Breaking NewsCrimeLead NewsNEWS

58 കാരിക്ക് 48 കാരന്‍ കാമുകന്‍! ഭീഷണിപ്പെടുത്തി 14 കാരനെ ലഹരിക്ക് അടിമയാക്കി, ലഹരി വസ്തുക്കള്‍ വാങ്ങിച്ചു; അമ്മൂമ്മയുടെ കാമുകനെത്തേടി പോലീസ്

കൊച്ചി: ഭീഷണിപ്പെടുത്തി 14 കാരന് മദ്യവും ലഹരി വസ്തുക്കളും നല്‍കിയ കേസില്‍ കുട്ടിയുടെ അമ്മൂമ്മയുടെ കാമുകന്‍ ഒളിവില്‍. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ പ്രവീണ്‍ അലക്‌സാണ്ടര്‍ (48) ആണ് പ്രതി. ഇയാള്‍ക്കായി എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നിര്‍ബന്ധിപ്പിച്ച് മദ്യവും ലഹരിവസ്തുക്കളും നല്‍കിയതിന് ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവുമാണ് പ്രവീണിനെതിരെ കേസെടുത്തിട്ടുള്ളത്.

കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ സഹായിയായി പ്രവര്‍ത്തിക്കുകയാണ് കുട്ടിയുടെ അമ്മൂമ്മ (58). ഇക്കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു തുടങ്ങുന്നത്. കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. 14 കാരനും അമ്മൂമ്മയും താമസിക്കുന്ന വീട്ടില്‍ പ്രവീണ്‍ ഇടക്കിടെ താമസിക്കാന്‍ എത്തുമായിരുന്നു. ഡിസംബര്‍ 24ന് വീട്ടിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന പ്രവീണ്‍ കുട്ടിക്ക് മദ്യം നല്‍കാന്‍ ശ്രമിച്ചു. നിരസിച്ചതോടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ജന്മദിനമായ ജനുവരി 4നായിരുന്നു കഞ്ചാവ് നല്‍കിയത്. കുട്ടി നിരസിച്ചെങ്കിലും ഭീഷണിപ്പെടുത്തി വലിപ്പിക്കുകയായിരുന്നു.

അമ്മൂമ്മയുടെ കാമുകന്‍ ലഹരിക്കടിമയാക്കി; കഴുത്തില്‍ കത്തിവച്ച് കഞ്ചാവ് വലിപ്പിച്ചു, ലഹരി കടത്തിനും ഉപയോഗിച്ചു! 14വയസ്സുകാരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം

Signature-ad

പലപ്പോഴും കുട്ടിയെ ഉപയോഗിച്ച് ഇയാള്‍ ലഹരി വസ്തുക്കള്‍ വാങ്ങിയിരുന്നു. പ്രവീണ്‍ സ്ഥിരമായി ലഹരി കൊടുത്തു തുടങ്ങിയതോടെ കുട്ടി അക്രമാസക്തനാവുകയും വീട്ടിലെ സാധനങ്ങളൊക്കെ എറിഞ്ഞുടയ്ക്കുന്ന സാഹചര്യവുമുണ്ടായി. ഇതിനിടെയാണ് കുട്ടി സുഹൃത്തിനോട് താന്‍ ലഹരി ഉപയോഗിക്കുന്ന കാര്യവും മറ്റും പറയുന്നത്. സുഹൃത്ത് ഇത് കുട്ടിയുടെ അമ്മയേയും രണ്ടാനച്ഛനേയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

തന്നെ ഇത്തരത്തില്‍ ഉപദ്രവിച്ചിരുന്ന കാര്യം അമ്മൂമ്മയോ അമ്മയോ അറിഞ്ഞിരുന്നില്ലെന്ന് 14കാരന്‍ പറയുന്നു. തുടക്കത്തില്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകാതെ വന്നതോടെ കുട്ടിയുടെ അമ്മ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് നോര്‍ത്ത് പൊലീസ് കേസ് അന്വേഷിച്ചു തുടങ്ങിയത്. ഇതിനിടെ, വിവരമറിഞ്ഞ് നാട്ടുകാരും പ്രവീണിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

 

Back to top button
error: