Month: August 2025
-
പുതുതായി കണ്ടെത്തിയ കിഴങ്ങുവര്‍ഗത്തിന് ഡിവൈഎസ്പിയുടെ പേര്; ഡയസ്‌കോറിയ ബാലകൃഷ്ണനി; ജൈവവൈവിധ്യ ഗവേഷണത്തോടുള്ള ആദരവ്
കാസര്‍ഗോഡ്: കേരളത്തിലെ ഗവേഷകർ പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്ന് പുതിയ തദ്ദേശീയ ഇനം കിഴങ്ങ് കണ്ടെത്തി. ഇത്തരം വന്യ ഭക്ഷ്യ ഇനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ജൈവവൈവിധ്യ ഗവേഷകനും, ഡിവൈഎസ്പിയുമായ ഡോ. വി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായി ഈ പുതിയ ഇനത്തിന് ഡയോസ്കോറിയ ബാലകൃഷ്ണനി (Dioscorea balakrishnanii) എന്ന് പേരും നല്‍കി. ഇത് രണ്ടാം തവണയാണ് ഒരു സസ്യം ഡോ. ബാലകൃഷ്ണന്റെ പേരിൽ അറിയപ്പെടുന്നത്. വയനാടൻ മലനിരകളിൽ നിന്നും കണ്ടെത്തിയ ടൈലോഫോറ ബാലകൃഷ്ണനി എന്നതായിരുന്നു ആദ്യത്തെ അപൂർവ്വ ഇനം. പത്തു വർഷമായി ഈ ചെടിയെ നിരന്തരം നിരീക്ഷിച്ച്, പൂക്കളുടെ വ്യത്യാസങ്ങൾ അടക്കം രേഖപ്പെടുത്തി പുതിയ ഇനമായി കണ്ടെത്തിയത് വയനാട് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം. സലിം, ആലപ്പുഴ സനാതനധർമ്മ കോളേജിലെ ബോട്ടണി അസി. പ്രൊഫസർ ഡോ. ജോസ് മാത്യു, തിരുവനന്തപുരം കേരള കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. എം.എം. സഫീർ എന്നിവരാണ്. ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സ്പീഷീസ്…
Read More » -
Breaking News
‘ട്രംപ് മരിച്ചു’ എന്ന ഹാഷ്ടാഗ് എക്‌സില്‍ ട്രെന്‍ഡിംഗ് ; സോഷ്യല്‍മീഡിയയില്‍ അമേരിക്കന്‍ പ്രസിഡന്റിലെ എല്ലാവരും ചേര്‍ന്ന് വീണ്ടും കൊന്നു ; വൈറലായ ആ പോസ്റ്റുകള്‍ വന്നത് ഈ വഴിയേ
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സില്‍ ട്രെന്‍ഡിങ്ങാണ്. പക്ഷേ, അദ്ദേഹത്തിന്റെ പതിവ് രാഷ്ട്രീയ നീക്കങ്ങളോ, താരിഫ് പ്രഖ്യാപനങ്ങളോ, അപ്രതീക്ഷിത പ്രസ്താവനകളോ കാരണമല്ല. ‘ട്രംപ് മരിച്ചു’ എന്ന വാക്യം ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ പ്ലാറ്റ്ഫോമില്‍ നിറഞ്ഞു, എന്തുകൊണ്ടാണ് ഇത് വൈറലായതെന്ന് ഡിജിറ്റല്‍ ലോകം സ്ഥിരീകരണത്തിനായി തിരഞ്ഞു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളാണോ, അതോ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെയും ‘ദി സിംപ്‌സണ്‍സ്’ എന്ന കാര്‍ട്ടൂണ്‍ സീരീസിന്റെ നിര്‍മ്മാതാവ് മാറ്റ് ഗ്രോയിങ്ങിന്റെയും സമീപകാല പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഓഗസ്റ്റ് 27-ന് ‘യുഎസ്എ ടുഡേ’ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ‘ഭയങ്കരമായ ഒരു ദുരന്തം’ സംഭവിച്ചാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന് വാന്‍സിനോട് ചോദിച്ചു. 79 വയസ്സുള്ള ട്രംപ് ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമാണെന്ന് ഊന്നിപ്പറഞ്ഞു കൊണ്ട്, അപ്രതീക്ഷിത സംഭവങ്ങള്‍ തള്ളിക്കളയാനാവില്ലെന്ന് വാന്‍സ് പറഞ്ഞു. ‘രാത്രിയില്‍ അവസാനമായി ഫോണ്‍ വിളിക്കുന്നത് അദ്ദേഹമാണ്. രാവിലെ ഏറ്റവും ആദ്യം എഴുന്നേല്‍ക്കുന്നതും ഫോണ്‍ വിളിക്കുന്നതും അദ്ദേഹമാണ്.’ വാന്‍സ് ‘യുഎസ്എ ടുഡേ’യോട്…
Read More » -
Breaking News
ആഹാരം അവനവന്റെ സ്വാതന്ത്ര്യം ; പുതിയതായി വന്ന റീജിയണല്‍ മാനേജര്‍ കാന്റീനീല്‍ ബീഫ് നിരോധിച്ചു; ബാങ്കിന് മുന്നില്‍ പൊറോട്ടയും ഇറച്ചിയും വിളമ്പി പാര്‍ട്ടി നടത്തി ജീവനക്കാര്‍ പ്രതിഷേധിച്ചു
തിരുവനന്തപുരം: ബാങ്കിന്റെ കാന്റീനില്‍ ബീഫ് നിരോധിച്ചതിനെ തുടര്‍ന്ന് ബാങ്കിന് പുറത്ത് ബീഫും പൊറോട്ടയും വിളമ്പി ജീവനക്കാരുടെ പ്രതിഷേധം. കൊച്ചിയിലെ കാനറ ബാങ്കിന്റെ ശാഖയിലെ റീജിയണല്‍ മാനേജരാണ് ഓഫീസിലെ കാന്റീനില്‍ ബീഫ് നിരോധിച്ചത്. അടുത്തിടെ ശാഖയില്‍ ചുമതലയേറ്റ ബീഹാര്‍ സ്വദേശിയായ അശ്വിനി കുമാര്‍ എന്ന ഡെപ്യൂട്ടി റീജിയണല്‍ മാനേജരാണ് ബീഫ് നിരോധനം കാന്റീനില്‍ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുമതലയേറ്റതിന് ശേഷം ഇയാള്‍ ജീവനക്കാരെ ഉപദ്രവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബീഫ് നിരോധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഭക്ഷണം എന്നത് ഭരണഘടന സംരക്ഷിക്കുന്ന വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് സംഘടന പറഞ്ഞു. അതേസമയം വിഷയത്തില്‍ ബാങ്കിന്റെ കേന്ദ്ര നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കി. ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര എംഎല്‍എ കെ.ടി. ജലീല്‍ സാംസ്‌കാരിക സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ അപലപിച്ചു. എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നും കേരളം സംഘികളുടെ…
Read More » -
Breaking News
എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി
കോഴിക്കോട്: സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്നവര്‍ മറുവശത്തും ഉണ്ടെന്നും അവര്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് രാഹുല്‍മാങ്കൂട്ടത്തിനുള്ളതെന്ന് അടൂര്‍പ്രകാശ് എംപി. എല്ലാവര്‍ക്കും തുല്യനീതി കിട്ടേണ്ടതുണ്ട്. സമാന ആരോപണം നേരിടുന്ന മറുവശത്തിരിക്കുന്നവര്‍ക്ക് കിട്ടേണ്ട നീതി തന്നെ രാഹുലിനും കിട്ടേണ്ടതുണ്ടെന്നും ആരോപണ സാഹചര്യം പരിഗണിച്ചാണ് നടപടിയെടുത്തതെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള കഴമ്പില്ലാത്ത ആരോപണങ്ങളാണ് രാഹുലിനെതിരേ ഉയര്‍ന്നിരിക്കുന്നത്. മറുഭാഗത്ത് ഇരിക്കുന്നവര്‍ക്കെതിരെയും സമാന ആരോപണമുണ്ട്. രാഹുലിന് സംരക്ഷണം ഒരുക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചും അടൂര്‍പ്രകാശ് പ്രതികരിച്ചു. ആരോപണം ഉയര്‍ന്നവര്‍ സഭയിലുണ്ട്. രാഹുലിനെ മാത്രം എന്തിന് മാറ്റി നിര്‍ത്തണം എന്ന് അടൂര്‍ പ്രകാശ് ചോദിച്ചു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്. കേസ് എടുക്കട്ടെ അപ്പോള്‍ നോക്കാം എന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സിപിഐഎം അല്ല കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. രാഹുലിനെതിരെ കേസ് ഇല്ല. ജനാധിപത്യ രീതി വെച്ചാണ് മാറ്റി നിര്‍ത്തിയതെന്നും പറഞ്ഞു. അതിനിടയില്‍ മണ്ഡലത്തില്‍ നിന്ന് ഏറെനാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവുമെന്ന നിലപാടില്‍ രാഹുലിനെ പാലക്കാട് മണ്ഡലത്തിലെത്തിക്കാന്‍…
Read More » -
Breaking News
നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി ; ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കി ; കഴിഞ്ഞ ചാംപ്യന്‍ പള്ളാത്തുരുത്തി മൂന്നാമതായി
ആലപ്പുഴ: വീറോടും വാശിയോടും ചുണ്ടന്‍വള്ളങ്ങള്‍ തുഴയെറിഞ്ഞ നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി. പുന്നമടയിലെ ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കിയാണ് വീയപുരം കപ്പടിച്ചത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പിബിസി മേപ്പാടം ചുണ്ടന്‍ മൂന്നാമതും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ നാലാമതുമെത്തി. നാലാം ട്രാക്കിലാണ് വിബിസിയുടെ വീയപുരം ചുണ്ടന്‍ തുഴയെറിഞ്ഞത്. കഴിഞ്ഞതവണ ഫൈനലില്‍ കടന്നിട്ടും കപ്പടിക്കാതെ പോയതിന്റെ നിരാശ അവര്‍ ഇത്തവണ മറികടന്നു. 4:21.084 സമയം കുറിച്ചായിരുന്നു വീയപുരത്തിന്റെ വിജയം. ഒന്നാം ട്രാക്കിലായിരുന്നു കഴിഞ്ഞതവണത്തെ ചാംപ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പിബിസി മേല്‍പ്പാടം ചുണ്ടന്‍ മത്സരിച്ചത്. അവര്‍ക്ക് മൂന്നാമത് എത്താനെ കഴിഞ്ഞുള്ളൂ. നടുഭാഗം 4:21.782. മേല്‍പ്പാടം 4:21.933, നിരണം 4:22.035 എന്നിങ്ങനെയാണ് ഫൈനലില്‍ കുറിച്ച സമയം. നേരത്തെ ആറ് ഹീറ്റ്‌സുകളിലായി നടന്ന പ്രാഥമിക മത്സരങ്ങളില്‍ ഏറ്റവും മികച്ച സമയം കുറിച്ച 4 ടീമുകളാണ് ഫൈനലില്‍ മത്സരത്തിന് യോഗ്യത നേടിയത്. നടുഭാഗം-പുന്നമട ബോട്ട് ക്ലബ്ബ്, നിരണം-നിരണം ബോട്ട് ക്ലബ്ബ്, വീയപുരം-വിബിസി…
Read More » -
Business
ഹൈദരാബാദില്‍ കൃത്രിമ ബീച്ച് നിര്‍മ്മിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ ; 225 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി സര്‍ക്കാര്‍; 35 ഏക്കര്‍ സ്ഥലത്ത് മണല്‍പ്പരപ്പും വലിയ തടാകവും ഫ്‌ളോട്ടിംഗ് വില്ലകളും വരും
ഹൈദരാബാദ്: ഹൈദരാബാദ്‌ന നഗരത്തില്‍ കൃത്രിമദ്വീപ് ഒരുക്കാന്‍ തെലുങ്കാന സര്‍ക്കാര്‍. 35 ഏക്കര്‍ സ്ഥലത്തായി മണല്‍പ്പരപ്പും കൃത്രിമതടകവും ഫ്‌ളോട്ടിംഗ് വില്ലകളും എല്ലാം ഉള്‍പ്പെടെ ഒരു കുടുംബത്തിന് ഒരു വാരാന്ത്യം പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം പാക്കേജ് വരുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തെലുങ്കാന സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള കോട്വാല്‍ ഗുഡയിലാണ് ഈ ബീച്ച് നിര്‍മ്മിക്കുന്നത്. ബീച്ചിന് തത്തുല്യമായ ചുറ്റുപാടുകള്‍ കിട്ടുന്ന കൃത്രിമ തടാകം, ഫ്‌ലോട്ടിങ് വില്ലകള്‍, ആഡംബര ഹോട്ടലുകള്‍, സാഹസിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. കുടുംബങ്ങള്‍ക്ക് വേണ്ടി വേവ് പൂളുകള്‍, സൈക്കിളിങ് ട്രാക്കുകള്‍, ഫുഡ് കോര്‍ട്ടുകള്‍, തിയേറ്ററുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയുമുണ്ടാകും. ബംഗീ ജമ്പിംഗ്, കപ്പലോടിക്കല്‍ പോലുള്ള സാഹസിക വിനോദങ്ങളും ഉണ്ടാകും. ഇത് വെറും മണല്‍പരപ്പ് മാത്രമല്ലാത്ത, ആളുകള്‍ക്ക് വിശ്രമിക്കാനും ആസ്വദിക്കാനുമുള്ള ഒരു കേന്ദ്രമായിട്ടാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഹൈദരാബാദി നെ ഒരു ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ…
Read More » -
Breaking News
പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പിന്നാലെ ടിയാന്‍ജിനില്‍ ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും ; മോദി ചൈന സന്ദര്‍ശിക്കുന്നത് ഏഴു വര്‍ഷത്തിന് ശേഷം, അതീവപ്രധാന്യം
ന്യൂഡല്‍ഹി: ജപ്പാനില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ഷിക ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച ചൈനയിലെ ടിയാന്‍ജിനില്‍ എത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോദി ചൈന സന്ദര്‍ശിക്കാന്‍ എത്തുന്നത്. ചൈനയുടെ വ്യവസായ, വിവരസാങ്കേതിക മന്ത്രി ലീ ലെഷെങ്, ടിയാന്‍ജിന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ യു യുന്‍ലിന്‍, ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ആഗസ്റ്റ് 31-നും സെപ്റ്റംബര്‍ 1-നുമാണ് ഉച്ചകോടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. സന്ദര്‍ശന വേളയില്‍, ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹം പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എന്നിവരുമായും മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. വാഷിംഗ്ടണ്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തിയതിനെ തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തില്‍ അടുത്തിടെയുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഉച്ചകോടിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ ചുമത്തിയ താരിഫുകള്‍…
Read More » -
Breaking News
സംശയം കാരണം നിരന്തരം വഴക്കിട്ടിരുന്ന ഭര്‍ത്താവ് തന്റെ ഫോണില്‍ ഭാര്യ മരണമടഞ്ഞതായി വാട്സ്ആപ്പ് സ്റ്റാറ്റസിട്ടു ; മൂന്ന് ദിവസത്തിന് ശേഷം യുവതിയെ ഭാര്യാവീട്ടിലെത്തി ക്രൂരമായി കുത്തി കൊലപ്പെടുത്തി
പാറ്റ്‌ന: ഭാര്യയുടെ ചിത്രം വെച്ച് മരണാനന്തര സന്ദേശം വാട്‌സാപ്പ് സ്റ്റാറ്റസിട്ടയാള്‍ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ സോനാപൂര്‍ ടാണ്ട ഗ്രാമത്തില്‍ 35 വയസ്സുകാരനായ ഒരാളാണ് ഇത് ചെയ്തത്. വിജയ രാത്തോഡ് എന്ന് തിരിച്ചറിഞ്ഞ ഇയാള്‍ ഓഗസ്റ്റ് 28-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ തന്റെ ഭാര്യ വിദ്യാ രാത്തോഡിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചു. വിദ്യ ഈ സമയത്ത് തന്റെ അച്ഛന്റെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. വിദ്യാ രാത്തോഡിന്റെ നെഞ്ചിലും വയറ്റിലും പുറത്തും 12 തവണ കുത്തിയെന്ന് പോലീസ് പറഞ്ഞു. കുഴഞ്ഞുവീണ വിദ്യയെ ജിന്തൂര്‍ റൂറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍ മരണം സ്ഥിരീകരിച്ചു. വിജയ് രാത്തോഡി ന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സൂചിപ്പിക്കു ന്നുവെന്ന് പോലീസ് പറഞ്ഞു. വിജയ് രാത്തോഡിന് ഭാര്യയെ സംശയമായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു വഴക്കിന് ശേഷം…
Read More »

