Month: August 2025

  • Breaking News

    ജെയ്‌നമ്മയെ കാണാതായ ദിവസം രാത്രി ധൃതിയിലെത്തി ഫ്രിഡ്ജ് വാങ്ങി; അന്നു തന്നെ പൊട്ടിയമാല പണയംവച്ചു, സെബാറ്റിയന്‍ കുരുക്കിലേക്ക്?

    ആലപ്പുഴ: ഏറ്റുമാനൂരില്‍നിന്നു കാണാതായ ജെയ്‌നമ്മ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കോട്ടയം ക്രൈംബ്രാഞ്ച് സംഘം പ്രതി സെബാസ്റ്റ്യനുമായി ചേര്‍ത്തലയില്‍ തെളിവെടുത്തു. ജെയ്നമ്മയെ കാണാതായ 2024 ഡിസംബര്‍ 23-നു ഫ്രിഡ്ജുവാങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു തെളിവെടുപ്പ്. രാത്രി 7.30-ന് സെബാസ്റ്റ്യന്‍ സഹായി മനോജുമായി ധൃതിയിലെത്തിയാണ് ചേര്‍ത്തല വടക്കേ അങ്ങാടി കവലയ്ക്കുസമീപമുള്ള ഗൃഹോപകരണ ഷോറൂമില്‍നിന്നു ഫ്രിഡ്ജുവാങ്ങിയത്. വാങ്ങിയ ഫ്രിഡ്ജ് ഏറ്റുമാനൂരിലെ ഭാര്യയുടെ വീട്ടില്‍നിന്നു കണ്ടെടുത്തു. ഏറ്റുമാനൂരിലേക്ക് ചേര്‍ത്തലയില്‍നിന്ന് ഫ്രിഡ്ജ് വാങ്ങിയതിലെ ദുരൂഹതയാണ് അന്വേഷിക്കുന്നത്. അന്നുതന്നെ ജെയ്നമ്മയുടേതെന്നു കരുതുന്ന പൊട്ടിയ മാല സമീപത്തെ സഹകരണബാങ്കിന്റെ ശാഖയില്‍ പണയംവെച്ചിരുന്നു. സഹായിയായ മനോജിന്റെ പേരിലായിരുന്നു പണയംവെച്ചത്. ഇതില്‍നിന്നു കിട്ടിയ 1,25,000 രൂപയില്‍നിന്ന് 17,500 നല്‍കിയാണ് ഫ്രിഡ്ജ് വാങ്ങിയത്. ശനിയാഴ്ച വൈകീട്ട് 4.30-ഓടെയാണ് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജന്‍ സേവ്യറിന്റെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എസ്. രാജീവിന്റെയും നേതൃത്വത്തിലാണ് സെബാസ്റ്റ്യനെ എത്തിച്ചു തെളിവെടുത്തത്. സെബാസ്റ്റ്യന്റെ സഹോദരന്‍ ക്ലമന്റിന്റെ പേരില്‍ ചേര്‍ത്തല നഗരത്തില്‍ വടക്കേ അങ്ങാടി കവലയ്ക്കു സമീപമുള്ള സ്ഥലത്തും സെബാസറ്റിയനെ എത്തിച്ചു. വര്‍ഷങ്ങളായി താമസമില്ലാതെ…

    Read More »
  • Kerala

    പരിയാരത്ത് മക്കളുമായി അമ്മയുടെ ആത്മഹത്യാ ശ്രമം; ആറുവയസുകാരന്‍ മരിച്ചു

    കണ്ണൂര്‍: പരിയാരത്ത് അമ്മക്കൊപ്പം കിണറ്റില്‍ വീണ കുട്ടി മരിച്ചു. ചികിത്സയിലായിരുന്ന ആറുവയസ്സുകാരന്‍ ധ്യാന്‍ കൃഷ്ണയാണ് മരിച്ചത്. ജൂലൈ 25 നാണ് രണ്ട് മക്കളുമായി പരിയാരം സ്വദേശി ധനജ ആത്മഹത്യക്ക് ശ്രമിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ധനജ ആത്മഹത്യാശ്രമം നടത്തിയത്. ഭര്‍തൃമാതാവിന്റെ പീഡനത്തെ കുറിച്ചും ധനജ പൊലീസിന് മൊഴി നല്‍കിയിരുന്നു. ധനജയുടെ ഭര്‍തൃമാതാവ് ശ്യാമളക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ധനജയുടെ കാലിന് പൊട്ടലുണ്ട്.മറ്റൊരു കുട്ടിക്കും പരിക്കേറ്റിരുന്നു. ഇരുവരും സുഖം പ്രാപിച്ചുവരികയാണ്.

    Read More »
  • Breaking News

    സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആര്? എവിടെയാണെന്നു കണ്ടെത്തണം; പരാതി നല്‍കി കെഎസ്യു

    തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് കെഎസ്യുവിന്റെ പരാതി. കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ്‌ഗോപിയെ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തശേഷം മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. സുരേഷ്‌ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്നും, അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്.സുനില്‍കുമാറും രംഗത്തെത്തിയിരുന്നു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നാണ് ഇരു മുന്നണികളുടെയും ആരോപണം. വിജയിച്ച സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല. ഇവര്‍ സ്ഥിരതാമസക്കാരല്ല എന്നതിന്റെ തെളിവാണിതെന്നും ടാജറ്റ്…

    Read More »
  • Breaking News

    അഞ്ചുലക്ഷം നല്‍കുമെന്ന് വാഗ്ദാനം; ചെക്കുവന്നപ്പോള്‍ അയ്യായിരം! ഉത്തരകാശിയിലെ മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ടവരെ വഞ്ചിച്ച് ബിജെപി സര്‍ക്കാര്‍; മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്കെതിരേ പ്രതിഷേധവുമായി ജനം; ചെക്ക് കൈപ്പറ്റില്ല

    ഉത്തരകാശി: മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കു പ്രാഥമിക സഹായമായി അഞ്ചുലക്ഷം വാഗ്ദാനം ചെയ്ത ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് അയ്യായിരത്തിന്റെ ചെക്ക്. വാഗ്ദാനം ചെയ്തു പറ്റിച്ചെന്നു ചൂണ്ടിക്കാട്ടി ധാരാലി, ഹര്‍ഷില്‍ എന്നിവിടങ്ങളില്‍ ജനങ്ങളുടെ വന്‍ പ്രതിഷേധം. അയ്യായിരത്തിന്റെ ചെക്ക് കൈപ്പറ്റില്ലെന്നും ജനങ്ങള്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ദുരന്തമുണ്ടായതിനുപിന്നാലെ ജനങ്ങളെ സന്ദര്‍ശിച്ചശേഷമാണ് അഞ്ചുലക്ഷം നല്‍കുമെന്നു വാഗ്ദാനം ചെയ്തത്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇതു വന്‍ പ്രതീക്ഷയാണു നല്‍കിയത്. ജനങ്ങള്‍ക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ മുഖ്യമന്ത്രി അനുവദിച്ചത് 5000 രൂപയും. പെട്ടെന്ന് അനുവദിച്ച തുകയാണ് ഇതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണമെങ്കിലും തങ്ങള്‍ക്കുണ്ടായ നഷ്ടം വിലകുറച്ചു കാണുന്ന നടപടിയാണുണ്ടായതെന്നു ജനങ്ങള്‍ പറഞ്ഞു. ഇടക്കാല ആശ്വാസമാണ് അയ്യായിരമെന്നും വിശദമായ കണക്കെടുപ്പിനുശേഷം കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്നുമാണ് ഉത്തരകാശി കളക്ടര്‍ വിശദീകരിച്ചത്. പ്രളയത്തില്‍ വീടു നശിച്ചവര്‍ക്കും മരണമുണ്ടായ കുടുംബങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ അഞ്ചുലക്ഷം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ധാമി പറഞ്ഞത്. റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി നഷ്ടം…

    Read More »
  • Breaking News

    പെണ്‍കുട്ടിയെന്ന വ്യാജേന സൗഹൃദം; യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നാക്കി മര്‍ദിച്ച്, സ്വര്‍ണം കവര്‍ന്ന് ‘സുമതിവളവില്‍’ തള്ളി

    തിരുവനന്തപുരം: പെണ്‍കുട്ടിയാണെന്ന വ്യാജേന ഡേറ്റിങ് ആപ്പിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍ (19), കൊല്ലായില്‍ സ്വദേശി സുധീര്‍ (24), ചിതറ സ്വദേശി സജിത്ത് (18), കുളത്തൂപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. ആഷിഖിനെ(19) കുളത്തൂപ്പുഴ ഭാഗത്തുനിന്ന് വെഞ്ഞാറമൂട് പോലീസും മറ്റു പ്രതികളെ ആലപ്പുഴയിലെ ഹോട്ടലില്‍നിന്ന് ആലപ്പുഴ പോലീസുമാണ് പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയാണ് ആക്രമണത്തിനിരയായത്. പരിചയം സ്ഥാപിച്ചശേഷം അക്രമികള്‍ മുക്കുന്നൂര്‍ ഭാഗത്ത് കാറിലെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വാഹനത്തില്‍വെച്ച് ഇയാളെ നഗ്നനാക്കി ഫോട്ടോയെടുത്തശേഷം മൂന്ന് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല കൈക്കലാക്കി. ഇതിനിടെ ഇയാളെ മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിനെ പാങ്ങോടിനടുത്ത് സുമതിവളവില്‍ ഉപേക്ഷിച്ചു. അവിടെനിന്ന് രക്ഷപ്പെട്ട യുവാവ് വെഞ്ഞാറമൂട് പോലീസിന് പരാതി നല്‍കി. തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നു എന്നു മാത്രമായിരുന്നു പരാതി. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല്‍കലാം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡേറ്റിങ് ആപ്പ് കുടുക്കിയതാണെന്ന് യുവാവ് വെളിപ്പെടുത്തിയത്. സംഘത്തിലെ…

    Read More »
  • Breaking News

    ബിഷപ് പാംപ്ലാനിയെ കാത്തിരിക്കുന്നത് നിയോ മുള്ളറുടെ അവസ്ഥ; കന്യാസ്ത്രീകള്‍ക്കു ജാമ്യം ലഭിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് നന്ദിയറിയിച്ച ബിഷപ്പിനെ പരിഹസിച്ച് ഡിവൈഎഫ്‌ഐ

    കണ്ണൂര്‍: തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ ഡിവൈഎഫ്‌ഐ. ഹിറ്റ്‌ലറുടെ കടുത്ത അനുയായി ആയിരുന്ന നിയോ മുള്ളറുടെ അവസ്ഥയാണ് ബിഷപ്പിനെ കാത്തിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വിമര്‍ശിച്ചു. ചില പിതാക്കന്മാര്‍ ആര്‍എസ്എസിന് കുഴലൂത്ത് നടത്തുകയാണെന്നും പരസ്പരം പരവതാനി വിരിക്കുകയാണിവരെന്നും വി.കെ. സനോജ് കുറ്റപ്പെടുത്തി. കേക്കുമായി ആര്‍എസ്എസ് ശാഖയിലേക്ക് ചിലര്‍ പോകുന്നു. ആര്‍എസ്എസ് ശാഖയില്‍ നിന്നും തിരിച്ച് കേക്കുമായി അരമനകളിലേക്കും എത്തുന്നുവെന്നും വിമര്‍ശനം. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിന് നന്ദിയറിച്ചും ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചതെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാംപ്ലാനിക്കെതിരേ ഇരിങ്ങാലക്കുട ബിഷപ്് മാര്‍ പോളി കണ്ണൂക്കാടനടക്കം വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സഭയുടെ ഔദ്യോഗിക അഭിപ്രായം സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുമെന്നുമായിരുന്നു മാധ്യമങ്ങളോടു പ്രതികരിച്ചത്. ജൂണ്‍ 25-നായിരുന്നു ബംജ്റംഗ്ദള്‍…

    Read More »
  • Breaking News

    ടിക്കറ്റിലെ 5 തിരുത്തി 8 ആക്കി; അഴൂരില്‍ ലോട്ടറി വ്യാപാരിയെ കബളിപ്പിച്ച് 5000 രൂപ തട്ടി; ഇരയായത് ശാരീരിക അവശതകള്‍ മൂലം വലയുന്നയാള്‍

    പത്തനംതിട്ട: അഴൂരില്‍ ലോട്ടറി ടിക്കറ്റിലെ നമ്പര്‍ മാറ്റി 5000 രൂപ തട്ടിയെടുത്തതായി പരാതി. ശാരീരിക അവശതകള്‍ ഉള്ള രാധാകൃഷ്ണനെന്ന ലോട്ടറി വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടത്. പക്ഷാഘാതത്തെ തുടര്‍ന്ന് കാലുകളുടെ ചലനശേഷി കുറഞ്ഞ രാധാകൃഷ്ണന്റെ ഏക വരുമാന മാര്‍ഗമാണ് ലോട്ടറി വില്‍പ്പന. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു തട്ടിപ്പ് നടന്നത്. 5000 രൂപയുടെ സമ്മാനം ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഒരു യുവാവ് രാധാകൃഷ്ണനെ സമീപിച്ചു. BL 338764 എന്ന നമ്പറായിരുന്നു ഭാഗ്യകുറിയില്‍ രേഖപ്പെടുത്തിയിരുന്നത്. ഫലവുമായി ഒത്തു നോക്കിയപ്പോള്‍ 5000 രൂപ സമ്മാനം ഉള്ളതായി ബോധ്യപ്പെട്ടു. തുടര്‍ന്ന് പണം കടം വാങ്ങി യുവാവിന് സമ്മാന തുക നല്‍കി. പിന്നീട് ലോട്ടറിയുമായി ഏജന്‍സിയില്‍ എത്തിയപ്പോഴാണ് നമ്പര്‍ തിരുത്തി തന്നെ കബളിപ്പിച്ച വിവരം രാധാകൃഷ്ണന്‍ മനസ്സിലാക്കിയത്. ഭാഗ്യക്കുറിയില്‍ രേഖപ്പെടുത്തിയിരുന്നതില്‍ 5 എന്ന അക്കം പെന്‍സില്‍ കൊണ്ട് 8 എന്ന് മാറ്റിയെഴുതിയായിരുന്നു തട്ടിപ്പ്. പത്തനംതിട്ട പൊലീസില്‍ രാധാകൃഷ്ണന്‍ പരാതി നല്‍കി. സമീപത്തെ കെട്ടിടത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇവ അന്വേഷണത്തിന് സഹായകമായില്ല. കയ്യില്‍…

    Read More »
  • Breaking News

    ട്രംപിന്റെ വയര്‍ തുളയ്ക്കുമെന്ന് വെറുതേ പറഞ്ഞതല്ല! അമേരിക്കയില്‍ ഇറാന്റെ ചാരന്‍മാര്‍ വിലസുന്നു; കണ്ടെത്താന്‍ ബുദ്ധിമുട്ടെന്നു വിദേശ മാധ്യമം; കൂടുതല്‍ പേര്‍ക്കും വെനസ്വേലന്‍ പാസ്‌പോര്‍ട്ട്

    ന്യൂയോര്‍ക്ക്: വെയില്‍കാഞ്ഞു കിടക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വയറ്റില്‍ ഡ്രോണ്‍ തുളച്ചുകയറുമെന്ന ഭീഷണി മുഴക്കിയത് ഇറാനാണ്. ട്രംപാവട്ടെ, താന്‍ വെയില്‍ കാഞ്ഞ് കിടക്കുന്നയാളല്ലെന്ന് തിരിച്ച് പരിഹസിക്കുകയും ചെയ്തു. വെറുതേ വാദിച്ച് ജയിക്കാന്‍ ഇറാന്‍ ഭീഷണി മുഴക്കിയതല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറാന്‍, സിറിയ, ലബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ ആളുകള്‍ യുഎസിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ക്കെല്ലാം വെനസ്വേലന്‍ പാസ്‌പോര്‍ട്ടാണുള്ളതെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ‘പ്രൊജക്ടിന്റെ’ ഭാഗമമായ വലിയൊരു സംഘം വര്‍ഷങ്ങള്‍ക്ക് മുന്‍പേ യുഎസില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നു. ആളുകളുടെ പേര്, പാസ്‌പോര്‍ട് നമ്പര്‍, ജനനതീയതി എന്നിങ്ങനെ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2010 മുതല്‍ 2019വരെയുള്ള സമയത്താണ് വെനസ്വേല ഇവരെ സ്വന്തം പൗരന്‍മാരായി പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ട് അമേരിക്കയുടെ കൈവശവും എത്തിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. അതേസമയം ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ലഭിച്ചോയെന്നതില്‍ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം പ്രതികരണത്തിന് തയാറായിട്ടില്ല. കടുത്ത ഇറാന്‍ പക്ഷക്കാരനായ നിക്കൊളാസ് മദൂറോയുടെ കാലത്താണ്…

    Read More »
  • Breaking News

    58 കാരിക്ക് 48 കാരന്‍ കാമുകന്‍! ഭീഷണിപ്പെടുത്തി 14 കാരനെ ലഹരിക്ക് അടിമയാക്കി, ലഹരി വസ്തുക്കള്‍ വാങ്ങിച്ചു; അമ്മൂമ്മയുടെ കാമുകനെത്തേടി പോലീസ്

    കൊച്ചി: ഭീഷണിപ്പെടുത്തി 14 കാരന് മദ്യവും ലഹരി വസ്തുക്കളും നല്‍കിയ കേസില്‍ കുട്ടിയുടെ അമ്മൂമ്മയുടെ കാമുകന്‍ ഒളിവില്‍. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ പ്രവീണ്‍ അലക്‌സാണ്ടര്‍ (48) ആണ് പ്രതി. ഇയാള്‍ക്കായി എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നിര്‍ബന്ധിപ്പിച്ച് മദ്യവും ലഹരിവസ്തുക്കളും നല്‍കിയതിന് ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവുമാണ് പ്രവീണിനെതിരെ കേസെടുത്തിട്ടുള്ളത്. കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ സഹായിയായി പ്രവര്‍ത്തിക്കുകയാണ് കുട്ടിയുടെ അമ്മൂമ്മ (58). ഇക്കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു തുടങ്ങുന്നത്. കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. 14 കാരനും അമ്മൂമ്മയും താമസിക്കുന്ന വീട്ടില്‍ പ്രവീണ്‍ ഇടക്കിടെ താമസിക്കാന്‍ എത്തുമായിരുന്നു. ഡിസംബര്‍ 24ന് വീട്ടിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന പ്രവീണ്‍ കുട്ടിക്ക് മദ്യം നല്‍കാന്‍ ശ്രമിച്ചു. നിരസിച്ചതോടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ജന്മദിനമായ ജനുവരി 4നായിരുന്നു കഞ്ചാവ് നല്‍കിയത്. കുട്ടി…

    Read More »
  • Breaking News

    ‘നോക്കാന്‍ വയ്യ, മടുത്തു’, പ്രമോദ് അന്ന് പറഞ്ഞു; സഹോദരിമാരുടെ മൃതദേഹങ്ങള്‍ വെള്ളപുതപ്പിച്ച് ആദരവോടെ നിലത്തുകിടത്തിയിരുന്നു, സഹോദരന്‍ ഒളിവില്‍

    കോഴിക്കോട്: കരിക്കാംകുളം ഫ്‌ലോറിക്കന്‍ റോഡില്‍ വാടക വീട്ടില്‍ കൊല്ലപ്പെട്ട സഹോദരിമാരുടെ മൃതദേഹം കിടത്തിയിരുന്നത് എല്ലാ ആദരവോടെയും. മൃതദേഹങ്ങള്‍ വെള്ളത്തുണി പുതപ്പിച്ച് നിലത്തു കിടത്തിയ നിലയിലായിരുന്നു. നഗരത്തില്‍ കരിക്കാംകുളം ഫ്‌ലോറിക്കന്‍ റോഡ് പുറത്തണ്ടേരി പറമ്പ് ‘പൗര്‍ണമി’ വീട്ടില്‍ താമസിക്കുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ പ്രമോദിനെ (62) കാണാനില്ല. കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 2 പേരും ശ്വാസംമുട്ടിയാണു മരിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തളര്‍ന്നു കിടപ്പിലായിരുന്നു ശ്രീജയ. വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാര്‍ക്ക് വേണ്ടി 62 വയസ്സുവരെ ജീവിതം നീക്കിവച്ചയാളാണ് പ്രമോദ്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രമോദ് പുലര്‍ച്ചെ അഞ്ചുമണിയോടെ അത്താണിക്കലിലുള്ള ബന്ധുവിനോട് സഹോദരി മരിച്ചിട്ടുണ്ടെന്ന് വിളിച്ച് അറിയിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ ബന്ധുക്കള്‍ എത്തിയപ്പോള്‍ വീടിന്റെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. തുറന്നുനോക്കിയപ്പോള്‍ രണ്ടുമുറികളിലായി രണ്ടുപേര്‍ മരിച്ചുകിടക്കുന്നതായി കണ്ടു. നിലത്ത് കിടക്കയില്‍ കിടത്തിയശേഷം വെള്ളത്തുണികൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു രണ്ടുപേരും. വെള്ളിയാഴ്ച വൈകിട്ട്…

    Read More »
Back to top button
error: