Month: August 2025
-
Breaking News
അനുരാഗ് ഠാക്കൂറിന്റെ ആരോപണം പൊളിയുന്നു; വയനാട് പട്ടികയില്‍ ക്രമക്കേടില്ലെന്ന് വോട്ടര്‍മാര്‍; ചൗണ്ടേരി എന്നതു വീട്ടുപേരല്ല, സ്ഥലപ്പേര്; വള്ളിയമ്മയും മറിയവും രണ്ടു വീട്ടിലെ വോട്ടര്‍മാര്‍
കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ഉയര്‍ത്തിയ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം പൊളിയുന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ ചൗണ്ടേരി എന്നത് വീട്ടുപേരല്ലന്നും ഇത് സ്ഥലപ്പേരായി ചേര്‍ക്കുന്നതാണെന്നും വോട്ടര്‍മാര്‍ പ്രതികരിച്ചു. തിരുവമ്പാടി മണ്ഡലത്തിലും വീട്ടുപേര് ചൂണ്ടിക്കാണിച്ചുള്ള പ്രചാരണം വോട്ടര്‍മാര്‍ തള്ളി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്‍പ്പറ്റയില്‍ ഒരേവീട്ടുപേരില്‍ ഹിന്ദുമുസ്ലിം നാമധാരികള്‍ക്ക് വോട്ടുണ്ടെന്ന ആരോപണമാണ് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതിനെ പൂര്‍ണമായി തള്ളുകയാണ് വോട്ടര്‍മാര്‍. ചൗണ്ടേരി എന്നുള്ളത് വരദൂര്‍ ഭാഗത്തെ ഒരു സ്ഥലപ്പേരാണ്. ഹിന്ദു മുസ്ലിം നാമധാരികളായ പലരും ഈ സ്ഥലപ്പേരിലുണ്ട്. വള്ളിയമ്മയും മറിയവും രണ്ടും രണ്ട് വീട്ടിലെ ആളുകളാണെന്ന് മറിയുമ്മ തന്നെ പ്രതികരിച്ചു. തിരുവമ്പാടി മണ്ഡലത്തിലും ഇതേ ആരോപണം പൊളിക്കുന്നതാണ് വോട്ടര്‍മാരുടെ വാക്കുകള്‍. വള്ളിക്കട്ടുമ്മല്‍ എന്ന വീട്ടുപേരില്‍ ഷാഹിനയും മാധവനും താമസിക്കുന്നുവെന്ന വാദം ഇവര്‍ തള്ളുന്നു. വള്ളിക്കട്ടുമ്മല്‍ വീട്ടുപേരല്ല സ്ഥലപ്പേരെന്ന് വോട്ടര്‍മാര്‍. വര്‍ഗീയമായി വോട്ടര്‍മാരെ ചേരിതിരിക്കുന്ന ബിജെപി ആരോപണം കൂടിയാണ് പൊളിഞ്ഞുവീഴുന്നതെന്ന് വയനാട് ജില്ലാ…
Read More » -
Breaking News
ഇനി ബില്ല് പങ്കിടാന്‍ കഴിയില്ല; യുപിഐ ഈ സേവനം നിര്‍ത്തുന്നു; തട്ടിപ്പ് വര്‍ധിച്ചതോടെ ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: യു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് സംവിധാനം നിര്‍ത്തലാക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍.പി.സി.ഐ.) പണം ഇടപാട് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനുമാണ് നടപടി. ഒക്ടോബര്‍ ഒന്നു മുതല്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കാണ് മാറ്റം. ഇക്കാര്യം എന്‍.പി.സി.ഐ ബാങ്കുകളെയും ഫിന്‍ടെക് കമ്പനികളെയും അറിയിച്ചു. യു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് (പുള്‍ ട്രാന്‍സാക്ഷനുകള്‍) സംവിധാനം വഴി മറ്റൊരാളില്‍ നിന്നും യു.പി.ഐ വഴി പണം ആവശ്യപ്പെടാന്‍ സാധിക്കും. റിക്വസ്റ്റ് ലഭിക്കുന്ന വ്യക്തി യു.പി.ഐ പിന്‍ നല്‍കിയാല്‍ പണം ഡെബിറ്റാകും. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ ഓര്‍മിപ്പിക്കുക, ബില്ലുകൾ പങ്കിടുക തുടങ്ങിയ സൗകര്യങ്ങള്‍ക്കാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നതെങ്കിലും ഇത് ഉപയോഗിച്ചുള്ള തട്ടിപ്പ് വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം. തട്ടിപ്പുകള്‍ തടയാന്‍ എന്‍.പി.സി.ഐ അഭ്യര്‍ഥിക്കാവുന്ന തുക 2,000 രൂപയായി നേരത്തെ നിജപ്പെടുത്തിയിരുന്നു. ഇത്തരം പുള്‍ ട്രാന്‍സാക്ഷനുകള്‍ ആകെ യുപിഐ ഇടപാടുകളുടെ മൂന്ന് ശതമാനം മാത്രമെ വരുന്നുള്ളൂ. പുതിയ തീരുമാനത്തോടെ ഒക്ടോബര്‍ ഒന്നു മുതല്‍ യു.പി.ഐ വഴി പണമയക്കുന്നത് ക്യു.ആര്‍…
Read More » -
Breaking News
യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിക്കുമോ? അലാസ്‌കയിലെ റഷ്യ – അമേരിക്ക ഉച്ചകോടി നിര്‍ണ്ണായകമാകും ; സമ്മതിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പുടിന് ട്രംപിന്റെ ഭീഷണി
വാഷിംഗ്ടണ്‍: വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയ്ക്ക് ശേഷവും യുദ്ധം തുടര്‍ന്നാല്‍ റഷ്യ വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്. ഇരു രാജ്യങ്ങളും തമ്മില്‍ അലാസ്‌ക്കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കുമ്പോഴാണ് റഷ്യക്ക് അന്ത്യശാസനയുമായി ട്രംപ് രംഗത്ത് വന്നത്. ഉച്ചകോടിയില്‍ ട്രംപ് റഷ്യന്‍പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനോട് യുദ്ധം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. അലാസ്‌കന്‍ ഉച്ചകോടിയില്‍ യുക്രെയ്ന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് എല്ലാ രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ നടപ്പാക്കാനും അമേരിക്ക ആഗ്രഹിക്കുന്നതായി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ വെര്‍ച്വല്‍ യോഗത്തിലും ട്രംപ് വ്യക്തമാക്കി. ഇക്കാര്യം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു. അതേസമയം വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്ത യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറയുകയുണ്ടായി. വെടിനിര്‍ത്തല്‍ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലന്‍സ്‌കി, റഷ്യ തയ്യാറായില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമെന്നും പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്ന്‍ ചില പ്രദേശങ്ങള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന സൂചനയില്‍ യൂറോപ്യന്‍ സഖ്യകക്ഷികള്‍…
Read More » -
Breaking News
സംഘപരിവാരത്തിലെ മറ്റു സംഘടനകളെ പരിഗണിക്കാന്‍ കൂട്ടാക്കിയില്ല ; സംസ്ഥാനനേതൃത്വം കാട്ടിയത് അമിതാവേശം ; കന്യാസ്ത്രീകളുടെ വിഷയത്തില്‍ കോര്‍കമ്മറ്റിയില്‍ രാജീവ്ചന്ദ്രശേഖര്‍ക്ക് വിമര്‍ശനം
കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം അമിതാവേശം കാണിച്ചെന്ന് ബിജെപി സംസ്ഥാനകമ്മറ്റിയില്‍ രാജീവ് ചന്ദ്രശേഖറിന് വിമര്‍ശനം. സംഘപരിവാറിലെ മറ്റ് സംഘടനകളെ വിശ്വാസത്തില്‍ എടുക്കാതെ എടുത്തുചാടിയെന്നാണ് ആക്ഷേപം. മറ്റു സംഘടനകളെ കൂടി പരിഗണിച്ച് വേണമായിരുന്നു വിഷയത്തില്‍ ഇടപെടേണ്ടിയിരുന്നതെന്നും കോര്‍കമ്മറ്റിയില്‍ ഉയര്‍ന്ന ചര്‍ച്ചയിലാണ് വിമര്‍ശനം. സംഭവം കൈകാര്യം ചെയ്തതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ഒരു ഭാഗം വിമര്‍ശിച്ചു. യോഗത്തില്‍ ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ മോചനം കൈകാര്യം ചെയ്ത രീതിയും അവലോകനം ചെയ്തു. എന്നാല്‍ ഈ വിമര്‍ശനത്തെ സംസ്ഥാന നേതൃത്വം പ്രതിരോധിക്കുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ടത് നേട്ടമായി എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. പരിവാര്‍ സംഘടനകളോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും നേതൃത്വം വിശദീകരിച്ചു. ഹിന്ദുസന്യാസിമാരുടെയും സംഘപരിവാര്‍ സംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ് കന്യാസ്ത്രീകളുടെ മോചനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉള്‍പ്പെടെ ഇടപെടല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉറപ്പാക്കിയത്. ബിജെപി പുനഃസംഘടന നടന്നതിന് ശേഷമുള്ള ആദ്യ കോര്‍ കമ്മിറ്റി…
Read More » -
Breaking News
കോടികളുടെ സ്വത്തും കോടിക്കണക്കിന് രൂപയും കൈകളിലുണ്ടായിരുന്ന ജയദേവന്‍ റെയില്‍വേട്രാക്കില്‍ മരിച്ചു കിടന്നു ; പണം എവിടെപോയെന്നും അറിയില്ല, അടുത്തസുഹൃത്ത് ആലപ്പുഴയിലെ സെബാസ്റ്റിയന്‍
ചേര്‍ത്തല: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് സംശയിക്കുന്ന സെബാസ്റ്റിയന്‍ അടുത്ത സുഹൃത്ത് ജയദേവന്റെ കൊല്ലപ്പെട്ട കേസിലും പോലീസിന്റെ സംശയ നിഴലില്‍. തിരുനെല്ലൂര്‍ സ്വദേശി ജയദേവന്റെ മരണത്തിന് പിന്നിലും സെബാസ്റ്റിയനെ സംശയിക്കുകയാണ് പോലീസ്. 2008 ഏപ്രില്‍ ഏഴിനാണ് എഫ്സിഐ ഉദ്യോഗസ്ഥനായ ജയദേവന്‍ മരിച്ചത്. ജയദേവനും സെബാസ്റ്റിയനും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന കണ്ടെത്തലാണ് ഈ ഊഹാപോഹത്തിന് പിന്നില്‍. റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തിലായിരുന്നു ജയദേവന്റെ മൃതദേഹം കണ്ടെത്തിയത്. ജയദേവന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു സെബാസ്റ്റിയനെന്ന വെളിപ്പെടുത്തല്‍ ബന്ധു റെജിമോന്‍ നടത്തിയതാണ് പുതിയ സംശയം ഉയരാന്‍ കാരണമായിരിക്കുന്നത്. നിലവില്‍ നാല് സ്ത്രീകളുടെ തിരോധാനവും മരണവും സംബന്ധിച്ചുള്ള കേസുകളില്‍ സെബാസ്റ്റ്യന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ജയദേവനെ കൊന്നോയെന്ന സംശയം ഉയരുന്നത്. മരിക്കുമ്പോള്‍ ചിട്ടിനടത്തിയ തുക അടക്കം കോടികള്‍ ജയദേവന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും കോടികളുടെ ആസ്തിയുണ്ടായിരുന്നുവെന്നും റെജി മോന്‍ പറഞ്ഞു. പണം എങ്ങോട്ട് പോയെന്നതും ദുരൂഹമാണ്. തിരുനെല്ലൂര്‍ ശ്രീ വിശാഖപുരം ക്ഷേത്ര കമ്മിറ്റി ഖജാന്‍ജിയായിരുന്നു. ക്ഷേത്രത്തിന്റെ പണം ഉള്‍പ്പടെ കൈകാര്യം…
Read More » -
Breaking News
ഭര്‍ത്താവിനെ കൊന്ന ഗുണ്ടകളെ കൊലപ്പെടുത്തിയതിന് സഭയില്‍ യുപി മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു ; പിന്നാലെ വനിതാ എംഎല്‍എ യെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്
ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി പറയുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തതിന്റെ പേരില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും എംഎല്‍എ യെ പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പുറത്താക്കി. ഭര്‍ത്താവിന്റെ കൊലപാതകക്കേസില്‍ യോഗിസര്‍ക്കാര്‍ നീതി നടപ്പാക്കിയെന്നും കുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയങ്ങള്‍ കൊണ്ടുവന്നതിന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്ത സമാജ്‌വാദി പാര്‍ട്ടിയുടെ എംഎല്‍എ പൂജാ പാലിനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. 2005 ല്‍ ഭര്‍ത്താവ് രാജുപാലിനെ അതിഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഇൗ കേസുമായി ബന്ധപ്പെടുത്തിയായിരുന്നു പൂജ യോഗിയെയും യോഗി സര്‍ക്കാരിനെയും സഭയില്‍ പ്രശംസിച്ചത്. മണിക്കൂറുകള്‍ക്കകം പൂജയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്കരാഹിത്യവും പാര്‍ട്ടിയുടെ പേരിന് കളങ്കം വരുത്തിയെന്നും ആരോപിച്ച് പാര്‍ട്ടിയദ്ധ്യക്ഷന്‍ നടപടിയെടുക്കുകയും ചെയ്തു. പൂജയ്ക്ക് ഇനി ഒരു പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കാന്‍ അനുവാദമില്ലെന്നും ഭാവിയില്‍ അവരെ ക്ഷണിക്കുകയുമില്ലെന്നും അഖിലേഷ് യാദവ് പ്രസ്താവന ഇറക്കുകയും ചെയ്തു. എംഎല്‍എ യുടെ പുറത്താക്കല്‍ ഉടന്‍ തന്നെ ഭരണപക്ഷം ഏറ്റെടുക്കുകയും പ്രതിപക്ഷം ദളിത് വിരുദ്ധമാണെന്ന് ആരോപിച്ച് രംഗത്ത്…
Read More » -
Breaking News
ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു ; 38 പേരുടെ മരണം സ്ഥിരീകരിച്ചു ; 100 പേര്‍ക്ക് പരിക്കേറ്റു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചഷോതി ഗ്രാമത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. രണ്ട് സിഐഎസ്എഫ് ഉദ്യോഗ സ്ഥര്‍ ഉള്‍പ്പെടെ 38 പേര്‍ മരണമടഞ്ഞതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 100 പേര്‍ക്ക് പരി ക്കേറ്റു. കിഷ്ത്വാറിലെ പോലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, 38 മൃത ദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്. മ ച്ചൈല്‍ മാതാ യാത്രയുടെ ആരംഭ പോയിന്റും കിഷ്ത്വാറിലെ മാതാ ചണ്ടി ആരാധനാ ല യത്തിലേക്കുള്ള വഴിയിലെ അവസാനത്തെ വാഹന ഗതാഗതയോഗ്യമായ ഗ്രാമവുമാണ് ച ഷോതി. അപ്രതീക്ഷിത പ്രളയത്തെ തുടര്‍ന്ന് വാര്‍ഷിക യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ലഘൂകരിച്ചതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്ത മാക്കി. കിഷ്ത്വാറിലെ ദുരന്തത്തിന്റെ വെളിച്ചത്തില്‍, നാളെ വൈകുന്നേരം നടക്കാനിരുന്ന ചായ സല്‍ക്കാരം റദ്ദാക്കാന്‍ തീരുമാനിച്ചതായും പറയുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ രാവിലെയുള്ള സാംസ്‌കാരിക പരിപാടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്നും ഞങ്ങള്‍…
Read More » -
NEWS
കേരളത്തിന്റെ സ്വന്തം ചായ ബ്രാൻഡ് ഈസ്റ്റി അടുത്ത മൂന്ന് വർഷങ്ങളിൽ ലക്ഷ്യമിടുന്നത് 350 കോടി വിറ്റുവരവ്
കൊച്ചി: കേരളത്തിന്റെ സ്വന്തം ചായ ബ്രാൻഡായ ഈസ്റ്റി (Eastea) , അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് വിപണിയിൽ പുതിയ കുതിപ്പിനൊരുങ്ങുന്നു. 1968-ൽ എം.ഇ. മീരാൻ സ്ഥാപിച്ച ഗ്രൂപ്പ് മീരാന്റെ ഭാഗമായ ഈസ്റ്റി, ഇന്ന് കേരളീയരുടെ പ്രിയപ്പെട്ട ചായ ബ്രാൻഡാണ് . വിപണി വിപുലീകരണം, ലക്ഷ്യം 49,000 ഔട്ട്ലെറ്റുകൾ 2022-ൽ ഈസ്റ്റേൺ ഗ്രൂപ്പിൽ നിന്ന് സ്വന്തം വിതരണ ശൃംഖലയിലേക്ക് മാറിയതോടെയാണ് ഈസ്റ്റിയുടെ വളർച്ച വേഗത്തിലായത്. നിലവിൽ 30,000 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ലഭ്യമായ ഈസ്റ്റി, അടുത്ത 15 മാസത്തിനുള്ളിൽ 136 വിതരണ റൂട്ടുകളിലൂടെ 49,000 ഔട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുകൂടാതെ, 20 രാജ്യങ്ങളിൽ ഇതിനോടകം സാന്നിധ്യമറിയിച്ച ഈസ്റ്റി, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഓണം സ്‌പെഷ്യൽ ചായയും, പുതിയ ഉത്പന്നങ്ങളും ഓണം പ്രമാണിച്ച്, ഈസ്റ്റി പുതിയ പ്രീമിയം ചായയായ ഈസ്റ്റി സ്‌പെഷ്യൽ പുറത്തിറക്കി. ”ഗുണമേന്മയിലും, രുചിയിലും ഞങ്ങൾ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈസ്റ്റി കേരളത്തിലെ…
Read More » -
Breaking News
രാത്രിയില്‍ കഞ്ചാവുകടത്ത്, യാത്രക്കാരുമായി വഴക്കുപതിവ്; അറസ്റ്റിലായ കണ്ടക്ര്‍ ഒരുമാസമായി നിരീക്ഷണത്തില്‍
ആലപ്പുഴ: 1.27 കിലോ കഞ്ചാവുമായി പിടിയിലായ കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ സ്ഥിരം പ്രശ്്‌നക്കാരന്‍. ഭരണിക്കാവ് പള്ളിക്കല്‍ ഉത്രട്ടാതിയില്‍ ജിതിന്‍കൃഷ്ണ (സന്ദീപ്-35) ആണ് എക്സൈസിന്റെ പിടിയിലായത്. കെപി റോഡിലെ മൂന്നാംകുറ്റിക്കു വടക്കുള്ള ആലിന്‍ചുവടു ജങ്ഷനില്‍നിന്ന് ചൊവ്വാഴ്ച രാത്രി 12.30-ന് ആലപ്പുഴയിലെ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡാണ് അറസ്റ്റു ചെയ്തത്. ബൈക്കും പിടിച്ചെടുത്തു. കഞ്ചാവു വില്‍പ്പനയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഒരുമാസമായി ജിതിന്‍കൃഷ്ണ നിരീക്ഷണത്തിലായിരുന്നു. രാത്രിയിലാണു കഞ്ചാവു കടത്തെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബൈക്കില്‍ കഞ്ചാവുമായെത്തിയപ്പോള്‍ പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കഞ്ചാവുമായി പിടിയില്‍; ഒരു മാസം നീണ്ട നിരീക്ഷണം 15 വര്‍ഷമായി കണ്ടക്ടറായ ജിതിന്‍, മൂന്നുവര്‍ഷം മുന്‍പാണ് ഹരിപ്പാട്ടെത്തിയത്. ആലപ്പുഴ-കൊല്ലം ഫാസ്റ്റ് പാസഞ്ചറിലാണ് ജോലി ചെയ്തിരുന്നത്. ഇയാള്‍ യാത്രക്കാരുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് പല യാത്രക്കാരും അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സി.പി. സാബു, എം. റെനി, ബി.…
Read More »
