Breaking NewsKerala

ചിറ്റയംഗോപകുമാറിന് ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം നഷ്ടപ്പെടില്ല ; രാജി വെയ്ക്കാതെ തന്നെ സിപിഐ യുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാകും ; എ പി ജയന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തും

പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം നഷ്ടപ്പെടുത്താതെ തന്നെ ചിറ്റയം ഗോപകുമാറിന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. ചിറ്റയത്തിന് ഇരട്ടപദവിയില്‍ തുടരുന്നതില്‍ സംസ്ഥാനനേതൃത്വത്തില്‍ നിന്നും പച്ചക്കൊടി കിട്ടി. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കറായും തുടരാന്‍ അനുമതി നലകി.

തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കേണ്ട സാഹചര്യവും എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനുള്ള മിടുക്കുമാണ് ചിറ്റയത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുപോയത്. മുമ്പ് നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട എ പി ജയന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തുകയും ചെയ്തു. ബ്രാഞ്ച് ഘടകം മുതല്‍ ജില്ലാ ഘടകം വരെ ഒരുമിച്ച് നിര്‍ത്തുമെന്ന് അദ്ദേഹം പ്രതികരിച്ചു.

Signature-ad

എല്ലാ ഘടകങ്ങളെയും ഏകോപിപ്പിച്ച് മുന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആവശ്യം വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: