Month: August 2025

  • Breaking News

    ‘വധശിക്ഷ ഒഴിവാക്കാന്‍ ആലി മുസ്ലിയാര്‍ വൈസ്രോയിക്ക് മാപ്പപേക്ഷ നല്‍കി’

    1921 ല്‍ മലബാര്‍ കേന്ദ്രീകരിച്ച് നടന്ന ബ്രിട്ടീഷ് വിരുദ്ധ സായുധ സമരത്തിന്റെ മുന്‍നിര പോരാളിയായ ആലി മുസ്ലിയാര്‍ വധശിക്ഷ ഒഴിവാക്കാന്‍ മാപ്പ് അപേക്ഷിച്ച് വൈസ്രോയിക്ക് കത്തയച്ചതായി വെളിപ്പെടുത്തല്‍. ആലി മുസ്ലിയാരുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി കലക്ടര്‍ ഇവാന്‍സ് ഡല്‍ഹിയിലേക്കയച്ച കത്തിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത് എന്നാണ് വാദം. എഴുത്തുകാരനായ മനോജ് ബ്രൈറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് പരാമര്‍ശം ഉള്ളത്. മലബാര്‍ കലാപത്തിന്റെ പങ്കാളിത്തത്തിന്റെ പേരില്‍ 1921 നവംബര്‍ രണ്ടിന് ആലി മുസ് ലിയാരെ വധശിക്ഷയ്ക്ക് വിധിച്ചു. 1922 ഫെബ്രുവരിയിലാണ് വധ ശിക്ഷ നടപ്പാക്കിയത്. ആലി മുസ്ലിയാര്‍ വൈസ്രോയിക്ക് മാപ്പപേക്ഷ കൊടുത്തതാണ് വധ ശിക്ഷ നീണ്ടുപോകാനുള്ള കാരണം. മാപ്പ് അപേക്ഷ പരിഗണിച്ച് ആലി മുസ്ലിയാരെ വെറുതെ വിട്ടേക്കും എന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ മുസ്ലിയാരെ വിട്ടയക്കുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കും എന്നറിയിച്ചു കൊണ്ടായിരുന്നു കലക്ടര്‍ ഇവാന്‍സ് ഡല്‍ഹിയിലേക്ക് ടെലഗ്രാം സന്ദേശം അയച്ചത്. എന്നാല്‍, ആലി മുസ്ലിയാര്‍ വൈസ്രോയിക്ക് അയച്ച കത്തിലെ ഉള്ളടക്കം…

    Read More »
  • NEWS

    അല്‍ ഹിദായ മദ്രസ ഓഗസ്റ്റ് 30 മുതല്‍ ആരംഭിക്കും

    കുവൈത്ത് സിറ്റി: വര്‍ഷങ്ങളായി കുവൈത്തിലെ അബ്ബാസിയയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അല്‍ ഹിദായ മദ്രസയുടെ പുതിയ അധ്യയന വര്‍ഷം ഓഗസ്റ്റ് 30ന് മുതല്‍ ആരംഭിക്കും. 2025-2026 അധ്യായനവര്ഷം മുതല്‍ ഒന്ന് മുതല്‍ എട്ടാം ക്ലാസ്സ് വരെയാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. മികവുറ്റ പഠനാന്തരീക്ഷമാണ് മദ്രസയില്‍ ഒരുക്കിയിട്ടുള്ളത്. നാല് വയസ്സ് മുതലുള്ള കുട്ടികള്‍ക്കാണ് അഡ്മിഷന്‍ നല്‍കുക. ഖുര്‍ആന്‍ പഠനത്തിന് പ്രത്യേക ശ്രദ്ധ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം, കുട്ടികളുടെ പ്രായത്തിനനസുരിച്ച ശാസ്ത്രീയവും ലളിതവുമായ സിലബസ്, മലയാള ഭാഷ പഠനം, കല സാഹിത്യ പരിശീലനങ്ങള്‍, കഴിവുറ്റ അധ്യാപകര്‍, തൃപ്തികരമായ അടിസ്ഥാന സൗകര്യം എന്നിവ അല്‍ ഹിദായ മദ്രസയുടെ പ്രത്യേകതകളാണ്. കുവൈത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചകളില്‍ രാവിലെ 10.00 മുതല്‍ ഉച്ചക്ക് 2.00 മണിവരെ ആയിരിക്കും ക്ലാസുകള്‍. അഡ്മിഷനും മറ്റ് അന്വേഷണങ്ങള്‍ക്കും 60903554, 66589695 എന്നീ നമ്പറു കളില്‍ ബന്ധപ്പെടാവുന്നതാണ്.  

    Read More »
  • Breaking News

    എന്തൊരു ചെയഞ്ച്! സന്യാസി വേഷത്തില്‍ ഒളിവ് ജീവിതം, ഫോണ്‍ ഉപയോഗിക്കില്ല; ‘പോക്‌സോ’ പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍

    പാലക്കാട്: സന്യാസി വേഷത്തില്‍ പൊലീസിനെ വെട്ടിച്ച് ഒഴിവില്‍ കഴിഞ്ഞ പോക്സോ കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍. 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറാണ് (51) പൊലീസ് വലയില്‍ കുടുങ്ങിയത്. തമിഴ്‌നാട് തിരുവണ്ണാമലയില്‍ സന്യാസി വേഷത്തില്‍ പൂജകളും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. പിടികൂടുമ്പോള്‍ താടിയും മുടിയുംനീട്ടി വളര്‍ത്തി, കാഷായ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ച രൂപത്തിലായിരുന്നു ഇയാള്‍. തിരുവണ്ണാമലയില്‍ പൂജയും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു. 2021ലാണ് ശിവകുമാര്‍ പോക്‌സോ കേസില്‍ പ്രതിയായത്. കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുങ്ങുകയായിരുന്നു. ഫോണുള്‍പ്പെടെ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന ഇയാളെ കണ്ടെത്താന്‍ പൊലീസ് വലിയ പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. നാല് വര്‍ഷം മുന്‍പുള്ള രൂപത്തില്‍ നിന്നും വലിയ മാറ്റങ്ങളാണ് പിടികൂടുമ്പോള്‍ ശിവകുമാറിനുണ്ടായിരുന്നത്. ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സഹായമായത്. ആലത്തൂര്‍ ഡിവൈഎസ്പി എന്‍. മുരളീധരന്‍, ഇന്‍സ്‌പെക്ടര്‍ ടി എന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ…

    Read More »
  • Breaking News

    മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യും; പുതിയ നീക്കവുമായി ‘ഇന്ത്യാ’ സഖ്യം, നോട്ടീസ് നല്‍കും

    ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന പ്രതിപക്ഷകക്ഷിയോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ പ്രാരംഭചര്‍ച്ചകളാണ് നടന്നിട്ടുള്ളത്. തുടര്‍നടപടി തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. എന്നാല്‍ ഇംപീച്ച്മെന്റ് നടപടിയ്ക്കായി ലോക്സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണം. രാഷ്ട്രപതിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെ നീക്കം ചെയ്യുന്ന കാര്യത്തില്‍ യാതൊരുവിധ അധികാരവുമില്ല. സഭകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് നോട്ടീസ് നല്‍കാനുള്ള നീക്കത്തിലേക്ക് പ്രതിപക്ഷം നീങ്ങുന്നത്. പ്രമേയം പാസാകാന്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ അത്രയും അംഗങ്ങള്‍ ഇന്ത്യ സഖ്യത്തിനില്ലാത്തത് പ്രതികൂലമായി മാറാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഓഗസ്റ്റ് ഏഴിനാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി രംഗത്തെത്തിയത്. വ്യാജവിലാസങ്ങളില്‍…

    Read More »
  • Breaking News

    നാറ്റോ അംഗത്വവുമില്ല പിടിച്ചെടുത്ത ഭൂമിയുമില്ല! ‘പുതിയ ഫ്രണ്ടിനായി’ ട്രംപിന്റെ ഡിമാന്‍ഡ്; സെലന്‍സ്‌കിയെ കൈവിടാതെ യൂറോപ്പ്, ചര്‍ച്ചകളില്‍ പങ്കെടുക്കും

    വാഷിങ്ടണ്‍: യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആഗ്രഹിച്ചാല്‍ റഷ്യയുമായുള്ള അവരുടെ യുദ്ധം അവസാനിപ്പിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന് നാറ്റോയില്‍ പ്രവേശനം നല്‍കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സെലന്‍സ്‌കിയോട് ക്രിമിയന്‍ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സെലെന്‍സ്‌കിയുമായി വൈറ്റ്ഹൗസില്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. 2014-ലാണ് റഷ്യ യുക്രൈനില്‍നിന്ന് ക്രിമിയ പിടിച്ചെടുത്തത്. ‘യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കില്‍ അദ്ദേഹത്തിന് പോരാട്ടം തുടരാം. ഇതെങ്ങനെയാണ് തുടങ്ങിയതെന്ന് ഓര്‍ക്കുക. ഒബാമ നല്‍കിയ ക്രിമിയ തിരികെ ലഭിക്കില്ല (12 വര്‍ഷം മുന്‍പ്, ഒരു വെടി പോലും ഉതിര്‍ക്കാതെ!), യുക്രൈന്‍ നാറ്റോയില്‍ ചേരുകയുമില്ല. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല’ ട്രംപ് കുറിച്ചു. അലാസ്‌കയില്‍ വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഉടന്‍ വെടിനിര്‍ത്തല്‍ എന്നതിനുപകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്‌കയില്‍നിന്ന് വാഷിങ്ടണിലേക്ക്…

    Read More »
  • Breaking News

    വിസ വാഗ്ദാനംചെയ്ത് ലഹരിനല്‍കി മയക്കി പീഡിപ്പിച്ചു, ദൃശ്യം പകര്‍ത്തി; പ്രവാസി വ്യവസായിക്കെതിരേ കേസ്

    തിരുവനന്തപുരം: വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രവാസിയും വര്‍ക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് പരാതി. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലര്‍ത്തിയ ശീതള പാനിയം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. അതിജീവിത ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണംതട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നല്‍കി. ഈ പരാതിയിലും അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂര്‍ എസ്.എച്ച്.ഒ പറഞ്ഞു.

    Read More »
  • Breaking News

    ഒറ്റതിരിഞ്ഞെത്തിയയാളെ കൂട്ടമായി ആക്രമിച്ചു; കുരങ്ങുംകൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ഗൃഹനാഥന് ദാരുണാന്ത്യം

    പട്‌ന: ബിഹാറില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 67 വയസ്സുകാരന് ദാരുണാന്ത്യം. മധുബനി ജില്ലയിലെ ഷാപൂരിലാണ് സംഭവം. കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടെയാണ് രാംനാഥ് ചൗധരിയെ ഇരുപതോളം കുരങ്ങുകള്‍ കൂട്ടമായെത്തി എത്തി ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ കുരങ്ങുകളെ ഓടിച്ചുവിട്ട് ചൗധരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനു ഗുരുതരമായി പരുക്കേറ്റിരുന്നു. മധുബാനി സദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുരങ്ങുകളുടെ ആക്രമണത്തില്‍ മരണം സംഭവിച്ചതോടെ ഗ്രാമത്തിലുള്ളവര്‍ പരിഭ്രാന്തിയിലാണ്. കൊലയാളി കുരങ്ങുകളെ ഗ്രാമത്തില്‍നിന്ന് വേഗം പിടികൂടാന്‍ വനംവകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നേരത്തേ, വീടിന്റെ ടെറസില്‍ നില്‍ക്കവേ കുരങ്ങുകളുടെ ആക്രമണത്തെത്തുടര്‍ന്ന് താഴെ വീണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചിരുന്നു. ബിഹാറിലെ തന്നെ സിവാന്‍ ജില്ലയില്‍ ഈ വര്‍ഷം ജനുവരിയിലായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പ്രിയ കുമാര്‍ ആണ് മരിച്ചത്. വീടിനു മുകളിലിരുന്ന് പഠിക്കുകയായിരുന്നു പ്രിയ. ഇതിനിടയില്‍ കൂട്ടമായെത്തിയ കുരങ്ങുകള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. രക്ഷപെടാനായി താഴേക്കിറങ്ങാന്‍ പടിക്കെട്ടിലൂടെ ഓടുന്നതിനിടെ ഒരു കുരങ്ങ് പ്രിയയെ തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍…

    Read More »
  • Breaking News

    കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതിയുടെ മാതാപിതാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍

    കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഇവര്‍ സേലത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇരുവര്‍ക്കും എതിരെയുള്ളത്. പ്രതികളെ ഇന്നു തന്നെ കോടതയില്‍ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ റമീസിന്റെ മാതാപിതാക്കള്‍ പറവൂര്‍ പാനായിക്കുളത്തെ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ബന്ധുവീടുകളില്‍ ഉള്‍പ്പടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഈ മാസം ഒന്‍പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാര്‍ഥിനിയായ കോതമംഗലം കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കാമുകന്‍ റമീസിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതിനു പിന്നാലെ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് റമീസിന്റെ മാതാപിതാക്കളെയും പ്രതി ചേര്‍ത്തതോടെയാണ് ഇവര്‍ ഒളിവില്‍…

    Read More »
  • Breaking News

    21 വയസില്‍ പിറന്ന മകള്‍, അമ്മയെ പോലെ പെരുമാറ്റം; കാവ്യയുടെ സാഹചര്യം മനസിലാക്കി ഇടപെടല്‍…

    സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധ നേടുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷി അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. കാവ്യ മാധവന്റെ ലക്ഷ്യ എന്ന ബ്രാന്‍ഡിന്റെ സാരി ധരിച്ചുള്ള മീനാക്ഷിയുടെ പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കമന്റ് ബോക്‌സില്‍ പതിവ് പോലെ മീനാക്ഷിയുടെ അച്ഛന്റെയും അമ്മയുടെ ആരാധകരുടെ അഭിപ്രായ പ്രകടനങ്ങളാണ്. മഞ്ജുവിന്റെ മകള്‍ എന്ന് ആരാധകര്‍ അഭിമാനത്തോടെ പറയുമ്പോള്‍ ദിലീപേട്ടന്റെ സ്വന്തം എന്ന് നടന്റെ ആരാധകരും പറയുന്നു. ലക്ഷ്യയുടെ മോഡലായി മീനാക്ഷി തുടരെ ഫോട്ടോഷൂട്ടുകള്‍ നടത്തുന്നുണ്ട്. കാവ്യ അച്ഛന്റെ മരണ ശേഷം കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. മിക്കപ്പോഴും സ്വകാര്യതയിലേക്ക് കടക്കുന്ന കമന്റുകള്‍ മീനാക്ഷി നീക്കം ചെയ്യാറാണ് പതിവ്. മീനാക്ഷിയുടെ പുതിയ ഫോട്ടോയ്ക്കും മഞ്ജു വാര്യര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. ഇരുവരെയും എന്നാണ് ഒരുമിച്ച് കാണാനാവുക എന്നാണ് ആരാധകരുടെ ചോദ്യം. വേര്‍പിരിയല്‍ സമയത്ത് മകള്‍ തന്റെ കൂടെ വരണമെന്ന്…

    Read More »
  • Kerala

    മിമിക്രി താരം പാലാ സുരേഷ് മരിച്ചനിലയില്‍; മൂന്നുപതിറ്റാണ്ടോളം വേദികളില്‍ നിറഞ്ഞുനിന്ന കലാകാരന്‍

    കൊച്ചി: മിമിക്രി താരം സുരേഷ് കൃഷ്ണ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നുപതിറ്റാണ്ടോളമായി മിമിക്രി വേദികളില്‍ നിറഞ്ഞുനിന്ന കലാകാരനാണ്. ഞായറാഴ്ച രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോഴാണ് വിവരമറിഞ്ഞത്. അകത്ത് നിന്നടച്ചിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉടനടി പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതായാണ് നിഗമനം. പിറവം തേക്കുംമൂട്ടില്‍പ്പടിക്കടുത്ത് കുടുംബസമേതം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. മെഗാ ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായി മാറിയ പാലാ സുരേഷ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയില്‍ അനുകരിച്ചതോടെയാണ് കൂടുതല്‍ അറിയപ്പെട്ടത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ കോമഡി പ്രോഗ്രാമുകളിലും വേഷമിട്ടിരുന്നു. എബിസിഡി എന്ന മലയാളം സിനിമയില്‍ ഒരു പത്ര പ്രവര്‍ത്തകന്റെ വേഷം ചെയ്തിരുന്നു. കൊല്ലം നര്‍മ ട്രൂപ്പില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായിരുന്നു. കൊച്ചിന്‍ രസികയിലും സജീവമായിരുന്നു.

    Read More »
Back to top button
error: