Breaking NewsLead NewsSocial MediaTRENDING

രാധികയ്ക്ക് ശോഭനയെ ഇഷ്ടമാണ്, പക്ഷെ അവരോടൊപ്പം ഉള്ള റൊമാന്റിക് സീന്‍ വന്നാല്‍… ഭാര്യയുടെ പൊസ്സസ്സീവ് സ്വഭാവം വെളിപ്പെടുത്തി ആക്ഷന്‍ സൂപ്പര്‍ ഹീറോ

ലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. മലയാളത്തിലെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറിലേക്കും, പിന്നീട് രാഷ്ട്രീയക്കാരനിലേക്കും, കേന്ദ്ര മന്ത്രിയിലേക്കും ഒക്കെ താരം വളര്‍ന്നപ്പോള്‍ താങ്ങും തണലുമായി, വീട്ടമ്മയായ ഭാര്യ ഒപ്പം ഉണ്ടായിരുന്നു. തന്റെ എല്ലാ അഭിമുഖങ്ങളിലും, സുരേഷ് ഗോപി തന്റെ പ്രിയപ്പെട്ട ഭാര്യയെ കുറിച്ചുള്ള വിശേഷങ്ങള്‍ താത്പര്യത്തോടെ പങ്കുവയ്ക്കാറുണ്ട്. മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍, അത്യാവശ്യം പൊസ്സസ്സീവ് ആയ ഒരു പാവം ഭാര്യയാണ് രാധിക എന്ന് കമ്മിഷണര്‍ താരം വെളിപ്പെടുത്തിയിരുന്നു.

കുറച്ചു കാലം മുന്‍പേ മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിന്റെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ രസകരമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ചെറിയ പൊസ്സസ്സീവ് സ്വഭാവമൊക്കെ രാധികയ്ക്ക് ഉണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി, നടി ശോഭനയെ തന്റെ ഭാര്യയ്ക്ക് വലിയ ഇഷ്ടമാണെങ്കിലും, അവരോടൊത്തുള്ള തന്റെ റൊമാന്റിക് രംഗങ്ങള്‍ രാധിക കാണാന്‍ നിക്കില്ല എന്ന് വെളിപ്പെടുത്തി.

Signature-ad

‘ഞാന്‍ സിന്ദൂര രേഖ എന്ന സിനിമ അഭിനയിച്ച്, അത് പുറത്തു വന്നു കഴിഞ്ഞിട്ട് – അതില്‍ ‘കാളിന്ദി’ എന്നൊരു പാട്ടുണ്ട്, അത് ടിവിയില്‍ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു. അപ്പോള്‍ രാധിക അത് ഇട്ടു കാണും. പക്ഷെ ഒരു സീന്‍ വരുമ്പോള്‍ മാത്രം രാധിക പതുക്കെ എഴുന്നേറ്റ് പോയിക്കളയും. അത് ഒരു നാല്, അഞ്ച് പ്രാവശ്യം ആയപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. ഒരു പായ ഒക്കെ വിരിച്ച് രണ്ടു പേരും കൂടെ (സുരേഷ് ഗോപിയും, ചിത്രത്തിലെ നായിക ശോഭനയും) കിടക്കുന്ന ഒരു രംഗമൊക്കെ ഉണ്ട്, അതാണ്,’ താരം ഒരു ചെറു ചിരിയോടെ ഓര്‍ത്തെടുത്തു.

‘അപ്പോള്‍ ആ സീന്‍ വരുമ്പോഴൊക്കെ രാധിക എഴുന്നേറ്റ് പോകുമായിരുന്നു. അത് മാത്രമേ ഒരു പൊസ്സസ്സീവ് സ്വഭാവമായി ഞാന്‍ കണ്ടിട്ടുള്ളു. പക്ഷെ ഇപ്പോള്‍ രാധികയുടെ അടുത്ത് ചോദിച്ചാല്‍ പറയും, ശോഭനയെ ആണ് ഏറ്റവും ഇഷ്ടമെന്ന്. ‘ശോഭനയുടെ കൂടെ അഭിനയിക്കുമ്പോള്‍, അയ്യോ ഇവരാണല്ലോ ശെരിക്കും ഭാര്യയും ഭര്‍ത്താവും,’ എന്ന് തോന്നുമെന്ന് രാധിക ഒരുപാട് തവണ എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് പറയും. അങ്ങനെ ഒരു പ്രത്യേക ഇഷ്ടവും അവള്‍ക്ക് ഉണ്ട്,’ മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ പറഞ്ഞു നിര്‍ത്തി.

മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമ ജോഡികളില്‍ പ്രധാനികളാണ് സുരേഷ് ഗോപിയും ശോഭനയും. ഇരുവരും ഒന്നിച്ച് എത്താറുള്ള സിനിമകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. പദ്മരാജന്‍ ചിത്രം ഇന്നലെ, സിന്ദൂര രേഖ, എക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിക്കപ്പെടുന്ന മണിച്ചിത്രത്താഴ്, കമ്മിഷണര്‍, മകള്‍ക്ക്, തുടങ്ങി ഒട്ടനവധി മികച്ച ചിത്രങ്ങളില്‍ ഇരുവരും നായികാനായകന്മാരായി എത്തിയിരുന്നു. സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത് 2020ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് വേണ്ടിയാണ്.

സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും അഞ്ച് മക്കളാണ് ഉള്ളത്. മൂത്ത മകള്‍ ലക്ഷ്മി ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടിരുന്നു. ആണ്‍ മക്കളായ മാധവും ഗോകുലും ഇന്ന് മലയാള സിനിമയിലെ യുവ നടന്മാരാണ്. മൂത്ത മകള്‍ ഭാഗ്യ സുരേഷ് അടുത്തിടെ വിവാഹിതയായിരുന്നു. ഇളയ മകള്‍ ഭാവ്‌നി ഇടയ്ക്ക് മോഡലിംഗ് രംഗത്ത് പ്രത്യക്ഷപ്പെടാറുണ്ട്.

Back to top button
error: