Breaking NewsKeralaLead NewsNEWS

കോഴിക്ക് തീറ്റ കൊടുക്കാന്‍ പോയപ്പോള്‍ കാലിലെന്തോ… പാമ്പ് കടിയേറ്റ കൊടുങ്ങല്ലൂരിലെ കര്‍ഷക മരിച്ചു; ജെസ്‌ന യാത്രയായത് പുരസ്‌കാരം വാങ്ങാന്‍ കാക്കാതെ

തൃശൂര്‍: അംഗീകാരത്തിനും അവാര്‍ഡിനും അനുമോദനങ്ങള്‍ക്കും കാത്തു നില്‍ക്കാതെ ജെസ്ന യാത്രയായി. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മികച്ച വനിത കര്‍ഷക അവാര്‍ഡ് ജേതാവായ ജസ്‌നക്ക് പക്ഷേ അവാര്‍ഡ് സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായില്ല. വിധി അണലിയുടെ രൂപത്തില്‍ ജീവന്‍ കവരുകയായിരുന്നു. അവാര്‍ഡ് ദാനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജെസ്‌നയുടെ വിയോഗം. അണലിയുടെ കടിയേറ്റാണ് ഇവര്‍ മരിച്ചത്. ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂര്‍ പൊടിയന്‍ ബസാറില്‍ കൊല്ലിയില്‍ നിയാസിന്റെ ഭാര്യയും വട്ടപറമ്പില്‍ പരേതനായ അബുവിന്റെ മകളാണ് ജസ്‌ന.

വീടിന്റെ ചുറ്റുപാടും വിവിധ കൃഷികള്‍ ചെയ്തിരുന്നു. കോഴികളെയും വളര്‍ത്തിയിരുന്നു. ഇത്തവണ മട്ടുപ്പാവില്‍ ചെണ്ടുമല്ലിയും കൃഷി ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ഫീല്‍ഡ് പരിശോധനകള്‍ക്ക് ശേഷം കൃഷിഭവന്‍ അധികൃതര്‍ ജസ്‌നയെ മികച്ച വനിത കര്‍ഷകയായി തെരഞ്ഞെടുത്തത്. 17ന് അവാര്‍ഡ് സമ്മാനിക്കാനും തീരുമാനിച്ചു. വിവരം കൈമാറും മുമ്പേ അവര്‍ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലേക്ക് മാറിയിരുന്നു.

Signature-ad

കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴികള്‍ക്ക് തീറ്റ നല്‍കാനെത്തിയപ്പോഴാണ് ജസ്‌നയെ പാമ്പുകടിച്ചത്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അമ്മയുടെ കാര്‍ഷികാഭിരുചിയില്‍ ആകൃഷ്ടയായ മൂന്നു മക്കളില്‍ ഒരാളായ ജന്നയെ മൂന്നു വര്‍ഷം മുമ്പ് നഗരസഭയിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകയായി തെരഞ്ഞെടുത്തിരുന്നു. കൃഷി പരിചരണത്തിനും വീട്ടുജോലിക്കും ഇടയില്‍ കൊടുങ്ങല്ലൂരില്‍ നാസ് കളക്ഷന്‍സ് എന്ന സ്ഥാപനം നടത്തുന്ന ഭര്‍ത്താവിനെ ബിസിനസില്‍ സഹായിക്കാനും സമയം കണ്ടെത്തിയിരുന്നു .

 

 

 

 

Back to top button
error: