ക് എതിരേ അക്രമം നടക്കുകയും ചെയ്ത സംഭവ ത്തിന് പിന്നാലെ മതപരിവര്‍ത്തനത്തെ എതിര്‍ത്ത് ഛത്തീസ്ഗഡില്‍ വന്‍ ബഹുജന റാലി. ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം കര്‍ശനമായി എതിര്‍ക്കുമെന്ന് വ്യക്തമാ ക്കിയാണ് പ്രതിഷേധം.
അതേസമയം ആദിവാസിഗോത്ര വിഭാഗത്തില്‍ പെടുന്ന ആയിരക്കണക്കിന് ആള്‍ക്കാരെ അണിനിരത്തി നടത്തിയ റാലിക്ക് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു ആരോപിച്ചു. ആദിവാസികളുടെ സംസ്ക്കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ തദ്ദേശീയ ജനത പ്രതിജ്ഞാബദ്ധമാണെന്നും അവരെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ അനുവദിക്കി ല്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
വടക്കേ ഇന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം വ്യാപകമായി നടക്കുന്നു ണ്ടെന്നും ഇതൊരു സാമൂഹ്യപ്രശ്നമായി മാറിയിട്ടുണ്ടെന്നും തദ്ദേശീയ ജനതയുടെ അവകാശ ങ്ങള് സംരക്ഷിക്കുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാനത്ത് ജനങ്ങളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് ബിജെപിയുടെ ശ്രമമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷി ക്കാന്‍ നടത്തിയ റാലിയെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള ആക്ഷേ പങ്ങള്‍ അടിസ്ഥാനരഹിതം ആണെന്നും ബിജെപി വ്യക്തമാക്കുന്നു. അതേസമയം നിര്ബ്ബ ന്ധിത മതപരിവര്‍ത്തനം ഒരിടത്തും നടക്കുന്നില്ലെന്നാണ് ക്രൈസ്തവസഭകളുടെ നിലപാട്.






